എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ബുധനാഴ്‌ച, ഡിസംബർ 28, 2011

പ്രണയവും ജീവിതവും

 പണ്ടു ഒരുകാട്ടില്‍ ആശ്രമത്തില്‍ ഒരു സന്യാസിയും ശിഷ്യനും ഉണ്ടായിരുന്നു, ശിഷ്യന്‍ എല്ലാ അറിവുകള്ളും നേടി ഗുരുവിനെ പിരിഞ്ഞു പോവാന്‍  നേരത്ത് പറഞ്ഞു, ഗുരോ ഞാന്‍ എല്ലാ അറിവുകള്ളും നേടി ഒന്ന് മാത്രം ഞാന്‍ പഠിച്ചില്ല ഗുരു ചോദിച്ചു എന്താണത്, ശിഷ്യന്‍ പറഞ്ഞു പ്രണയം എന്നാല്‍ എന്താണ് അത് എനക്ക് അറിയ്യില്ല, അതൊന്നു പഠിപ്പിച്ചു തരണം ,ഗുരു പറഞ്ഞു ശരി ,നീ അതിനു മുമ്പ് കാട്ടില്‍പോയി ഒറ്റയാന്റെ കൊമ്പിലെ മണ്ണ് എടുത്തു കൊണ്ടു വരണം ശരി എന്ന് ശുഷ്യന്‍ സമ്മതിച്ചു പിറ്റേന്ന് അതി രാവിലെ ശിഷ്യന്‍ കാട്ടിലേക്ക് പുറപ്പെട്ടു, ആദ്യമായി ആന വരുന്ന വഴി മനസിലാക്കി വെച്ചു, പിറ്റേന്ന് വീണ്ടും പോയി ആന വരുന്ന വഴിയില്‍ ആനക്ക് തിന്നാന്‍ ഒരു മരകൊമ്പ് വെട്ടിയിട്ടു കൊടുത്തു, അതിന്റെ പിറ്റേന്ന് രണ്ടു കൊമ്പ് വെട്ടിയിട്ടു കൊടുത്തു, അതിന്റെ പിറ്റേന്ന് മൂന്നണ്ണം വെട്ടി കൊടുത്തു, ഇതങ്ങിനെ കുറച്ചു ദിവസം തടര്‍ന്നു ഏകദേശം ആനക്കും ആളെ പരിജയമായി തുടങ്ങി ഒരു ദിവസം ആനയുടെ വായയില്‍ തീറ്റ വെച്ചു കൊടുത്തു പതുക്കെ ആനയുടെ കൊമ്പില്‍ നിന്ന് ആ മണ്ണ് എടുത്തു അത് ഗുരുവിന്റെ അടുത്ത് കൊണ്ടു കൊടുത്തു അപ്പോള്‍ ഗുരു പറഞ്ഞു ഇതുപോലെ തന്നെയാണ് പ്രണയിക്കലും അപ്പോഴാണ്‌ ശിഷ്യനും കാര്യം പിടികിട്ടിയത്, ആദ്യ ദിവസം കാണുന്നു പിന്നെ ചിരിക്കുന്നു പിന്നെ മിഠായി കൊടുക്കുന്നു അങ്ങിനെ അങ്ങിനെ തുടരുന്നു .പക്ഷെ ഇന്നുള്ള കുട്ടികള്‍ക്ക് പ്രണയത്തെ പറ്റി പറഞ്ഞു കൊടുക്കണ്ട ,പകരം ജീവിതത്തെ പറ്റി പറഞ്ഞു കൊടുക്കേണ്ടതായി വരുന്നു പെട്ടന്ന് ഒരു ദിവസം ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ അവര്‍ പകച്ചു പോകുന്നു !!അതുകൊണ്ടുതന്നെ പാലതും പരാജയത്തിലേക്ക് കൂപ്പു കുത്തുന്നു പരസ്പ്പരമുള്ള മനസിലാക്കല്‍ ഇല്ല എന്നതാണ് വാസ്തവം!! പണ്ടൊക്കെ നമ്മുടെ നാട്ടില്‍ കാരണവന്മാര്‍ ഉണ്ടായിരുന്നു, കുടുംബത്തില്‍ ഉണ്ടാവുന്ന ചെറിയ ചെറിയ അലസോരങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ക്കുമായിരുന്നു ഇന്ന് എല്ലാം യുവാക്കളിലേക്ക്‌ വന്നുചേര്‍ന്നു അതുകൊണ്ടുതന്നെ പരാജയവും കൂടി .ദാമ്പത്യ ജീവിതത്തില്‍ മനസിലാക്കല്‍ തന്നെയാണ് പ്രദാനം ,നമ്മെ വേണ്ടുവോളം സ്‌നേഹിക്കുന്നവര്‍ വേറെയുമുണ്ടാകും. അക്കൂട്ടത്തിലൊരാളാവുന്നതിലല്ല, ആരെക്കാളുമേറെ നമ്മെ മനസ്സിലാക്കുന്നിടത്താണ്‌ ഇണയുടെ വിജയം. എത്ര ദൂരേക്കു പോയ്‌ മറയുമ്പോഴും, പുഞ്ചിരിച്ച്‌ യാത്രയാക്കാന്‍ അങ്ങനെയുള്ള ഇണകള്‍ക്കേ സാധിക്കൂ. ഓരോ വാക്കും നോക്കും സ്‌പര്‍ശവും ഇഷ്‌ടവും അനിഷ്‌ടവും മറ്റാരെക്കാളും അന്യോന്യം തിരിച്ചറിയാന്‍ സാധിക്കുമ്പോള്‍ വിവാഹ ജീവിതത്തിന്റെ സമ്പൂര്‍ണ സൗന്ദര്യം അനുഭവിക്കാം. ഇഷ്‌ടം പോലും ആരംഭിക്കേണ്ടത്‌ തമ്മിലുള്ള മനസ്സിലാക്കലില്‍ നിന്നാണ്‌,തമ്മില്‍ മനസ്സിലാക്കുന്നവര്‍ക്കിടയിലെ ഇഷ്‌ടവും പ്രണയവുമാണ്‌ ഏറ്റവും ആനന്ദകരമായിത്തീരുന്നത്‌. ചിലര്‍ ഇഷ്‌ടം കൊണ്ട്‌ ഇണയെ വീര്‍പ്പുമുട്ടിക്കുന്നുണ്ടാവാം; തമ്മിലൊന്നു കാണാതിരിക്കാന്‍ പോലുമാവാത്ത ആഴമേറിയ ഇഷ്‌ടം. പക്ഷേ, അങ്ങനെയുള്ളവര്‍ക്ക്‌ പലപ്പോഴും സ്വന്തം ഇണയെ മനസ്സിലാക്കുന്നിടത്ത്‌ വലിയ പരാജയം സംഭവിക്കുന്നു,എല്ലാം മനസിലാക്കി  നല്ല ദാമ്പത്യ ജീവിതം നമുക്ക് പടച്ച തമ്പുരാന് ‍തരട്ടെ  എന്ന് പ്രാര്‍ഥിക്കുന്നു !!

ഞായറാഴ്‌ച, ഡിസംബർ 25, 2011

എന്റെ ആട് ജീവിതവും കപ്പല്‍ യാത്രയും

എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു. ഞാൻ അന്ന്   ആദ്യമായി 1996 ലാണ് ഗള്‍ഫില്‍ വരുന്നത് എല്ലാവരെയും പോലെ എനിക്കും ചില സങ്കല്പങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു ഡ്രൈവര്‍ വിസയിലാണ് വരുന്നത് ഏതായാലും സൗദിയില്‍ അല്ഗസീം എയര്‍പോട്ടില് വന്നിറങ്ങി,, ഞാനും എന്റെ കൂടെ എന്റെ നാട്ടുകാരനും മേപ്പാടികാരനുമായ ഒരു ഐദ്രുക്കയും ഉണ്ടായിരുന്നു .ടാക്സിയില്‍ വരുമ്പോള്‍ ഞങ്ങള്ളുടെ സ്പോന്സരെ വഴിയില്‍ വെച്ചുകണ്ട് .

. ഞങ്ങള്‍ രണ്ടു പേരും സ്പോന്സരുടെ പിക്അപ് വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ബാഗ് പുറകില്‍ വെക്കാന്‍ പറഞ്ഞു ബാഗ് വെക്കാന്‍ നോക്കുമ്പോള്‍ അതില്‍ നിറച്ചു ആടിന്റെ കാഷ്ട്ടം കിടക്കുന്നു അപ്പോള്‍ ഞാന്‍ ഐദ്രുക്കാനോട് പറഞ്ഞു ഐദ്രുക്ക ഇങ്ങോട്ട് നോക്കി, ആള് നോക്കിയിട്ട് പറഞ്ഞു മോനെ നമ്മുക്ക് പണിയായിന്നാ തോന്നുന്നത്, എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി.. എന്ത് ചെയ്യും ??അവിടുന്ന് കുറെ ദുരം മരുഭുമിയില്‍ കൂടെ യാത്ര ചെയ്തു അറബികളുടെ മണ്ണ് കൊണ്ടു ഉണ്ടാക്കിയ പഴയ വീടിന്റെ മുന്പില്‍ എത്തി .എനിക്കാണെങ്കില്‍ എന്റെ അവസ്ഥ പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് കുറച്ചു ദുരെ നോക്കുമ്പോള്‍ കുറെഏറെ ആടുകളെ കമ്പി വലയുടെ കൂട്ടില്‍ അടച്ചിട്ടിട്ടുന്ടു അതുകുടെ കണ്ടപ്പോള്‍ തീരെ വയ്യാതായി ഇരിക്കുമ്പോള്‍ കിടക്കാന്‍ തോന്നും കിടന്നാല്‍ എഴുന്നേല്‍ ക്കാന്‍ തോന്നും ഏതായാലും അന്നുറങ്ങിയില്ല ,നല്ലൊരു കുടുക്കില്‍ ആണ് വന്നു പെട്ടത്!!

  സൗദിഅറബ്യിലെ ആദ്യത്തെ രാത്രി, നേരം വെള്ലുക്കുമ്പോ എപ്പോഴോ ഒന്ന് മയങ്ങി സ്പോന്സരുടെ വണ്ടിയുടെ ഓണടി ശബ്ദം കേട്ടിട്ടാണ് ഉണര്‍ന്നത് ,വേഗം പല്ലും മുഖവും കഴുകി വുള്ളു ചെയ്തു നിസ്കാരത്തിനു സൗദിയുടെ പുറകില്‍ നിന്നു ഞങ്ങള്‍ റൂമില്‍ അന്ന് അഞ്ചു പേരുണ്ടായിരുന്നു ഒരു ,,യു പി കാരനും ഒരു ഹൈദ്രബാദ് കാരനും ഞാനടക്കം മൂന്നു മലയാളികളും എനിക്ക് അന്ന് ജോലി ഗോതമ്പ് വയലില്‍ വെള്ളം തിരിക്കാന്‍ പോകാന്‍ പറഞ്ഞു രാവിലെ ആറു മണിക്ക് ജോലിക്ക് പണിക്കു ഇറങ്ങിയാല്‍ ഉച്ചക്ക് ഒരു മണികൂര്‍ ലീവ് വൈകുന്നേരം ഇരുടാവുന്നത് വരെ സമയം കണക്കില്ല ഏതായാലും ആദ്യ ദിവസം തന്നെ ജോലി മതിയായി,

കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്‍റെ വിങ്ങലടങ്ങാതെ രാവിന്‍റെ അന്ത്യ യാമങ്ങളില്‍ പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ....

 എല്ലാവരും കൂടെ അന്ന്  രാത്രില്‍ കടയില്‍ പോയി സാതനങ്ങള്‍ വാങ്ങിച്ചു ,,എനക്ക് വേണ്ടത് വീട്ടിലേക്കു ഒന്ന് കത്ത് എഴുതണം വിശതമായിട്ടു ,വിസ തന്നവന്‍ പറ്റിച്ച കാര്യങ്ങളും ഒക്കെ,

 അന്നാണെങ്കില്‍ മോബൈലൊന്നും പ്രജാരത്തില്‍ വന്നിട്ടില്ല കത്തെഴുതി കാര്യങ്ങളെല്ലാം വെച്ച്, രണ്ടാം ദിവസം ആടിനെയും കൊണ്ടു യു പി ,കാരന്‍ന്റെ ഒപ്പം പോകാന്‍ പറഞ്ഞു പറ്റില്ല എന്ന് പറയാന്‍ കഴിയില്ല നമ്മുടെ നാടല്ല ,രാവിലെ കൂട്ടില്‍ നിന്നു ഇറക്കുമ്പോള്‍ സൗദി എണ്ണുന്നത് കണ്ടു മുന്നൂരില്‍ മേലെ ആടുകള്‍ ഉണ്ട് കൂടിന്റെ കുറച്ചു അപ്പുറത്ത് ആറു ഒട്ടകങ്ങളും നില്‍ക്കുന്നുണ്ട് ,അവറ്റകള്‍ക്ക് വൈകുന്നേരം പുല്ലരിയണം എന്ന് എന്റടുത്തു പറഞ്ഞു ഒരു വടിയില്‍ കുബ്ബൂസും പാത്രത്തില്‍ വെള്ളവും കെട്ടി തൂക്കി നടക്കാന്‍ തുടങ്ങുമ്പോള്‍ യു പി കാരന്‍ അപ്പുറം ഭാഗത്ത്‌ നിന്നു ഒരു കഴുതയെയും നായയും കൊണ്ടു വരുന്നത് കണ്ടു ഞാന്‍ ആകെ അന്തം വിട്ടു ,

രക്ഷയില്ല ഇവിടുന്നു എങ്ങിനെ എങ്കിലും രക്ഷപെടണം ഈ മരുഭൂമിയില്‍നിന്നു എങ്ങിനെ രക്ഷപെടും ആടിനെയും കൊണ്ടു നടക്കുമ്പോള്‍ ആകെ അതായിരുന്നു ചിന്ത, നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒറ്റകായി ആടിനെയും കൊണ്ടു പോകാറ്‌ ,ഒരു ആഴ്യ്ച്ച കഴിഞ്ഞപ്പോള്‍ നാട്ടിലേക്കു ഒന്ന് വിളിച്ചപ്പോള്‍ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അറിയില്ല നല്ലോണം ഒന്ന് കരഞ്ഞു ഇപ്പോഴും ഒന്ന് മാത്രം ഓര്‍മയുണ്ട് പറഞ്ഞത് ഉപ്പാനെ വിളിച്ചിട്ട് ഞാന്‍ മസരയിലാണ് വന്നു പെട്ടത് ഇനി നമ്മുക്ക് മഹ്ഷര(പരലോകം ) യില്‍നിന്നു കാണാം കരച്ചിലും ഒപ്പായിരുന്നു മസരയില്‍ ഒരു ദിവസം പോലും ലീവില്ല വെള്ളിയാഴ്യ്ച്ചയും ജോലി തന്നെ ...

ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ട യായി  മാറി കഴിഞ്ഞിരുന്നു. എന്റെ മുഖം ''

യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങൾ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി !!

...കുറെ നടന്നു തളരുമ്പോള്‍ കഴുതയുടെ പുറത്തു കയറിയിരിക്കും ചിലപ്പോള്‍ ചെന്നായകള്‍ വരും അവറ്റകള്‍ക്ക് കിട്ടിയ ആടിനെ അവറ്റകള്‍ കൊണ്ടു പോവും വൈകുന്നേരം ആട് കുറവായാല്‍ സൗദി യോട് പറഞ്ഞാല്‍ തോന്നുന്നത് പോലെ കിട്ടും''
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് ആദ്യമായും അവസാനമായും മണ്ണെണ്ണവിളക്ക്  കത്തിച്ചത് അവിടുന്നാണ് ഒരു കത്ത് വന്നാല്‍ അടുത്ത കത്ത് വരുന്നത്  വരെ അത് വായുച്ചുകൊണ്ടിരിക്കും.

എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്‍റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്‍റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചു ഞാൻ  പക്ഷെ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്‍റെ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്‍റെ കുതിപ്പും ആത്മാവിന്‍റെ തുടിപ്പും ഓര്‍മ്മകളായി മാറിയിരിക്കുന്നു,,,

 ഒരു ദിവസം വീട്ടില്‍നിന്നു വന്ന കത്ത് വായിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ആടുകള്‍ തൊട്ടടുത്ത്‌ തിന്നുന്നുണ്ട്'' പെട്ടന്ന് ഒരു തണല്‍ എന്നെ മൂടുന്നത് കണ്ടു ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ചുഴലി കാറ്റ് എന്റടുത്തു എത്തിയിട്ടുണ്ട് പിന്നെ ഞാന്‍ അവിടെ നിന്നില്ല കാറ്റ് വരുന്നതിന്റെ എതിര്‍ ദിശയിലേക്കു ഓടി രക്ഷപെട്ടു കുറച്ചു കഴിഞ്ഞു വന്നുനോക്കുമ്പോള്‍ രണ്ടു ആടിനെ കാണുന്നില്ല !!അവ മണ്ണിനടിയില്‍ പെട്ട് പോയി...അതുപോലെ ചില സംഭവങ്ങള്‍ ഇന്നും ഓര്‍മ്മിക്കുമ്പോള്‍ പടച്ചവനോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 

അങ്ങിനെയിരിക്കെ ഒരു ദിവസം എന്റെ കൂടെയുള്ള ഹിന്ദികാരില്‍ ഒരുവന്‍ പറഞ്ഞു ഇന്ന് നീ ആടിനെയും കൊണ്ട് പോവണ്ട ഇവിടെ ചെറിയ ഒരു ജോലിയുണ്ട് എന്ന് സംഭവം എനിക്ക് മനസിലായില്ല !! കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൗദി (ബദു )കാട്ടറബി വന്നു അവന്റെ കയ്യില്‍ ഒരു കത്തിയും വലിയ തളികയും ഉണ്ട് ,അവന്‍ എന്നെയും കൂട്ടി ആടിന്‍ കൂട്ടില്ലേക്ക് നടന്നു, എന്നിട്ട് ആടിനെ പിടിക്കേണ്ട വിധം കാണിച്ചുതന്നു എനിക്ക് എന്താണന്നു മനസിലായില്ല എന്റടുത്തു പിടിക്കാന്‍ പറഞ്ഞു ,എന്റെ രണ്ടു കാലുകള്‍ക്കിടയിലും ആടിനെ പുറം തിരിഞ്ഞു നിറുത്തി പുറകിലെ രണ്ടുകാലും എന്റെ മുഖത്തിന്‌ നേരെ ഉയര്‍ത്തിഎനിക്ക്  കാര്യം മനസിലായി ഈ പണി എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി ആടിന്റെ അണ്ടിയുടെ അറ്റം തൊലി മുറിച്ചെടുത്തു എന്നിട്ട് അതിനുള്ളില്‍നിന്നു അണ്ടി വലിച്ചെടുത്തു അത് തളികെയിലേക്ക് ഇട്ടു ആ കാട്ടറബി !!

 ഞാന്‍ ആകെ വിയര്‍ത്തു എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞതും അവന്‍ കത്തിയുമായി എന്റെ നേരെ വന്നു എന്ത് ചെയ്യാം'' പിടിക്കുകയല്ലാതെ രക്ഷയില്ല ഓരോ ആടിനെയും പിടിക്കുമ്പോള്‍ അവറ്റകള്‍ വേദന കൊണ്ട് പുളയുന്നത് കാണുമ്പോള്‍ എനിക്കും കരച്ചില്‍ വരും അങ്ങിനെ അന്ന് മുപ്പത്തിരണ്ടു ആടിന്റെ അണ്ടി ഉടച്ചു കഴിഞ്ഞു തളിക മുഴുവന്‍ നിറഞ്ഞു ,ആടിന്റെ അണ്ടി ഉടക്കാന്‍ കാരണം മരുഭൂമിയിലേക്ക് കൊണ്ടുപോവുമ്പോള്‍ പെണ്‍ആടിനെ മുട്ടനാട് ഓടിച്ചുകൊണ്ടിരിക്കും അതില്ലാതാകാന്‍ ചെയ്തതാണ്  അവന്‍ !!

 ഒരു ദിവസം എന്റെ സ്പോന്‍സര്‍ കണ്ടു ആടുകളെ ഓടിക്കുന്നത്  അവന്റെ ബുദ്ധിയില്‍ ഉദിച്ചതാണ്‌ ഈ വിദ്യ പിന്നീട് എപ്പോഴും ആ ആടുകള്‍ എന്നെ കണ്ടാല്‍ അവിടെ നില്‍ക്കില്ല ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ ആകെ ക്ഷീണിച്ചു വന്നു പിന്നീട് ഒരു ദിവസം മൂന്നു നാല് ചെന്നായകള്‍ വന്നു ഇതിനിടയില്‍ ഞാന്‍ ചെന്നായകളെ ഓടിക്കാന്‍ എന്റെ കയ്യിലുള്ള വടിയുമായി അവറ്റകള്‍ക്ക് നേരെചെന്ന് ആ സമയം എന്റെ കയ്യിലുള്ള വെള്ള പാത്രവും കുബ്ബൂസും നിലത്തു വെച്ച് നായകളെ ഓടിച്ചു വിട്ടു തിരിച്ചു വന്നു നോക്കുമ്പോള്‍ പാത്രത്തില്‍ ഒരു തുള്ളി വെള്ളമില്ല ആടുകളുടെ പരക്കം പാച്ചിലില്‍ വെള്ളം മുഴുവന്‍ തട്ടി മറിഞ്ഞു പോയി വൈകുന്നേരം വരെ കുടിക്കാനുള്ള വെള്ളം ഒരു തുള്ളിയില്ല എന്ത് ചെയ്യും ആടുകളെ അവിടെ വിട്ടിട്ടു വെള്ളം എടുക്കാന്‍ പോയാല്‍ തിരിച്ചു വരുമ്പോള്‍ ഒറ്റ ആടിനെയും കാണില്ല കള്ളന്മാര്‍ കൊണ്ട് പോയിട്ടുണ്ടാവും കുറെ ഇരുന്നു ചിന്തിച്ചു എന്ത് ചെയ്യും ആടുകള്‍ക്ക് യാതൊരു ചിന്തയും ഇല്ല നല്ല തീറ്റയിലാണ് ഉച്ചയായപോഴേക്കും ദാഹിച്ചിട്ടു വയ്യ തൊണ്ടയിലെ വെള്ളം വറ്റി തൊണ്ട വരളാന്‍ തുടങ്ങിരിക്കുന്നു ചുറ്റുവട്ടം നോക്കുമ്പോള്‍ ഒരു മനുഷ്യ ജീവിപോലും ഇല്ല കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭൂമി ഞാന്‍ തളരാന്‍ തുടങ്ങി ആടിനെ ആട്ടാന്‍ നോക്കുമ്പോള്‍ അവറ്റകള്‍ തിന്നു തിന്നു കുറെ ദൂരെ എത്തിയിരിക്കുന്നു ചുട്ടുപൊള്ളുന്ന ഉഷ്ണകാറ്റില്‍ ഞാന്‍ മുഖമെല്ലാം മൂടികെട്ടിയാണ് നടപ്പ് എന്നിട്ട് തന്നെ മുഖമെല്ലാം കരുവാളിച്ചിട്ടുണ്ട് കുറച്ചു നേരം ഞാന്‍ ആ വെയിലത്ത്‌ ഇരിക്കാന്‍ തുനിഞ്ഞതും ഞാന്‍ വീണു,,, വീഴുന്നത് എനിക്ക് ഓര്‍മ്മയുണ്ട് !!പിന്നീട് ഒന്നും ഓര്‍മ്മയില്ല ഉണരുമ്പോള്‍ ഞാന്‍ റൂമില്‍ ആണ് എന്റെ ചുറ്റുവട്ടത് എന്റെ സ്പോന്സരും എന്റെ കൂട്ടുകാരും എല്ലാവരും ഉണ്ട് നേരം രാത്രിയായി എന്ന് എനിക്ക് മനസിലായി .പിറ്റേ ദിവസം ഒപ്പം ഉണ്ടായിരുന്ന
 സലാം എന്ന ആള്‍ പറഞ്ഞു ഞാന്‍ മരുഭൂമിയില്‍ നിന്ന് എപ്പോഴും കാണുന്ന ഒരു സോമാലിയകാരന്‍ ആണ് എന്നെ ഒട്ടകപുറത്തു കിടത്തി കൊണ്ടുവന്നത് എന്ന് പറഞ്ഞു അവന്‍ എന്നെ കണ്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവിചിരിക്കില്ലായിരുന്നു..​അവനെ ആരോ അവിടെ കൊണ്ടുവന്നതായിരിക്കും. അവനു ഒട്ടകത്തിനെ നോക്കലായിരുന്നു ജോലി അവനെ ആദ്യമായി കണ്ടു മുട്ടിയ അന്ന് എനിക്ക് മലയാളം അല്ലാതെ ഒന്നും അറിയില്ല അവനാണെങ്കില്‍ അറബിയല്ലാതെ ഒന്നും അറിയില്ല പിന്നെ ആകെ കൈവശമുള്ളത് ആങ്ങ്യ ഭാഷയാണ്‌ അതുവെച്ചു അവനോടു ആദ്യമൊക്കെ സംസാരിക്കും പിന്നീട് ഞാന്‍ അറബി പഠിച്ചപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി പിന്നീട് എപ്പോഴോ ഒരിക്കല്‍ അവനെ കാണാതായി ദിവസങ്ങള്‍ കടന്നു പോയി ഒരു ദിവസം ഗോതമ്പ് വയലില്‍ വെള്ളം തിരിക്കാന്‍ പോയി അന്ന് അവിടെയാണ് ജോലി എനിക്ക് കക്കൂസില്‍ പോണം വെള്ളമുള്ള ഭാഗതെക്കുപോയി അവിടെ ഇരുന്നു ഞാന്‍ വെറുതെ എന്റെ അരഞ്ഞാ ചരടിലേക്ക് ഒന്ന് നോക്കി ഞാന്‍ തന്നെ ഞെട്ടിപ്പോയി നിറച്ചു ആടിന്റെ ശരീരത്തിലുള്ള ചെള്ള് എന്റെ ശരീരത്തില്‍ നിറഞ്ഞിരിക്കുന്നു ഞാന്‍ എന്റെ ശരീരത്തിലേക്ക് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം അതിനുള്ള സമയമില്ല നേരം വെളുക്കുന്നതിനു മുന്‍പ് റൂമില്‍ നിന്ന് ആടിനെയും കൊണ്ട് ഇറങ്ങിയാല്‍ ഇരുട്ട് വ്യാപിചിട്ടെ തിരിച്ചു റൂമിലേക്ക്‌ എത്തുകയുള്ളൂ അതിനിടയില്‍ ഒന്നും ശ്രദ്ധിക്കാന്‍ സമയമില്ല ചില സമയങ്ങളില്‍ മലയാളം വാക്കുകള്‍ വരെ മറന്നിരുന്നു സംസാരിക്കാന്‍ ആരും തന്നെയില്ല ഞാനും കുറെ ആടുകളും ഏതായാലും ആ ചരട് അവിടെ ഞാന്‍ പൊട്ടിച്ചു ഇട്ടു വേഗം റൂമില്‍ വന്നു പുല്ലരിയുന്ന മിഷേനില്‍ നിന്ന് ഞാന്‍ കുറച്ചു പെട്രോള്‍ എടുത്തു അരക്ക് താഴേക്കു ഒഴിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ അസഹ്യമായ നീറ്റലും ചൊറിച്ചിലും വേദനയും എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല നാട്ടിലെ പെട്രൂളിനു വലിയ സ്ട്രോങ്ങ്‌ ഉണ്ടാവില്ല അത് പോലെയായിരിക്കും സൗദി പെട്രൂളും അത്രേ ഞാന്‍ കരുതിയുള്ളൂ!! അന്ന് പിന്നെ ഞാന്‍ ജോലിയൊന്നും ചെയ്തില്ല ഇനി എനിക്ക് ഈ ജോലി ചെയ്യാന്‍ സാദിക്കില്ല ..
 ഞാന്‍ സ്പോന്സരോട് ശമ്പളം കൂട്ടി ചോദിച്ചു അഞ്ഞൂറ് റിയാല്‍ ശമ്പളത്തിന് ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു അവന്‍ ശമ്പളം കൂട്ടിതരില്ല എന്നും പറഞ്ഞു അങ്ങിനെ ഞാന്‍ പണിമുടക്ക്‌ ആരംഭിച്ചു ഒപ്പമുള്ളവര്‍ എനിക്കെതിരെ തിരിഞ്ഞു അതിനു കാരണം ഞാന്‍ ആടിനെ നോക്കിയില്ലെങ്കില്‍ അവര്‍ ആരങ്കിലും നോക്കണം അതിനെ,, അതാണ്‌ അവര്‍ തിരിയാന്‍ കാരണം
 മുപ്പത്തിമൂന്നു ദിവസത്തെ പണിമുടക്കിന് ശേഷം ഫലം കണ്ടു തുടങ്ങി...

,സ്പോന്‍സര്‍ എന്നെ നാട്ടിലേക്ക് കയറ്റിവിടാന്‍ ഒരു ഓഫീസില്‍ കൊണ്ട്ചെന്നാക്കി ഓഫീസിലുള്ള മലയാളിയോട് ഞാന്‍ ചോദിച്ചു എപ്പോഴാണ് ഫ്ലൈറ്റ് എന്ന്, മലയാളി അന്തം വിട്ടു ഫ്ലൈറ്റില്‍ അല്ല നിന്നെ അയക്കുന്നത് ജിദ്ധ യില്‍ നിന്ന് മറ്റന്നാള്‍ രാത്രിയില്‍ കപ്പല്‍ പുറെപ്പെടുന്നുണ്ട് ഹാജിമാരെ കൊണ്ട് വരാന്‍ പോവുന്ന കപ്പല്‍ ആണത് അതില്‍ ആണ് പോവുന്നത് എന്ന് പറഞ്ഞു, എങ്ങിനെ എങ്കിലും നാട്ടില്‍ എത്തിയാല്‍ മതി എന്നാണു എനിക്ക് ഉള്ളത് ഏതായാലും ഞാന്‍ ഒരു ദിവസം കൊണ്ട് ജിദ്ധയില്‍ എത്തി ഒരു ബുധനാഴിച്ച കപ്പല്‍ പുറപ്പെട്ടു ഒറ്റ ദിവസത്തെ യാത്രയില്‍ തന്നെ എനിക്ക് കലശയായ പനി പിടിപ്പെട്ടു ,ആയിരത്തി അഞ്ഞൂറോളം ആളുകളെ കയറ്റാവുന്ന കപ്പലില്‍ ഏകദേശം രണ്ടായിരത്തില്‍ മേലെ ആളുകള്‍ ഉണ്ട് സൌദിയില്‍ നിന്ന് പൊതുമാപ്പില്‍ കയറ്റി അയക്കുന്നവരാന് അതില്‍ മുഴുവനും !

,മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ,നടുകടലില്‍ നങ്കൂരമിട്ടു കപ്പല്‍,, അപ്പോഴാണ്‌ അതിലുള്ള ആളുകള്‍ അറിയുന്നത് ,പോകുന്ന റൂട്ടില്‍ കൊടുങ്കാറ്റു വരുന്നുണ്ട് അത് കടന്നു പോയതിനു ശേഷമേ കപ്പല്‍ പുറപ്പെടുക യുള്ളൂ എന്ന് ഏതായാലും ഒരു ദിവസം കപ്പല്‍ അവിടെ കിടന്നു , വീണ്ടും പുറപ്പെട്ടു, അഞ്ചാം ദിവസം വീണ്ടും കപ്പല്‍ നിറുത്തി ഒരു പാകിസ്ഥാനി പനി ബാതിച്ചു മരണപെട്ടിരിക്കുന്നു കറാച്ചി തുറമുഖത്തേക്ക് എത്താന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട് അവിടുന്ന് വീണ്ടും അഫ്ഘാന്‍ ബോര്ടരിലേക്ക് പെഷവാര്‍ എന്ന സ്ഥലത്തേക്ക് വീണ്ടും പോവണം എന്ന് മരിച്ച ആളുടെ കൂട്ടുക്കാര്‍ പറയുന്നത് കേട്ടു !!

 സൌദിയിലെ പാക് എംബസിയുമായി ബന്തപ്പെട്ടു അവിടുന്ന് അവര്‍ പാക്സ്ഥാനിലെ എമ്ബസിയുമായും അവിടുന്ന് വീട്ടുകാരുമായും സംസാരിച്ചു കടലില്‍ മറവുചെയ്യാന്‍ അനുവാദം വാങ്ങി മയ്യത് കുളിപ്പിച്ച് കഫം ചെയ്തു കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞതിനു ശേഷം ഒരു പലകയില്‍ വെച്ചുകെട്ടി ഒരു ഭാഗത്ത്‌ കനമുള്ള ഇരുമ്പും വെച്ച് കടലില്‍ ഇറക്കി,, ആ മനുഷ്യന് അന്ത്യ വിശ്രമം നല്‍കി അതുവരെ കുടുംബത്തിനു ജീവിതം ബലി കഴിച്ച ആ മനുഷ്യന് ആരുമല്ലാത്ത ഞങ്ങള്‍ കുറച്ചു ആളുകള്‍ യാത്രയാക്കി ,

സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്‍മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍ .
നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മ്മയില്‍ നൊമ്പരമായി ഉറഞ്ഞു കൂടുമ്പോള്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകി നീങ്ങുന്ന പ്രവാസിയുടെ മൌന നൊമ്പരങ്ങള്‍ തിരിച്ചരിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം !!

വീണ്ടും കപ്പല്‍ പുറപ്പെട്ടു ,കടലിന്റെ ശരിക്കുമുള്ള ആ മണം പരിജയ മില്ലാതവര്‍ക്ക് ശര്ധിയും തലവേദനയും തല കറക്കവും എന്ന് വേണ്ട എല്ലാ രോഗങ്ങളും കൂടി ഞങ്ങള്‍ക്ക് തന്നു !!
 ഒമ്പതാം ദിവസം വീണ്ടും ഒരു ഗുജറാത്ത് കാരന്‍ മരണപെട്ടു അയാളെയും അതുപോലെ കടലില്‍ മറവു ചെയ്തു മരിച്ചു കഴിഞ്ഞാല്‍ കുടുംബത്തിനു പോലും വേണ്ട എന്ന് ആ ആളെ കൊണ്ട് ഞങ്ങള്‍ മനസിലാക്കി !!

മരുഭൂമിയിൽ  തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തു സൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്‍റെ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ദ്ധനവും രൂപയുടെ മൂല്യ ശോഷണവും മാത്രമറിയാന്‍ താല്‍പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു.
അതിന്നിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചു പോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വ്വം ചിലരെ കണ്ടെത്താനവുമെങ്കിലും ഇവിടുത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൌനം മുറിക്കുന്നത് അത്യപൂര്‍വ്വം.
ഒടുവില്‍ ..ഈ എണ്ണപ്പാടങ്ങളുടെ വരണ്ട ഭൂമിയില്‍ ജീവന്‍റെ മുക്കാല്‍ പങ്കും ഹോമിച്ചു വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല ,അതിനിടയിലും എന്നെ പോലുള്ള ചില ഹതഭാഗ്യവന്മാരും ഇപ്പോൾ മരണപെട്ട ഈ മനുഷ്യരെ പോലുള്ളവരും !!

 ആദ്യം സൊമാലിയ മൊഗദിശു തുറമുഖത്തും പിന്നീട് കറാച്ചി തുറമുഖത്തും പതിമൂന്നാം ദിവസം ഞങ്ങള്‍ ബോംബെ തുറമുഖത്തും ഇറങ്ങി അവിടെ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ ആര്‍ക്കും നേരാം വണ്ണം നടക്കാന്‍ വയ്യ കാരണം അതുവരെ ഞങ്ങളുടെ കപ്പല്‍ യാത്രയിലെ ഗുരുത്വകര്ഷണ ബലം കൂടുതലായിരുന്നു ,ഭൂമിയിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഗുരുത്വാകര്‍ശനബലം കുറഞ്ഞത്‌ കൊണ്ടാണ് നടക്കാന്‍ വയ്യാത്തത് എന്ന് ഒരു കപ്പല്‍ ജീവനക്കാരന്‍ പറഞ്ഞു കുറച്ചു കഴിയുമ്പോള്‍ ശരിയാവും ഞങ്ങളെ അവിടെ ഇറക്കി പിന്നീട് കപ്പല്‍ ബംഗ്ലാദേശ് ഫിലപ്പ്യന്‍സ് ഇന്തോനേഷ്യ അങ്ങോട്ട്‌ പോവുകയാണ് ഹാജി മാരെ കൊണ്ടുവരാന്‍ .

പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്‍റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ അടുത്ത് വന്നു ''

ഞാൻ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞു കാണും ഒരു ദിവസം ഞാൻ ഒഴിവാക്കിയ പഴയ ഷർട്ട് ഹാങ്കരിൽ തൂങ്ങുന്നു ,ഞാൻ ഉമ്മാനോട് ചോദിച്ചു എന്തിനാണ് ഈ ഒഴിവാക്കിയ പഴയ ശര്ട്ടു വീണ്ടും ഇവിടെ കൊണ്ട് വന്നു തൂക്കിയിരിക്കുന്നത് !!അപ്പോൾ ഉമ്മ പറഞ്ഞു'' നീ ഗൾഫിലായിരിക്കുംപോൾ ആടിനെ നോക്കലാണ് ജോലി എന്നറിഞ്ഞ മുതൽ  ഉപ്പ  ആ ശ്ര്ട്ടു എടുത്തു മണത്തു കൊണ്ട് കരച്ചിലാരുന്നു ''ഞാൻ ആകെ സ്തംപിതനായി !! പാവം ഇന്ന് മണ്ണോടു മണ്ണായി !! അല്ലാഹു ഉപ്പാന്റെ ഖബരിനെ സ്വര്ഗ്ഗ പോന്തോപ്പാക്കി കൊടുക്കട്ടെ ''ആമീൻ

. ഞാന്‍ പതിനഞ്ചു വര്ഷം മുമ്പ് ജീവിച്ച ജീവിതം പോലെ ഇന്നും എത്രയോ പാവങ്ങള്‍ മരുഭൂമിയില്‍ ആടിനെയും ഒട്ടകതിനെയും നോക്കി ജീവിക്കുന്നു അവരെപറ്റി ആര് ചിന്തിക്കുന്നു ആര് ഓര്‍ക്കുന്നു എന്റെ ഈ ജീവിത കഥ അവരുടെ ഓര്‍മ്മയ്ക്ക്‌ ആയിരിക്കട്ടെ  !! .ഇപ്പോഴും നാട്ടിലുള്ള ചില  ആളുകള്‍ക്ക് പ്രവാസിയോടുള്ള മനോഭാവം മാറിയിട്ടില്ല എന്നും പ്രവാസി സര്‍ക്കാരിനും നാട്ടിലെ രാസ്ട്രീയകാര്‍ക്കും എല്ലാ മത വിഭാഗങ്ങളിലെയും  പന്ധിതന്മാര്ക്കും അവരുടെ ശിങ്കിടികൾക്കും  ഒരു നല്ല കറവ പശുവാണ്‌ !!ഗള്‍ഫില്‍നിന്നു ലീവിന് ചെല്ലുമ്പോഴാണ്  അത് മനസിലാവുന്നത് ...

നാട്ടിലെത്തിയ എന്നെ അതിലും വലിയ ഒരു ദുരന്തമാണ് അവിടെ കാത്തിരുന്നത് അത് ഇവിടെ വായിക്കാം  http://ashrafnedumbala.blogspot.com/2012/01/12-si-si-si-si-si-si_2031.html

ചൊവ്വാഴ്ച, ഡിസംബർ 06, 2011

വിധിയുടെ ബലിമൃഗങ്ങള്‍

ഞാന്‍ കുറെ നാള്‍ നാട്ടില്‍ നാഷണല്‍ പെര്‍മിറ്റു ലോറിയില്‍ പോയിരുന്നു ആ ഇടയ്ക്കു ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പോയിരുന്നു നമ്മുടെ ഇന്ത്യയിലെ പല ഭാഷക്കാര്‍ പല ദേശക്കാര്‍ പല സംസ്കാരത്തിലും പെട്ടവര്‍ ഇവരുമായിട്ടൊക്കെ ഇടപഴകാനും അവരെപറ്റി മനസിലാകാനും സാധിച്ചിരുന്നു .പോയാല്‍ പല സ്ഥലങ്ങളിലും കറങ്ങി ചിലപ്പോള്‍ മൂന്നു മാസമോ നാല് മാസമോ ഒക്കെ കഴിഞ്ഞേ വരൂ,,ബോംബയിലും കല്‍ക്കട്ടയിലും അഹമദബാദിലും ജൈപൂരും ഇന്ഡോരും നാഗ്പൂരും ഹൈദരാബാദിലും ഒക്കെ പോയാലും വണ്ടി നിറുത്തി പെട്ടന്ന് നാട്ടിലേക്ക് ലോഡു ഒന്നും കിട്ടിയില്ലെങ്കില്‍ വാടക കൂടുതലുള്ള ഭാഗങ്ങളിലേക്ക് ലോഡു എടുക്കും ഇല്ലെങ്കില്‍ ലോറി ഓഫീസില്‍ സണ്ടിംഗ് ഡ്രൈവറെ (അവിടുതുകാരായ പകരം ഡ്രൈവറെ )ഏല്‍പ്പിച്ചു ലോഡു കിട്ടുന്ന ദിവസം വരെ ഓരോ സ്ഥലങ്ങളും കാണാന്‍ പോവും അതിനിടയില്‍ ചില പച്ചയായ ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്ന ഒരുപാടുപേരെ കാണും ബോംബയിലെ ധാരാവി പ്രദേശത്ത് ചെന്നാല്‍ ഇന്ത്യയുടെ യദാര്‍ത്ഥ മുഖം കാണാന്‍ സാധിക്കും ബോംബയിലെ തന്നെ ഹാജി അലി മസ്ജിദ് എന്ന കടലിന്റെ നടുക്കുള്ള പള്ളിയില്‍ പോവുന്ന വഴിയില്‍ ഗുണ്ടകള്‍ വികലാങ്കരായ പാവപെട്ടവരെ ഇരുത്തി പണ പിരിവു നടത്തുന്നതും അത് വാങ്ങിച്ചു പോവുന്നതും കാണുമ്പോള്‍ തോന്നും ഇതാണോ ഇന്ത്യ എന്ന് അതുപോലെ കച്ചവടത്തിലെ കവട നാടകങ്ങളും കുറെ കണ്ടു അരി കയറ്റാന്‍ പോയപ്പോള്‍ കുത്തരിയില്‍ ചുവന്ന കാവി പൌഡര്‍ റെഡ്ഓക്സൈഡ് കളര്‍ കിട്ടാന്‍ വേണ്ടി വിതറുന്നത് അതുപോലെ ഒരിക്കല്‍ നാഗ്പൂരില്‍ നാരങ്ങ കയറ്റാന്‍ പോയപ്പോള്‍ പച്ച നാരങ്ങ കുറച്ചു കയറ്റി നല്ല വിഷമുള്ള മരുന്ന് അടിച്ചു വീണ്ടും നാരങ്ങ കയറ്റി വീണ്ടും മരുന്ന് അടിക്കുന്നു ഇതങ്ങിനെ തുടര്‍ന്ന് കോഴികോട് എത്തിനോക്കുമ്പോള്‍ നല്ല മഞ്ഞ കളറുള്ള നാരങ്ങ ഇതാണ് ഡോക്റ്റര്‍മാര്‍ വരെ നിര്‍ദേശിച്ചു കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നതും രോഗികള്‍ക്ക് വേണ്ടി നമ്മള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുന്നതും !!ഒരിക്കല്‍ അതുപോലെ മൈസൂരില്‍ നിന്ന് ഞാന്‍ കോഴികൊട്ടെക്ക് ഒരു ലോഡു തേങ്ങ എടുത്തു കോഴിക്കോട് ഇറക്കാന്‍ നോക്കുമ്പോള്‍ കടയുടെ മുതലാളി പറഞ്ഞു വന്ന വഴി അത് തിരിച്ചു ബാന്ഗ്ലൂരിലെക്കു പോട്ടെ എന്ന് പിന്നെയാണ് കാര്യം മനസിലായത് അന്ന് കേരളത്തിലെ തേങ്ങക്ക് നല്ല ടിമാന്ടായിരുന്നു,, അപ്പോള്‍ ബാങ്ക്ലൂര്‍ മാര്‍ക്കറ്റില്‍ കേരള തേങ്ങയാണ് നല്ല ക്വോളിറ്റി യുള്ള തേങ്ങയാണ് എന്ന് പറഞ്ഞു കൊടുക്കുന്നു കര്‍ണാടകത്തിലെ തേങ്ങ കേരളത്തില്‍ വന്നു നേരെ തിരിച്ചു കര്‍ണാടകത്തില്‍ എത്തിയാല്‍ അത് കേരളത്തിലെ തെങ്ങയായി ഇത് ഏതാണ് എന്ന് എനിക്കല്ലേ അറിയുകയുള്ളൂ !!


ഒരിക്കല്‍ ഹൈദ്രാബാദില്‍ നിന്ന് വരുമ്പോള്‍ ബാങ്ക്ലൂര്‍ കഴിഞ്ഞു മൈസൂര്‍ എത്തുന്നതിനു മുമ്പ് മാണ്ട്യ എന്ന സ്ഥലമുണ്ട് അവിടെ കുറച്ചു നേരം വിശ്രമിക്കാന്‍ വണ്ടി നിറുത്തി സമയം രാത്രി പത്തുമണി കഴിഞ്ഞു കാണും ..ഒരു പെണ്ണ് ഓടി വന്നു നല്ലം കിതക്കുന്നുണ്ടായിരുന്നു കരഞ്ഞു കൊണ്ട് പറഞ്ഞു എന്നെ ഒന്ന് രക്ഷിക്കണം എന്താണ് സംഭവം എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല എങ്ങിനെ ഒക്കെയോ അത് പറഞ്ഞൊപ്പിച്ചു എന്നെ ഒന്ന് വയനാട്ടില്‍ കല്‍പ്പറ്റയില്‍ ഇറക്കി തരണം അവിടുന്ന് മൈസൂരിലേക്ക് കല്യാണം കഴിപ്പിച്ചതാണ്‌ എന്നെ.. അഡ്രസ്സ് ഒക്കെ പറഞ്ഞു തീരും മുമ്പേ അവളുടെ പുറകെ കുറച്ചു ആളുകള്‍ വന്നു അവളെ പിടിച്ചുകൊണ്ടു പോയി എനിക്കും ക്ലീനര്‍ക്കും മൂന്ന് നാല് അടിയും കിട്ടി അന്ന്യ സംസ്ഥാനമാണ് എന്തെങ്കിലും ഞങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഞങ്ങളെ അവര്‍ കൊല്ലും വേഗം വണ്ടിയും കൊണ്ട് പോന്നു കല്‍പ്പറ്റയില്‍ എത്തി പെണ്‍കുട്ടി പറഞ്ഞ അഡ്രസ്സില്‍ അതിന്റെ ഉപ്പാനെ കണ്ടുപിടിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു പിറ്റേന്ന് തന്നെ പെണ്‍കുട്ടിയെയും തിരക്കി അതിന്റെ ഉപ്പ അവിടെ ചെന്നപ്പോള്‍ അതിന്റെ മയ്യത്ത് ആണ് കണ്ടത് പിന്നീട് ആ ഉപ്പ എല്ലാം പറഞ്ഞു ഞങ്ങളോട് എന്റെ മോള് കാണാന്‍ കുറച്ചു കറുത്തിട്ടായിരുന്നു അതുകൊണ്ട് ഇവിടെ ആര്‍ക്കും വേണ്ട അവളെ,, പിന്നെ എന്റെ കയ്യില്‍ സ്ത്രീധനം കൂടുതല്‍ ഇല്ല അപ്പോള്‍ എന്റെ വിഷമം മാറ്റാന്‍ അവള്‍ മൈസൂര്‍ കല്യാണത്തിന് സമ്മതിച്ചത് എന്ത് ചെയ്യാനാ അവള്‍ പോയില്ലേ ഇത് പോലെ നമ്മള്‍ അറിയാതെ പോവുന്നത് അനേകം ഉണ്ട്,,എന്റെ വയനാട് ഭാഗത്ത്‌ നിന്ന് മൈസൂരിലേക്ക് കുറെ പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ചു അയച്ചിരുന്നു പോയതിലും സ്പീഡില്‍ അവരൊക്കെ തിരിച്ചു നാട്ടില്‍ എത്തി ചിലത് ജീവനോടെ മറ്റുചിലത് പണവും സ്വര്‍ണ്ണവും എല്ലാം നഷ്ട്ടപെട്ടു പകുതി ജീവനുമായി നാട്ടിലെത്തി ഗള്‍ഫു പണത്തിന്റെ കുത്തൊഴുക്കില്‍ സ്ത്രീധനം വളരെ കൂടി നാട്ടില്‍,അതുകൊണ്ടാണ് പണമില്ലാത്ത ആളുകള്‍ മൈസൂരിനെ ആശ്രയിച്ചത്,, ഗള്‍ഫുകാരന്‍ എത്ര കൂടുതലായാലും സ്വന്തം മകള്‍ക്കളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കുമ്പോള്‍ നാട്ടുമ്പുറത്ത്കാരനും ഓടുകയല്ലാതെ രക്ഷയില്ല,,സ്ത്രീധനത്തിന്റ​െ കാര്യത്തില്‍ എല്ലാ മത പണ്ഡിതന്മാരും ഒറ്റകെട്ടാണ് ഇതിനു എതിരെ ശബ്ദിക്കാന്‍ ഒരാളുമില്ല !!!

ശനിയാഴ്‌ച, ഡിസംബർ 03, 2011

എന്റെ ജന്മദിനം


അന്ന് രാത്രിയില്‍ ഉറങ്ങാന്‍ നേരം ആ ഉപ്പ മകനോട്‌ പറഞ്ഞു ഞാന്‍ രാവിലെ എരുമയെ കറന്നു പാല്‍ തരാം അത് കൊണ്ട് പോയി ചായകടയില്‍ കൊടുക്കണം എന്നിട്ട് അവിടുന്ന് ഒരു ചായും കടിയും വാങ്ങി കഴിച്ചോ,അപ്പോള്‍ മകന്‍ പറഞ്ഞു ഉപ്പ നാളെ എന്റെ ബര്‍ത്ത്‌ടെ ആണ് ക്ലാസിലെ എല്ലാ കുട്ടികളും ബര്‍ത്ത്‌ഡക്ക് മുട്ടായി കൊണ്ട് വരും. അപ്പോള്‍ ഉപ്പ പറഞ്ഞു ഇപ്പോള്‍ കിടന്നുറങ്ങാന്‍ നോക്ക് ..രാവിലെ എരുമയെ കറക്കാന്‍ പോയ ഉപ്പ കാലിപാത്രം കൊണ്ട് തിരിച്ചു വരുന്നു എന്ത് പറ്റി ഉപ്പ അവന്‍ ചോദിച്ചു അപ്പോള്‍ ഉപ്പ പറഞ്ഞു എല്ലാം കുട്ടി കുടിച്ചു അപ്പോള്‍ അവന്‍ ചിന്തിച്ചു.. ഹോ ഇന്നത്തെ ചായയും കടിയും പോയി ഇനി എന്ത് ചെയ്യും ഉപ്പാന്റെ അടുത്ത് അപ്പോഴും അവന്‍ പറഞ്ഞു ഇന്ന് എന്റെ ബര്‍ത്ത്‌ഡ.ആണ് ..അപ്പോള്‍ ഉപ്പ പറഞ്ഞു അത് നീ നേരത്തെ പറയണ്ടേ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉച്ചതെക്ക് കഞ്ഞിയോടൊപ്പം ചമ്മന്തിക്ക് തേങ്ങയെങ്കിലും കൊണ്ട് വരായിരുന്നു എന്നിട്ട് പറഞ്ഞു മോനെ ഇന്ന് നമ്മള്‍ ബര്‍ത്ത്‌ടെ കഴിച്ചാല്‍ നാളെ മറ്റുള്ളവര്‍ വന്നു നമ്മുടെ ടെത്ത്ടെ കഴിക്കും അതാണ്‌ അവസ്ഥ നീ എരുമയെ കൊണ്ട് പോയി ആ വയലില്‍ കെട്ട് അവന്‍ നേരെ എരുമയെ കൊണ്ട് പോയി വയലില്‍ കെട്ടിയിട്ടു എന്നിട്ട് രണ്ടു കൂട്ട്കാരെയും കൂട്ടി മരത്തില്‍ കയറി വിറകു വെട്ടി അടുത്ത ചായകടയില്‍ കൊണ്ട് പോയി കൊടുത്തു എന്നിട്ട് ചായകടയിലെ ചില്ല് അലമാരയില്‍ നോക്കി ഉള്ളിവടയും പഴം പൊരിയും അടുക്കി വെച്ചിരിക്കുന്നു അതിനിടയില്‍ രണ്ടുമൂന്നു കേക്കും ഉണ്ട് അതില്‍ നിന്ന് ഒന്ന് അവനെടുത്തു കൂട്ടുകാരെയും കൂട്ടി അവിടെ വെച്ച് തന്നെ കേക്ക് മുറിച്ചു ബര്‍ത്ത്‌ടെ ഇങ്ങിനെയും ആഘോഷിക്കാം എന്ന് അവന്‍ എല്ലാവര്ക്കും കാണിച്ചു.. കൊടുത്തു ഇന്ന് അധിക ആളുകളും കടം വാങ്ങിച്ചിട്ട് ആണെങ്കിലും ബര്‍ത്ത്‌ടെ ആഘോഷിക്കും അവനവനു കൊത്താന്‍ പറ്റുന്നതല്ല കൊത്തുന്നത് വായയില് കൊള്ളാത്തതാണ് കൊത്തുന്നത് പലരും ‍

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

ദാനം

ഞാനൊരു കഥ പറയാം പണ്ട് അറേബ്യയില്‍ ഒരു ധനികന്‍ ഉണ്ടായിരുന്നു,അയാള്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോട് പറഞ്ഞു എന്റെ മകന്‍ വളരെ ചെറുതാണ് അവനെ നീ സംരക്ഷിക്കണം എന്റെ സമ്പത്തും നീ നോക്കണം മകന്‍ വലുതായി സ്വയം പര്യാപ്തനാവുമ്പോള്‍ സമ്പത്തില്‍ നിന്ന് നിനക്ക് ഇഷ്ടമുള്ളത് നീ അവനു കൊടുക്കുക, വര്‍ഷങ്ങള്‍ കഴിഞ്ഞു മകന്‍, സ്വയം പര്യാപ്തതയില്‍ എത്തി മകന്‍ പിതാവിന്റെ സ്വത്ത് വീതം ചോദിച്ചു വളര്‍ത്തച്ഛന്‍ വിഹിതം കൊടുത്തു,അത് അവനു ഇഷ്ടമായില്ല അവന്‍ ഖലീഫയോട് പരാതി പറഞ്ഞു ഖലീഫ വളര്‍ത്തച്ഛനെ വിളിപ്പിച്ചു വിശദീകരണം തേടി,,,,,, അപ്പോള്‍ വളര്‍ത്തഅച്ഛന്‍ കൂട്ടുകാരനായ ദനികന്റെ വസിയ്യത് വായിച്ചു, ഖലീഫ  രണ്ടു പേരുടെയും സ്ഥലം സന്നര്‍ശിച്ചു ,,,,ഖലീഫ വളര്‍ത്തച്ഛനോട് ചോദിച്ചു നിങ്ങള്ക്ക് ഇഷ്ടമുള്ളത് ഇതില്‍ ഏതാണ് ,വളര്‍ത്തച്ഛന്‍ അദ്ധേഹത്തിന്റെ വിഹിതം കാണിച്ചു കൊടുത്തു ,ഖലീഫ ആ സ്ഥലം മകന് കൊടുക്കാന്‍ ഉത്തരവിട്ടു ,ഖലീഫ എന്നിട്ട് ഇങ്ങിനെ വിശദീകരിച്ചു സത്യത്തില്‍ നിനക്ക് ഇഷ്ടമുള്ളത് കൊടുക്കാനാണ് വസിയ്യത് നിനക്ക് ഇഷ്ടമുള്ളത് നീ പിടിച്ചു വെച്ച് നിനക്ക് വേണ്ടാത്തത് നീ അവനു കൊടുത്തു ,ചിന്തിക്കുക നമ്മള്‍ പലപ്പോഴും നമുക്ക് വേണ്ടത് മാറ്റി വെച്ച് നമുക്ക് ഇഷ്ടമില്ലാതതാണ് നമ്മള്‍ കൊടുക്കുന്നത് .......

നനഞ്ഞിടം കുഴിക്കുന്നവര്‍

കൂട്ടുക്കാര്‍ ജോലികഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ ഷമീര്‍ കട്ടിലില്‍ കമിഴുന്നു കിടന്നു കരയുന്നതാണ് കണ്ടത് ,അവര്‍ പലവട്ടം കാരണം ആന്വാഷിച്ചിട്ടും അവന്‍ പറയുന്നില്ല ,ഷമീര്‍ ഗള്‍ഫില്‍ എത്തിയിട്ട് ഇരുപതു വര്ഷം കഴിഞ്ഞു നാട്ടില്‍ അവനു ഒരു കടയിലായിരുന്നു ജോലി നാല് സഹോദരിമാരും അവന്‍ ഒരാണും ഉമ്മയും അടങ്ങുന്നതാണ് അവന്റെ കുടുംബം ഉപ്പ ആദ്യമേ മരണപെട്ടു മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു കടം കയറിയപ്പോള്‍ കടം വീട്ടാന്‍ പ്രവാസം തെരഞ്ഞെടുക്കേണ്ടി വന്നു അവനു പിന്നീട് കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടക്ക് മൂന്നു സഹോദരിമാരുടെയും വിവാഹം നല്ലരീതിയില്‍ നടത്തി അവനും വിവാഹം കഴിച്ചു മൂന്നു കുട്ടികളും ഉണ്ട് അവനു വീടിന്റെ പണി മുഴുവനായും തീര്‍ന്നില്ല അതിനിടയില്‍ ഒരു പ്രാവശ്യം ഉമ്മാനെ ഹജ്ജിനു കൊണ്ടുവന്നു അവനും ഹജ്ജു ചെയ്തു ഗള്‍ഫു മതിയാക്കി അടുത്ത ആഴ്ച നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലായിരുന്നു അവന്‍ .പെങ്ങന്മാരെ വിളിച്ചു എന്താണ് നിങ്ങള്കൊക്കെ കൊണ്ട് വരണ്ടത് എന്ന് ചോദിച്ചു ഓരോരുത്തരായി സാദനങ്ങളുടെ ലിസ്റ്റും കൊടുത്തു അവന്‍ മൂത്ത സഹോദരിയോടും ചോദിച്ചു അവന്‍ കാര്യങ്ങള്‍ പറഞ്ഞു അപ്പോഴാണ്‌ ഇടിത്തീ പോലെ മൂത്ത സഹോദരിയുടെ വാക്കുകള്‍ അവന്റെ കര്‍ണ്ണപുടത്തില്‍ പതിച്ചത്!! ഷമീരെ നീ ഇപ്പോള്‍ ഗള്‍ഫു മതിയാക്കി ഇങ്ങോട്ട് വരല്ലേ എന്റെ മകളുടെ കല്ല്യാണം കൂടെ കഴിഞ്ഞിട്ട് വന്നാല്‍ മതി ഷമീര്‍ അത് മുഴുവനായി കേട്ടില്ല അപ്പോഴേക്കും അവന്റെ നേരെ ഇളയ സഹോദരി ഫോണ് വാങ്ങിയിട്ട് പറഞ്ഞു ഇക്ക എന്റെ വീട് പണി നടക്കുന്നത് അറിയാമല്ലോ?? നിങ്ങള്‍ തന്ന പൈസ തികഞ്ഞില്ല വീട് പണി കഴിഞ്ഞിട്ട് വന്നാല്‍ മതിഎന്നു .ഈ ഇരുപതു വര്‍ഷത്തിനിടക്ക് കുടുംബത്തിനു മാത്രം വേണ്ടി ജീവിച്ച അവനു വെറും രണ്ടു വര്‍ഷമാണ്‌ അവനു ജീവിതം കിട്ടിയത് ഇനിയെങ്കിലും നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം എന്നാണു അവന്‍ കരുതിയത്‌ അതിനും സ്വന്തം സഹോദരിമാര്‍ സമ്മതിക്കില്ല എല്ലാവര്ക്കും അവരവരുടെ കാര്യം മാത്രം പ്രവാസിക്ക് മാത്രം സ്വന്തം കാര്യമില്ല
നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ്‌ ഇസ്‌ലാമിന്റെ കല്‌പന.അതുതന്നെയാണ് ഓരോ പ്രവാസിയും ചെയുന്നത് ഇതുപോലെ നമുക്ക് മുന്നില്‍ ഷമീറിനെ പോലുള്ളവര്‍ നിരവധിയുണ്ട്................

പാരമ്പര്യം

അയാള്‍ കടല്‍ കരയില്‍ ഇരിക്കുകയായിരുന്നു അപ്പോഴാണ്‌ ഒരു സ്ത്രീ അയാളെയും നോക്കിയിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത് അയാള്‍ കുറച്ചു കഴിഞ്ഞു വീണ്ടും ആ സ്ത്രീയെ നോക്കി അപ്പോഴും ആ സ്ത്രീ നോക്കിയിരിക്കുന്നു അയാള്‍ സ്ത്രീയുടെ അടുത്ത് ചെന്ന് പരിചയപെട്ടു ,സ്ത്രീ അയാളോട് ചോദിച്ചു എന്താ ജോലി അപ്പോള്‍ അയാള്‍ പറഞ്ഞു എനിക്ക് പോകറ്റടിയാണ് ജോലി,അപ്പോള്‍ സ്ത്രീ പറഞ്ഞു എനിക്കും അതുപോലത്തെ ജോലിയൊക്കെ തന്നെയാണ്, പിന്നീട് അവര്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു അധികം താമസിയാതെ അവര്‍ക്ക് ഒരു കുഞ്ഞും പിറന്നു ,ഒരു ദിവസം വയറ്റാട്ടി (പ്രസവ സമയത്ത് നോക്കുന്ന സ്ത്രീ )കുട്ടിയെ കുളിപ്പിച്ച് കഴിഞ്ഞു നോക്കുമ്പോള്‍ വയറ്റാട്ടിയുടെ കയ്യിലെ മോതിരം കാണുന്നില്ല കുറെ സ്ഥലങ്ങളില്‍ തിരഞ്ഞു അവസാനം നോക്കുമ്പോള്‍ കുഞ്ഞിന്റെ കയ്യിലുണ്ട് മോതിരം എത്രതന്നെ ശ്രമിച്ചിട്ടും കുഞ്ഞിന്റെ കയ്യില്‍നിന്നു മോതിരം വാങ്ങിക്കാന്‍ കഴിഞ്ഞില്ല കുഞ്ഞ് മുറുക്കി പിടിച്ചിരിക്കുന്നു കയ്യ്,, അവസാനം അവര്‍ അടുത്തുള്ള വൈദ്യനെ സമീപിച്ചു കാര്യങ്ങള്‍ പറഞ്ഞു ,വൈദ്യന്‍ ശ്രമിച്ചിട്ടും മോതിരം കിട്ടിയില്ല അവസാനം വൈദ്യന്‍ ദാമ്പതികളോട് ചോദിച്ചു നിങ്ങള്ക്ക് എന്താണ് ജോലി എന്ന് ചോദിച്ചു അവര്‍ പരസ്പ്പരം മുഖാമുഖം എന്നിട്ട് പറഞ്ഞു ഞങ്ങള്‍ക്ക് പോക്കറ്റടിയാണ് ജോലി വൈദ്യന് കാര്യങ്ങള്‍ മനസിലായി വൈദ്യന്‍ കഴുത്തില്‍ കിടന്ന അഞ്ചു പവന്റെ മാല എടുത്തു കുഞ്ഞിനു കാണിച്ചു ഉടനെ മോതിരം കളഞ്ഞു മാലയ്ക്കു വേണ്ടി കൈനീട്ടി അപ്പോഴേക്കും മോതിരവും വൈദ്യന്‍ കൈക്കലാക്കി എന്നിട്ട് വൈദ്യന്‍ പറഞ്ഞു നമ്മള്‍ എന്താണോ ചെയ്യുന്നത് അതുതന്നെ യായിരിക്കും നമ്മുടെ മക്കളും ചെയ്യുന്നത്..ഈ കുറഞ്ഞ ജീവിത കാലത്തിനുള്ളില്‍ നല്ലത് ചെയ്യാന്‍ പടച്ചതമ്പുരാന്‍ വിധി തരട്ടെ ............

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...