എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

ഒരു കൊലപാതകത്തിന്റെ കഥ

മീനാക്ഷി കാണാന്‍ അതീവ  സുന്ദരിയാണ് ആരും കണ്ടാല്‍ ഒന്ന് നോക്കിപോകും അവളുടെ ആ നിഷ്കളങ്കമായ ചിരിയാണ് ആരെയും ആകര്‍ഷിക്കുക അവളുടെ അടുത്ത വീട്ടിലെ സുധീശുമായി അവള്‍ പ്രണയത്തിലാണ് അത് അവരുടെ  ആ രണ്ടു വീട്ടുകാര്‍ക്കും അറിയാം ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു അവളെ കാണാതായിട്ട് !!അവള്‍  എവിടെ പോയതാണെന്ന് അറിയില്ല അവളെ അറിയുന്ന കൂട്ടുകാരികളുടെ വീട്ടിലും ബന്ധു വീടുകളിലും ഒക്കെ അന്വേഷിച്ചു അവള്‍ മറ്റാരുമായി ഒളിച്ചോടാന്‍ സാധ്യത ഇല്ല കാരണം സുധീശുമായി കല്ല്യാണം ഉറപ്പിക്കാന്‍ രണ്ടു വീട്ടുകാരും തമ്മില്‍  പറഞ്ഞു വെച്ചിട്ടുമുണ്ട് മാത്രവുമല്ല അവള്‍ വീട്ടില്‍ പറയാതെ എങ്ങും പോകാറില്ല  വീട്ടുകാര്‍ പോലിസ് സ്റ്റെഷനിലും പരാതി നല്‍കിയിട്ടുണ്ട്  അവരും അന്വേഷിക്കുന്നുണ്ട് ''
ആയിടക്കാന് അതിന്റെ അടുത്ത പ്രദേശത്ത് റവന്യൂ ഭൂമിയില്‍ നിന്ന് മരം മുറി തുടങ്ങിയത് അവിടെ മരം മുറിക്കു വന്ന അനേകം ജോലിക്കാരും മുറിച്ച മരം വലിക്കാന്‍ ഇരുപത്തി അഞ്ചോളം ആനകളും അതിന്റെ പാപ്പാന്‍‌മാരും അവിടെ അടുത്താണ് താമസം പോലിസ് വന്നു അവരെയൊക്കെ ചോദ്യം ചെയ്തു യാതൊരു വിവരവും ഇല്ല ,പോലിസ് സുധീഷിന്റെ  വീട്ടിലും മീനാക്ഷിയുടെ വീട്ടിലും  വന്നു അന്വേഷിച്ചു ,അവള്‍ അലക്കാനുള്ള വസ്ത്രങ്ങളും എടുത്തു അലക്കാന്‍ പോയതാണ് എന്ന്  അച്ഛനും അമ്മയും പറഞ്ഞു , അവിടുന്ന് ആരെങ്കിലും അവളെ അപായപെടുതിയോ എന്നും അന്വേഷിക്കുന്നുണ്ട് ,
ഒരു ദിവസം രാത്രിയില്‍ അവിടെ ചായകട നടത്തുന്ന ആളോട് ഒരു ആനപാപ്പാന്‍  പറഞ്ഞു ''ഞങ്ങള്‍ ഇന്ന്  രാത്രിയില്‍ ആനയെ തളയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍ അവിടെയാകെ ചീഞ്ഞു നാറുന്നു എന്നിട്ട് ഞങ്ങള്‍ ആനയെ മാറ്റി തളചിട്ടാണ് വരുന്നത് വെട്ടം കുറവായ ടോര്‍ച്ചു ആയതുകൊണ്ട് ഒന്നും നോക്കാനും പറ്റിയില്ല '' അപ്പോള്‍ ചായകടക്കാരന്‍ അവരോടു ഒരു സംശയം പറഞ്ഞു ഇവിടുന്നു  രണ്ടാഴ്ച ആയി  ഒരു പെണ്ക്കുട്ടിയെ കാണാതായിരിക്കുന്നു  നിങ്ങള്ക്ക് ഒന്ന് നോകാംആയിരുന്നു എന്ന്
ഇത് കേട്ടപ്പോഴേക്കും ആ ആന പാപ്പാന്മാര്‍ക്കും പേടിയായി അവര്‍ ആരോടും മിണ്ടിയില്ല ഈ കാര്യം ''
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ആ കാട്ടില്‍ ആദിവാസികള്‍ നായാട്ടു ( വേട്ട )നടത്തുമ്പോള്‍ ഒരു പെണ്ണിന്റെ ജഡം കണ്ടുകിട്ടി  അപ്പോഴേക്കും ഇരുപത്തി ഒന്ന് ദിവസം കഴിഞ്ഞിരുന്നു ,ആ ജഡം കാണാതായ മീനാക്ഷിയുടെതായിരുന്നു !!
ഉടന്‍ തന്നെ പോലിസ് വന്നു ഇന്‍ക്വൊസ്റ്റ്  നടത്തി മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലായതുകൊണ്ട് അവിടെ വെച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി ആ കാട്ടില്‍ തന്നെ മറവു ചെയ്തു ''പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് പോലീസ് സ്ഥിരീകരിച്ചു ,പോലിസ് അന്വേഷണം തുടങ്ങി കുറെ ആളുകളെ ചോദ്യം ചെയ്തു എന്നതല്ലാതെ പ്രത്യകിച്ചു ഒരു തുമ്പും കിട്ടിയില്ല !!
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു അവരും അന്വേഷണം തുടങ്ങി ,അവര്‍ മൃതദേഹം കിടന്ന സ്ഥലം സന്ദര്‍ശിച്ചു വല്ല തെളിവും കിട്ടുമോ എന്ന് നോക്കാന്‍ ,അവരുടെ പ്രതീക്ഷ തെറ്റിയില്ല മൃതദേഹം കിടന്ന സ്ഥലത്തുനിന്നു കുറച്ചു മാറി ഒരു വള്ളിയുള്ള ട്രോയര്‍ (ഷട്ടി ) അവര്‍ക്ക് കിട്ടി അത് പ്രതിയുടെത് ആണെന്നും അവര്‍ക്ക് ഉറപ്പിക്കാനും കഴിഞ്ഞില്ല കാരണം അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളില്‍ ഒക്കെ ആനയെ തളച്ചിരുന്നു അതുകൊണ്ട് അത് വല്ല ആനപാപ്പാന്‍ മാരുടെതാകാനും മതി എങ്കിലും ആ ട്രോയര്‍ കൊണ്ട് അവര്‍ അടുത്തുള്ളവരെ യൊക്കെ സമീപിച്ചു അരുടെതെന്നു അറിയാന്‍ അങ്ങിനെ ആ കൂട്ടത്തില്‍ അവര്‍ മീനാക്ഷിയുടെ കാമുകന്റെ വീട്ടിലും കയറി സുധീഷിന്റെ അമ്മയെ കാണിച്ചു ,സുധീഷിന്റെ അമ്മ ട്രോയര്‍ കണ്ടപാടെ അത് എന്റെ മകനെടതാണ് തിരിച്ചറിഞ്ഞു ''ക്രൈംബ്രാഞ്ച് ആദ്യം അവനെ പൊക്കി ചോദ്യം ചെയ്തു അവന്‍ ഒന്നും വിട്ടു പറയുന്നില്ല അന്ന് അവര്‍ അവനെ കസ്റ്റടിയില്‍  വെച്ച്  പിറ്റേന്ന് ഭക്ഷണം കഴിക്കാന്‍ അവരുടെ ഒപ്പം ഇരുത്തി പക്ഷെ അവനു എത്രയായിട്ടും ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുന്നില്ല ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും അവര്‍ അവനെ നന്നായി  പെരുമാറി ചോദ്യം ചെയ്തു ആ ചോദ്യം ചെയ്യലില്‍ അവന്‍ എല്ലാം തുറന്നു പറയേണ്ടി വന്നു '',,,,,,,,,,അവന്‍ പറഞ്ഞു ''
എനിക്ക് മീനാക്ഷിയെ  വലിയ ഇഷ്ട്ടമായിരുന്നു ഞങ്ങള്‍ പലപ്പോഴായായി ശാരീരികബന്ധം പുലര്‍ത്തിയിരുന്നു അതിനിടയില്‍ അവള്‍ ഗര്‍ഭിണി ആവുകയും ചെയ്തിരുന്നു  !!അപ്പോഴാണ്‌ എന്നെ വേറൊരാള്‍ പറഞ്ഞു  തെറ്റ് ധരിപ്പിച്ചത് അവള്‍ മറ്റൊരാളുമായി പ്രണയത്തിലാണ് എന്ന് ഇത് എന്നെ തളര്‍ത്തി മറ്റൊരാളുമായി പ്രണയത്തിലായ അവള്‍ എന്നോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു എന്ന് ഞാന്‍ കരുതി  അങ്ങിനെ  വിവാഹം കഴിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു അവളെ എനിക്ക് ഒഴിവാകാന്‍ കൊല്ലുകയല്ലാതെ മറ്റു മാര്‍ഗ്ഗ മില്ലായിരുന്നു ''ഒരു ദിവസം അവള്‍ അലക്കാന്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം തന്നെ കരുതിയിരുന്ന വിഷകുപ്പിയും എടുത്തു അവളെ കാട്ടിലേക്ക് ക്കൂട്ടികൊണ്ട് പോയി അവിടെവെച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും പിന്നീട് ഗര്‍ഭം അലസി പോകാനുള്ള മരുന്നാണെന്ന് പറഞ്ഞു ഞാന്‍  അവളെ  വിഷം കുടിപ്പിച്ചു ,കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വെള്ളത്തിന്‌ വേണ്ടി ആങ്ങ്യം കാണിച്ചു അപ്പോള്‍ ഞാന്‍ താഴെ തോട്ടില്‍ വന്നു ചേമ്പിന്റെ ഇലയില്‍ കുറച്ചു വെള്ളമെടുത്തു കൊണ്ടുപോയി അവള്‍ക്കു കൊടുത്തു കുറെ നേരം കാത്തിരുന്നിട്ടും  ജീവന്‍ പോവാത്തതുകൊണ്ട് തോര്‍ത്ത്‌ മുണ്ട് കഴുത്തില്‍ ചുറ്റി ഞാന്‍ അവളെ  മുറുക്കി കൊല്ലുകയായിരുന്നു !!
അപ്പോള്‍ പോലീസ് വേണ്ടും അവനോടു ചോദിച്ചു അവള്‍ അലക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ നീ എന്ത് ചെയ്തു ;
അപ്പോള്‍ അവന്‍ പറഞ്ഞു അത് ഞാന്‍ എന്റെ വയലില്‍  കൊണ്ടുവന്നു രാത്രി കുഴിച്ചിട്ടു ''
അപ്പോള്‍ വീണ്ടും പോലീസ് ;എന്താ നിന്റെ ട്രോയര്‍ നീ എടുക്കാതിരുന്നത് ;
അപ്പോഴുള്ള വെപ്രാളത്തില്‍ മറന്നതാണ് ട്രോയര്‍ കിടന്ന  അവിടെവെച്ചാണ് അവളെ ഞാന്‍ കൊന്നത് അതിനുശേഷം അവളെയും പൊക്കിയെടുത്തു ആനയെ തളച്ചതിന്റെ അടുത്ത് കൊണ്ട് വന്നു കിടത്തി ആന ചവിട്ടി മരിച്ചതാകാന്‍ പിന്നീട് ഞാന്‍ നേരം ഇരുട്ടുന്നതുവരെ അവിടെഇരുന്നു പക്ഷെ അന്ന് ആനയെ അവിടെ കെട്ടിയില്ല അപ്പോള്‍ എനിക്ക് തോന്നി അവളെ കുഴിചിടാം എന്ന് അതിനു വേണ്ടി ഞാന്‍ വീട്ടില്‍ വന്നു മന്‍വെട്ടിയും എടുത്തു കുറെ അധികം ചാരായവും കുടിച്ചു വീണ്ടും കാട്ടിലേക്ക് പോയി പക്ഷെ അവിടെ പോയി എത്ര തെരഞ്ഞിട്ടും അവളുടെ ജഡം കാണാത്തതുകൊണ്ട് എനിക്ക് പേടിയായി ഞാന്‍ കുടിച്ച ചാരായമെല്ലാം വറ്റിപോയിരുന്നു ,ഞാന്‍ ചാരായം കുടിച്ചതുകൊണ്ട് വഴിതെറ്റി പോയതായിരുന്നു എനിക്ക്  അന്ന് എനിക്ക് ഉറക്കം വന്നില്ല പിറ്റേന്ന് പകല്‍ വീണ്ടും ഞാന്‍ കാട്ടില്‍ പോയി അപ്പോള്‍ അതിനടുത്തായി ഒരാന നില്‍പ്പുണ്ട് എന്നെ ജഡത്തിനു അടുത്തേക്ക് അടുപ്പിക്കുന്നില്ല അന്നും ഞാന്‍ തിരിച്ചു പോന്നു ,മൂന്നാം ദിവസം വീണ്ടും ജഡം മറവു ചെയ്യാന്‍ പോയപ്പോള്‍ ഈച്ച ആര്തിരുന്നു മണവും തുടങ്ങിയിരുന്നു , അതുകൊണ്ട് മറവു ചെയ്യാതെ പോന്നു പിന്നീട് ഞാന്‍  ആ ഭാഗത്തേക്ക് തന്നെ  പോയില്ല്ല !! ഇതായിരുന്നു  സംഭവിച്ചത് ''പോലിസ് സുധീഷിനെയും കൊണ്ട് അവന്റെ വീട്ടിലെത്തി മീനാക്ഷിയുടെ കുഴിച്ചിട്ട വസ്ത്രങ്ങള്‍ എല്ലാം അവനെകൊണ്ട്  എടുപ്പിച്ചു കേസ് ഫയല്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി അവനെ കോടതിയില്‍ ഹാജരാക്കി കോടതി അവനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു '' ഒരാള്‍ ഏതൊരു കൊലപാതകം നടത്തുമ്പോഴും അവിടെ എന്തെങ്കിലും ഒരു തെളിവ് ദൈവം അവശേഷിപ്പിക്കും പക്ഷെ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ഉന്നതങ്ങളില്‍ നിന്നുള്ള  രാഷ്ട്രീയ ഇടപെടലുകളും മാധ്യമങ്ങളുടെ അമിത താല്പര്യങ്ങളും പല കൊലപാതകങ്ങളും ആത്മഹത്യയാകുന്നു
മാധ്യമങ്ങള്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇടപെടുന്നത്‌ കൊണ്ടാണ് കേസുകള്‍ മാഞ്ഞു പോകാതെ നില്‍ക്കുന്നതെന്ന്.മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെണ്‍വാണിഭം, കൊലപാതകം, അഴിമതി; മാധ്യമങ്ങള്‍ ഇടപെട്ട ഏത് മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത അനേകം കേസുകള്‍ കോടതിയില്‍ നീതിപൂര്‍വ്വം തന്നെ നടക്കുന്നുമുണ്ട്,ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍ ...................
നബ്;..ഈ കഥ മുപ്പതു വര്ഷം മുന്‍പ് എന്റെ ഗ്രാമത്തില്‍  നടന്നതാണ് ..........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...