എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2012

നിരീശ്വരവാദത്തിന്റെ പിന്നാമ്പുറങ്ങള്‍

ഒരിക്കല്‍  സാർ  ഐസക്ക്ന്യൂട്ടന്‍ തന്റെ വീട്ടിലെ പരീക്ഷണ ശാലയില്‍ ഇരുന്നു മരവും കമ്പികളും ചേര്‍ത്ത് താനുണ്ടാക്കിയ ആ ചെറിയ സൌരയൂഥത്തെ  നിരീക്ഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ,അപ്പോഴാണ്‌ നിരീശ്വര വാദിയായ തന്റെ കൂട്ടുകാരന്‍ അങ്ങോട്ട്‌ കയറി വന്നത് ,കൂട്ടുകാരന്‍ ന്യൂട്ടനോട് ചോദിച്ചു, ഈ സൌരയൂഥം ആരുണ്ടാക്കിയതാണ് ,അപ്പോള്‍ ന്യൂട്ടന്‍ പറഞ്ഞു, അത് താനേ ഉണ്ടായതാണ് ,കൂട്ടുകാരന് മനസിലായി ഇത് തന്നെ പരിഹസിച്ചതാണ് എന്ന് ,വീണ്ടും അയാള്‍ ന്യൂട്ടനോട് ചോദിച്ചു, അപ്പോഴും ന്യൂട്ടന്‍ പറഞ്ഞു ഇപ്പോള്‍ എന്റെയും തന്റെയും മുന്നിലുള്ള ഈ സൌരയൂഥം താനേ ഉണ്ടായതാണ് എന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ ? ,എന്നിട്ട് അയാളോട് ന്യൂട്ടന്‍ പറഞ്ഞു ഈ ലോകത്ത് ഒന്നുംതന്നെ താനേ ഉണ്ടായിട്ടില്ല ,ഏതൊരു വസ്തു ഉണ്ടാവുകയാനെങ്കിലും അതിനു ഒരു സൃഷ്ട്ടാവ് ഉണ്ടാവും ,

 
പ്രകൃതിയുടെ താളത്തെ അറിയാനും അംഗീകരിക്കാനും വലിയ യുക്തിയൊന്നും ആവശ്യമില്ല. മറിച്ച്, ബുദ്ധിയുടെയും യുക്തിയുടെയും പരിമിതി അംഗീകരിച്ചാല്‍ മാത്രം മതി. നിരീശ്വരവാദികളായ യുക്തിവാദ പ്രസ്ഥാനക്കാര്‍ക്കില്ലാത്തതും അതുതന്നെ,
'യുക്തിവാദവും നിരീശ്വരവാദവും സ്വയം ലക്ഷ്യമല്ലെന്നും അതാരെയും എവിടെയുമെത്തി ക്കുകയില്ലെന്നും കേവലം മസ്തിഷ്‌ക വ്യായാമ മായിരിക്കുമെന്നും, യഥാര്‍ഥ കമ്യുണിസ്റ്റുകാരന് മാത്രമേ യുക്തിവാദിക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ കഴിയൂ' എന്നും പവനന്‍ പണ്ട് എഴുതിയിട്ടുണ്ട്. കമ്യുണിസ്റ്റുകള്‍ തന്നെ ഇടത്താണോ വലത്താണോ കമ്യുണിസമെന്ന് നട്ടം തിരിയുന്ന ഇക്കാലത്ത്, ഇനിയൊരു ലക്ഷ്യബോധ മുള്ള കമ്യുണിസ്റ്റുകാരന്‍ ഉണ്ടായിട്ട് വേണ്ടിവരുമോ യുക്തിവാദിക്ക് വഴികാണിക്കാന്‍
നിരീശ്വര വാദിയായ ഒരു വെക്തിയുടെ നിരീക്ഷണങ്ങളാണ് സമത്വം, നീതി, സന്തുലിതത്വം എന്നിവ കൊണ്ടളന്നാല്‍ മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അത്തരം ഗുണങ്ങളൊന്നു മില്ലെന്നാണ് അവരുടെ വാദം. ഒരു ജീവി യുടെ നിലനില്‍പ്പിന് വേണ്ടി മറ്റു ജീവികളെ വേദനിപ്പിക്കേണ്ടിവരുന്നു, ഇരകളെയും വേട്ടക്കാരനെയും ദൈവം സൃഷ്ടിച്ചു. മനുഷ്യരിലും പ്രകൃതിയിലും ജീവജാല ങ്ങളിലും സമത്വം കാണുന്നില്ല, സ്ത്രീയും പുരുഷനും തമ്മില്‍ അന്തരമുണ്ട്, ചിലയി ടത്ത് തണുപ്പും ചിലയിടത്ത് വളരെ ചൂടും സൃഷ്ടിച്ചു എന്നിങ്ങനെ പോകുന്നു അവരുടെ ഉദാഹരണങ്ങള്‍. 'ന്യായമായ' ഈ പ്രശ്‌നത്തിന്റെ പരിഹാരമൊന്നാലോചിച്ചു നോക്കൂ... എപ്പോഴും വളരെ നല്ല, മിത ശീതോഷ്ണമായ കാലാവസ്ഥ. എല്ലാവരും അവരാഗ്രഹി ക്കുന്ന ഭക്ഷണം കഴിക്കുന്നു. ദാരിദ്ര്യമോ വൈകല്യമോ ഇല്ല. വെള്ളവും പെട്രോളും ഒരുപോലെ, പക്ഷികള്‍ക്കും മത്സ്യങ്ങ ള്‍ക്കും അന്തരം പാടില്ല. കുട്ടികളും മുതിര്‍ന്നവരുമില്ല. സ്ത്രീകളും പുരുഷ ന്മാരുമില്ല. ഇങ്ങനെ ഒരു ഓപ്ഷന്‍ ദൈവം നല്‍കുകയാണെങ്കില്‍ എല്ലാവരും എന്താകാ നാവും ആഗ്രഹിക്കുക? ഘടനയിലും ബാധ്യതയിലും സൗകര്യങ്ങളിലും തങ്ങളേ ക്കാള്‍ മേന്മയുള്ള, പ്രയാസങ്ങള്‍ കുറഞ്ഞ അവസ്ഥയിലേക്കുയരാനായിരിക്കും ശ്രമിക്കുക. അങ്ങനെയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവയെല്ലാം മനുഷ്യനും, സ്ത്രീകള്‍ പുരുഷന്മാരും, പുരുഷന്മാര്‍ വല്ല മാലാഖയോ മറ്റോ ഒക്കെയാ വാനും ആഗ്രഹിക്കും. അതിനുമപ്പുറത്ത് ആകുലതകളില്ലാത്ത ആസ്വാദനങ്ങള്‍ മാത്രമുള്ളൊരു ലോകം.
വിജാതീയതവും ബഹുസ്വരതയുമാണ് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും ഭാവവും താളവും. അതിനെ അംഗീകരിക്കു കയും അതിനോട് നീതി പുലര്‍ത്തു കയുമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അത് തന്നെയാണ് മനുഷ്യനുള്ള പരീക്ഷണവും. കാരണം ദൈവത്തിന്റെ നീതിയും സമത്വ വും പരിശോധിക്കാനുള്ള ഇടമായിട്ടല്ല ലോകം സൃഷ്ടിക്കപ്പെട്ടത്. മറിച്ച്, മനുഷ്യനെ പരീക്ഷിക്കാനുള്ള ഇടമായിട്ടാണ്.
 

വ്യാഴാഴ്‌ച, സെപ്റ്റംബർ 06, 2012

യത്തീമിനുള്ള ദാനം


ഇത്‌ ആയിരം ദിര്‍ഹം ഉണ്ട്‌. ജീവനോപായത്തിന്‌ എന്തെങ്കിലും വക കണ്ടെത്താന്‍ ഈ തുക ഉപയോഗിക്കാം''. പിതാവിന്റെ മരണത്തില്‍ അനുശോചിക്കാനെത്തിയ പിതൃസുഹൃത്ത്‌ ഇത്രയും പറഞ്ഞ്‌ വാതില്‍ പടിയില്‍ നിന്നുതന്നെ തിരിച്ചുപോയി.
കൂഫക്കാരനായ അബ്‌ദുറഹ്‌മാനു സിയാബയുടെ പിതാവ്‌ മരണപ്പെട്ടിട്ട്‌ ഏതാനും ദിവസമേ ആയിട്ടുള്ളൂ. പിതാവ്‌ മക്കള്‍ക്കായി ഒന്നും വിട്ടേച്ച്‌ പോയിട്ടില്ല, പട്ടിണിയും പരിവെട്ടവുമല്ലാതെ. ഒരു ദിവസം ഇബ്‌നു സിയാബ എന്തോ ആലോചനയില്‍ മുഴുകിയിരിക്കെ ആരോ വാതിലിനു മുട്ടി. മരണപ്പെട്ട പിതാവിന്റെ ചങ്ങാതിയായിരുന്ന അത്‌. സാന്ത്വന വാക്കുകള്‍ക്ക്‌ ശേഷം അയാള്‍ ചോദിച്ചു:``നിങ്ങളുടെ ഉപ്പ അനന്തരസ്വത്ത്‌ വല്ലതും വിട്ടേച്ച്‌ പോയിട്ടുണ്ടോ?''
``ഇല്ല'' ഇബ്‌നു സിയാബ പറഞ്ഞു.
ഈ മറുപടി കേട്ടതോടെ സുഹൃത്ത്‌ ഒരു പണക്കിഴി അദ്ദേഹത്തിനു നല്‍കി ചില ഉപദേശങ്ങളും കൊടുത്ത്‌ ഉമ്മറപ്പടിയില്‍ നിന്ന്‌ തന്നെ തിരിച്ചു പോവുകയായിരുന്നു. ഇബ്‌നുസിയാബയുടെ മുഖത്ത്‌ സന്തോഷാശ്രു വിരിഞ്ഞു. പിറ്റേന്ന്‌ തന്നെ അയാള്‍ തൊട്ടടുത്ത കച്ചവട കേന്ദ്രത്തിലെത്തി. ചെറിയൊരു കച്ചവടം തുടങ്ങി. കച്ചവടം വൈകാതെ തന്നെ പച്ച പിടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ്‌ കൂട്ടിക്കിഴിച്ചപ്പോള്‍ വീട്ടാവശ്യങ്ങള്‍ കഴിഞ്ഞാലും വലിയൊരു തുക മിച്ചം വന്നു.
`ഹജ്ജ്‌ കര്‍മത്തിന്‌ പോയെങ്കിലോ' അയാളുടെ മനസ്സ്‌ മന്ത്രിച്ചു. തന്റെ പ്രിയപ്പെട്ട ഉമ്മയെ സമീപിച്ച്‌ അഭിപ്രായം ആരാഞ്ഞു. ``ആദ്യം നിന്റെ ഉപ്പയുടെ ഉറ്റമിത്രത്തിന്റെ അടുക്കല്‍ പോവുക. ദൈവാനുഗ്രഹത്താല്‍ ഈ അഭിവൃദ്ധിക്ക്‌ ഊടും പാവും നല്‍കിയതിന്റെ പിന്നിലെ പ്രേരണ അദ്ദേഹമാണല്ലോ. ആ മനുഷ്യന്റെ ആയിരം ദിര്‍ഹം ആദ്യം തിരിച്ചു നല്‍കുക. എന്നിട്ടാവാം ഹജ്ജ്‌ യാത്ര'' ഉമ്മ മകനെ ഉപദേശിച്ചു.
ഇബ്‌നു സിയാബ പിതൃസുഹൃത്തിന്റെ വീടിന്‌ നേരെ നടന്നു. പ്രത്യഭിവാദ്യത്തിന്‌ ശേഷം ആയിരം ദിര്‍ഹം നന്ദിപൂര്‍വം തിരിച്ചു നല്‍കി.``നിങ്ങള്‍ അന്ന്‌ നല്‍കിയ ഈ തുക സ്വീകരിച്ചാലും'' ആ ചെറുപ്പക്കാരന്‍ അഭ്യര്‍ഥിച്ചു. ഇത്‌ കേട്ടപ്പോള്‍ പിതൃസുഹൃത്ത്‌ അന്ധാളിച്ചു. താന്‍ കൊടുത്ത തുക ഉദ്ദേശിച്ച പദ്ധതിക്ക്‌ തികയാത്തത്‌ കൊണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം തിരിച്ചേല്‍പ്പിക്കുകയാവുമെന്ന്‌ ധരിച്ച ആ നല്ല മനുഷ്യന്‍ പറഞ്ഞു: ``ഈ സംഖ്യ പോരെങ്കില്‍ കുറച്ചുകൂടെ തുക തരാം.''
ഇബ്‌നുസിയാബ: ``അയ്യോ ഒട്ടും കുറവല്ല. താങ്കള്‍ തന്ന തുക ഏറെ ഉപകാരപ്രദമായാണ്‌ എനിക്കും മാതാവിനും അനുഭവപ്പെട്ടത.്‌ ആ സംഖ്യകൊണ്ട്‌ കച്ചവടം ചെയ്‌ത്‌ ഇന്ന്‌ ഞാന്‍ വലിയൊരു ആസ്‌തിയുടെ ഉടമയായിരിക്കുന്നു. മൂലധനം തിരിച്ചേല്‍പ്പിക്കാനും താങ്കള്‍ക്ക്‌ നന്ദി പറയാനുമാണ്‌ ഞാനിപ്പോള്‍ വന്നത്‌. ഇനി ഞാന്‍ ഹജ്ജ്‌കര്‍മം ഉദ്ദേശിച്ച്‌ യാത്രയാവുകയാണ്‌.''
മക്കയിലെത്തി ഹജ്ജ്‌ നിര്‍വഹിച്ച്‌ അദ്ദേഹം തുടര്‍ന്ന്‌ മദീനയും സന്ദര്‍ശിച്ചു. മദീനയില്‍ മറ്റു പലരേയും കണ്ട കൂട്ടത്തില്‍ ഇമാം ജഅ്‌ഫര്‍ സാദിഖിനെയും ഇബ്‌നുസിയാബ സന്ദര്‍ശിച്ചു.
ഇബ്‌നുസിയാബ എത്തുമ്പോള്‍ ഇമാം ജഅ്‌ഫര്‍ ഒരു വിജ്ഞാന സദസ്സിലായിരുന്നു. സദസ്സിന്റെ പിന്നിലായി അയാള്‍ സ്ഥലം പിടിച്ചു. ജനങ്ങളുടെ പോക്ക്‌വരവും അന്വേഷണങ്ങളും ഇമാമിന്റെ മറുപടികളും അയാള്‍ക്ക്‌ നന്നെ പിടിച്ചു. വിജ്ഞാന സദസ്സ്‌ ഏറെ സജീവമായിരുന്നു. സദസ്സ്‌ പിരിഞ്ഞ്‌ ആളൊഴിഞ്ഞപ്പോള്‍ ആംഗ്യരൂപേണ ഇമാം ജഅ്‌ഫര്‍ അബ്‌ദുറഹ്‌മാനുബ്‌നു സിയാബയെ വിളിച്ചു.
``എന്താ നിങ്ങള്‍ക്ക്‌ വല്ല ജോലിയുമുണ്ടോ''? ഇമാം ചോദിച്ചു. ഇബ്‌നുസിയാബ: ``ഞാന്‍ അബ്‌ദുഹ്‌മാന്‍ ഇബ്‌നു സിയാബ. കൂഫക്കാരനാണ്‌.''
``നിങ്ങളുടെ പിതാവിന്റെ സ്ഥിതി എന്താണ്‌''?
``പിതാവ്‌ മരണപ്പെട്ടു''
``ദുഃഖകരം. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! എന്താ പിതാവ്‌ വല്ല അനന്തരവും ബാക്കി വെച്ചിട്ടുണ്ടോ?''
``ഇല്ല''
`` പിന്നെ എങ്ങനെ ഹജ്ജിന്‌ വരാന്‍ കഴിഞ്ഞു''?
``പിതാവിന്റെ മരണശേഷം കുടുംബം കടുത്ത ക്ലേശത്തിലും ഏറെ ദുഃഖത്തിലുമായി. അങ്ങനെയിരിക്കെ പിതാവിന്റെ ഒരു സ്‌നേഹിതന്‍ വീട്ടില്‍ വന്നു. അയാള്‍ ആയിരം ദിര്‍ഹം നല്‍കുകയും പിതാവിന്റെ മരണത്തില്‍ ദു:ഖാകുലരായ ഞങ്ങളെ ആശ്വസിപ്പിച്ച്‌ മടങ്ങി പോവുകയും ചെയ്‌തു. പ്രസ്‌തുത സംഖ്യ കൊണ്ട്‌ കച്ചവടം ചെയ്‌ത്‌ ജീവിക്കുകയായിരുന്നു ഞാന്‍ ഇതുവരെ. വ്യാപാരത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്‌ ഹജ്ജിന്‌ വന്നത്‌.
ഇത്രയും കേട്ടപ്പോള്‍ ഇമാം ജഅ്‌ഫര്‍ ആ ചെറുപ്പക്കാരനെ ആശീര്‍വദിച്ചു. തുടര്‍ന്ന്‌ അദ്ദേഹം ചോദിച്ചു: ``പിതാവിന്റെ ചങ്ങാതി സ്‌നേഹപൂര്‍വ്വം നല്‍കിയ ആ തുക തിരിച്ച്‌ നല്‍കിയോ?''
``അതെ, എന്റെ മാതാവിന്റെ ഉപദേശ പ്രകാരം ആ തുക തിരിച്ച്‌ നല്‍കി''
അപ്പോള്‍ ഇമാമിന്റെ പ്രതികരണം:``വിശ്വസ്‌തരും സത്യസന്ധരുമായ ആളുകള്‍ അപരന്റെ സ്വത്തില്‍ പങ്കാളികളാണ്‌.ഇന്ന് അതാണ്‌ സമുദായത്തിന് ഇല്ലാതെ പോയതും......................

വാല്‍കഷണം ;
മിക്കവാറും മനുഷ്യാവയവങ്ങളൊക്കെ മാറ്റിവെക്കാം എന്ന വൈദ്യശാസ്‌ത്രത്തിന്‍െറ കണ്ടുപിടിത്തം പുരോഗമിച്ചപ്പോള്‍ തലച്ചോറും മാറ്റിവെക്കാമെന്ന്‌ കണ്ടെത്തി. സ്വാഭാവികമായും അമേരിക്കയിലാണ്‌ ആദ്യമായത്‌ പ്രയോഗത്തില്‍ വന്നത്‌. മാര്‍ക്കറ്റില്‍ മരിച്ചുപോയ മനുഷ്യാത്‌മാക്കളുടെ ധാരാളം മസ്‌തിഷ്‌കങ്ങള്‍ വില്‍പനക്ക്‌ വെച്ചിരിക്കുന്നു. പക്ഷേ, വാങ്ങാനെത്തിയ ഉപഭോക്‌താക്കള്‍ക്കൊക്കെ വേണ്ടത്‌ മുസ്‌ലിം തലച്ചോറുകളാണ്‌. കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി: ഉപയോഗം നന്നെ കുറഞ്ഞതായ തലച്ചോറുകള്‍ അത്‌ മാത്രമായിരിക്കും.

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

ഒരു കൊലപാതകത്തിന്റെ കഥ

മീനാക്ഷി കാണാന്‍ അതീവ  സുന്ദരിയാണ് ആരും കണ്ടാല്‍ ഒന്ന് നോക്കിപോകും അവളുടെ ആ നിഷ്കളങ്കമായ ചിരിയാണ് ആരെയും ആകര്‍ഷിക്കുക അവളുടെ അടുത്ത വീട്ടിലെ സുധീശുമായി അവള്‍ പ്രണയത്തിലാണ് അത് അവരുടെ  ആ രണ്ടു വീട്ടുകാര്‍ക്കും അറിയാം ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു അവളെ കാണാതായിട്ട് !!അവള്‍  എവിടെ പോയതാണെന്ന് അറിയില്ല അവളെ അറിയുന്ന കൂട്ടുകാരികളുടെ വീട്ടിലും ബന്ധു വീടുകളിലും ഒക്കെ അന്വേഷിച്ചു അവള്‍ മറ്റാരുമായി ഒളിച്ചോടാന്‍ സാധ്യത ഇല്ല കാരണം സുധീശുമായി കല്ല്യാണം ഉറപ്പിക്കാന്‍ രണ്ടു വീട്ടുകാരും തമ്മില്‍  പറഞ്ഞു വെച്ചിട്ടുമുണ്ട് മാത്രവുമല്ല അവള്‍ വീട്ടില്‍ പറയാതെ എങ്ങും പോകാറില്ല  വീട്ടുകാര്‍ പോലിസ് സ്റ്റെഷനിലും പരാതി നല്‍കിയിട്ടുണ്ട്  അവരും അന്വേഷിക്കുന്നുണ്ട് ''
ആയിടക്കാന് അതിന്റെ അടുത്ത പ്രദേശത്ത് റവന്യൂ ഭൂമിയില്‍ നിന്ന് മരം മുറി തുടങ്ങിയത് അവിടെ മരം മുറിക്കു വന്ന അനേകം ജോലിക്കാരും മുറിച്ച മരം വലിക്കാന്‍ ഇരുപത്തി അഞ്ചോളം ആനകളും അതിന്റെ പാപ്പാന്‍‌മാരും അവിടെ അടുത്താണ് താമസം പോലിസ് വന്നു അവരെയൊക്കെ ചോദ്യം ചെയ്തു യാതൊരു വിവരവും ഇല്ല ,പോലിസ് സുധീഷിന്റെ  വീട്ടിലും മീനാക്ഷിയുടെ വീട്ടിലും  വന്നു അന്വേഷിച്ചു ,അവള്‍ അലക്കാനുള്ള വസ്ത്രങ്ങളും എടുത്തു അലക്കാന്‍ പോയതാണ് എന്ന്  അച്ഛനും അമ്മയും പറഞ്ഞു , അവിടുന്ന് ആരെങ്കിലും അവളെ അപായപെടുതിയോ എന്നും അന്വേഷിക്കുന്നുണ്ട് ,
ഒരു ദിവസം രാത്രിയില്‍ അവിടെ ചായകട നടത്തുന്ന ആളോട് ഒരു ആനപാപ്പാന്‍  പറഞ്ഞു ''ഞങ്ങള്‍ ഇന്ന്  രാത്രിയില്‍ ആനയെ തളയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍ അവിടെയാകെ ചീഞ്ഞു നാറുന്നു എന്നിട്ട് ഞങ്ങള്‍ ആനയെ മാറ്റി തളചിട്ടാണ് വരുന്നത് വെട്ടം കുറവായ ടോര്‍ച്ചു ആയതുകൊണ്ട് ഒന്നും നോക്കാനും പറ്റിയില്ല '' അപ്പോള്‍ ചായകടക്കാരന്‍ അവരോടു ഒരു സംശയം പറഞ്ഞു ഇവിടുന്നു  രണ്ടാഴ്ച ആയി  ഒരു പെണ്ക്കുട്ടിയെ കാണാതായിരിക്കുന്നു  നിങ്ങള്ക്ക് ഒന്ന് നോകാംആയിരുന്നു എന്ന്
ഇത് കേട്ടപ്പോഴേക്കും ആ ആന പാപ്പാന്മാര്‍ക്കും പേടിയായി അവര്‍ ആരോടും മിണ്ടിയില്ല ഈ കാര്യം ''
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ആ കാട്ടില്‍ ആദിവാസികള്‍ നായാട്ടു ( വേട്ട )നടത്തുമ്പോള്‍ ഒരു പെണ്ണിന്റെ ജഡം കണ്ടുകിട്ടി  അപ്പോഴേക്കും ഇരുപത്തി ഒന്ന് ദിവസം കഴിഞ്ഞിരുന്നു ,ആ ജഡം കാണാതായ മീനാക്ഷിയുടെതായിരുന്നു !!
ഉടന്‍ തന്നെ പോലിസ് വന്നു ഇന്‍ക്വൊസ്റ്റ്  നടത്തി മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലായതുകൊണ്ട് അവിടെ വെച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി ആ കാട്ടില്‍ തന്നെ മറവു ചെയ്തു ''പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് പോലീസ് സ്ഥിരീകരിച്ചു ,പോലിസ് അന്വേഷണം തുടങ്ങി കുറെ ആളുകളെ ചോദ്യം ചെയ്തു എന്നതല്ലാതെ പ്രത്യകിച്ചു ഒരു തുമ്പും കിട്ടിയില്ല !!
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു അവരും അന്വേഷണം തുടങ്ങി ,അവര്‍ മൃതദേഹം കിടന്ന സ്ഥലം സന്ദര്‍ശിച്ചു വല്ല തെളിവും കിട്ടുമോ എന്ന് നോക്കാന്‍ ,അവരുടെ പ്രതീക്ഷ തെറ്റിയില്ല മൃതദേഹം കിടന്ന സ്ഥലത്തുനിന്നു കുറച്ചു മാറി ഒരു വള്ളിയുള്ള ട്രോയര്‍ (ഷട്ടി ) അവര്‍ക്ക് കിട്ടി അത് പ്രതിയുടെത് ആണെന്നും അവര്‍ക്ക് ഉറപ്പിക്കാനും കഴിഞ്ഞില്ല കാരണം അതിന്റെ ചുറ്റുവട്ട പ്രദേശങ്ങളില്‍ ഒക്കെ ആനയെ തളച്ചിരുന്നു അതുകൊണ്ട് അത് വല്ല ആനപാപ്പാന്‍ മാരുടെതാകാനും മതി എങ്കിലും ആ ട്രോയര്‍ കൊണ്ട് അവര്‍ അടുത്തുള്ളവരെ യൊക്കെ സമീപിച്ചു അരുടെതെന്നു അറിയാന്‍ അങ്ങിനെ ആ കൂട്ടത്തില്‍ അവര്‍ മീനാക്ഷിയുടെ കാമുകന്റെ വീട്ടിലും കയറി സുധീഷിന്റെ അമ്മയെ കാണിച്ചു ,സുധീഷിന്റെ അമ്മ ട്രോയര്‍ കണ്ടപാടെ അത് എന്റെ മകനെടതാണ് തിരിച്ചറിഞ്ഞു ''ക്രൈംബ്രാഞ്ച് ആദ്യം അവനെ പൊക്കി ചോദ്യം ചെയ്തു അവന്‍ ഒന്നും വിട്ടു പറയുന്നില്ല അന്ന് അവര്‍ അവനെ കസ്റ്റടിയില്‍  വെച്ച്  പിറ്റേന്ന് ഭക്ഷണം കഴിക്കാന്‍ അവരുടെ ഒപ്പം ഇരുത്തി പക്ഷെ അവനു എത്രയായിട്ടും ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുന്നില്ല ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും അവര്‍ അവനെ നന്നായി  പെരുമാറി ചോദ്യം ചെയ്തു ആ ചോദ്യം ചെയ്യലില്‍ അവന്‍ എല്ലാം തുറന്നു പറയേണ്ടി വന്നു '',,,,,,,,,,അവന്‍ പറഞ്ഞു ''
എനിക്ക് മീനാക്ഷിയെ  വലിയ ഇഷ്ട്ടമായിരുന്നു ഞങ്ങള്‍ പലപ്പോഴായായി ശാരീരികബന്ധം പുലര്‍ത്തിയിരുന്നു അതിനിടയില്‍ അവള്‍ ഗര്‍ഭിണി ആവുകയും ചെയ്തിരുന്നു  !!അപ്പോഴാണ്‌ എന്നെ വേറൊരാള്‍ പറഞ്ഞു  തെറ്റ് ധരിപ്പിച്ചത് അവള്‍ മറ്റൊരാളുമായി പ്രണയത്തിലാണ് എന്ന് ഇത് എന്നെ തളര്‍ത്തി മറ്റൊരാളുമായി പ്രണയത്തിലായ അവള്‍ എന്നോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു എന്ന് ഞാന്‍ കരുതി  അങ്ങിനെ  വിവാഹം കഴിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു അവളെ എനിക്ക് ഒഴിവാകാന്‍ കൊല്ലുകയല്ലാതെ മറ്റു മാര്‍ഗ്ഗ മില്ലായിരുന്നു ''ഒരു ദിവസം അവള്‍ അലക്കാന്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം തന്നെ കരുതിയിരുന്ന വിഷകുപ്പിയും എടുത്തു അവളെ കാട്ടിലേക്ക് ക്കൂട്ടികൊണ്ട് പോയി അവിടെവെച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും പിന്നീട് ഗര്‍ഭം അലസി പോകാനുള്ള മരുന്നാണെന്ന് പറഞ്ഞു ഞാന്‍  അവളെ  വിഷം കുടിപ്പിച്ചു ,കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വെള്ളത്തിന്‌ വേണ്ടി ആങ്ങ്യം കാണിച്ചു അപ്പോള്‍ ഞാന്‍ താഴെ തോട്ടില്‍ വന്നു ചേമ്പിന്റെ ഇലയില്‍ കുറച്ചു വെള്ളമെടുത്തു കൊണ്ടുപോയി അവള്‍ക്കു കൊടുത്തു കുറെ നേരം കാത്തിരുന്നിട്ടും  ജീവന്‍ പോവാത്തതുകൊണ്ട് തോര്‍ത്ത്‌ മുണ്ട് കഴുത്തില്‍ ചുറ്റി ഞാന്‍ അവളെ  മുറുക്കി കൊല്ലുകയായിരുന്നു !!
അപ്പോള്‍ പോലീസ് വേണ്ടും അവനോടു ചോദിച്ചു അവള്‍ അലക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ നീ എന്ത് ചെയ്തു ;
അപ്പോള്‍ അവന്‍ പറഞ്ഞു അത് ഞാന്‍ എന്റെ വയലില്‍  കൊണ്ടുവന്നു രാത്രി കുഴിച്ചിട്ടു ''
അപ്പോള്‍ വീണ്ടും പോലീസ് ;എന്താ നിന്റെ ട്രോയര്‍ നീ എടുക്കാതിരുന്നത് ;
അപ്പോഴുള്ള വെപ്രാളത്തില്‍ മറന്നതാണ് ട്രോയര്‍ കിടന്ന  അവിടെവെച്ചാണ് അവളെ ഞാന്‍ കൊന്നത് അതിനുശേഷം അവളെയും പൊക്കിയെടുത്തു ആനയെ തളച്ചതിന്റെ അടുത്ത് കൊണ്ട് വന്നു കിടത്തി ആന ചവിട്ടി മരിച്ചതാകാന്‍ പിന്നീട് ഞാന്‍ നേരം ഇരുട്ടുന്നതുവരെ അവിടെഇരുന്നു പക്ഷെ അന്ന് ആനയെ അവിടെ കെട്ടിയില്ല അപ്പോള്‍ എനിക്ക് തോന്നി അവളെ കുഴിചിടാം എന്ന് അതിനു വേണ്ടി ഞാന്‍ വീട്ടില്‍ വന്നു മന്‍വെട്ടിയും എടുത്തു കുറെ അധികം ചാരായവും കുടിച്ചു വീണ്ടും കാട്ടിലേക്ക് പോയി പക്ഷെ അവിടെ പോയി എത്ര തെരഞ്ഞിട്ടും അവളുടെ ജഡം കാണാത്തതുകൊണ്ട് എനിക്ക് പേടിയായി ഞാന്‍ കുടിച്ച ചാരായമെല്ലാം വറ്റിപോയിരുന്നു ,ഞാന്‍ ചാരായം കുടിച്ചതുകൊണ്ട് വഴിതെറ്റി പോയതായിരുന്നു എനിക്ക്  അന്ന് എനിക്ക് ഉറക്കം വന്നില്ല പിറ്റേന്ന് പകല്‍ വീണ്ടും ഞാന്‍ കാട്ടില്‍ പോയി അപ്പോള്‍ അതിനടുത്തായി ഒരാന നില്‍പ്പുണ്ട് എന്നെ ജഡത്തിനു അടുത്തേക്ക് അടുപ്പിക്കുന്നില്ല അന്നും ഞാന്‍ തിരിച്ചു പോന്നു ,മൂന്നാം ദിവസം വീണ്ടും ജഡം മറവു ചെയ്യാന്‍ പോയപ്പോള്‍ ഈച്ച ആര്തിരുന്നു മണവും തുടങ്ങിയിരുന്നു , അതുകൊണ്ട് മറവു ചെയ്യാതെ പോന്നു പിന്നീട് ഞാന്‍  ആ ഭാഗത്തേക്ക് തന്നെ  പോയില്ല്ല !! ഇതായിരുന്നു  സംഭവിച്ചത് ''പോലിസ് സുധീഷിനെയും കൊണ്ട് അവന്റെ വീട്ടിലെത്തി മീനാക്ഷിയുടെ കുഴിച്ചിട്ട വസ്ത്രങ്ങള്‍ എല്ലാം അവനെകൊണ്ട്  എടുപ്പിച്ചു കേസ് ഫയല്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി അവനെ കോടതിയില്‍ ഹാജരാക്കി കോടതി അവനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു '' ഒരാള്‍ ഏതൊരു കൊലപാതകം നടത്തുമ്പോഴും അവിടെ എന്തെങ്കിലും ഒരു തെളിവ് ദൈവം അവശേഷിപ്പിക്കും പക്ഷെ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ഉന്നതങ്ങളില്‍ നിന്നുള്ള  രാഷ്ട്രീയ ഇടപെടലുകളും മാധ്യമങ്ങളുടെ അമിത താല്പര്യങ്ങളും പല കൊലപാതകങ്ങളും ആത്മഹത്യയാകുന്നു
മാധ്യമങ്ങള്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇടപെടുന്നത്‌ കൊണ്ടാണ് കേസുകള്‍ മാഞ്ഞു പോകാതെ നില്‍ക്കുന്നതെന്ന്.മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെണ്‍വാണിഭം, കൊലപാതകം, അഴിമതി; മാധ്യമങ്ങള്‍ ഇടപെട്ട ഏത് മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത അനേകം കേസുകള്‍ കോടതിയില്‍ നീതിപൂര്‍വ്വം തന്നെ നടക്കുന്നുമുണ്ട്,ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍ ...................
നബ്;..ഈ കഥ മുപ്പതു വര്ഷം മുന്‍പ് എന്റെ ഗ്രാമത്തില്‍  നടന്നതാണ് ..........................

ചൊവ്വാഴ്ച, ജനുവരി 31, 2012

മാതാപിതാക്കളുടെ കാല്‍പ്പാടുകള്‍


بِسْــــــــمِ اﷲِارَّحْمَنِ ارَّحِيم
ആ എട്ടുവയസ്സുകാരി പെണ്‍കുട്ടിക്ക് വീട്ടില്‍ പിടിപെത് ജോലിയുണ്ട് ,വീട് എന്ന് പറയാന്‍ കഴിയില്ല തേയില തോട്ടത്തിന് നടുവിലുള്ള ഒരു പാടി റൂമിലാണ് ( ലയം )ആ കുടുംബം താമസം ഉപ്പയും ഉമ്മയും രാവിലെ  ജോലിക്ക് പോയാല്‍ പിന്നെ ആ പെണ്‍കുട്ടിയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത് താഴെ ഒരു സഹോദരിയുണ്ട് അതിനു താഴെ ആറുമാസമായ രണ്ടു കുട്ടികള്‍ ഒരു ആണും ഒരു പെണ്ണും ആ കുട്ടികളെ ഉമ്മ ഇരട്ട പ്രസവിച്ചതാണ് ഈ മൂന്നു കുട്ടികളെയും ആ എട്ടു വയസ്സ് കാരിയെ എല്പ്പിച്ചാണ് അവര്‍ ജോലിക്ക് പോകാറ്,
 ഉമ്മ രാവിലെ കുട്ടികള്‍ക്ക് രണ്ടെന്നതിനും പാല്‍ കൊടുത്തു പോകും പിന്നെ കുറച്ചുപാല്‍ അടുത്തുനിന്നു വാങ്ങി അത് കുപ്പിയിലാക്കി അവളുടെ കയ്യില്‍ കൊടുക്കും കുട്ടികള്‍ വിശന്നു കരയുമ്പോള്‍ കൊടുക്കാന്‍ ''
ആ കുട്ടികളെ നോക്കുന്നതിനിടക്ക് ഉപ്പയും ഉമ്മയും ഉച്ചക്ക് വരുമ്പോഴേക്കും അവള്‍ കഞ്ഞി വെച്ച് വെക്കണം ആഴിച്ചയില്‍ കിട്ടുന്ന തുച്ചമായ പണം കൊണ്ട് ചോറ് വെച്ചാല്‍ ബാക്കിയുള്ള ദിവസം പട്ടിണി കിടക്കേണ്ടി വരും അതുകൊണ്ടാണ് കഞ്ഞി വെക്കുന്നത്  ,പിന്നെ അവള്‍ക്കുള്ള  ജോലി കുടുംബത്തിലെ എല്ലാവരുടെയും വസ്ത്രങ്ങള്‍ അലക്കല്‍ അടിച്ചു വാരല്‍ പാത്രം കഴുകല്‍ അതിനിടയില്‍ കുട്ടികള്‍ കരഞ്ഞാല്‍ ഒരാളെ എടുക്കുമ്പോള്‍ മറ്റേ ആള്‍ കരയും ഒരു എട്ടുവയസുകാരി എങ്ങിനെ രണ്ടാളെയുംകൂടി എടുക്കലും വീട്ടിലെ ജോലി എല്ലാം ചെയ്യലും 'അതുകൊണ്ട് തന്നെ അവള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസം തീരെ കിട്ടിയില്ല !!
അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ സ്കൂളില്‍ പോവുമ്പോള്‍ അവള്‍ നോക്കി നില്‍ക്കും  മദ്രസയാനെങ്കില്‍ ഇന്നെത്തെ പോലെ പരിഷ്കരിച്ചിട്ടുമില്ല അവിടെ മദ്രസ ഒരു പാടിറൂമില്‍ ആണ് നടത്തുന്നത് അതുതന്നെ ആ റൂമിലുള്ള ആളുകള്‍ ജോലിക്ക് പോവുമ്പോള്‍ അവിടെ ആരും ഉണ്ടാവില്ല അതുകൊണ്ടാണ് അവിടെ നടത്തുന്നത് ഒരു ഉസ്താദ് കുട്ടികള്‍ക്ക് ക്ലാസ് എടുകുന്നുണ്ട് അവിടെ പോയി കുറച്ചൊക്കെ പഠിച്ചിരുന്നു ഇപ്പോള്‍ അവളോട്‌  അങ്ങോട്ട്‌ ചെല്ലണ്ട എന്ന് പറഞ്ഞിരിക്കുന്നു !!അതിന്റെ കാരണം ആ പെണ്‍കുട്ടിയുടെ ഉടുപ്പില്‍  പാലിന്റെ പുളിച്ച  മണം അടിച്ചിട്ട് മറ്റു കുട്ടികള്‍ പലപ്പോഴും തള്ളി മാറ്റും അവളുടെ സഹോദരങ്ങളായ ചറിയ കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ അതെല്ലാം ഉടുപ്പിലൂടെ പോവും പലപ്പോഴും കുട്ടികള്‍ ശര്‍ദ്ദിച്ചു അതും അവളുടെ ഉടുപ്പില്‍ ഉണങ്ങി പിടിച്ചിട്ടു ഉണ്ടാവും അതിന്റെ മണവും ഉണ്ടാവും ഒന്ന് മാറ്റിയിടാന്‍ ആണെങ്കില്‍ മറ്റൊരു ഉടുപ്പും ഇല്ല ആകെ ഉള്ള ആ ഉടുപ്പ് ഇട്ടിട്ടു ക്ലാസില്‍ ചെല്ലുമ്പോള്‍ മറ്റുകുട്ടികള്‍ക്ക് മണമടിചിട്ടാണ് അവളോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞത് ,ഒരു ദിവസം ഉസ്താദ് തന്നെ അവളോട്‌ പറഞ്ഞു കുറച്ചു മാറി നിന്ന് പഠിച്ചാല്‍ മതി എന്ന് ,അതിനു ശേഷം പോകാറില്ല ചിലപ്പോഴൊക്കെ മദ്രസയുടെ വാതിലിന്റെ അടുത്ത് പോയി നില്‍ക്കും മറ്റു കുട്ടികള്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ അവള്‍ക്കും അവിടെ പോയി ഇരിക്കണം എന്ന് തോന്നും ,ഉസ്താദ് ചൊല്ലി കൊടുക്കുന്നത് അവള്‍ കുറെ മന;പാഠമാക്കി വെച്ച് അതിനിടയില്‍ കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ കുട്ടികളെ എടുക്കാന്‍ തിരിഞ്ഞു ഓടും വിദ്യ അഭ്യസിക്കാനുള്ള അവളുടെ ആഗ്രഹം അവിടെ ഉപേക്ഷിക്കും !!വര്‍ഷങ്ങള്‍ അങ്ങിനെ നീങ്ങി അതിനിടയില്‍ അവള്‍ക്കു മറ്റൊരു സഹോദനും കൂടി ഉണ്ടായി ഇപ്പോള്‍ താഴെയുള്ള നാല് എണ്ണതിനെയും അവള്‍ വേണം നോക്കാന്‍ അതുകൊണ്ട് തന്നെ ആ നാല് സഹോദരങ്ങള്‍ക്കും മൂത്ത സഹോദരി ഉമ്മയുടെ സ്ഥാനത്താണ്  ഒരു മൂത്ത ആങ്ങളയുണ്ട്,കിട്ടുന്ന ചെറിയ ജോലിക്ക് ഒക്കെ പോവും ,
വര്‍ഷങ്ങള്‍ അങ്ങിനെ നീങ്ങി അതിനിടയില്‍ വിവാഹ ആലോചനകള്‍ പലതും വന്നു ഒരിക്കല്‍ ഒരു വെളുത്ത സുമുഖനായ ചെറുപ്പക്കാരന്‍ വന്നു ആ ചെറുപ്പകാരനെ അവര്‍ക്കും വലിയ ഇഷ്ട്ടമായി ചെറുപ്പകാരനെ പറ്റി അവര്‍ അന്വേഷിച്ചു നല്ല സല്സ്വഭാവിയാണ് സ്വന്തമായി ഒരു ചായ കടയും ഒരു പലചരക്ക് കടയും ഉണ്ട് ആ കടയോട് ചെര്‍ന്നിട്ടുതന്നെ ചെറുതാണെങ്കിലും ഒരു വീടും ഉണ്ട് അയാളുടെ ഉപ്പയും ഉമ്മയും ഉണ്ട് അവര്‍ക്ക് വയസായിരിക്കുന്നു ''ആ വീടും കടയും അയാളുടെ സ്വന്തം അദ്ദ്വാനം കൊണ്ട് വാങ്ങിച്ചതാണ് പോരാത്തതിന് അയാളും ചെറുപ്പത്തില്‍ വലിയ ദാരിദ്ര്യത്തില്‍ വളര്‍ന്നതാണ് ആ ദാരിദ്ര്യം കൊണ്ടുതന്നെ ഉപ്പയും ഉമ്മയും ഉണ്ടായിട്ടുംഅയാള്‍  ഒരു അനാഥാലയത്തില്‍ ആണ് പഠിച്ചതും  വളര്‍ന്നതും അയാള്‍ ഇതുവരെ വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞു നടക്കുകയായിരുന്നു ഒരു പ്രാവശ്യം അയാളുടെ ഉപ്പയും ഉമ്മയും അയാള്‍ക്ക്‌ വേണ്ടി കുടുംബത്തില്‍ നിന്ന് തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടു അയാളോട് ചോദിക്കാതെ ആ പെണ്‍കുട്ടിയുടെ പിതാവിന് വാക്കും കൊടുത്തു വീട്ടില്‍ വന്നു അയാളോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എനിക്ക് കുറച്ചു കാലം കൂടി എന്റെ ഉപ്പാനെയും ഉമ്മാനെയും സ്നേഹിക്കണം അതിനിടയിലേക്ക് മറ്റൊരാള്‍ കയറി വന്നാല്‍ എനിക്ക് നിങ്ങളെ സ്നേഹിക്കാന്‍ കഴിയില്ല അതുകൊണ്ട് ഇപ്പോള്‍ എനിക്ക് വിവാഹം വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു ,പല പ്രാവശ്യം ആ ഉപ്പയും ഉമ്മയും സഹോദരങ്ങളും അയാളോട് സംസാരിച്ചിട്ടും അയാള്‍ കൂട്ടാക്കിയില്ല അവസാനം ഉപ്പയും ഉമ്മയും കൊടുത്ത വാക്ക് പാലിക്കാനായി അയാളുടെ താഴെയുള്ള അനുജനോട് വിവാഹത്തിന് ഒരുങ്ങാന്‍ പറഞ്ഞു എന്നിട്ട് ആ ഉപ്പ മകനോട്‌ പറഞ്ഞു ഇനി നിനക്ക് വേണ്ടി ഞാന്‍ ഒരു പെണ്ണിനേയും പോയി നോക്കില്ല !! പക്ഷെ എന്നിട്ടും ആ ഉപ്പ  ഇപ്പോള്‍ കണ്ടു കല്ല്യാണം ഉറപ്പിച്ച ആ  പെണ്‍കുട്ടിയെ  വന്നു കണ്ടു അവര്‍ക്ക് ഇഷ്ട്ടപെട്ടു,,
 അന്നൊക്കെ രാത്രിയിലായിരുന്നു വിവാഹം ചെക്കന്‍ പെണ്ണിന്റെ വീട്ടിലേക്കു പോകലും പെണ്ണിനെ കൊണ്ട് വരവും എല്ലാം രാത്രിയിലാണ് പെട്രോമാക്സും കത്തിച്ചു പാട്ടും പാടി പെണ്ണിനേയും ചെക്കനേയും മാലയൊക്കെ അണിയിച്ചു നേരം പുലര്‍ച്ചെ ആവുമ്പോഴാണ് ചെക്കന്റെ വീട്ടിലെത്തുക അങ്ങിനെ കല്യാണമൊക്കെ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ പെണ്ണിന് ''പന്തത്തെ പേടിച്ചു പന്തളത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട ''എന്ന പറഞ്ഞ പോലെയായി ,,ചായ കടയല്ലേ ജോലി ഇല്ലാതിരിക്കുമോ ദിവസവും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റു ജോലി തുടങ്ങും ഏഴുമണി ആകുമ്പോഴേക്കും ജോലിക്ക് പോവുന്ന ആളുകള്‍ ചായക്ക്‌ വരും അപ്പോഴേക്കും ദോശയും പുട്ടും ഇട്ടലിയും ചട്ടിണിയും എല്ലാം ആക്കും അതുകഴിഞ്ഞ് അടുത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോവാന്‍  ചായക്ക്‌ ആളുകള്‍ വരുമ്പോള്‍ എണ്ണ പലഹാരങ്ങള്‍ റെടിയാക്കണം പിന്നീട് ഉച്ചക്ക് ചോറിനുള്ള ആളുകള്‍ അതും മുപ്പതും നാല്‍പ്പതും ആളുകള്‍ ചോറിനും ഉണ്ടാവും എന്നാല്‍ ഈ ജോലിയില്‍ ഒക്കെ അയാളും കൂടെയുണ്ടാവും അവരെ സഹായിക്കാന്‍ ഒരാളെ ജോലിക്ക് വെക്കാം എന്ന് പറഞ്ഞാല്‍ അവര്‍ പറയും അത് വേണ്ട എന്ന് എന്നിട്ടും രാത്രിയില്‍ അരി ഇടിക്കാന്‍ ആരെങ്കിലും വരും ചിലപ്പോള്‍ അവര്‍തന്നെ എട്ടും പത്തും കിലോ അരി ഇടിച്ചു വറത്തു വെക്കും കിടക്കുമ്പോള്‍ രാത്രി ഏറ്റവും കുറഞ്ഞത്‌ പതിനൊന്നു മണി കുട്ടികള്‍ ആയതിനു ശേഷം അവരെ സ്കൂളില്‍ പറഞ്ഞയക്കലും ഈ ജോലിക്കിടയില്‍ ചെയ്യണം ഈ ജോലി വര്‍ഷങ്ങളോളം ചെയ്യുമ്പോഴും അവരുടെ മനസ്സില്‍ ഭര്‍ത്താവ് കുട്ടികള്‍ അവരുടെ സന്തോഷം മാത്രം ലക്‌ഷ്യം വെച്ചുള്ള ജീവിതം''
 അവരുടെ കച്ചവടം ദിവസം തോറും അഭിവൃദി പ്രാപിച്ചു വന്നു സാമ്പത്തികമായി ഉയരത്തില്‍ എത്തി അരിച്ചാക്കുകള്‍ കടയില്‍ ഇടാന്‍ സ്ഥലമില്ലാതെ വീട്ടിലെ ഒരു റൂമില്‍ അട്ടിയിടും ചില ദിവസങ്ങളില്‍ പണം എന്നുമ്പോള്‍  നോട്ടുകള്‍  വിരല് കൊണ്ട് നീക്കിയിട്ട്‌ കൈ വരെ വേദനിച്ചിരുന്നു  ആ സത്യസന്തമായ  കച്ചവടത്തിലും അയാള്‍ വന്ന വഴി മറന്നില്ല കുടുംബത്തിലും കൂട്ടുകാരിലും പലരെയും അയാള്‍ കൈ അയച്ചു സഹായിച്ചു,ആ പ്രദേശത്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നാല്‍ കടയൊക്കെ ഇട്ടെറിഞ്ഞു അങ്ങോട്ട്‌ പോവും ,, അന്നും അയാള്‍ പറയും പണം വിരുന്നു കാരനാണ് ഇന്ന് വരും നാളെ പോകും എന്ന്  അതുകൊണ്ടുതന്നെ അയാളെ ചൂഷണം ചെയ്യാന്‍ പലരും വരും ആര് എന്ത് ചോദിച്ചാലും അത് എടുത്തു കൊടുക്കും,, ആ കച്ചവടം  അടിക്കടിയുള്ള ഉയര്‍ച്ചയില്‍ എത്തിയപ്പോഴേക്കും അയാളുടെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അയാള്കെതിരെ കരുക്കുകള്‍ നീക്കാന്‍ തുടങ്ങി ''
അങ്ങിനെ ഇരിക്കെ കടയില്‍ ഭയങ്കര എലി ശല്ല്യം തൊട്ടു തന്നെയുള്ള  വീട്ടിലും അതുതന്നെ അവസ്ഥ ഒരു ദിവസം എലിക്കു കെണി വെക്കാന്‍ എലികെണിയുടെ മുകളില്‍ വരുന്ന കമ്പി ഇല്ലാത്തതുകൊണ്ട് അത് തെരഞ്ഞു വീടിന്റെ ഇറയത്തു തപ്പി അവിടെ ഒരു പഴയ കുട വെച്ചിരുന്നു ആ കുടയാണ് നോക്കുന്നത് ,അപ്പോള്‍ കടയുടെ മുന്നിലൂടെ കയറുന്ന നേരെ മേലെയുണ്ട് ഇറയത്തു ആയി ഒരു ചെറിയ കുപ്പി കയ്യില്‍ തടഞ്ഞു അത് എടുത്തു തുറന്നു നോക്കുമ്പോള്‍ അതില്‍ ( പിന്നു ,തകിട് കാട്ടു കരിഞ്ജീരകം തുളസിയുടെ ഉണങ്ങിയ ഇല ഒരു ചെറിയ പൊതി ഭസ്മം ) ആ തകിടില്‍ എന്തൊക്കെയോ കുത്തി കുറിച്ചിരിക്കുന്നു ,അയാള്‍ക്ക്‌ ഈ കൂടോത്രത്തില്‍ ( ഷിഹര്‍)വിശ്വാസമില്ലാത്തത്‌ കൊണ്ട് അത് അപ്പടി അടുത്തുള്ള തോട്ടിലേക്ക് എറിഞ്ഞു ''കുറച്ചു ദിവസങ്ങള്‍ക് ശേഷം വീണ്ടും കടയിലേക്ക് കയറുന്നതിന്റെ അടുത്ത്  സ്റെപ്പു പോലെ ഒരു സ്ലേവ് ഇട്ടിരുന്നു അത് എന്തോ ആവശ്യത്തിനു പൊന്തിച്ചു നോക്കി അപ്പോള്‍ അതിനടിയില്‍ നിന്നും ഒരു കുപ്പി കിട്ടി അയാള്‍ക്ക്‌  രണ്ടാമത്തെ കുപ്പി കിട്ടിയപോഴേക്കും കച്ചവടം ഏകദേശം പൊട്ടി തുടങ്ങിയിരുന്നു നാള്‍ക്കു നാള്‍ അയാള്‍ താഴേക്കു താഴേക്കു പതിക്കുകയായിരുന്നു തൊടുന്ന എന്തും നഷ്ട്ടത്തില്‍ കലാശിക്കാന്‍ തുടങ്ങി രാത്രിയില്‍ ഉറക്കം നഷ്ട്ടപെട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കും ഒരു പോള കണ്ണടക്കാന്‍ കഴിയുന്നില്ല ഒരു പ്രാവശ്യം സ്വന്തം കത്തിയും എടുത്തു അയാള്‍ കാട്ടിലേക്ക് പുറപെട്ടു സ്വയം കുത്തി മരിക്കാന്‍ ആ പോക്കില്‍ അയാളുടെ ഉറ്റ ചെങ്ങാതി അയാളെ ബലമായി പിടിച്ചു വീട്ടില്‍  കൊണ്ടുവന്നാക്കി ,ആയിടക്കാന് അയാളുടെ ഉപ്പയും ഉമ്മയും മരണപെടുന്നതും ''ഒരു ചായക്ക്‌ വരെ കുടുങ്ങിയിട്ടു ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കും ആരെങ്കിലും ചായക്ക്‌ വിളിച്ചാലോ എന്ന് പ്രതീക്ഷിച്ചു ആരോടെങ്കിലും ചോദിക്കാന്‍ അയാളുടെ അഭിമാനം സമ്മതിച്ചതുമില്ല കാരണം അങ്ങിനെ സാമ്പത്തികമായി ഉയരത്തില്‍ എത്തിയിരുന്നു പണ്ടൊരു കാലത്ത് അയാള്‍   !!ഒരു ബീഡി ചോദിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ !!ഒരിക്കല്‍ കുടുംബത്തിലുള്ള ഒരാള്‍ക്ക്‌ ജോലി ഒന്നും ഇല്ലാതായപ്പോള്‍ ആ കുടുംബകാരന്  ഒരു കട തുറന്നു കൊടുത്തു അതിലേക്കു വേണ്ട എല്ലാ അവശ്യ സാദനങ്ങളും അയാള്‍ സ്വന്തം കയ്യില്‍നിന്നു പണം മുടക്കി എത്തിച്ചുകൊടുത്തു പിന്നീട് താന്‍ സഹായിച്ച ഈ ആളിന്റെ അടുത്തേക്ക് മകനെ പറഞ്ഞയച്ചു ഒരു കിലോ അരിക്ക് വേണ്ടിയുള്ള പണം താരാന്‍ അപ്പോള്‍ ആ കുടുംബക്കാരന്‍ പറഞ്ഞു അരിയില്ലെങ്കില്‍ ചോറ് വെക്കണ്ട എന്ന്  പറഞ്ഞു തിരിച്ചയച്ചു''  പരീക്ഷണങ്ങളുടെ കാലഘട്ടം
ആയിടക്കാണ് അയാളുടെ ഭാര്യയുടെ പ്രസവം ഓപ്പറേഷന്‍ ആയിരുന്നു അന്ന് ,ഡോക്റ്റര്‍ക്ക്‌ പറ്റിയ കൈപിഴ എന്നെ പറയേണ്ടു ഇന്‍ജക്ഷന്‍ മാറി കൊടുത്തു ആ കാരണത്താല്‍ ഭാര്യയുടെ ഒരു ഭാഗം തളര്‍ന്നു കക്കൂസിലേക്ക് വരെ എടുത്തു കൊണ്ടുപോണം  ''അങ്ങിനെ ദിവസങ്ങളും മാസങ്ങളും ഒരേ കിടപ്പില്‍ പല ഹോസ്പിറ്റലുകളിലും മാറി മാറി ചികിത്സിച്ചു ആ ദിവസങ്ങളില്‍ ആ സ്ത്രീക്ക് ചിലപ്പോഴൊക്കെ ഓര്‍മ്മ നഷ്ട്ടപെടും ആ സമയങ്ങളില്‍ വയറ്റില്‍ നിന്ന് മലം ബെഡ്ഡില്‍ പോവും എന്നാല്‍ അയാള്‍ യാതൊരു മടിയും കൂടാതെ വെറും കൈകൊണ്ടു അതെല്ലാം തുടച്ചു വൃത്തിയാക്കി പുതിയ വിരിപ്പ് വിരിക്കും അതിനിടയില്‍ ഭാര്യന്റെതും കുട്ടികളുടെതും അലക്കലും ഭക്ഷണം പാകം ചെയ്യലും എല്ലാം അയാള്‍തന്നെ അതില്‍ അയാളെ കുറച്ചെങ്കിലും സഹായിക്കാന്‍ മൂത്ത മകന്‍ തന്നെ ഉണ്ടായിരുന്നത് ബാക്കി എല്ലാവരും ചെറുതാണ്  ഉമ്മാനോട് ഉപ്പാകുള്ള സ്നേഹവും'' തിരിച്ചും''  ആ മക്കള്‍ക്ക്‌ അറിയാം, അന്നും അയാള്‍ ഭാര്യക്ക് ഒരു വാക്ക് കൊടുത്തു എന്റെ ജീവന്‍ ഉണ്ടെങ്കില്‍ ഞാന്‍ നിന്നെ പഴയതുപോലെ നടത്തിക്കും എന്ന് ,പക്ഷെ അവര്‍ക്ക് അത് വിശ്വാസമില്ലായിരുന്നു കാരണം മെഡിക്കല്‍ കോളേജില്‍ നിന്ന് വരെ തിരിച്ചയച്ചു ഈ കേസ് രക്ഷപെടില്ല എന്ന് അവര്‍ വിധി എഴുതി ''
ആത്മവിശ്വാസം അത് മാത്രമായിരുന്നു അയാള്‍ക്ക്‌ കൈ മുതലായി ഉണ്ടായിരുന്നത് എന്നാല്‍ ഇല്ലാത്തത് പണവും ആയിരുന്നു കച്ചവടം പൊട്ടി പാളീസായി ഉണ്ടായിരുന്ന വീടും കടയും കൊടുത്തു ഏതായാലും കൊടോത്രം ( ശിഹ്ര്‍ )‍ വന്ന വഴിയില്‍ വീടിന്റെ തറയുടെ ആണിക്കല്ല് വരെ മാന്തിയിട്ടാണ് പോയത് !!..ഒരു ദിവസം അയാള്‍ പരിജയത്തിലുള്ള ഒരു ആയുര്‍വേദ ഡോക്റ്ററെ കണ്ടു കാര്യം പറഞ്ഞു ഭാര്യക്ക് സുഖമില്ലാത്തതും കുറച്ചായി കിടപ്പിലായതും അപ്പോള്‍ അയാള്‍ പറഞ്ഞു നമുക്ക് ശ്രമിക്കാം ചികിത്സ ചെയ്യുന്നത്  നമ്മള്‍ ആണെങ്കിലും രോഗം മാറ്റേണ്ടത് ദൈവമല്ലേ നോക്കാം ,,
പടച്ച തമ്പുരാനില്‍ അടിയുറച്ച വിശ്വാസത്തില്‍ ചികിത്സ തുടങ്ങി ,,പണം കൊണ്ട് അയാളെ സഹായിക്കാന്‍ ബന്ധുക്കളും കുടുംബക്കാരും കൈ വിട്ടപ്പോള്‍ അയാളെ സഹായിക്കാന്‍  ഒരു ഹൈന്ദവ സഹോദരനും  കൂട്ടുകാരനുമായ നല്ല ഒരു മന്‍ഷ്യന്‍ അയാളെ പണംകൊണ്ട്  കൈ അയച്ചു സഹായിച്ചു  എത്രയാണ് വേണ്ടത് എന്ന് ചോദിച്ചു അയാള്‍ക്ക്‌ പണം അങ്ങോട്ട്‌ കൊണ്ട് കൊടുക്കുകയായിരുന്നു ആ സുഹ്രത്ത്,ടിന്‍ കണക്കിന് തൈലവും അതില്‍ ചേര്‍ക്കാനുള്ള മരുന്ന് ചേരുവകളും വാങ്ങി എണ്ണയില്‍ ചേര്‍ത്ത് തിളപ്പിച്ച്‌ തുണികൊണ്ട് കിഴി കെട്ടി തിളപിച്ച എണ്ണയില്‍ മുക്കി ആ സ്ത്രീയുടെ അരയുടെ കീഴ്പോട്ടു ഉഴിഞ്ഞു ഇടവിട്ടിട്ടു ഉള്ള ദിവസങ്ങളില്‍ ആ ഉഴിച്ചിലില്‍ ഇരുപത്തി ഒന്നാം ദിവസം പിടിച്ചിട്ടു നടക്കാന്‍ തുടങ്ങി, ചികിത്സ നിര്‍ത്തിയില്ല നാല്പതു ദിവസം ആയപ്പോഴേക്കും നല്ല വണ്ണം നടക്കാന്‍ തുടങ്ങി അത് പലര്‍ക്കും ഒരു അത്ഭുദമായിരുന്നു മാസങ്ങള്‍ക്ക് ശേഷം വീണ്ടും പൂര്‍ണ്ണ ആരോഗ്യവതിയായി നടന്നു
ഇതിനിടയില്‍  അവര്‍ അടുത്ത പ്രദേശത്ത് തന്നെ ഒരു  കട തുറന്നു കച്ചവടം വീണ്ടും പുരോഗമിച്ചു നല്ല വണ്ണം കച്ചവടം ഉണ്ടെങ്കിലും പച്ച പിടിക്കുന്നില്ല അതിന്റെ കാരണം അയാളുടെ മഹാമനസ്കത തന്നെ ഇപ്പോഴും പഴയതില്‍ നിന്ന് ഒരു മാറ്റവും വന്നില്ല മാത്രവുമല്ല മറ്റുള്ളവരെ സഹായിക്കല്‍ കുറച്ചു കൂടിയതെ ഉള്ളൂ റോഡിലൂടെ പോവുന്നവരെയും വിളിച്ചു വരുത്തി ചായയും ചോറും കൊടുത്തിട്ടും അതും ഇല്ലെങ്കില്‍ അവിടെ എന്താണ് ഉള്ളത് അത് എടുത്തു കൊടുക്കും ആളുകള്‍ പൈസ തരാനുന്ടെങ്കിലും ചോദിക്കില്ല അവരുടെ മുഖം കറുത്ത് പോകുന്നത് അയാള്‍ക്ക്‌ ഇഷ്ട്ടമില്ലായിരുന്നു മറ്റുള്ളവരുടെ വെറുപ്പ്‌ സമ്പാതിക്കുന്നതിലുള്ള ഭയം എന്നാല്‍ ധൈര്യത്തിന് ഒരു കുറവും ഇല്ല അതുകൊണ്ടുതന്നെ അയാളോട് ആര്‍ക്കും ഒരു അഭിപ്രായ വെത്യാസവും ഇല്ല  അപ്പോഴും പറയും എനിക്ക് ഈ ലോകത്ത് ഒരു ഉറുപ്പിക പോലും സമ്പാത്യം വേണ്ട മക്കള്‍ക്ക്‌ വേണമെങ്കില്‍ അവര്‍ ഉണ്ടാക്കികോട്ടെ എനിക്ക് കടമില്ലാതെ മരിച്ചാല്‍ മതി ഈ വാചകം പലപ്പോഴും പറയും എന്നിട്ട് പറയും എന്നെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കാന്‍ പറ്റാതെ ഇടരുതേ എന്ന് പ്രാര്തിക്കും ഒരിക്കല്‍ ഇരുന്നിരുന്ന സ്ഥലം മറ്റൊരു  കൂട്ടുകാരന് കടം വീട്ടാന്‍  എഴുതികൊടുത്തു അവസാനം അയാള്‍ പറ്റിച്ച കഥ പിന്നീട് ഞാന്‍ എഴുതുന്നുണ്ട് ''അങ്ങിനെ ഇരിക്കെ ഒരു ദിവസം അയാള്‍ക്ക്‌ പെട്ടന്ന് ഒരു നെഞ്ച് വേദന വന്നിട്ട് ഹോസ്പ്പിറ്റലില്‍ കൊണ്ട് പോയി ഹോസ്പ്പിറ്റല്‍കാര്‍ നോക്കിയിട്ട് പറഞ്ഞു മസില്‍  പെയിനാണ് എന്ന് അതുകൊണ്ട് പേടിക്കാനില്ല  പിറ്റേ ദിവസം നോക്കുമ്പോള്‍ അറിയുന്നത് അവര്‍ കേടായി മാറ്റി  വെച്ച (ECGmachine ) വെച്ചിട്ടാണ് പരിശോധിചിരുന്നത് എന്ന് ശരിക്കും അത് (heart attack )ആയിരുന്നു അന്ന് രാത്രിയില്‍ അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു !! സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒന്നാമന്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും,ഇവിടെ അയാള്‍ക്ക്‌ ഒന്നാമതായ സമ്പത്തിനെ അയാള്‍ സ്നേഹിക്കാതതുകൊണ്ട് അതിവിടെ വേര്‍ പെടാനുമില്ല രണ്ടാമത് കുടുംബക്കാരും കൂട്ടുകാരും അയാള്‍ക്ക്‌ ഇഷ്ട്ടംപോലെ ഉണ്ടായിരുന്നു ''മൂന്നാമത്തെ കര്‍മ്മങ്ങള്‍ അത് അയാള്‍ക്ക്‌ ഉണ്ടായിരുന്നു അത് അയാള്‍ കൂടെ കൊണ്ടുപോവുകയും ചെയ്തു അങ്ങിനെ അയാള്‍ പന്ത്രണ്ടു വര്ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍  (1999)സെപ്റ്റമ്പര്‍ (26)നു യാത്രയായി !!അയാളുടെ മയ്യത്ത് വീട്ടില്‍  കൊണ്ട് വന്നപ്പോള്‍ മറ്റു ജാതി മതസ്ഥരും കരഞ്ഞു ''അന്ന് ആശുപത്രിയില്‍ എത്തിച്ച സമയത്ത് തന്നെ ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ അയാള്‍ രക്ഷപെടുമായിരുന്നു ??പലപ്പോഴും ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് എത്രയോ ജീവനുകള്‍ ഇല്ലാതായിട്ടുണ്ട് എത്രയോ കുടുംബങ്ങള്‍ അനാഥമായിട്ടുണ്ട്''
 ഭര്‍ത്താവിന്റെ വേര്‍പാട് അവരില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി സ്ഥിരമായുള്ള അസുഖം തന്നെ കാര്യമായി മക്കള്‍ക്ക്‌ ഭര്‍ത്താവിനു എന്ന് പറഞ്ഞ ആ ജീവിതം ഇന്ന് മക്കളുടെ തണലില്‍ സുഖമായി ഇരിക്കുന്നു !!ഇപ്പോഴും മക്കള്‍ അടുത്തിരുന്നു കഥകളും പത്രങ്ങളും വായിച്ചു കൊടുക്കുമ്പോഴും ആ പഠിക്കാന്‍ പോയിരുന്ന കാലം പഠിക്കുമ്പോള്‍ മാറ്റിനിര്‍ത്ത പെട്ട കാലം ഓര്‍ക്കും
 ഇപ്പോള്‍ നാല് ദിവസമായി മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡില്‍ കിടക്കുന്നു സുഖമില്ലാതെ മക്കള്‍ പ്രാര്‍ഥനയോടെ അരികിലും ഉണ്ട് അതെ ഞാനും മൂന്നു ദിവസമായി ഉറങ്ങിയിട്ട് ഉമ്മാക്ക് അസുഖമാണ് എന്ന് അറിഞ്ഞപ്പോള്‍ ഉള്ള ആധി ,മൂന്നു ദിവസത്തിന് ശേഷം  ഇന്ന് ആദ്യമായി എന്നോട് എന്റെ ഉമ്മ സംസാരിച്ചപ്പോള്‍ എനിക്കും സന്തോഷമായി ഇന്ന് ഈ സന്തോഷം ഞാന്‍ നിങ്ങളുമായി ഇവിടെ പങ്കുവെക്കട്ടെ ഈ എഴുത്തിലൂടെ!! ഈ രണ്ടുപേരാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഉപ്പയും ഉമ്മയും    ''
നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ ദീര്‍ഘ കാലം നിങ്ങളോട് കൂടെ കഴിയാന്‍ പടച്ച തമ്പുരാന്‍  അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയോടെ നിര്‍ത്തട്ടെ!!
NB;റസൂല്‍ (സ )പറഞ്ഞു മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗംഎന്ന് ,അതെ  ഇന്ന് എനിക്കും എന്റെ മാതാവിന്റെ സാമിപ്യം മാത്രമല്ല മാതാവ്  ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞാല്‍ തന്നെ എനിക്ക് ഈ ആയിരകണക്കിന് കിലോമീറ്ററുകള്‍ അകലെ എനിക്ക് സ്വര്‍ഗ്ഗമാണ് ആ വെളിച്ചം മറഞ്ഞു പോയാല്‍ പിന്നെ ആ ജീവിതം നരഗമായിരിക്കും ഇന്നും പല ആളുകള്‍ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ കൊണ്ടുപോയി ആക്കിയത് കാണുമ്പോള്‍ എന്റെ ഹൃദയം നുരുങ്ങുകയാണ് ഇവരും മനുഷ്യര്‍ തന്നെയോ ??

തിങ്കളാഴ്‌ച, ജനുവരി 23, 2012

കാ‍ന്താരി മുളകിന്റെ മധുരം ''

 ആ പിതാവും മക്കളും വളരെ നല്ല കൂട്ടുകാരെ പോലെയാണ് എന്നാല്‍ ചില നേരങ്ങളില്‍ ആ മക്കളോട് നല്ല ഉപദേശങ്ങള്‍ കൊടുത്തു നല്ല ഒരു പിതാവും ആയിരിക്കും അയാള്‍ കുട്ടികള്‍ പറയുന്നത് കേട്ടിട്ടില്ലെങ്കില്‍ കര്‍ക്കശമായ സ്വരത്തിലായിരിക്കും പിന്നീട് അയാളുടെ ഉപദേശം , അതിന്റെ കാരണം അയാള്‍ തികഞ്ഞ ഒരു സത്യ സന്ധനായിരുന്നു എന്നതുതന്നെ'' തന്നെപോലെ തന്നെ തന്റെ  മക്കളും നല്ലരീതിയില്‍ വളരണമെന്ന് അയാള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു ,മക്കളില്‍ ചെറിയ കുറ്റം കണ്ടാല്‍ ആദ്യം ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കും കുട്ടികള്‍ വീണ്ടും ആ തെറ്റ് ആവര്തിക്കുകയാനെങ്കില്‍ അയാള്‍ മക്കളാണെന്നു നോക്കില്ല നല്ല കഠിനമായ ശിക്ഷയായിരിക്കും കുട്ടികള്‍ക്ക് കൊടുക്കുക അതുകൊണ്ട് തന്നെ വീടിനു പുറത്തു എന്തെങ്കിലും കശപിശ ഉണ്ടായെങ്കില്‍ ആ കുട്ടികള്‍ വീട്ടില്‍ വന്നു പറയില്ല പറഞ്ഞാല്‍ ആദ്യം അടി കിട്ടുക അവര്‍ക്കായിരിക്കും'' അയാളുടെ വീടിനടുത് കുറച്ചു കുട്ടികള്‍ ഉണ്ടായിരുന്നു ആ കുട്ടികളാണെങ്കില്‍ വളരെ മോശപെട്ടവരും വായ തുറന്നാല്‍ അനാവശ്യവാക്കുകള്‍ മാത്രമേ ഉപയോഗികുന്നവരും ആയിരുന്നു അതിന്റെ കാരണം ആ കുട്ടികള്‍ക്ക് നല്ലൊരു ശിക്ഷണം ആ വീട്ടില്‍ നിന്ന് കിട്ടുന്നില്ല എന്നതുതന്നെ  '' ഒരു ദിവസം അയാള്‍ മകനോട്‌ പറഞ്ഞു അടുത്തുള്ള ആ കുട്ടികളുടെ  കൂടെ കളിക്കാന്‍ പോവരുത് എന്ന്  പോയാല്‍ ആ കുട്ടികളെ പോലെ നീയും ആകും ,,  പക്ഷെ ‍ ഉപ്പ പറഞ്ഞത് അവന്‍  അനുസരിച്ചില്ല 'പറഞ്ഞതിന്റെ പിറ്റേന്നും അവന്‍ ആ കുട്ടികളുടെ കൂടെ കളിക്കാന്‍ പോയി ,,അവനെ പറഞ്ഞിട്ടും കാര്യമില്ല അവനു കളിക്കേണ്ട പ്രായമാണ് മാത്രവുമല്ല , അവിടെ അവനു കളിക്കാന്‍ മറ്റാരുമില്ല .ആ കുട്ടികളുടെ കൂടെ പന്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അത് അയാളുടെ ശ്രദ്ധയില്‍ പെട്ടത് അയാള്‍ മകനെ വീട്ടിലേക്കു വിളിച്ചു വരുത്തി ,അവനും എന്തോ പന്തികേട്‌ തോന്നി ,അവന്‍ ഉപ്പാന്റെ അടുക്കല്‍ എത്തിയതും അവന്റെ രണ്ടു കയ്യും പുറകിലേക്ക് കൂച്ച് വിലങ്ങു  ഇട്ടു പിടിച്ചതും ഒപ്പമായിരുന്നു പിടിച്ച ഉടനെ കയ്യില്‍ കരുതിയിരുന്ന അഞ്ചാറു  കാ‍ന്താരിമുളക് (ചെറിയ എരിവുള്ള മുളക്  ) കയ്യിലിട്ടു തിരുമ്മി അവന്റെ രണ്ടു കണ്ണിലും തേച്ചു അവന്‍ ആകെ നിലവിളിച്ചു  അവിടെ മൊത്തം ഓടി നടന്നു കണ്ണ് എരിഞ്ഞുകൊണ്ടുള്ള ആ ഓട്ടത്തില്‍ മുന്നിലുള്ള വാതിലിലും ചുമരിലും തലയിടിച്ചു വീണു !!അപ്പോഴേക്കും അവന്റെ കരച്ചില്‍ കേട്ട് അടുത്തുള്ള ആളുകളെല്ലാം ഓടിക്കൂടി അതിലൊരാള്‍ അവന്റെ കൈപിടിച്ച് വീടിനടുത് കൂടെ ഒഴുകുന്ന തോട്ടില്‍ കൊണ്ട് പോയി ഇരുത്തി കഴുകി കൊടുത്തു അവന്‍ ഒന്ന് വെള്ളത്തിലേക്ക്‌ മുഖം താഴ്ത്തും ഒന്ന് പൊങ്ങും വീണ്ടും മുഖം വെള്ളത്തില്‍ താഴ്ത്തും കരച്ചിലിനിടയിലുള്ള ശ്വാസം വലിക്കലില്‍ വെള്ളം മുഴുവനും  മൂക്കില്‍ കയറും കുറെ കഴിഞ്ഞു നോക്കുമ്പോള്‍ അവന്റെ കണ്ണും മുഖവും ആകെ വീങ്ങി വീര്‍ത്തിരിക്കുന്നു!!
 ''കുറെ കഴിഞ്ഞപ്പോള്‍ അവന്റെ ഉപ്പ വന്നു അവന്റെ കൈപിടിച്ച് കസേരയില്‍ ഇരുത്തി എന്നിട്ട് വെളിച്ചെണ്ണ എടുത്തു വീങ്ങിയ  ഭാഗങ്ങളില്‍ പുരട്ടികൊടുത്തു എന്നിട്ട് മകനോട്‌ പറഞ്ഞു ഞാന്‍ പറഞ്ഞത് അനുസരിക്കാതതുകൊണ്ടല്ലേ ഉപ്പാക്ക് ഇങ്ങിനെ ചെയ്യേണ്ട് വന്നത് സാരമില്ല ഇനിയെങ്കിലും ഞാന്‍ പറയുന്നത് എപ്പോഴും അനുസരിക്കുക !!അതിനുശേഷം ഉപ്പ പറഞ്ഞത് അവന്‍ അനുസരിച്ചില്ലെങ്കില്‍ ആദ്യം അവനു  ഓര്‍മ്മ വരിക കാ‍ന്താരി മുളകിന്റെ ഗന്ധമായിരിക്കും !!
ഇന്നുള്ള കുട്ടികള്‍ക്ക് നേരായ ശിക്ഷണം കിട്ടുന്നില്ല എന്നതുതന്നെ കുട്ടികളില്‍ കുറ്റവാസന കൂടാന്‍തന്നെ  കാരണം ,പ്രത്യകിച്ചു ഉപ്പമാര്‍ ഗള്‍ഫിലാണെങ്കില്‍ മാതാവിനെ അനുസരിക്കാത്ത കുട്ടികളാണ് കൂടുതലും കയ്യില്‍ കിട്ടുന്ന പണം എങ്ങിനെ ചെലവഴിക്കണം എന്ന് അറിയാതെ വിഷമിക്കുന്ന കുട്ടികള്‍ അതിലും കൂടുതലാണ് ഈ അടുത്ത കാലത്ത് ഒരാള്‍ എന്റടുത്തു പറഞ്ഞു ,ഞാന്‍ എന്റെ മകന് വേണ്ടി ഒരു ATMaccount തുടങ്ങി എന്ന് ,അവനു വേണ്ട പണം ഞാന്‍ accountil ഇടും എന്ന് വീമ്പു പറഞ്ഞു ഞാന്‍ മൂളികേട്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ വളരെ ദുഖിതനായി കാണപെട്ടു എന്ത് ചോദിച്ചിട്ടും അയാള്‍ മിണ്ടുന്നില്ല അപ്പോഴാണ്‌ അയാളുടെ മറ്റൊരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞത് അയാളുടെ മകന്‍ മയക്കുമരുന്നിനു അടിക്ട്ടായി ഇപ്പോള്‍ ചികിത്സയിലാണ് എന്ന്  അതിന്റെ വിഷമത്തിലാണ് അയാള്‍ ''
ഇന്ന് സ്വന്തം മക്കളുടെ ബാഗ് തുറന്നു നോക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ് ചിലപ്പോള്‍ മാനം കെടും എന്നുള്ള ഭയം LKG യിലും UKG യിലും പഠിക്കുന്ന കുട്ടികളുടെ കയ്യിലും ക്യാമറ ഫോണ്‍ ഉണ്ട് അത് ഒന്ന് തുറന്നു നോക്കാന്‍ അതിലുള്ള ഫോട്ടോകള്‍ ആരുടെതൊക്കെ എന്ന് നോക്കാന്‍ അധികാരമില്ലാതായിരിക്കുന്നു മാതാപിതാക്കള്‍ക്ക് !! അത് തുറന്നു നോക്കിയാല്‍ രക്ഷിതാക്കള്‍ രക്ഷിതാക്കലല്ലാതായി പോയാലോ അവരുടെ സ്വകാര്യതയില്‍ കൈ കടത്തി എന്നായി ആക്ഷേപം ''എനിക്കും ഇത് വായിക്കുന്ന നിങ്ങള്‍ക്കും ഒന്ന് ഉറപിച്ചു പറയാന്‍ കഴിയും ഈ അടുത്ത കാലത്ത് കേരളത്തില്‍ നടന്നിട്ടുള്ള പെണ്ണിന്റെ അനുവാദത്തോടെയുള്ള  പെണ്‍വാണിഭം  പിന്നീട് ( പീഡനവും )ആയി മാറിയ ഒട്ടുമിക്ക കേസുകളിലും പെട്ട പെണ്‍ക്കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ അവരുടെ രക്ഷിതാലെങ്കിലും പരിശോദിക്കുകയാണെങ്കില്‍ പിന്നീട് അവര്‍ക്കുണ്ടായ മാനകേട്‌ ഒഴിവാകാമായിരുന്നു !!
 NB ;പ്രിയ കൂട്ടുകാരെ ഇതില്‍ കാ‍ന്താരി മുളകിന്റെ ഗന്ധം അറിഞ്ഞത് ഞാന്‍ തന്നെയാണ് ഈ അനുഭവം മറ്റാര്‍ക്കും ഉണ്ടാവില്ല ''
എന്റെ ഉപ്പാന്റെ മരണശേഷം ഖബറിന്റെ വലതു ഭാഗത്തായി ആരും നാട്ടതല്ലാത്ത ഒരു കാ‍ന്താരി മുളകിന്റെ ചെടി അവിടെ ഉണ്ടായിരുന്നു ഞാന്‍ പലപ്പോഴും ഖബറിന്റെ അടുക്കല്‍ പോയി മടങ്ങാന്‍ നേരം ഉപ്പാക്ക് സലാം ചൊല്ലും കാന്താരിമുളകിനു നന്ദിയും !!

 ഈ ലിങ്കിൽ തുടർന്ന് വായിക്കുക http://ashrafnedumbala.blogspot.com/2011/12/blog-post_25.html

ബുധനാഴ്‌ച, ജനുവരി 11, 2012

നാരദമുനിയും അമേരിക്കയും

ഒരിക്കല്‍ നാരദമുനി ഭൂമി മുഴുവന്‍ സന്ദര്‍ശിച്ചു തിരിച്ചു ദേവലോകത്ത്‌ എത്തിയപ്പോള്‍ ദേവേന്ദ്രന്‍ ചോദിച്ചു അല്ലയോ നാരദമുനിയെ ഭൂമിയില്‍ എല്ലാവരും സര്‍വ്വ ഐശ്വര്യത്തിലും സുഖത്തിലും സമാദാനതിലും അല്ലെ എന്ന് , അതെ എന്ന് നാരദമുനി മറുപടി പറഞ്ഞു എന്നിട്ട് പറഞ്ഞു പക്ഷെ അധികപേരും എപ്പോഴും കലഹത്തിലും കൊള്ള ചെയ്യലിലും അക്രമം കാണിക്കുന്നതിലും തല്‍പ്പരരാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ ദേവന്ദ്രന്‍ പറഞ്ഞു ഞാനറിഞ്ഞത് എല്ലാവരും നല്ല സമാദാനതിലാനെന്നു സന്തോഷത്തിലും ആണെന്ന്  ആണെല്ലോ അറിയാന്‍ കഴിഞ്ഞത് !!അപ്പോള്‍ നാരദമുനി പറഞ്ഞു  അങ്ങേക്ക് സംശയ മുണ്ടെങ്കില്‍ എന്റെ കൂടെ വരികയാണെങ്കില്‍ ഞാന്‍ കാണിച്ചു തരാം .അങ്ങിനെ രണ്ടുപേരും കൂടെ ഭൂമി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു ,അങ്ങിനെ ഭൂമിയില്‍ എത്തി ഒരു നഗരത്തിലെ തേന്‍ കടയുടെ അരികില്‍ ദേവേന്ദ്രനെ നിറുതിയത്തിനു ശേഷം പറഞ്ഞു അങ്ങ് ഇവിടെ നിന്നോളൂ ഇപ്പോള്‍ കാണാം'' എന്നിട്ട് നാരദമുനി കയുടമസ്ഥനോട് തേനിനു വില ചോദിച്ചു കടയുടമസ്ഥന്‍ തേനിനു വില പറഞ്ഞു അതിനു ശേഷം കുറച്ചു രുചി നോക്കാന്‍ ചോദിച്ചു അതും കൊടുത്തു കടയുടമസ്ഥന്‍ ,രുചി നോകിയതിശേഷം നാരദമുനി കടയുടമാസ്ഥനോട് പറഞ്ഞു ഇത് ഗുണമുള്ളതല്ല ഇത് വേണ്ട എന്ന് പറഞ്ഞിട്ട് ബാക്കിയുള്ള തേന്‍ കടയുടെ ചുമരില്‍ തേച്ചു ,എന്നിട്ട് ദേവേന്ദ്രന്റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു ഇപ്പോള്‍ നോക്കിക്കോളൂ ഭൂമിയിലെ ജനങ്ങള്‍ തമ്മില്‍ കലഹം കൂടുന്നത് കാണാം'' കുറച്ച് കഴിഞ്ഞപ്പോള്‍ നാരദമുനി ചുമരില്‍ തേച്ച തേനില്‍ ഈച്ചകളും പാറ്റകളും വന്നിരുന്നു ആ പാറ്റകളെ പിടിക്കാന്‍ തൊട്ടടുത്ത്‌ ഒരു പൂച്ചയും വന്നിരുന്നു തക്കം കിട്ടിയ സമയത്ത് പൂച്ച പാറ്റയെ പിടിക്കാന്‍ ചാടിയതും കടയുടമസ്ഥന്റെ ഭരണിയില്‍ തട്ടി ഭരണി നിലത്തു വീണു പൊട്ടി,, കിട്ടിയ വടിയെടുത്തു കടയുടമസ്ഥന്‍ പൂച്ചയെ തല്ലി .ഇത് കണ്ടു പൂച്ചയുടെ ഉടമസ്ഥന്‍ വന്നു കടയുടെ ഉടമസ്ഥനെ തല്ലി ഭയങ്കര അടിയായി രണ്ടു പേരുടെയും കുടുംബകാരും നാട്ടുകാരും വന്നു തമ്മില്‍ അടിയായി പിന്നീട് അത് വലിയ കലാപത്തിലേക്കും പ്രവേശിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല !!ഇതൊക്കെ നാരദമുനി ദേവേന്ദ്രന് കാണിച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു അങ്ങല്ലേ പറഞ്ഞത് ഇവിടെ വളരെ സമാദാനതിലാനെന്നു ഇതാണ് ഇവിടുത്തെ അവസ്ഥ !!
 ഇതുപോലെയാണ് ഇന്ന് അമേരിക്ക ചെയ്തു വെച്ചിരിക്കുന്നത് നാരദമുനി തേന്‍ തേച്ചു വെച്ചതുപോലെ അമേരിക്കയും ഒട്ടുമിക്ക രാജ്യങ്ങളിലും പോയി തേന്‍ തൊട്ടു വെച്ചിട്ടുണ്ട് അഫ്ഗാനിസ്ഥാനാന്‍ ഇറാഖ് ലിബിയ ഇവിടെങ്ങളിലൊക്കെ ഇന്നും സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്നു ഇന്നും ഇറാഖില്‍ ബോംബു സ്ഫോടനങ്ങള്‍ നടന്നു 18 ആളുകള്‍ മരിച്ചു ,അവസാനത്തെ അമേരിക്കന്‍ പട്ടാളക്കാരനും ഇറാഖില്‍നിന്നും കെട്ടു കെട്ടി പോയിട്ടും അവിടുത്തെ ബോംബുകളുടെയും വെടിയൊച്ചകളുടെയും ശബ്ദ്ദം നിലച്ചിട്ടില്ല  ഇതിനു  കാരണക്കാര്‍ ഒരു പരിധിവരെ അവിടെയുള്ള ജനങ്ങള്‍ തന്നെയാണ് ,ചില സ്ഥലങ്ങളില്‍ അമേരിക്കക്ക് തേന്‍ തേച്ചു വെക്കാന്‍ പറ്റിയിട്ടില്ല അമേരിക്ക തേനിനു വില ചോദിക്കുമ്പോള്‍ തന്നെ തേന്‍ കൊടുക്കാനുള്ളതല്ല എന്ന മറുപടി കേള്‍ക്കുമ്പോള്‍ തിരിച്ചു പോരുകയല്ലാതെ രക്ഷയില്ല ,ചില സ്ഥലങ്ങളിലെ ഏകാധിപത്യ ചക്രവര്‍ത്തിമാരെ അമേരിക്കയുടെ സഹായത്തോടെ തുടച്ചുമാറ്റി ദാരിദ്ര്യവും അനീതിയും തുടച്ചു നീക്കി സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ സൃഷ്ട്ടിക്കാനും പ്രതിക്ഞ ചെയ്ത ജനങ്ങളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥിതികള്‍ കടപുഴകി തുനെഷ്യയില്‍ മര്ദക ഭരണാധികാരി പാലായനം ചെയ്തപ്പോള്‍ ഈജിപ്തില്‍ മറ്റൊരു ഏകാധിപതി ജയിലില്‍ ആയി ലിബിയയില്‍ ഒരു ഏകാധിപതി വധിക്കപെട്ടപ്പോള്‍ യമനില്‍ ഒരു എകാധിപതിക്ക് വെടിയേറ്റു''എന്നാല്‍ ഒരു കാലത്ത് ഈ ഏകാധിപതികള്‍ക്ക് ആയുധങ്ങളും സൈനിക പിന്‍ബലവും നല്‍കി അവരെ ജന മര്ദകരായി നില നിര്‍ത്തുന്നതില്‍ അമേരിക്കയടക്കമുള്ള സാമ്രാജ്യത്ത ശക്തികള്‍ സദാ ജാഗരൂകരായിരുന്നു !ഒരു കാലത്ത്  അമേരിക്കയുടെ വലം കയ്യായിരുന്ന ഉസാമ ബിന്‍ലാദനെ പാകിസ്ഥാനിലെ അബട്ടാബാദിലെ ഫ്ലാറ്റില്‍ വെച്ച്  അമേരിക്കതന്നെ വധിച്ചതായി അറിയിച്ചു !!വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം ''ഇന്ത്യയില്‍ നിന്ന് അമേരിക്കക്ക് പ്രത്യകിച്ചു ഒന്നും കിട്ടാതതുകൊണ്ടാവാം അമേരിക്ക മുല്ലപെരിയാര്‍ വിഷയത്തില്‍ ഇടപെടാത്തത് !! എന്നെങ്കിലും ഇതിനൊരു അവസാനമില്ലേ ??

തിങ്കളാഴ്‌ച, ജനുവരി 09, 2012

ഫെമിനിസ്റ്റുകളുടെ ലോകം

ഫെമിനിസ്റ്റുകള്‍ ( സ്ത്രീവാദികള്‍ ) ഇന്നോ ഇന്നലയോ ഉണ്ടായതല്ല ''കാലം ഉണ്ടായത് മുതല്‍ ഉണ്ട് അവര്‍ , ഇന്ന് ചൂലെടുത്ത്  സര്‍ക്കാരിന്റെ അടുത്താണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ പണ്ടുകാലത്ത് അത് ദൈവങ്ങളടുത്തു ആയിരുന്നു ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നത് !! ഹൈന്തവ പുരാണത്തിലെ ഒരു കഥ കുറെ മുന്പ് ഞാന്‍ വായിക്കാന്‍ ഇടയായി, ശരിയാണോ എന്നറിയില്ല ,ശിവനും പാര്‍വതിയും കൈലാസത്തില്‍ ഇരിക്കുന്ന സമയത്ത് ഭൂമിയില്‍നിന്നു കുറച്ചു ഫെമിന്‍സ്റ്റ്കളായ  സ്ത്രീകള്‍ കാണാന്‍ വന്നു, അവര്‍ പറഞ്ഞു പ്രസവിക്കുന്ന തിന്റെ പകുതി വേദന ഞങ്ങളെ ഭര്‍ത്താക്കന്മാര്‍ക്കും കൊടുക്കണം, ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് വേദന സഹിക്കാന്‍ വയ്യ ,എല്ലാത്തിലും അവരെയും പങ്കാളികള്‍ ആക്കണം ,എന്ന് പറഞ്ഞു, അപ്പോള്‍ ശിവന്‍ ചോദിച്ചു അതുവേണോ ?അപ്പോള്‍ പാര്‍വതി പറഞ്ഞു, അത് വേണം അത് എന്റെയും കൂടെ ഒരു  ആവശ്യമാണ്‌ ,ശിവന്‍ പറഞ്ഞു, ശരി എന്നാല്‍ അങ്ങിനെ ആവട്ടെ ഇനി മുതല്‍,, ,എല്ലാവരും പിരിഞ്ഞു പോയി പിന്നീടങ്ങോട്ട് സ്ത്രീകള്‍ക്ക് പ്രസവ വേദന വന്നാല്‍ ഭര്‍ത്താക്കന്മാരും അടുത്ത കട്ടിലില്‍ കയറികിടക്കും ,അങ്ങിനെ പകുതി പ്രസവവേദന  നമ്മുടെ മുന്‍ഗാമികളായ പുരുഷന്മാരും അനുഭവിച്ചിരുന്നു ( സാങ്കല്പികം), അങ്ങിനെ കാലം കുറച്ചു കഴിഞ്ഞു ഒരു ദിവസം രമണിക്ക് പ്രസവവേദന വന്നപ്പോള്‍ അവളുടെ ഭര്‍ത്താവിനു  എത്രയായിട്ടും പ്രസവവേദന വരുന്നില്ല അപ്പോള്‍ നോക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗോപാലനാണ് വേദനകൊണ്ട് പുളയുന്നത്, ഇത് ശരിയാവില്ല വീണ്ടും ഫെമിന്‍സ്റ്റ്കളായ സ്ത്രീകള്‍ ഒത്തുകൂടി  ശിവന്റെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു ഞങ്ങള്‍ തന്നെ മുഴുവന്‍ വേദനയും സഹിച്ചോളാം,ഒരു കാര്യത്തിലും ഭര്താകന്മാര്‍ ഇടപെടണ്ട  അന്ന് മുതല്‍ വീണ്ടും ആദ്യത്തേത് പോലെയായി''ഇന്ന് അവര്‍ എല്ലാ കാര്യങ്ങളിലും പുരുഷനെ അനുകരിക്കുകയാണ് സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.പീഡനങ​്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്‌. അവര്ക്കു മാത്രം
 ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ആസക്തിയാണ്‌  എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് സ്ത്രീകള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ സ്ത്രീകള്‍ യുദ്ധം ചെയ്യുന്നത് സ്വന്തം നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ ഉണ്ട് ആ കണ്ണിയാണ് ഇന്ന്  സ്ത്രീയുടെ ശത്രു !! അല്ലാതെ പുരുഷന്മാര്‍ അല്ല സ്ത്രീകളുടെ ശത്രു ,

സ്‌ത്രീകളെ വീട്ടില്‍ `ഒതുക്കാതെ' നാട്ടില്‍ പറഞ്ഞുവിടുന്നവരില്‍ മുമ്പന്മാരായിരുന്നു കമ്യൂണിസ്റ്റുകള്‍. സോവിയറ്റ്‌ യൂനിയനില്‍ യാതൊരു വിവേചനവുമില്ലാതെ സ്‌ത്രീകളും പുരുഷന്മാരും പൊതുരംഗത്ത്‌ സജീവമായി. ഒടുവില്‍ അതിന്റെ കെടുതികള്‍ ആ മഹാരാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സോവിയറ്റ്‌ പ്രസിഡന്റായ മിഖായേല്‍ ഗോര്‍ബച്ചേവ്‌ എഴുതിയത്‌ നാം വായിക്കുന്നത്‌ നന്നാവും: ``ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും-കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങളിലും സംസ്‌കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും-ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണന്ന്‌ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്‌ത്രീയെ പുരുഷന്‌ തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്‌ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ്‌ ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ്‌ ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക്‌ മടങ്ങാന്‍ സാധ്യമാക്കുന്നതിന്‌ എന്തു ചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത്‌ അതിനാലാണ്‌'- (ഗോര്‍ബച്ചേവ്‌ എഴുതിയ `പെരിസ്‌ത്രോയ്‌ക്ക' എന്ന പുസ്‌തകത്തില്‍ നിന്ന്‌, പ്രസാധനം, പ്രഭാത്‌ ബുക്ക്‌ ഹൗസ്‌) ആണവായുധങ്ങള്‍ പോലും കൈവശമുള്ള ലോക വന്‍ശക്തിയായ ഒരു രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയായി തിരിച്ചറിഞ്ഞത്‌ കുടുംബത്തിന്റെ തകര്‍ച്ചയായിരുന്നുവെന്നത്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. പക്ഷേ ഗോര്‍ബച്ചേവ്‌ ഉദ്ദേശിച്ച രീതിയില്‍ രാജ്യത്തെ പുനസംഘടിപ്പിക്കുന്നതിന്‌ മുന്നോടിയായി ആ രാജ്യം തന്നെയങ്ങ്‌ തകര്‍ന്നു പോയി. സോവിയറ്റ്‌ യൂനിയന്‍ പൊടിപൊടിയായപ്പോള്‍ ബാക്കിയായ രാജ്യങ്ങളില്‍ ഏറ്റവും പ്രബലമാണ്‌ റഷ്യ. ആ റഷ്യയില്‍ കഴിഞ്ഞ ജൂണ്‍ 29, 30 തിയ്യതികളില്‍ ഒരു ഉച്ചകോടി നടന്നിരുന്നു-ജനസംഖ്യാ ഉച്ചകോടി. ജനസംഖ്യ എങ്ങിനെ കുറക്കാം എന്നതിനെക്കുറിച്ചല്ല, എങ്ങിനെ കൂട്ടാം എന്നതിനെക്കുറിച്ചാണ്‌ ആ ഉച്ചകോടി ചര്‍ച്ച ചെയ്‌തത്‌. വിദ്യാഭ്യാസമുള്ള പെണ്ണുങ്ങളെല്ലാം വീട്ടില്‍ `ഒതുങ്ങാതെ' ജോലിക്ക്‌ പോയ ആ സമൂഹത്തില്‍ പ്രസവിക്കാനും കുട്ടികളെ പോറ്റാനും ആളെ കിട്ടാതായി. ആ രാജ്യം ഇന്ന്‌ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുട്ടികളുടെ കമ്മിയാണ്‌. പ്രസവത്തെക്കാള്‍ കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്ന ലോകത്തെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ്‌ ഇന്ന്‌ റഷ്യ. ഒരു വര്‍ഷം നാല്‌ മില്യന്‍ ഗര്‍ഭഛിദ്രം നടക്കുമ്പോള്‍ 1.7 മില്യന്‍ പ്രസവങ്ങള്‍ മാത്രമാണ്‌ അവിടെ നടക്കുന്നത്‌. അതിനാല്‍ പ്രസവിക്കുന്ന മുഴുവന്‍ സ്‌ത്രീകള്‍ക്കും-ദരിദ്ര, ധനിക വ്യത്യാസമില്ലാതെ-വമ്പിച്ച ആനുകൂല്യങ്ങളാണ്‌ റഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്‌.
സ്‌ത്രീകള്‍ തൊഴിലിന്‌ പോകരുതെന്ന്‌ പറയുകയല്ല. താല്‍പര്യമുള്ളവര്‍ തൊഴിലിന്‌ പോകുന്നത്‌ തന്നെയാണ്‌ നല്ലത്‌. പക്ഷേ, സ്‌ത്രീകള്‍ക്ക്‌ അവരുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച്‌ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്‌. അവളുടെ പ്രകൃതത്തെ പരിഗണിക്കുന്നതല്ല നമ്മുടെ നാട്ടിലെ തൊഴില്‍ സാഹചര്യം. അത്തരം സാഹചര്യം സൃഷ്‌ടിക്കാനാണ്‌ യഥാര്‍ഥ വനിതാ വിമോചകര്‍ ശ്രമിക്കേണ്ടത്‌
''http://www.youtube.com/watch?v=wqHJ8jujE-M&feature=related

വെള്ളിയാഴ്‌ച, ജനുവരി 06, 2012

കഥയല്ല ഇത് മറ്റൊരു ജീവിതം

                               മീനമാസത്തിലെ വെയിലിന്റെ ചൂട് തലയ്ക്കു മുകളിൽ കത്തി നിൽക്കുന്നു വണ്ടിയിലിരുന്നു പുറത്തേക്കു നോക്കാനേ വയ്യ അവന്‍ ഓട്ടോ റിക്ഷയില്‍   ഇരിക്കുകയാണ് രാവിലെ വന്നതാണ് ഒരു മണിയായിട്ടും ഇന്ന് കാര്യമായൊന്നും ഓടിയിട്ടെയില്ല !!വൈകുന്നേരം ആവുമ്പോഴേക്കും ചിട്ടിയുടെ പണം കൊടുക്കാനുണ്ട് എന്ത് ചെയ്യും എന്ന് അവനറിയുന്നില്ല, അവന്‍ കുറേനേരമായി ചിന്തിച്ചിരിക്കുന്നു !!
 സലിം എന്നാണു അവന്റെ പേര്‍ അവന്റെ കുടുംബത്തിന്റെ മുഴുവൻ  അത്താണി അവനാണ് അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഭാരം മുഴുവനും അവന്റെ ചുമലിലാണ് ഉപ്പ രണ്ടുമൂന്നു വര്ഷങ്ങള്ക്കു മുൻപ്  മരണപെട്ടു അവനാണ് മക്കളില്‍ മൂത്തവന്‍ ബാക്കിയെല്ലാവരും ചെറുതാണ് അവന്‍ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ ആ ബന്ധമാണെങ്കില്‍ അത്ര സുഖത്തിലല്ല,  അതിന്റെ കാരണം അവന്റെ ഭാര്യ ഒരു  പിടിവാശിക്കാരിയാണ് എന്നതുതന്നെ എന്തിനും ഏതിനും അവള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു അവനെ ഓരോ വിഷമത്തിലാക്കും,അതില്‍ അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ അവളും തിരിച്ചു പറയും  ഒരു തരി താഴ്ന്നു കൊടുക്കില്ല!!പലപ്പോഴും ആ ദാമ്പത്യ ബന്ധം വേര്‍പെട്ടു എന്ന് കരുതിയത ''പിന്നേയും അവന്‍ അവളുടെ പിറകില്‍ പോയി വിളിച്ചുകൊണ്ടു വരും ,ഇപ്പോഴും എന്തോ പ്രസ്നമുണ്ട് !
 ഒരു ദാമ്പത്യത്തില്‍ ഭാര്യയും  ഭര്‍ത്താവും  ഒരുപോലെ നന്നായെങ്കിലെ ആ ബന്ധം മുമ്പോട്ട്‌ പോവുകയുള്ളൂ ആരെങ്കിലും ഒരാള്‍ മോശമായാല്‍ പിന്നീട് പറയാതിരിക്കുന്നതാണ് ഭേതം  !!അങ്ങിനെയുള്ള ചില പ്രശ്നങ്ങള്‍ അവനെ അലട്ടുന്നുണ്ട് അത് അവന്റെ മുഖത്ത് നോക്കിയാല്‍ അറിയാം !!
അവന്റെ പുറത്തു ആരോ ഒരാള്‍ തട്ടി അപ്പോഴാണ്‌ അവന്‍ തിരിഞ്ഞു നോകിയത് ,അവനു കണ്ടു പരിജയമുള്ള ഒരു പോലീസുകാരനാണ് പോലീസുകാരന്‍ അവനോടു ചോദിച്ചു നീ ആണോ സലിം ,,

''അതെ സാര്‍,

''താന്‍ പോലീസ് സ്റ്റേഷൻ  വരെ ഒന്ന് വരണം
എന്താ സാര്‍ കാര്യം ;
അതവിടെ ചെന്നിട്ടു പറയാം, നീ വണ്ടി വിട് എന്ന് പറഞ്ഞു പോലീസുകാരന്‍ അവന്റെ വണ്ടിയില്‍ കയറി ,അവന്‍ വണ്ടി സ്റ്റെഷനിലേക്ക് ഓടിച്ചു കൊണ്ടിരികുമ്പോള്‍ പോലീസുകാരന്‍ അവനോടു പറഞ്ഞു ,നിന്റെ പേരില്‍ നിന്റെ ഭാര്യ ഒരു പരാതി കോടതിയില്‍ കൊടുത്തിട്ട് അത് ഇവിടുത്തെ സ്റ്റെഷനിലേക്ക് അയച്ചിട്ടുണ്ട് അതിനെ പറ്റി ചോദിച്ചു അറിയാനാണ് SI ക്ക് ,,
അവന്‍ വണ്ടി നിറുത്തി സ്റ്റെഷനിലേക്ക് കയറുമ്പോള്‍ അവന്റെ ഭാര്യയും അളിയനും ഭാര്യയുടെ എളാമയും (ഉപ്പാന്റെ അനുജന്റെ ഭാര്യ ) അവിടെയുണ്ട് ,
SI ആരോടോ കയര്‍ത്തു ഫോണിലൂടെ സംസാരിക്കുന്നുണ്ട് !!
സംസാരം കഴിഞ്ഞതിനു ശേഷം പോലീസകാരന്‍ SI യോട് പറഞ്ഞു സാര്‍

''അവന്‍ വന്നിട്ടുണ്ട് ''
''അവനെ വിളിക്ക് ,
അതുകേട്ടതും സലിം SI യുടെ മുമ്പിലേക്ക് നീങ്ങിനിന്നു ,

''നീയാണോടാ  സലിം,

''അതെസാര്‍ ,
അതുകേട്ടതും SI രണ്ടു പുളിച്ച തെറി ,
അവന്‍ നിന്ന്  വിറക്കാന്‍ തുടങ്ങി ,
ഇവന്റെ ഭാര്യയേയും കൂട്ടരെയും ഇങ്ങോട്ട് വിളിക്ക് SI ഒരു പോലിസുക്കാരനോട് പറഞ്ഞു ,
നിന്റെ പേര് എന്താ അയാള്‍ അവന്റെ ഭാര്യയോടു ചോദിച്ചു ,
  ''ഷംന;അവള്‍ അവൾ കൂസലില്ലാതെ മറുപടി നൽകി  ''
എന്നിട്ട് വീണ്ടും അവനോടു ചോദിച്ചു ,നീ ഇവളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയോടാ ??
''സാര്‍ ഇത് എന്റെ ഭാര്യാണ് ;
നിന്നോട് ചോദിച്ചതിനു മറുപടി പറയട നായിന്റെ  മോനെ !!

''നീ കുട്ടിയെ തട്ടിക്കൊണ്ടു പോയോ ?? ,

''ഇല്ല സാര്‍ ഇവള്തന്നെ എന്റെ കൂടെ ഉടുപ്പ് മാറ്റി കുട്ടിയെ പറഞ്ഞയച്ചതാണ് !!

നാളെ രാവിലെ കുട്ടിയെ ഇവിടെ സ്റ്റേഷനില്‍ ഹാജരാക്കണം പറഞ്ഞത് മനസിലായില്ലേ ?? എന്റെ തനി സ്വഭാവം നീ അറിയരുത് !!

''ശരിസാര്‍ ;അവന്‍ തലയും കുനിച്ചു നിന്നു!

ശരി ഇപ്പോള്‍ പൊയ്ക്കോ നാളെ രാവിലെ മറക്കണ്ട !!
അവന്‍ അവിടെനിന്നു ഇറങ്ങി പുറത്തു എത്തിയതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കി ''
അപ്പോള്‍ ഭാര്യയും അവളുടെ ആങ്ങളയും എളാമയും കൂടി നിന്നു ചിരിക്കുന്നു .!!
അപ്പോഴാണ്‌ അവനെ പരിജയമുള്ള മറ്റൊരു പോലീസ്കാരന്‍ വന്നു  അവനെയും കൂട്ടി സ്റ്റേഷന്റെ മറുവശത്തേക്ക് കൂട്ടി കൊണ്ട് പോയത്  അയാള്‍ കാര്യങ്ങള്‍ അന്വേഷിച്ചു .
അപ്പോള്‍ അവന്‍ പറഞ്ഞു സാര്‍ ;
എന്റെ ഭാര്യ മൂന്നു മാസം മുന്‍പ് രണ്ടാമത്തെ പ്രസവത്തിനു പോയതാണ് പ്രസവ സമയത്തും അതിനു ശേഷവും ഉള്ള എല്ലാ കാര്യങ്ങളും ഞാന്‍തന്നെ നോക്കിയിരുന്നത് ,ഒരു രണ്ടാഴ്ച മുന്‍പ് ഞാന്‍ അവളെ വിളിക്കാന്‍ വേണ്ടി എന്റെ  അമ്മായിയും കൂട്ടി അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ അവളുടെ ഉപ്പയും ഉമ്മയും ഇല്ല ,വിളിക്കാന്‍ പോവുന്നതിനു മുന്‍പ് തന്നെ അവരെ ഞാന്‍ അറിയിച്ചതാണ് ഞാന്‍ വരും എന്ന് ,അവര്‍ എങ്ങോട്ടോ മാറിയതാണ് എന്നിട്ട് അവളോട്‌ പറഞ്ഞു അവന്‍ വന്നു വിളിച്ചാല്‍ പോവണ്ട എന്നും അവളെ പറഞ്ഞു ഏല്പിച്ചിരിക്കുന്നു !!
ഞാന്‍ കുറെ നേരം കാത്തിരുന്നു അവളുടെ ഉപ്പയെയും ഉമ്മയെയും കാണാതായപ്പോള്‍ ഞാന്‍ പറഞ്ഞു മൂത്ത കുട്ടിയെ ഡ്രസ്സ് മാറ്റികൊടുക്കാന്‍ അങ്ങിനെ  അവൾ തന്നെ  കുട്ടിക്ക്  ഡ്രസ്സ് മാറ്റികൊടുത്ത്‌ എന്റെ കൂടെ പറഞ്ഞയച്ചത് ,ഞാന്‍ വിളിച്ചിട്ട്  അവള്‍ വരാത്തതിന്റെ വിഷമത്തില്‍ രണ്ടാഴ്യ്ച്ചയോളം ഞാന്‍  അവളുടെ  വീട്ടിലേക്കു പോയില്ല ,
ഇന്ന് പോലീസ് വന്നു വിളിച്ചപ്പോഴാണ്, ഞാന്‍  കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു കോടതിയില്‍  കേസ് കൊടുത്തത്   അറിയുന്നത് !!
''അവന്‍ അതും പറഞ്ഞു അവിടെനിന്നു ഇറങ്ങി ,
അന്ന് അവന്‍ പിന്നെ വണ്ടി ഓടിച്ചതെയില്ല നേരെ വീട്ടിലെത്തി കട്ടിലിലേക്ക് ഒരു വീഴ്ചയായിരുന്നു ,അവന്റെ ഉമ്മ വന്നു പലവുരു ചോദിച്ചിട്ടും അവനൊന്നും മിണ്ടാതെ തലയില്‍ കൈവെച്ചു കിടപ്പാണ് ''
അവന്റെ രണ്ടര വയസ്സായ മോളും വന്നു അവനെ കുലുക്കി വിളിച്ചു ഉമ്മയും അടുത്ത് ഇരുപ്പുണ്ട്‌ ,,അവന്‍ നടന്ന കാര്യങ്ങള്‍ ഉമ്മാനോട് പറഞ്ഞു അപ്പോള്‍ ആ ഉമ്മ അവനെ സമാദാനിപ്പിച്ചു ,എന്നിട്ട് ഉമ്മ  പറഞ്ഞു നാളെ ഞാനും വരാം സ്റ്റെഷനിലേക്ക്,അപ്പോള്‍  അവന്‍ ഉമ്മാനെ വിലക്കി നാളെ ഞാന്‍ മോളെ സ്റ്റേഷനില്‍ കൊണ്ട് കൊടുക്കാം ''
അന്ന് രാത്രി അവന്‍ ഉറങ്ങിയില്ല രാത്രി മുഴുവനും അവന്റെ ഉപ്പ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ആ നല്ല ദിവസങ്ങള്‍ ഓര്‍ക്കുകയായിരുന്നു അവന്‍ ''
എല്ലാത്തിനും ഉപ്പ ഉണ്ടായിരുന്നു കൂടെ ഒരു വഴികാട്ടിയായിട്ട് ഒരു  ഉപദേശിയായിട്ടു ഒരു കൂട്ടുകാരനായിട്ടു വീഴുമ്പോള്‍ ഒരു താങ്ങായിട്ടു എല്ലാത്തിലും ഉപരി നല്ല ഒരു പിതാവായിട്ടു ,അതെ കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല അത് പോയി കഴിയുമ്പോള്‍ ആണ് ആ കണ്ണിന്റെ വില അറിയുന്നത് !!ആ തണല്‍ പോയതോട് കൂടി എല്ലാം തകിടം മറിയാന്‍ തുടങ്ങി ''
ഇന്ന് ചുട്ടു പഴുത്ത ഇരുമ്പുദണ്ടില്‍ കയറി നില്‍ക്കുന്നതുപോലെയാണ് ജീവിതം, മനസിന്‌ സമാദാനമില്ല,, എവിടെയാണ് എനിക്ക് ജീവിതത്തിന്റെ താളം തെറ്റിയത് ''അവന്‍ ഓര്‍ക്കുകയായിരുന്നു ,
ഞാന്‍  ജോലിയാവശ്യര്‍ത്ഥം ദൂരെ സ്ഥലത്ത് പോയി മടങ്ങി വന്നപോഴാണ് അറിയുന്നത്, അവളുടെ ഉപ്പ വന്നു അവളെ കൂട്ടികൊണ്ടുപോയി എന്ന് അറിയുന്നത് ,
അവളുടെ ഉപ്പ എന്റെ ഉപ്പാനോട് പറഞ്ഞു ,എന്റെ  അനുജന്‍ ഗള്‍ഫില്‍നിന്നു വരുന്നുണ്ട് അതുകൊണ്ട് എല്ലാവര്ക്കും കൂടി എയര്‍പോട്ടില്‍ പോവാനാണ് എന്ന് പറഞ്ഞു  കൂട്ടികൊണ്ടുപോയി എന്നും കളവാണ് പറഞ്ഞത് എന്ന് എന്റെ ഉപ്പ അറിഞ്ഞപ്പോള്‍  അവളുടെ വീട്ടില്‍ ചെന്നതും അവളുടെ ആങ്ങള ചീത്തപറഞ്ഞു എന്റെ ഉപ്പാനെ ഇറക്കിവിട്ടതും എല്ലാം അവന്‍ ഓര്‍ത്തു ,,
ആ കൂട്ടികൊണ്ട് പോകലിന് കാരണം അവളുടെ ഉപ്പാനെ ആരോ തെറ്റ് ധരിപ്പിച്ചതാണ് കേട്ടത് പാതി കേള്‍ക്കാത്തത് പാതി  അയാള്‍ വന്നു മകളെ വിളിച്ചിറക്കി കൊണ്ടുപോയി ,എന്നാല്‍ കേട്ടതില്‍ വല്ല സത്യവും ഉണ്ടോ എന്നൊന്നും അന്വേഷിച്ചില്ല !! അവളുടെ ഉപ്പാക്ക് എന്റെ ഉപ്പാനോട് ഒന്ന് ചോദിക്കാമായിരുന്നു ,അവര്‍ ആദ്യം മുതലേ കൂട്ടുകാരായിരുന്നല്ലോ ''പോരാത്തതിന് അവളുടെ ഉപ്പാന്റെയും ഉമ്മാന്റെയും വിവാഹം നടത്തിയതും വരെ എന്റെ ഉപ്പ ആയിരുന്നു'' അത് മാത്രമോ ?അവളുടെ ഉമ്മയും എന്റെ ഉമ്മയും സഹോദരി''   മക്കളുമാണ് പിന്നെ എന്തിനായിരുന്നു അവരുടെ ഈ ഒളിച്ചുകളി പിന്നീട്   ജോലിസ്ഥലതുനിന്നു ഞാന്‍ തരിച്ചു  വന്നപ്പോള്‍ ഉപ്പ എന്നോട് എല്ലാം  പറഞ്ഞതോര്‍ക്കുന്നു ''
നീ ഇപ്പോള്‍ നിന്റെ ഭാര്യ വീട്ടിലേക്കു പോവരുത് ഞാന്‍ പറയുന്നതുപോലെ നീ അനുസരിച്ചില്ലെങ്കില്‍ നിനക്കതു ഭാവിയില്‍ ദോഷം ചെയ്യും ''പക്ഷെ എന്നിട്ടും ഉപ്പ പറഞ്ഞത് കേള്‍ക്കാതെ ഞാന്‍ അവളുടെ വീട്ടിലേക്കു  പോയപ്പോള്‍ ഉപ്പാന്റെ സങ്കടം എന്തായിരുന്നു അന്ന് എന്റെ ഉപ്പ എന്നോട് പറഞ്ഞു , എന്നെ അവര്‍ ചീത്തവിളിച്ചു ഇറക്കി വിട്ട സ്ഥിതിക്ക് നിന്നെ അവര്‍ കൊല്ലാനും മടിക്കില്ല ,അന്ന് ചിലപ്പോള്‍ ജീവനോടെ ഞാന്‍  ഉണ്ടായി എന്ന് വരില്ല ' വേണമെങ്കില്‍ നീ എഴുതി വെച്ചോ എന്ന് പറഞ്ഞത്  ''അതൊരു അറം പറ്റിയ വാക്കായിരുന്നു !
ഉപ്പ അന്നും മകന്റെ നല്ല ഭാവി മാത്രമേ ചിന്തിചിട്ടുള്ളൂ ''
പിന്നീട് ഉപ്പ മരിച്ചതിനു ശേഷം അവളുടെ ആങ്ങള എന്നെ  അടിച്ചിട്ടും ഞാന്‍ പഠിച്ചില്ല ,ആ സംഭവം അവസാനിച്ചത്‌ വനിതാ കമീഷന്‍ അംഗങ്ങള്‍ ഇടപെട്ടാണ്, ഞാന്‍ വിളിച്ചിട്ട് വരാതയപ്പോഴല്ലേ,പുരുഷന്മാര്‍ക്ക് വനിതാ കമ്മീഷനില്‍ പരാതി കൊടുക്കാന്‍ കഴിയാത്തതുകൊണ്ട്  എന്റെ ഉമ്മാന്റെ പേര്‍ വെച്ച് ഞാന്‍ കൊടുത്തത്  ,വനിതാ കമീഷന്‍ അംഗങ്ങള്‍ക്ക് കാര്യം മനസിലായപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് നിനക്ക് വേറെ പെണ്ണിനെ കിട്ടില്ലേ എന്ന്??അതിന്റെ കാരണം അവളുടെ നാവിന്റെ നീളം കണ്ടിട്ടാണ് അവര്‍ പറഞ്ഞത് ,ശരിയല്ലേ '' മനുഷ്യന്‍ എത്ര നന്നായാലും അവന്റെ നാവു മോശമായാല്‍ പിന്നെ എന്തിനുപറ്റും അവനെ (അവളെ )
അവളെ പറഞ്ഞിട്ട് കാര്യമില്ല  ''കുട്ടികളുടെ ആദ്യത്തെ അദ്യാപകര്‍ മാതാപിതാക്കള്‍ ആണ്  വീട്ടില്‍ നിന്ന് അവര്‍ എന്താണോ പഠിക്കുക അതാണ്‌ അവര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക '
അവന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റു മുഖം കഴുകി മകളെ എടുത്തു മടിയിലിരുത്തി തലയില്‍ തലോടി എന്നിട്ട് മോളോട് പറഞ്ഞു ഉപ്പച്ചിക്ക് ഒരു ഉമ്മ കൊണ്ട മകള്‍ അവനെ കെട്ടിപിടിച്ചു മുത്തം കൊടുത്തു ''അപ്പോള്‍ അവന്റെ മനസ്സ് പറഞ്ഞു തുടങ്ങി മകള്‍ കൈവിട്ടു പോവുകയാണ് ചിലപ്പോള്‍ ഇനീ ഇതുപോലെ മോളെ താലോലിക്കാന്‍ പറ്റി എന്ന് വരില്ല 'അന്ന് അവന്‍ ഉറങ്ങിയതെ ഇല്ല ''
പിറ്റേന്നു രാവിലെ മോളെ കുളിപ്പിച്ച് പുതിയ ഡ്രസ്സും മാറ്റി വണ്ടിയില്‍ ഇരുതിയപ്പോള്‍ തന്നെ അവന്റെ ഉമ്മ കരയാന്‍ തുടങ്ങി ഇനി എപ്പോഴെങ്കിലും അവന്റെ മോളെ കാണാന്‍ പറ്റുമോ ??ആ ഉമ്മയും അവന്റെ കൂടെ പകുതി ദൂരം വന്നു അവന്റെ ഉമ്മാക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല 'അവന്‍ മോളെയും കൊണ്ട്  സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ അവന്റെ ഭാര്യയും ആങ്ങളയും എളാമയും ഉണ്ട് അവിടെ SI സ്ഥലത്തില്ല അതുകൊണ്ട് എSI യുടെ സാനിദ്യത്തില്‍ അവന്‍ കുഞ്ഞിനെ കൈമാറി പല പേപ്പറിലും അവനെ കൊണ്ട് ഒപ്പ് ഇടീച്ചു അത് കഴിഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു പോലീസുകാരന്‍ അവനോടു പറഞ്ഞു നിനക്ക് ഒരു സമന്‍സ് ഉണ്ട് നാളെ കോടതിയില്‍ ഹാജരാവണം എന്ന് പറഞ്ഞു സമന്‍സ് അവന്റെ കയ്യില്‍ കൊടുത്തു, അപ്പോള്‍ അവന്‍ പോലീസ്കാരനോട്  ചോദിച്ചു മോളെ കൊടുത്തതോടെ കേസ് കഴിഞ്ഞില്ലേ ?അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു കേസ് കഴിഞ്ഞിട്ടില്ല കേസ് തുടങ്ങാന്‍ പോവുന്നതെ ഉള്ളൂ ,അതും കൂടെ കേട്ടപ്പോള്‍ അവനൊന്നു ഞെട്ടി !!പോലീസുകാരന്‍ അവനോടു പറഞ്ഞു ഇതിലുള്ളത് നീ അവളെ ഇരുപത്തി അയ്യായിരം രൂപ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു അത് 498A വകുപ്പാണ് ( 2)ഗാര്‍ഹിക പീഡനം ( 3)അവര്‍ക്ക് അതായത് നിന്റെ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കിട്ടാന്‍ വേണ്ടി കൊടുത്തതാണ് പിന്നെ ( 4)കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാ കേസ്,അതുകൊണ്ട് നീ ഈ കേസ് മുഴുവന്‍ നടത്തുന്നതിലും നല്ലത് ഒരു മുഴം കയറു ചെലവാകുന്നതാണ് നല്ലത് പോലീസുകാരന്‍ അവനോടു പറഞ്ഞു അവന്‍ അകെ തളര്‍ന്നു ,
അഞ്ചു വര്ഷം ഒരു പാത്രത്തില്‍ ഉണ്ടും ഒരു മേയ്യായി ഒരു പായയില്‍  ഉറങ്ങിയും ജീവിച്ച മനുഷ്യന് എത്ര  പെട്ടന്ന് ഇങ്ങിനെ  മാറാന്‍ കഴിയുന്നു ഇതാണോ മനുഷ്യന്‍'' അല്ല ഒന്നുമില്ലായ്മയില്‍ നിന്ന് രക്ത കട്ടയായും പിന്നീട് മാംസംമായും മനുഷ്യ കോലത്തില്‍ അതിനു ജീവന്‍ വെച്ച് മാതാവിന്റെ ശ്വാസവും ഭക്ഷണവും കഴിച്ചു  ,ഒമ്പത് മാസവും പത്തു ദിവസവും കൊണ്ട് നടന്ന മാതാവിന്റെ  ഗര്‍ഭപാത്രം പച്ചക്ക്  കുത്തികീരുന്നു പിന്നെയാണോ അഞ്ചു വര്‍ഷത്തെ പരിചയമുള്ള ഭര്‍ത്താവ്  !!നന്ദികെട്ട വര്‍ഗ്ഗം ''
സമന്‍സ് വാങ്ങി പിറ്റേന്ന് തന്നെ അവന്റെ വീടിനു അടുത്തുള്ള ഒരു വക്കീലിനെ പോയി കണ്ടു അപ്പോഴാണ്‌ അറിയുന്നത് അയാളാണ് ഇതല്ലാം ഒപ്പിച്ചത് എന്ന് വക്കീലന്‍മാര്‍ക്ക് നല്ലൊരു കേസ് കിട്ടുന്നതാണ് അവര്‍ നോക്കുന്നത് ഒരു കേസ് കിട്ടുക എന്ന് വെച്ചാല്‍ നല്ലൊരു കറവ പശുവിനെ കിട്ടി എന്നര്‍ത്ഥം ''
ആ വക്കീല്‍ അവനോടു പറഞ്ഞു നമുക്ക് അവരുമായി ചര്‍ച്ച ചെയ്തു രംമ്യതയില്‍ എത്താം നീ നാളെ വാ  അപ്പോള്‍ അവനും സമാദാനിച്ചു അന്ന് തിരിച്ചു പോന്നു ''
പിറ്റേന്ന് രാവിലെ ആദ്യം വക്കീലിനെ കണ്ടു ,വക്കീലോഫീസില്‍ അവന്റെ ഭാര്യയും ഭാര്യയുടെ ഉമ്മയും ആങ്ങളയും എളാമയും  അവന്റെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും എടുത്തുകൊണ്ടാണ് വന്നിട്ടുള്ളത് !!ആ  കുഞ്ഞിനെ കോടതിയില്‍ കാണിച്ചു കൊടുത്തിട്ട് വേണം ചെലവിനു കിട്ടാന്‍ കൊടുത്ത കേസ്സില്‍ കൂടുതല്‍ വാങ്ങിക്കാന്‍ ''
അന്ന് വക്കീല്‍ പറഞ്ഞു രണ്ടു കൂട്ടരും കോടതിയില്‍ ഹാജരായികോളൂ കേസ് ഒത്തു തീര്‍പ്പാക്കുകയാനെന്നു പറഞ്ഞാല്‍ മതി രണ്ടു കൂട്ടരെയും ചട്ടം കെട്ടി,, കോടതി പതിനൊന്നു മണിക്ക് തുടങ്ങി ഓരോ ആളുകളുടെയും കേസുകള്‍ വിളിച്ചു തുടങ്ങി ഒന്നുംതന്നെ തീര്‍പ്പാക്കുന്നില്ല !!എല്ലാം തിയതി മാറ്റി വെക്കുന്നു അതുതന്നെ യാണല്ലോ ജഡ്ജിമാരുടെ പണി ചെറിയ ഒരു കേസിലും വാദിയെയും പ്രതിയെയും വര്‍ഷങ്ങളോളം നടത്തിക്കുക  വക്കീലന്‍മാര്‍ക്ക് കാശ് ഉണ്ടാക്കി കൊടുക്കുക ''
സലീമിന്റെ പേര്‍ വിളിച്ചപ്പോള്‍ അവന്‍ പ്രതികൂട്ടില്‍ കയറി നിന്നു ,മജിസ്രെട്ട് അവനെ ഒന്ന് ഉഴിഞ്ഞുനോക്കി  എന്നിട്ട് പറഞ്ഞു ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കണം '
അപ്പോളവന്‍ എവിടുന്നു ഒക്കെയോ ധൈര്യം സംഭരിച്ചു പറഞ്ഞു ഞാന്‍ കൂട്ടികൊണ്ട് പോവാന്‍ തയ്യാറാണ് ;
അപ്പോള്‍ വീണ്ടും അവളെ ഒന്ന് നോക്കി എന്നിട്ട് വക്കീലിനോട് പറഞ്ഞു കേസ് വേഗം ഒത്തുതീര്‍പ്പാക്കണം  ,വക്കീലും തലയാട്ടി പുറത്തു വന്നപ്പോള്‍ വക്കീല്‍ പറഞ്ഞു നിങ്ങള്‍ രണ്ടു കൂട്ടരും  നാളെ വരണം എന്നിട്ട് അവനോടു പറഞ്ഞു ഫീസ്‌ തന്നില്ല സലിം കയിലുണ്ടായിരുന്ന  നോട്ടുകള്‍ നുള്ളി പെറുക്കി കൊടുത്തപ്പോള്‍ വക്കീല്‍ പറഞ്ഞു ഇത് പോര ഇങ്ങിനെ എങ്കില്‍ ഒത്തുതീര്‍പ്പാക്കാന്‍ പറ്റില്ല ''
ഞാന്‍ നാളെ കൊണ്ടുവരാം ;
അവന്‍ ആലോചിച്ചു എന്റെ മക്കള്‍ തിന്നേണ്ട  പൈസയാണല്ലോ ഇവന്‍ തിന്നുന്നത് എന്റെ ഭാര്യയെ കൊണ്ട് കിട്ടിയത്'' അവന്‍ ആകെ സങ്കടപെട്ടു നാളെ പണം കൊടുത്തില്ലെങ്കില്‍ അത് കേസിന് വിടും പിന്നെ പിടിച്ചാല്‍ കിട്ടിയെന്നു വരില്ല എന്ത് ചെയ്യും
പിറ്റേന്നും അവന്‍ വക്കീലിനെ കാണാന്‍ പോയി അവളുടെ വീട്ടില്‍നിന്നു അവളും  അവളുടെ ഉമ്മയും ആങ്ങളയും ,വന്നിരുന്നു അവളുടെ ഉപ്പ ആ വഴിക്കേ വന്നില്ല !!
ചര്‍ച്ച തുടങ്ങിയപ്പോള്‍ അവര്‍ക്ക് വേണ്ടത് അവന്‍ അവരുടെ വീട്ടിലേക്കു ചെല്ലണം അവര്‍ ഒരു വീട് വാങ്ങിച്ചു കൊടുക്കാം അതില്‍ അവനും ഭാര്യയും അവിടെ താമസിക്കണം എന്ന് അവര്‍ ഡിമാണ്ട് വെച്ചപ്പോള്‍ അവനതു നിരസിച്ചു ''
 എന്നിട്ട് പറഞ്ഞു എന്റെ ഉപ്പ മരിച്ചിട്ട് അധികം ആയിട്ടില്ല അതുകൊണ്ട് എനിക്ക് എന്റെ വീട് നോക്കണം എന്നെ ഇത്രകാലം പോറ്റി വളര്‍ത്തിയത്‌ എന്റെ ഉപ്പയും ഉമ്മയും ആണ് അവരെ വിട്ടു എനിക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല ,അത്ത് മാത്രവുംഅല്ല  നിങ്ങള്‍ ഈ കേസ് കൊടുക്കുന്നതിനു മുന്‍പ് ആണ് വിളിച്ചിരുന്നു എങ്കില്‍ ഞാന്‍ വരുമായിരുന്നു ഇപ്പോള്‍ സാദ്യമല്ല അവന്റെ ഭാഗത്ത്‌ നിന്നു ആരും അവനു വേണ്ടി  സംസാരിക്കാന്‍ ഇല്ല ചര്‍ച്ച നീണ്ടു പോയപ്പോള്‍ മറ്റൊരു ദിവസത്തേക്ക് വെച്ചു തിയതിയും പറഞ്ഞു പിരിഞ്ഞു ''
പക്ഷെ പിന്നീട് ചര്‍ച്ച വെച്ച ദിവങ്ങളിലോന്നും അവന്റെ ഭാര്യ വീട്ടുകാര്‍ വന്നില്ല അവന്‍ വക്കീലോഫീസില്‍ പോവും തിരിച്ചു പോരും അവന്റെ ഭാര്യ വീട്ടുകാരുമായി ബന്ധപെടാന്‍ വക്കീലിന്റെ കയ്യില്‍ ഫോണ്‍ നമ്പര്‍ഒന്നുമില്ല രണ്ടു മൂന്നു ദിവസം ചര്‍ച്ച മാറ്റിവെച്ചു അവനാണെങ്കില്‍ അവന്റെ മോളെ കാണാത്തതില്‍ ആകെ പരവഷനായിരിക്കുന്നു അവന്‍ വക്കീലിനോട് കുറച്ചു ചൂടായി പറഞ്ഞപ്പോള്‍ വക്കീല്‍ അവനോടു പറഞ്ഞു നീ അവളുടെ ആങ്ങളയെ കണ്ടാല്‍ എന്നെ ഒന്ന് വിളിക്കാന്‍ പറയണം അവന്‍ അവിടെ നിന്നു ഇറങ്ങി പോന്നു
അവന്റെ അങ്ങാടിയില്‍ വെച്ച് ഭാര്യയുടെ ആങ്ങളയെ കണ്ടപ്പോള്‍ അവനോടു പറഞ്ഞു നിന്നോട് ഒന്ന് വക്കീലിനെ വിളിക്കാന്‍ പറഞ്ഞിരിക്കുന്നു എന്ന് അതുകേള്‍ക്കേണ്ട താമസം അവന്റെ അളിയന്‍ അവനോടു പറഞ്ഞു ഞങ്ങളെ വക്കീലിന് എന്തെങ്കിലും പറയണമെങ്കില്‍ അതു ഞ്ഞങ്ങളോട് പറഞ്ഞോളും അതില്‍ നീ ഇടപെടണ്ട ,അത് പിന്നീട് വാക്ക് തര്‍ക്കത്തിലും ഭയങ്കര അടിയിലും കലാശിച്ചു
അന്ന് രാത്രി അവളുടെ വലിയ ആങ്ങള വന്നിട്ട് അവനോടു പറഞ്ഞു നിന്നെ ഞങ്ങള്‍ പിന്നെ കാണിച്ചു തരാം എന്ന് ''
അവനതു അത്ര കാര്യമായി എടുത്തില്ല 'പിറ്റേന്നും അവന്‍ പതിവുപോലെ വണ്ടിയും എടുത്തു സ്റ്റാന്റില്‍ വന്നു ഓട്ടം തുടങ്ങി ,പക്ഷെ അവന്റെ അളിയന്മാര്‍ അവനെ വീക്ഷിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ട്‌ അവനതു കണ്ടില്ല ''അവന്‍ ഉള്‍പ്രദേശത്തേക്ക്  ഓട്ടം പോയി തിരിച്ചു വരുന്ന വഴി വണ്ടി തടഞ്ഞു നിര്‍ത്തി  അവനെ അവിടെ വെച്ച്  നല്ല വണ്ണം അടിച്ചു അവനും കുറേനേരം പിടിച്ചു നിന്ന് പെട്ടന്ന് പുറകില്കൂടി ഒരാങ്ങള വലിയ വേലിപത്തല്‍  വടികൊണ്ട് അവന്റെ തലക്കടിച്ചു ''
ആ അടികൊണ്ടതും അവന്‍ താഴെ വീണു പിന്നീട് നടന്നതൊന്നും അവനോര്‍മയില്ല !!
അവനെ ആരോ പോലിസ് സ്റ്റെഷനിലും അവിടുന്ന് ഹോസ്പിറ്റലിലും  ‍കൊണ്ടു ചെന്നപ്പോള്‍ അവന്റെ ഭാര്യ വീട്ടുകാരും അവനെ തല്ലിയആളുകളും അവിടെ എത്തിയിട്ടുണ്ട് അപ്പോള്‍ അവനു മനസിലായി എല്ലാവരും കൂടി അറിഞ്ഞു കൊണ്ടാണ്  അടിച്ചത് എന്ന്  !!
പോലീസ് മഹസര്‍ എല്ലാം എഴുതി എടുത്തു സലീമിന്റെ ഭാര്യ വീട്ടില്‍ ചെന്ന് അവന്റെ ഭാര്യോടു കാര്യങ്ങള്‍  ചോദിച്ചറിഞ്ഞു ''  അവന്റെ ഭാര്യയോട് ചോദിച്ചു സലീമിനെ നിന്റെ ആങ്ങളമാര്‍ അടിച്ചത് അറിഞ്ഞില്ലേ ''
അപ്പോള്‍ അവള്‍ പറഞ്ഞു അടിചിട്ടല്ലേ ഉള്ളൂ സാറേ കൊന്നിട്ടില്ലല്ലോ ?
ഇതുകേട്ട പോലീസ്കാര്‍ക്ക് തന്നെ അത്ഭുതം പിന്നീട് ഒന്നും അവര്‍ ചോദിച്ചില്ല അവര്‍  അവിടെനിന്നു ഇറങ്ങി ''
സലീമിനെ താലൂക്ക് ഹോസ്പിറ്റലില്‍ നിന്നും ജില്ലാ ഹോസ്പിറ്റലിലെക്കും അവിടെനിന്നു മെഡിക്കല്‍ കോളേജിലേക്കും അയച്ചു '' അവന്റെ തലക്കടിച്ചതില്‍ താടിയെല്ലിനു ക്ഷതമുണ്ടായിരുന്നു ''പിന്നീട് രണ്ടാഴ്ച കഴിഞ്ഞു അവന്‍ പോലീസ് സ്റ്റേഷനില്‍ വീണ്ടും വന്നു അപ്പോഴാണ്‌ അവിടുത്തെ പുതിയSI അവനോടു പറഞ്ഞത് ആദ്യം വനിതാ സെല്ലില്‍നിന്ന് പറഞ്ഞത് പോലെ തന്നെSI പറഞ്ഞു അവനോടു എന്തിനാടാ നീ ഇത് പോലത്തെ ഒരു പെണ്ണിനെ വെച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പോയി കളയട അതിനെ''
അപ്പോള്‍ അവന്‍ പറഞ്ഞു സാറേ രണ്ടു കുട്ടികളല്ലേ ഉള്ളത് അത് വിജാരിച്ചാണ് കൊണ്ട് നടക്കുന്നത് ;
അപ്പോള്‍ SI പറഞ്ഞു ആ ചിന്ത അവള്‍ക്കും വേണ്ടേ?? നിന്നോട് ഇല്ലാത്ത സ്നേഹം നിനക്ക് എന്തിനാട ??
കുറച്ചു ദിവസമായിട്ടും അവന്റെ ഭാര്യയുടെ ആങ്ങളമാരെ കാണാനില്ല !!അവര്‍ ഒളിവില്‍ പോയിരിക്കുന്നു !!
മാസങ്ങള്‍ക്ക് ശേഷം അവര്‍ പോലിസ് സ്റ്റേഷനില്‍ ഹാജരായി ''
സലിം മറ്റൊരു വക്കീലിനെ കണ്ടു  ആ വക്കീല്‍ പറഞ്ഞു നാളെ കോടതിയില്‍ ഹാജരായികൊള്ളൂ ജാമ്യമെടുക്കാന്‍ രണ്ടാളെയും അവരുടെ ഈ വര്‍ഷത്തെ നികുതികടലാസും കൊണ്ട് വരണം എന്ന് പറഞ്ഞു''അവന്‍ അന്ന് മുഴുവന്‍ രണ്ടാളെയും തപ്പി നടന്നു
ആരെയും കിട്ടിയില്ല അവസാനം അവന്റെ എഴുപതു വയസ്സുള്ള വല്ലിപ്പാനെയും ഉപ്പാന്റെ അനുജനെയും കിട്ടി രണ്ടാളും ആദ്യമായാണ്‌ കോടതിയില്‍ കയറുന്നത് ''
പിറ്റേന്ന് കോടതിയില്‍ അവന്റെ പേര്‍ വിളിച്ചപ്പോള്‍ അവന്‍ പ്രതികൂട്ടില്‍ കയറി നിന്നു,ജാമ്യക്കാര്‍ രണ്ടാളും അവരും കോടതിയില്‍ കയറിനിന്നു അപ്പോള്‍ ജഡ്ജി രണ്ടു പേരെയും നോക്കിയിട്ട് വക്കീലിനോട് പറഞ്ഞു ആ രണ്ടു ജാമ്യക്കാരെയും മാറ്റാന്‍ എന്നിട്ട് പറഞ്ഞു അവന്റെ കാര്യം ഏറ്റെടുക്കാന്‍ പറ്റിയ രണ്ടാളെ കൊണ്ട് വരാന്‍ അതിന്റെ കാരണം ജാമ്യക്കാരില്‍ ഒരാള്‍ എളാപ്പ  തലയില്‍ ടവ്വല്‍ കെട്ടിയിട്ടാണ് കോടതിയില്‍ കയറി നിന്നത് ടവ്വല്‍ കെട്ടാന്‍ പാടില്ല വക്കീല്‍ ശ്രദ്ധിച്ചില്ല എന്നാല്‍ മതാചാരമുള്ള തൊപ്പി ഉപയോഗിക്കാം  '' അവനോടു കോടതിയില്‍ മൂലയിലേക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു അപ്പോഴാണ്‌ വക്കീല്‍ അവന്റെ അടുത്ത് വന്നു പറഞ്ഞു  എന്ത് ചെയ്യും ചിലപ്പോള്‍ കോടതി റിമാണ്ട് ചെയ്യും ''വിചാരിച്ചതു പോലെ എന്തായാലും സംഭവിച്ചില്ല !!
അന്ന് വക്കീലിന്റെ ജാമ്യത്തിൽ വിട്ടു പിറ്റേന്ന് തന്നെ
 .അവനു വേണ്ടി ജാമ്യ ഹരജി സമര്‍പ്പിച്ചു അന്നുതന്നെ ജാമ്യം കിട്ടി പക്ഷെ  !!

പിന്നീട് അവനു ചെലവിനു കൊടുക്കാനുള്ള കാശിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു  കോടതി വിധിച്ച സംഖ്യ അവന്‍ കോടതിയില്‍ കെട്ടിവെച്ചു അതില്‍ നിന്നു നല്ലൊരു സംഖ്യ അവരുടെ വക്കീലും വാങ്ങും അതിനായിരുന്നു വക്കീല്‍  ഇത്രയും കേസുകള്‍ കൂട്ടി കോടതിയില്‍ കൊടുത്തത് തന്നെ !!
ഈ സമയത്തായിരുന്നു അവന്‍ ആകെ വലഞ്ഞത് വീട്ടിലെ ചെലവു നടത്തണം ചിട്ടിയുടെ പണം കണ്ടെത്തണം ,അതിനു പുറമേ മാസം മാസം കോടതിയില്‍ പണം കെട്ടിവെക്കണം വക്കീലിന് കൊടുക്കണം എന്ത് ചെയ്യണം എന്ന് അവനറിയുന്നില്ല !
അപ്പോഴാണ്‌ വക്കീല്‍ അവനോടു പറഞ്ഞത് നീ അവളെ മൊഴി ചൊല്ലുകയാണെങ്കിൽ  അവളുടെ ചെലവിന്റെ പൈസ നിനക്ക് കുറഞ്ഞു കിട്ടും അവസാനം അവന്‍ അതുതന്നെ തീരുമാനിച്ചു മനസില്ലാ മനസോടെ ''

അവന്‍ മൂന്നു കത്തിലും രണ്ടു ത്വലാഖിനെ പിരിച്ചതായി മൂന്നു സാക്ഷികൾ മുഖാന്തിരം  ചൊല്ലിയിട്ടു  ഒരുപോലെ എഴുതി മൊഴി ചൊല്ലിയതായി അവന്റെ മഹല്‍ കമ്മിറ്റിക്കും അവളുടെ മഹല്‍ കമ്മിറ്റിക്കും ഒന്ന് അവള്‍ക്കും കിട്ടി ''ത്വലാഖിന്റെ കടലാസ് അവളുടെ കയ്യില്‍ കിട്ടിയ അന്നുതന്നെ അവന്റെ വണ്ടിയുടെ മുന്നില്‍ ചാടി  ആത്മഹത്യ ചെയ്യാന്‍ അവള്‍ ഒരു ശ്രമം നടത്തി !!
അവന്‍ വണ്ടി വെട്ടിച്ചു ഭാഗ്യം കൊണ്ട് രക്ഷപെട്ടു !!
അന്ന് അവനെ അറിയുന്ന ആളുകള്‍ കുടുംബക്കാര്‍  അവനെ അഭിനന്ദിച്ചു !!നിന്റെ ഉപ്പാന്റെ വാക്ക് നീ ഇപ്പോഴെങ്കിലും നിറവേറ്റിയല്ലോ എന്ന് പറഞ്ഞു പണ്ട് ഒരിക്കല്‍ അവന്റെ ഉപ്പ അവനോടു പറഞ്ഞത് അവന്‍ ഓര്‍ത്തു !!എന്നിട്ട് ഒരു കഥയും പറഞ്ഞു കൊടുത്തു ''
ഒരിക്കല്‍ ഇബ്രാഹിംനബി  മകന്‍ ഇസ്മായില്‍ നബിയെ കാണാന്‍ ബാഗ്ദാദിൽ നിന്ന് മക്കയിൽ ചെന്നപ്പോൾ   അവിടെ വീട്ടില്‍  ഇസ്മായില്‍ നബിയുടെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടുത്തെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു ഇബ്രാഹിംനബി ,  അപ്പോള്‍ മരുമകള്‍ പറഞ്ഞു ഇവിടെ വളരെ ബുദ്ധിമുട്ടിലും വിഷമത്തിലും ആണ് എന്ന് പറഞ്ഞു എല്ലാം കേട്ട ശേഷം ഇബ്രാഹിം നബി പറഞ്ഞു ഇസ്മായില്‍ വന്നാല്‍ പറയണം വാതില്‍കട്ടില  മാറ്റിവെക്കാന്‍ എന്ന് പറഞ്ഞു ഇബ്രാഹിം നബി അവിടെനിന്നു ഇറങ്ങി നടന്നു , വൈകുന്നേരം ഇസ്മായില്‍ നബി വന്നപ്പോള്‍ ഉപ്പ വന്ന കാര്യവും കൂടെ വാതില്‍കട്ടില മാറ്റിവെക്കാന്‍ പറഞ്ഞ കാര്യവും ഭാര്യ പറഞ്ഞു അധികം താമസിയാതെ ആ ഭാര്യയെ ഇസ്മായില്‍ നബി മൊഴി ചൊല്ലി  മറ്റൊരു വിവാഹം കഴിച്ചു കഴിഞ്ഞു  കൂടുമ്പോള്‍  കുറെ കാലം കഴിഞ്ഞു വീണ്ടും ഇബ്രാഹിംനബി മക്കയിൽ  വന്നു, അപ്പോഴും ഇസ്മായില്‍ നബിയുടെ പുതിയ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ മരുമകളോട് വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു ''അപ്പോള്‍ മരുമകള്‍ പറഞ്ഞു ഇവിടെ അല്ലാഹുവിന്റെ ബര്‍ക്കത്ത് കൊണ്ട്  നല്ല സുഖമാണ്
യാതൊരു വിഷമവും ബുദ്ധിമുട്ടും ഇല്ല  എന്ന് പറഞ്ഞു ''പക്ഷെ അന്ന് അവിടെ വലിയ ബുദ്ധിമുട്ടിലാനെന്നു ഇബ്രാഹിം നബിക്ക് മനസിലായി പോകാന്‍ സമയത്ത് മരുമകളോട് പറഞ്ഞു ഇസ്മായില്‍ വന്നാല്‍  വാതില്‍ കട്ടില സ്ഥിരപെടുത്താന്‍ പറയണം എന്നിട്ട് ഇബ്രാഹിം നബി യാത്രയായി ഇസ്മായില്‍ നബി ജോലി കഴിഞ്ഞു വന്നപ്പോള്‍ ഉപ്പ വന്ന കാര്യവും കൂടെ വാതില്‍ കട്ടില സ്ഥിര പെടുത്താന്‍ പറഞ്ഞ കാര്യവും പറഞ്ഞു അങ്ങിനെ ആ ഭാര്യയെ ഇസ്മായില്‍ നബി നില നിര്‍ത്തി !!
ഈ കഥ അവന്റെ ഉപ്പ പറഞ്ഞതോട് കൂടി പറഞ്ഞു മോനെ
നിന്റെ നല്ലതിന് വേണ്ടി മാത്രമാണ് ഞാൻ പറഞ്ഞു തരുന്നത് അത് നീ അനുസരിക്കണം ഇന്ന് ഞാനുണ്ട് നിനക്ക് താങ്ങായി നാളെ ചിലപ്പോൾ ഞാൻ ഉണ്ടായി എന്ന് വരില്ല !!

ദിവസങ്ങള്‍ കഴിഞ്ഞു കേസിന് അവന്‍ നടന്നു നടന്നു മതിയായി അപ്പോഴും അവന്റെ ഭാര്യവീട്ടുകാര്‍ക്ക് ഉഷാറായിരുന്നു
 കാരണം അവര്‍ക്ക് യാതൊരു ചെലവും ഇല്ല സലിം ചെലവിനു കൊടുക്കുന്ന സംഖ്യയില്‍ വക്കീല്‍ ഫീസ്‌ കഴിച്ചു ബാക്കി അവര്‍ വാങ്ങിച്ചു പോവും എങ്ങിനെ നോക്കിയാലും അവര്‍ക്ക് ലാഭമാണ്''
 ഒരു ദിവസം അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവന്റെ മൂത്താപ്പ ഒത്തു തീര്‍പ്പിന് വീണ്ടും ശ്രമിച്ചു അപ്പോഴും അവര്‍ കീഴടങ്ങുന്ന ലക്ഷണമില്ല അവസാനം അവന്റെ മൂത്താപ്പ പറഞ്ഞു ഇങ്ങിനെയാണെങ്കില്‍  അവനെ കൊണ്ട് ഞാന്‍ വേറെ കല്ല്യാണം കഴിപ്പിക്കും അപ്പോള്‍ അവളുടെ ആങ്ങള പറഞ്ഞു എന്നാല്‍ ഞങ്ങള്‍ക്ക് ഒന്ന് കാണണം അത്' പിന്നെ ആ ചര്‍ച്ച നീണ്ടു പോയില്ല !!
എല്ലാവരും  അവിടെ നിന്നു ഇറങ്ങി  ,എന്നാല്‍ സലിം വീണ്ടും അവളും ഉമ്മയും പോവുന്ന വഴില്‍ പോയി നിന്ന് '' അവളെ കാണാന്‍ കാരണം ഇത്രയും ചെയ്തിട്ടും അവനു അവളെ മറക്കാന്‍ കഴിയുന്നില്ല !!പക്ഷെ അവള്‍ അവനോടു കനിഞ്ഞില്ല അവള്‍ മിണ്ടാതെ പോയി ,,പിന്നെ അവന്‍ അവിടെ നിന്നില്ല തിരിച്ചു പോന്നു !!
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു  വര്ഷം ഒന്ന് കഴിഞ്ഞു ഭാര്യയെ പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്  അതിനിടയില്‍ ഒരു ദിവസം അവന്‍ അവളുടെ വീടിന്റെ അടുത്തേക്ക് ഒരു ട്രിപ്പ് പോയി തിരിച്ചു വരുമ്പോള്‍ അവന്റെ ഭാര്യ രണ്ടു കുട്ടികളെയും എടുത്തു അവന്റെ വണ്ടിയുടെ മുന്നില്‍ നിന്ന് ''അവന്‍ അന്ന് വരെ കേള്‍ക്കാത്ത തെറിയാണ് അവള്‍ പറഞ്ഞത് അവന്‍ ഒന്നും മിണ്ടാതെ ഇരുന്നു കാരണം രണ്ടു ത്വലാഖു ചൊല്ലിയ ഭാര്യയാണ് ''അവന്‍ വീട്ടില്‍ വന്നു എന്നിട്ട്
മൂത്താപ്പാനെയും അമ്മാവനെയും അന്യ മറ്റൊരാളെയും  സാക്ഷി നിറുത്തി  മൂന്നാം ത്വലാഖിനെയും പിരിചിരിക്കുന്നതായി അറിയിച്ചു കത്തെഴുതി അയച്ചു !!!

അവന്റെ വക്കീല്‍ കൂടുതല്‍ കൂടുതല്‍ പണം ചോദിച്ചു കൊണ്ടേ ഇരുന്നു അവന്റെ അടുത്താണെങ്കിൽ  വക്കീല്‍ ചോദിക്കുന്ന പണം കൊടുക്കാനുമില്ല അപ്പോഴാണ്‌ അവന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് അവനറിയുന്ന നല്ലൊരു വക്കീല്‍ ഉണ്ടെന്നു അങ്ങിനെ അയാളെ പോയി കണ്ടു അയാള്‍ കേസ് ഏറ്റെടുത്തു ,മാസങ്ങളോളം വീണ്ടും കേസ് നടന്നു അതിനിടയില്‍ അവനു കുറച്ചു ആശ്വാസമായി കോടതിയില്‍ നിന്ന് മറ്റൊരു വിധി വന്നു മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് ചെലവിനു കിട്ടാന്‍ അര്‍ഹതയില്ല''  പകരം ജീവനാംശം കിട്ടാന്‍ വേണ്ടി കോടതിയില്‍ ആവശ്യപെടാം
 അതിനു അവന്റെ പുതിയ വക്കീല്‍ കോടതിയില്‍ വാദിച്ചത് പണ്ടൊരിക്കല്‍ UP യില്‍  ശാബാനുബീഗം എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് അഹമ്മദ് ഖാൻ  മൊഴി ചൊല്ലിയപ്പോള്‍ ശരീഅത്ത്  നിയമം കോടതി അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതിയുടെ ഒരു വിധിയുണ്ടായിരുന്നു മൊഴി ചൊല്ലപെട്ട ഭാര്യ, ഭര്‍ത്താവിനു അന്ന്യ സ്ത്രീയാണ് അന്യ സ്ത്രീക്ക് ചെലവിനു കൊടുക്കല്‍ നിര്‍ബന്ധമില്ലാതതാണ് അതുകൊണ്ട് ജീവനാംശം ഒരു സഖ്യ അവള്‍ക്കു കോടതിയില്‍ ആവശ്യപെടാം ,,ആ നിയമം അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ കേരളത്തില്‍ EMS മന്ത്രിസഭ ആ വിധി പുന; പരിശോധിക്കണം എന്ന് പറഞ്ഞു വീണ്ടും കേസ് ഫയല്‍ ചെയ്തു അന്നാണ് കേരളത്തിലെ മുസ്ലീംലീഗുകാര്‍ EMS നു എതിരെ ഒന്നും കെട്ടും രണ്ടും കെട്ടും EMS ന്റെ  ഒളെയും കെട്ടും എന്ന് പറഞ്ഞു മുദ്രാവാക്യം  വിളിച്ചത് അതവിടെ നില്‍ക്കട്ടെ ''കഥയിലേക്ക്‌ വരാം ;

അങ്ങിനെ സലീമിനു കോടതിയില്‍  ചെലവിനു കൊടുക്കാനുള്ള സംഖ്യയില്‍ കുറവ് വരാനും വക്കീലിന് കൊടുക്കുന്ന സംഖ്യയില്‍ കുറവ് വരാനും തുടങ്ങി ചിലപ്പോഴൊക്കെ വക്കീലിനോട് വണ്ടികൂലി വാങ്ങിയിട്ടാണ് തിരിച്ചു വരാറ് അതിനു കാരണം ആകെ ഉണ്ടായിരുന്ന വണ്ടിയും ബാങ്ക്കാര്‍ ജപ്തി ചെയ്തു കൊണ്ട് പോയി പലപ്പോഴും അവന്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തി പക്ഷെ എന്തുകൊണ്ടോ അവനു അത് മനസിലായി ആത്മഹത്യ  ജീവിതത്തില്‍ നിന്നുള്ള ഒളിചോട്ടമല്ലേ ??ഒരിക്കല്‍ വക്കീലോഫീസില്‍ ചെന്നപ്പോള്‍ വക്കീല്‍ അവനോടു ഒരിക്കൽ  പറഞ്ഞു ഒന്നുകില്‍ നീ ജയിലില്‍ പോയി കിടന്നോ അല്ലെങ്കില്‍ നീ നാട് വിട്ടോ ,അപ്പോള്‍ അവന്‍ കുറച്ചു നേരം ചിന്തിച്ചു''എനിക്ക് എന്നാണെങ്കിലും ഭാര്യക്ക് കൊടുക്കാനുള്ള സഖ്യ കൊടുത്തു വീട്ടണം ജയിലില്‍ പോയാല്‍ അതിനു സാധിക്കില്ല പിന്നെ മറ്റൊന്ന്  ജയിലില്‍ പോയാല്‍ ചിലപ്പോള്‍ ഞാന്‍ ഈ സ്വഭാവത്തില്‍ അല്ല തിരിച്ചു വരിക വല്ല കള്ളനോ പിടിച്ചു പറിക്കാരാണോ ആയിട്ടാണ് തിരിച്ചു വരിക  ,,

കുറച്ചു കഴിഞ്ഞപ്പോള്‍ വക്കീല്‍ അവനോടു പറഞ്ഞു നിനക്ക് ഗള്‍ഫില്‍ പോയികൂടെ അപ്പോഴാണ്‌ അവനും അതിനെപറ്റി ചിന്തിച്ചത് !! ആ നല്ല വക്കീല്‍ അവനോടു പറഞ്ഞു ആരും അറിയാതെ കയറിക്കോ ഇവിടെ കേസ് ഞാന്‍ നോക്കികൊളാം അങ്ങിനെ പെട്ടന്ന് ഒരു വിസ ശരിയാക്കി കുടുംബക്കാര്‍ വരെ അറിയാതെ ഗള്‍ഫിലേക്ക് കയറി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്തു ആദ്യ  ഭാര്യ വീട്ടുകാര്‍ക്ക് കൊടുക്കാനുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ത്തു !! ഇന്ന് അവള് കൂലി പണിക്കു അടുത്ത തോട്ടത്തിൽ
 പോവുകയാണ്   പണ്ട്  അവളുടെ ഭര്‍ത്താവിനെ തല്ലിയ ആങ്ങളമാരും ഇല്ല ഉമ്മ  അസുഖബാധിത ആയി ഉപ്പ മരണപെട്ടു ആങ്ങളമാർ വിവാഹം കഴിച്ചു മാറി താമസിച്ചു  ''എന്നാലും സലിം അവന്റെ രണ്ടു പെൺകുട്ടികളെയും
മറന്നിട്ടില്ല പതിനാലു വർഷമായി മുടങ്ങാതെ  ചിലവിനു പോസ്റ്റോഫീസ് മുഖാന്തിരം പണമയച്ചു കൊടുക്കും !!

''ശരിക്കും അവളുടെ ജീവിതം തച്ചുടച്ചത് സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ എന്ന് സ്വയം അവകാശപെടുന്ന ഒരു സ്ത്രീതന്നെയാണ് അവളുടെ എളാമ എന്ന് പറയുന്ന സ്ത്രീ ''
''ഇന്ന് ഏതൊരു സ്ത്രീ ചതികുഴിയില്‍ വീഴുന്നുന്ടെങ്കിലും അതിന്റെ ഒക്കെ പുറകില്‍ ഒരു സ്ത്രീ കാണും ഇത് എന്റെ മാത്രം കണ്ടത്തല്‍ അല്ല ''ഇന്ന് സ്ത്രീയുടെ സംരക്ഷകര്‍ എന്ന് അവകാശപെടുന്ന സ്ത്രീകള്‍ തന്നെയാണ് ഇന്ന് സ്ത്രീകള്‍ക്ക് ഏറ്റവും വെല്ലുവിളി '
 ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്‌ ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ വിജയം. പക്ഷെ അതിനു ഞാൻ പരമാവധി ശ്രമിച്ചു എന്നിട്ടും .....

''ഇതാണ് ഞാൻ ഈ കഥയിലെ സലിം എന്ന കഥാപാത്രം ''

ഞാൻ അധികം താമസിയാതെ നല്ലൊരു ദീനിയായ പെണ്ണിനെ  വിവാഹം കഴിച്ചു ഒറ്റപെട്ടു എന്ന് തോന്നിയ സ്ഥലത്തു നിന്നും സന്തോഷവും സമാധാനവും തിരിച്ചു പിടിച്ചു സന്തോഷത്തിന്റെ പൂത്തിരികൾ മിന്നി മറഞ്ഞു   മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞ വേളയിൽ  പതിനൊന്നാമത്തെ വർഷത്തിലേക്കു കടക്കുമ്പോഴാണ്‌ തലയ്ക്കു മുകളിൽ കറുത്ത കാർമേഘം ഇരുണ്ടു കൂടാൻ തുടങ്ങിയത് പിന്നീടത് ഒരു തീഗോളമായിമാറാൻ അധിക സമയം വേണ്ടി വന്നില്ല കുടുംബത്തിലെ അംഗങ്ങൾ പല വഴിക്കായി ചിന്നി ചിതറി ഓടി ''ആ കഥ താഴെയുള്ള ലിങ്കിൽ വായിക്കാം !!

ഇണകള്‍ക്കിടയില്‍ പ്രണയമുണ്ടാവുന്നില്ലെന്നതാണ്‌ പുതിയ കാലത്തെ സങ്കടം. സ്‌ത്രീക്കും പുരുഷനുമിടയില്‍ വിടര്‍ന്നുല്ലസിക്കേണ്ട പ്രണയബന്ധം `വിവാഹം' എന്ന കരാര്‍ വരുന്നതോടെ തകര്‍ന്നുപോകുന്നതെന്തു കൊണ്ടാണ്‌? അതിന്റെ വലിയ കാരണം ഭക്തിയുടെ നഷ്‌ടമാണ്‌.അഥവാ അല്ലാഹുവിങ്കല്‍ നിന്നുള്ള ബര്‍ക്കത്താണത്‌. കണ്ണിനാസ്വദിക്കാനും ഖല്‍ബില്‍ കൊണ്ടുനടക്കാനും അവള്‍ മാത്രമാവുമ്പോള്‍, കള്ളനോട്ടങ്ങളില്‍ നിന്ന്‌ കണ്ണിനെ തടയുന്നത്‌ അവളെക്കുറിച്ച ഓര്‍മയാകുമ്പോള്‍, സ്വപ്‌നങ്ങളുടെ പങ്കുകാരിയായും, പ്രാര്‍ഥനയിലെ ഓര്‍മയായും അവള്‍ മാത്രം ഉള്ളില്‍ നിറയുമ്പോള്‍ ആ ബര്‍കത്ത്‌ നമ്മോടൊപ്പമായിരിക്കും
വേറെ ആരില്‍ നിന്നും ലഭിക്കാത്ത കണ്‍കുളുര്‍മ ഇണയില്‍ നിന്നു ലഭിക്കണേ എന്ന്‌ പ്രാര്‍ഥിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ടല്ലോ ? ഒരു  നല്ല നാളേക്കായ് ഞാനും കാതോർക്കുകയാണ് '  http://ashrafnedumbala.blogspot.com/2014/09/blog-post_33.html






തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...