എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2016

....മടക്ക യാത്ര ....

                           നമ്മുടെ ജീവിതത്തില്‍ നാം ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത കടയിലേക്ക് നടത്തുന്ന യാത്രയാവട്ടെ, ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാവട്ടെ, നമ്മുടെ ഓരോ യാത്രകൾക്കും നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ലക്‌ഷ്യം അറിഞ്ഞു കൂടാതെയുള്ള യാത്ര, അതില്‍ തന്നെ അര്‍ത്ഥശൂന്യമാണ്. ലക്ഷ്യം മാറുന്നതനുസരിച് നമ്മുടെ യാത്രയുടെ സ്വഭാവവും മാറുന്നു.

ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിത യാത്രയും. നാം എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്? നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യമെന്താണ്‌? ചരിത്രത്തിലുടനീളം മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യന് നന്മയുടെ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ധാരാളം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഈ ഭൂമിയിലുണ്ട്. അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രലോകവും ഒരു ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. ആ ചോദ്യമാണ് 'മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാൻ ആർക്കും സാധിക്കുന്നില്ല.

ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതം എന്തിനെ ലക്ഷ്യം വച്ചുള്ളതാണ്. അല്ലെങ്കില്‍ മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്  വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാതെ വരുന്ന മനുഷ്യന്‍, അവന്‍റെ ജീവിതം ഈ ഭൂമിയില്‍ വച്ചുതന്നെ സുഖിച്ചു തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ടാണ് ഈ ആധുനിക ലോകത്ത് മനുഷ്യന്‍ പണത്തിനും പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പരക്കം പായുന്നത്, അതിനുവേണ്ടി മത്സരിക്കുന്നത്, അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനോ വേണ്ടിവന്നാല്‍ കൊല ചെയ്യാന്‍ പോലുമോ മടി കാണിക്കാത്തത്. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു.

കുറെ ദിവസങ്ങൾക്കു ശേഷം എന്റെ പ്രിയതമ ഇന്നലെ എന്നെ കാണാൻ വന്നു ഞാൻ കിടക്കുന്ന കട്ടിലിനു താഴെയായി അവളും കിടക്കുന്നു കുറേയെന്തെക്കെയോ കാര്യങ്ങൾ സംസാരിച്ചു അതിനിടയിൽ ഞാൻ അവളോട് ചോദിച്ചു നിനക്കവിടെ സുഖാണോ ?
''ഓ എനിക്ക് നല്ല സുഖാണ് ,
നാട്ടിലൊക്കെ മഴയാണ് എന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞു നീ പോയിടത്തു നിനക്ക് മഴ കൊള്ളുമോ ?
''ഇല്ല എനിക്ക് മഴ കൊള്ളുന്നില്ല എന്നാൽ മഴ കൊള്ളുന്നവർ ഉണ്ട് അവിടെ '' ഞാനെപ്പോഴും നല്ല ഉറക്കമാണ് എപ്പോഴെങ്കിലും ഒന്ന് ഉണരും ഞാൻ ഹോസ്‌പിറ്റലിൽ നിന്ന് അങ്ങിനെ ഉറങ്ങിയില്ലല്ലോ ''അതാണ് ഉറക്കം തന്നെ ''
ശരിയാണ് അവൾ പറഞ്ഞത് ,അവൾ മരിക്കുന്നതിന്റെ തലേ ദിവസം രാത്രി അവളെ ചുറ്റി പിടിച്ചു കുറേനേരം കിടന്നിരുന്നു ഞാൻ പതിനൊന്നര മണി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോൾ ഞാൻ അവളോട് പറഞ്ഞു നീ ഉറങ്ങിയില്ലെങ്കിൽ ഞാൻ എവിടേക്കെങ്കിലും പോകുട്ടോ ,,
അപ്പോൾ അവൾ പറഞ്ഞു നിങ്ങൾ എവിടെ പോയാലും ഞാൻ നിങ്ങളെ കൂടെ തന്നെ വരും !!കുറെ ഴിഞ്ഞു ശര്ധിക്കാൻ എഴുന്നേറ്റു പിന്നീട് ഞാൻ മാറികിടന്നു അവൾ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ എന്ന് കരുതി ,,
..ഞങ്ങൾ സംസാരം തുടർന്നു
അവൾ പറഞ്ഞു
''പിന്നേയ് ഒരു കാര്യം നിങ്ങൾ അന്ന് തന്ന ആ മുത്തം ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌ ട്ടോ ,അത് ഇനി നമ്മൾ കണ്ടുമുട്ടുന്നത് വരെ ഉള്ളതാ ''
അതിനു നമ്മൾ ഇന്നും കണ്ടുമുട്ടിയില്ലേ ?
''ഇന്നല്ല നമ്മൾ ഒരു സ്ഥലത്തു വെച്ച് കണ്ടുമുട്ടും അത് നിങ്ങള്ക്ക് എങ്ങിനെ എന്ന് എനിക്ക് വിവരിച്ചു തരാൻ കഴിയുന്നില്ല ഞാനിപ്പോൾ നിൽക്കുന്ന ഈ ലോകം അത് ഇവിടെ വന്നാൽ തന്നെ നിങ്ങള്ക്ക് അറിയുള്ളൂ നിങ്ങൾ ഇപ്പം നിൽക്കുന്നത് അല്ലട്ടോ ലോകം ഞാൻ നിൽക്കുന്നതാ യഥാർത്ഥ ലോകം അത് ഇവിടെ വരുമ്പോഴാ നിങ്ങക്ക് അറിയുള്ളോ എനിക്ക് പറയാൻ കഴിയുന്നില്ല അതിനെ പറ്റി !!
മ്.... ഞാനൊന്ന് മൂളി
''അല്ല നീ പറഞ്ഞ മുത്തം എന്നാ നിനക്ക് തന്നത് ? എനിക്കോർമ്മയില്ല !!
''കുറെ ആളുകൾക്കിടയിൽ നിന്ന് തന്നത് ഓർമ്മയില്ല ?
''ഇല്ല സത്യം ?
''എന്നാ വേണ്ട ഞാൻ പോവുന്നു !!
പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു ഞാൻ എന്താണ് കണ്ടത് എന്ന് എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം കുറേനേരം സ്വപ്നം കണ്ടത് ഓർത്തു കിടന്നു'' ശരിക്കും സ്ഥലകാല ബോധം വരുന്നില്ല !!
കുറച്ചു നേരത്തിനു ശേഷം എനിക്കോർമ്മവന്നു ''
ശരിയാണ് അവൾ പറഞ്ഞത് അവൾ മരിച്ചു വീട്ടിലെത്തിച്ചു രാത്രിയായതുകൊണ്ടു കുടുംബക്കാരും അയൽവാസികളും മാത്രമേ ഉളളൂ വീട്ടിൽ ബാക്കിയുള്ളവരെല്ലാം പിരിഞ്ഞു പോയിരിക്കുന്നു !! എല്ലാവരും ചുറ്റുവട്ടത്തു ഇരുന്നു ഖുർആൻ പാരായണം ചെയ്യുന്നു ഞാനും അവളുടെ മുഖത്തിന്റെ വലതു ഭാഗത്തായി ഇരുന്നു കയ്യിലുള്ള മൊബൈലിൽ നോക്കി ഖുർആൻ പാരായണം ചെയ്തു ചെറിയ മകൻ അപ്പോഴും എന്റെ അടുത്ത് വന്നു ചാരി നിൽക്കുന്നു അവന്റെ ഉമ്മാനേയും നോക്കി ഉമ്മാക്ക് എന്താ സംഭവിച്ചത് എന്ന് അവനറിയുന്നില്ല ചിലപ്പോഴെല്ലാം വെള്ള നമസ്ക്കാര കുപ്പായമിട്ട് അവൾ കിടന്നു നമസ്ക്കരിച്ചത് അവൻ കണ്ടിട്ടുണ്ട് അതുതന്നെയായിരിക്കണം അവൻ ധരിച്ചിട്ടുണ്ടാവുക അല്ലാതെ അവൻ അങ്ങിനെ നിൽക്കില്ല !!
ഒരു അദ്ധ്യായം പാരായണം കഴിഞ്ഞതും ഞാൻ അവളുടെ വെള്ള മൂടുപടം മാറ്റി ചെറിയ ചിരിയോടുകൂടി കിടക്കുന്ന ആ തണുത്ത നെറ്റിയിൽ ഒരു ചുംബനം നൽകി എനിക്കപ്പോൾ അങ്ങിനെയാണ് തോന്നിയത് !!
എല്ലാവരും അന്തംവിട്ടു എന്നെ തന്നെ നോക്കുന്നു ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല മകനെ അരികിൽ ചേർത്ത് നിർത്തി പാരായണം തുടർന്നുകൊണ്ടിരുന്നു , കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളെ കുളിപ്പിക്കാൻ എടുത്തു വെച്ചു..
ആ കാര്യമാണ് അവൾ തന്നോട് സ്വപ്നത്തിൽ വന്നു പറഞ്ഞത് എന്ന് എനിക്ക് മനസിലായി !! അവളുടെ ഉമ്മയും അനുജത്തിയും ജേഷ്ട്ടത്തിയും ആങ്ങളമാരും ഉള്ളപ്പോൾ ഉള്ള ചുംബനം !!
അവൾ വന്നു കുറച്ചു നേരം വന്നു സംസാരിച്ചു പോവുകയും ചെയ്തു !!
നമ്മളെല്ലാവരും ഉറങ്ങി കഴിഞ്ഞാൽ ആ ശരീരത്തിൽ ആത്മാവ് ഉണ്ടാകില്ല ജീവൻ മാത്രമേ അതിൽ ഉണ്ടാവുകയുള്ളൂ അതുകൊണ്ടാണ് വേദഗ്രന്ഥങ്ങൾ പറയുന്നത് മരണത്തിന്റെ പകുതിയാണ് ഉറക്കം എന്നത് ''
പണ്ട് എന്റെ ഉപ്പ പറഞ്ഞുതരുമായിരുന്നു ഉറങ്ങി കിടക്കുന്നവരുടെ ആത്മാവും മരണപ്പെട്ടവരുടെ ആത്മാവും കണ്ടുമുട്ടും സംസാരിക്കും എന്ന് എന്നാൽ ഉറങ്ങുന്ന ആൾ ഉണരുന്ന മാത്രയിൽ ആത്മാവ് അയാളുടെ ശരീരത്തിൽ പ്രവേശിക്കും അഥവാ ശരീരത്തിൽ പ്രവേശിക്കാൻ വൈകിയാൽ ആൾക്ക് സ്ഥലകാല ബോധമില്ലാത്തവനെ പോലെ പ്രവർത്തിക്കും എന്ന് '' അതുതന്നെയാണ് ശാസ്ത്രവും പറയുന്നത് ബോധമനസ് അബോധമനസ് എന്നീ രണ്ടു അവസ്ഥകളെ'' ആത്മാവ് ഉള്ള ശരീരത്തിനെ ബോധമനസ് എന്നും ആത്മാവ് ഇല്ലാത്ത ശരീരത്തിനെ അബോധമനസ് എന്നും നമ്മൾ പറയുന്നത് പലപ്പോഴും ഹിപ്നോട്ടിസം നടക്കുന്നത് അബോധമനസിലാണ് ''
ഒരാളുടെ ജനനം പിറവി എടുക്കുമ്പോൾ തന്നെ ഓൾറെഡി പുരുഷനിൽ നിന്ന് സ്ത്രീയിലേക്കു ജീവൻ പാസ് ചെയ്യുന്നുണ്ട് പിന്നീട് നാലാം മാസത്തിലാണ് ഗർഭസ്ഥ ശിശുവിൽ ആത്മാവ് ഇടുന്നതു എന്നാണു ഖുർആൻ പറയുന്നത്,
http://ashrafnedumbala.blogspot.com/2016/10/blog-post_63.html


ഈ ലോകം വിട്ടു മറ്റൊരു ലോകത്തു കണ്ടുമുട്ടാം എന്നാണു അവൾ പറഞ്ഞിട്ടു പോയത് അതിനു കാത്തിരിക്കുന്നു ഞാൻ !!https://www.youtube.com/watch?v=9-L5TwnkrLc

5 അഭിപ്രായങ്ങൾ:

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...