എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ഞായറാഴ്‌ച, സെപ്റ്റംബർ 28, 2014

ഒരു ഹത ഭാഗ്യന്റെ ജീവിത യാത്ര .....


          ....എസിയുടെ തണുപ്പിൽ പുതപ്പും മൂടി പുതച്ചു ഏറെ നേരം ഞാൻ  തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഉറക്കം വരുന്നതെ ഇല്ല ,ചിന്തകൾ  എന്നെ  കീഴ് മേൽ മറിച്ചിരിക്കുന്നു, സൗദി ഗവണ്‍ മെന്റിന്റെ നിതാകാത്ത് നിയമം വന്നതോട് കൂടി എനിക്കും  ജോലി ഇല്ലാതായി !ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് എനിക്കും  തോന്നി എത്രയും വേഗം നാട് പിടിക്കുക, ഒളിവിൽ എങ്ങാനും ജോലി എടുത്തു പോലീസിന്റെ കയ്യിലെങ്ങാനും പെട്ടാൽ കഥ കഴിഞ്ഞത് തന്നെ, പണ്ടൊരിക്കൽ പോലിസ് സ്റ്റെഷനിൽ പരാതി പറയാൻ കയറിയിട്ട് അതോടു കൂടി മതിയായിരിക്കുന്നു !പോലീസിന്റെ അടി മാത്രമല്ല ജയിലിൽ കിടന്നാലുള്ള നരക യാദന ''വേണ്ട തല്ക്കാലം ലീവ് അടിച്ചു നാട്ടിൽ പോവാം ഭാര്യയാണെങ്കിൽ  കുറച്ചു മാസങ്ങളായി സുഖമില്ലാതെ ഹോസ്പിറ്റൽ കയറിയിറങ്ങുന്നു ,കയറി ഇറങ്ങിയതും അവർ പറഞ്ഞ ടെസ്റ്റുകൾ ചെയ്തതും മിച്ചം അസുഖം മാറിയതുമില്ല മാത്രവുമല്ല   ഒന്നൂടെ അസുഖം കൂടിയിട്ടെ  ഉള്ളൂ !!
എപ്പോഴോ  ഞാൻ പാതി മയക്കത്തിലേക്കു വീണു കൂട്ടുകാരന്റെ ശബ്ദം കേട്ടാണ്  ഞാൻ  ഉണര്ന്നത് അവൻ സ്‌പോൺസറുടെ   കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് പോവാൻ എഴുന്നേറ്റത് ആണ് അവൻ പോയി കഴിഞ്ഞിട്ടും  പിന്നെയും   കുറെ നേരം ഞാൻ  ചിന്തിച്ചു  കിടന്നു,, നാട്ടിൽ നിന്ന് വന്നിട്ട് ഏഴു മാസമേ ആയിട്ടൊള്ളൂ ഇനിയൊരു തിരിച്ചു പോക്ക് മക്കളുടെ പഠനം ഉമ്മാന്റെ അസുഖം ഭാര്യയുടെ അസുഖം വീട്ടിലെ ചെലവ് ,കഴിഞ്ഞ പ്രാവശ്യം ഉമ്മാന്റെ ഒരു ഭാഗം തളര്ന്നിട്ടു ചികിത്സിക്കാൻ വേണ്ടിയാണ് പോയത് ഇപ്പോൾ ഇതാ ഇങ്ങിനെ ,,,
ഞാൻ കുളിച്ചു ഡ്രസ്സ്‌ മാറ്റി ട്രാവല്സിലേക്ക് വെച്ച്  നടന്നു ,ഭാഗ്യത്തിന് അന്ന് രാത്രി തന്നെ റിയാദിൽ നിന്ന്  ദുബായി വഴി  ഒരു കണക്ഷൻ ഫ്ലൈറ്റ് കിട്ടി എർപോട്ടിൽ അനുജൻ വണ്ടിയുമായി  വന്നിരുന്നു ,ഞാൻ വണ്ടിയുടെ പുറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോഴും നാടിന്റെ പ്രക്രതി ഭംഗിയിൽ ആയിരുന്നില്ല എന്റെ  ചിന്ത,,,
പലപ്പോഴും ഞാൻ  ചിന്തിച്ചിരുന്നു എന്തിനു ഇങ്ങിനെ ഒരു ജീവിതം ''നൂറു കിലോമീറ്ററോളം എന്റെ  വണ്ടി സഞ്ചരിച്ചിട്ടും വീട് എത്തിയത് പോലും  ഞാൻ അറിഞ്ഞതെ ഇല്ല !!
കുട്ടികളെ കണ്ടതും എന്റെ  എല്ലാ ദുഖങ്ങളും എവിടെയോ പോയി ഒളിച്ചു ''കുട്ടികളെ മൂന്നുപേരെയും കൂട്ടി പിടിച്ചു തുരു തുരെ മുത്തം വെച്ച് ഉമ്മാക്കും കൈ പിടിച്ചു  സലാം പറഞ്ഞു നെറുകയിൽ മുത്തം  വെച്ച് പിന്നീടാണ് ഞാൻ ഭാര്യയെ കാണുന്നത് അവൾ ഉമ്മാന്റെ പുറകിൽ മറഞ്ഞു നില്ക്കുന്നു ''അവളെ കണ്ടതും പെട്ടന്ന് ഒന്ന്  ഞാൻ ഞെട്ടി ഫോണിൽ കൂടി സുഖമില്ല കുറച്ചു മെലിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല !1 ഞാൻ അവളെ കൂട്ടി പിടിച്ചു’’ എന്ത്  പറ്റി നിനക്ക് !!
അവൾ ഒന്നും  മിണ്ടിയില്ല !!പകരം രണ്ടു തുള്ളി കണ്ണുനീർ മാത്രം ഞാൻ കണ്ടു ,സാരമില്ല എല്ലാം നല്ലതിനാണ്  ഞാൻ  അവളെ കെട്ടിപിടിച്ചു സമാദാനിപ്പിച്ചു ''
രാത്രി ഭക്ഷണം  കഴിക്കാൻ ഇരുന്നപ്പോഴാണ് ഞാൻ  ഭാര്യയുടെ പാത്രം ശ്രദ്ധിച്ചത് അതിൽ ആകെ ഒരു പിടി ചോറാണ് കണ്ടത് എന്റെ നോട്ടം കണ്ടിട്ടാവണം അവൾ പറഞ്ഞു നിങ്ങൾ നോക്കണ്ട എനിക്ക് ഇത് തന്നെ കഴിക്കാൻ വയ്യ ഒരു പിടി വയറ്റിൽക്ക് എത്തുമ്പോഴേക്കും മതിയായി

പിറ്റേന്നുതന്നെ ഞങ്ങൾ  ഭാര്യ വീട്ടിലേക്കു പുറപെടാൻ ഒരുങ്ങുമ്പോഴാണ് ഭാര്യയുടെ കയ്യിൽ ഒരു പാത്രത്തിൽ കഞ്ഞിയും തൂക്കി പിടിച്ചിരിക്കുന്നു !!  , പോവുന്ന വഴിക്ക് ബസ്സിൽ നിന്ന് കഴിക്കാനാണ് എനിക്ക് ഇടയ്ക്കു ഇടയ്ക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കണം  ഇനി  ഹോട്ടലിലോന്നും കയറണ്ടല്ലോ  ,,
ഞങ്ങൾ  ഭാര്യ വീട്ടില് നിന്ന് അടുത്ത ദിവസം തന്നെ  മെഡിക്കൽ കോളേജിൽ എത്തി (OP) ചീട്ടു എടുത്തപ്പോൾ 69  ഒപിയിൽ കാണിക്കാൻ പറഞ്ഞു അത് ഗ്യാസ്ട്രോ എന്ട്രോളജി (ഉദര വിഭാഗം ) ആയിരുന്നു,,മുൻപ് പല ഹോസ്പിറ്റലുകളിലും കാണിച്ച ചീട്ടുകളും അവിടുന്ന് എടുത്ത ടെസ്റ്റുകളും നോകിയത് കൊണ്ട്  ഡോക്റ്റർ മാര് കൂടുതൽ ടെസ്റ്റുകൾ ഒന്നും പറഞ്ഞില്ല, ഡോക്റ്റർ മാര്  എഴുതി കൊടുത്ത മരുന്നുകളും വാങ്ങി ഞങ്ങളന്നു വീട്ടിലേക്കു പോന്നു വീട്ടില് വന്നു മരുന്ന് കഴിക്കാൻ തുടങ്ങി,  രണ്ടാഴിച്ച ആയിട്ടും  കുറവൊന്നും കാണുന്നില്ല രണ്ടാഴിച്ച  കഴിഞു  വീണ്ടും ഞങ്ങൾ   മെഡിക്കൽ കോളേജിൽ എത്തി,,
ഡോക്റ്റർ മാര് മാറി മാറി  പരിശോദിച്ചിട്ടും കാര്യമായ അസുഖമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല   ഭാര്യയിൽ നിന്നു  നിന്ന് അന്ന് രക്തം എടുത്തു  രണ്ടു മൂന്നു തരത്തിലുള്ള ടെസ്റ്റുകൾ എല്ലാം ചെയ്തു  !ആ ടെസ്റ്റുകളിലും കാര്യമായ രോഗമൊന്നും ഭാര്യക്കില്ല  എന്ന് ഡോക്റ്റർ മാര് വിധി എഴുതി ഞങ്ങളെ  പറഞ്ഞു വിട്ടു !!
 ഞങ്ങൾ   വീട്ടില് വന്നു''
ഇപ്പോൾ ഭാര്യക്ക്  തീരെ വയ്യാതായിരിക്കുന്നു ,എന്താണ് അസുഖം എന്നറിയാതെ മെഡിക്കൽ കോളേജിൽ നിന്ന് എഴുതി കൊടുത്ത  മരുന്നുകളും കഴിച്ചു ദിവസങ്ങള് തള്ളി നീക്കുന്നു  '' ചിലപ്പോഴെല്ലാം അവൾക്കു  മൂത്ര മൊഴിക്കാൻ മുട്ടിയാൽ  ബാത്ത് റൂമിലേക്ക്‌ എത്തുന്നതിനു മുൻപ് തന്നെ ഉടുത്ത നൈറ്റിയിൽ കൂടിയും പാവാടയിൽ കൂടിയും മൂത്രം പോവും !!
ഇപ്പോൾ ഞാനാണ്  ഭാര്യയുടെയും കുട്ടികളുടെയും ഉമ്മാന്റെയും    വസ്ത്രങ്ങളും എല്ലാം എടുത്തു അടുത്തുള്ള തോട്ടിലേക്ക് കൊണ്ട്  പോയി അലക്കുന്നത്‌ !!
മറ്റാരും  വീട്ടില് ഇല്ല ഞങ്ങളെ  സഹായിക്കാൻ ഉമ്മയാനെങ്കിൽ ഒരു ഭാഗം തളര്ന്നു പതുക്കെ പതുക്കെ  പിടിച്ചാണ് നടക്കാറു ,പിന്നെ യുള്ളത്  ചെറിയ കുട്ടികളും ''
ഗൾഫിൽ നിന്ന് വന്നു ഉടനെതന്നെ ഒരു ഓട്ടോ റിക്ഷ ഞാൻ  വാങ്ങിച്ചത് കൊണ്ട്  കൊണ്ട് ചിലപ്പോൾ സമയം കിട്ടുമ്പോഴെല്ലാം അതിൽ പോവും അതുകൊണ്ട് ചിലവിനുള്ളത് കുറച്ചൊക്കെ അങ്ങിനെ കിട്ടും '' അതും വീട്ടിലെ വസ്ത്രം അലക്കലും ഭക്ഷണം പാകം ചെയ്യലും വിറകു ഉണ്ടാക്കലും  എല്ലാം കഴിഞ്ഞിട്ടാണ് ഞാൻ  വണ്ടിയിൽ പോവുക ! ഇപ്പോൾ എനിക്കും രാത്രിയിൽ തീരെ ഉറക്കം കുറവാണ് കാരണം ഭാര്യയുടെ ഇടയ്ക്കിടെ യുള്ള ബാത്ത് റൂമിൽ പോവൽ കാരണം ഞാനും  ഒപ്പം എഴുന്നെല്ക്കണം ''അന്നൊരു ദിവസം
ഉച്ച ഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങാൻ കിടന്നതാണ് ഞാൻ ''അപ്പോഴാണ്‌ ബാത്ത് റൂമിൽ നിന്ന് ഭാര്യയുടെ വിളി വരുന്നത്! !!ആ ഉച്ച മയക്കത്തിലുള്ള വിളിയിൽ അറിയാതെ എനിക്കു ദേഷ്യവും  സങ്കടവും  ഇരച്ചു കയറി ''
എന്താ നിനക്ക് വേണ്ടത് ??
''ഒന്നിങ്ങോട്ടു വരിൻ കാക്കേ എന്റെ പുറം ഒന്ന് ഉരച്ചു തര്വാ ??
ഭാര്യ ബാത്ത് റൂമിൽ കുളിക്കുകയാണ് എന്ന് എനിക്കു മനസിലായി ''
‘’അത് കേട്ടതോടെ എന്റെ ദേഷ്യമെല്ലാം ആവിയായി പോയി !
 ഞാൻ ബാത്ത് റൂമിൽ കടന്നു ഭാര്യയുടെ പുറം ചകിരിയെടുത്തു  ഉരക്കാൻ നോക്കുമ്പോൾ എന്നോട്  പറഞ്ഞു ''
ന്റെ കയ്യ് പുറത്തു എത്താത്തത് കൊണ്ടല്ലേ ങ്ങളെ വിളിച്ചത് '' സാരല്ലട്ടോ ‘’
അതൂടെ കേട്ടപ്പോൾ ' എനിക്കു സങ്കടം കരച്ചിലിന്റെ വക്കത്തെത്തി ''കാരണം  എനിക്കു  ഭാര്യയുടെ ആ കോലം കണ്ടിട്ട് !!  അത്രയ്ക്ക് മെലിഞ്ഞിരിക്കുന്നു അവൾ  ,,പുറം ഉരച്ചു കൊടുക്കുമ്പോൾ ഭാര്യയുടെ പുറത്തെ എല്ല് എന്റെ കയ്യിൽ കുത്തുന്നു
ഗൾഫിൽ നിന്ന് വന്നിട്ട് ഒരു മാസ മായിട്ടും  ഇന്ന് വരെ ഞാൻ  ഭാര്യയുടെ ശരീരം വെളിച്ചത്തിൽ കണ്ടിട്ടില്ല !!
ഭാര്യയോടു  പലപ്പോഴും അടുക്കാൻ ശ്രമിക്കുമ്പോഴേക്കും അവളുടെ ഞരങ്ങലും മൂളലും എന്നെ  അസ്വസ്തനാക്കും പിന്നെ ആ ശ്രമം ഉപേക്ഷിക്കും ''പിന്നെ കൂട്ടി പിടിച്ചു തലയിൽ തഴുകി മാറോടു കൂട്ടി പിടിക്കും !!  ഇന്ന്  ശരിക്കും കണ്ണിൽ നിന്ന് വെള്ളം വന്നു എനിക് !!
അസുഖത്തിന് കുറവൊന്നും കാണാത്തതുകൊണ്ട് രണ്ടാഴിച്ച കഴിഞ്ഞു വീണ്ടും ഞങ്ങൾ മെഡിക്കൽ  കോളെജിലേക്ക് പുറപ്പെട്ടു !!

മെഡിക്കൽ കോളേജിൽ ഉള്ള പ്രസ്നമെന്താനെന്നു വെച്ചാൽ ഡോക്റ്റർ മാര്  ചെല്ലാൻ പറഞ്ഞ ദിവസം തന്നെ ചെന്നാലും ആദ്യം പരിശോധിച്ച ഡോക്റ്റർ പിന്നീട് ഉണ്ടായി കൊള്ളണമെന്നില്ല,, പുതിയ ഡോക്റ്റർ ആണെങ്കിൽ കൂടി  തുടക്കം മുതലുള്ള കാര്യങ്ങൾ  വീണ്ടും അവരെ പറഞ്ഞു മനസിലാക്കണം , '' ഒരാള് തന്നെയാണ് പരിശോധിക്കുന്നതെങ്കിൽ അത് ഒഴിവാകാമായിരുന്നു   ,ഇത് മൂന്നാം പ്രാവശ്യമാണ് കോളെജിലേക്ക് ഞങ്ങൾ  വരുന്നത് ,ഇപ്രാവശ്യം ഞങ്ങൾ വന്നപ്പോൾ ഭാഗ്യത്തിന് കഴിഞ്ഞ പ്രാവശ്യം പരിശോധിച്ച ഡോക്റ്റർ  ഉണ്ടായിരുന്നു''  അന്നും  കാര്യമായി തന്നെ പരിശോധിച്ച് ,എന്നിട്ട് ഞങ്ങളോട്  പറഞ്ഞു നാളെ രാവിലെ ഭക്ഷണം കഴിക്കാതെ വരണം (എന്ടോസ് കോപ്പി ) വായയിൽ കൂടി കുഴൽ ഇറക്കുന്ന) ചെയ്യാനുണ്ടെന്നു പറഞ്ഞു ,ഒരു തോർത്ത്‌ മുണ്ട് കയ്യിൽ കരുതണം എന്നും പറഞ്ഞു ഞങ്ങളെ തിരിച്ചയച്ചു !!
പിറ്റേന്ന് രാവിലെതന്നെ ഞങ്ങൾ   കോളേജിലെത്തി ഡോക്ട്ടെരെ കണ്ടപ്പോൾ , (എന്ടോസ് കോപ്പി )ചെയ്യാൻ
''റൂം നമ്പര് അഞ്ചിന്റെ മുന്നില് നില്ക്കാൻ അവരോടു  പറഞ്ഞു  ,
(69)ഒപിയോടു ചേർന്ന് തന്നെയുള്ള  റൂം നമ്പര് (5) നു മുന്നില് ഞങ്ങൾ കാത്തു നിന്ന് അധികം താമസിയാതെ ഭാര്യയെ നേഴ്സുമാർ അകത്തേക്ക് വിളിച്ചു !!അര മണിക്കൂറിനു ശേഷം  ഭാര്യ പുറത്തു വന്നു അടിവയര് വേദന ആവുന്നുണ്ടെന്നു പറഞ്ഞു   ഉമ്മാന്റെ മടിയിൽ തലയും വെച്ച് ഒറ്റ കിടപ്പായിരുന്നു ഭാര്യ ,   കുറെ നേരം അങ്ങിനെ  കിടന്നു അതിനിടയിൽ ഒരു പ്രാവശ്യം  ശര്ദ്ധിക്കാൻ  പോയി  വീണ്ടും തിരിച്ചു വന്നു  ആ കിടപ്പ് തുടർന്നു!!
ഒരു മണിക്കൂറിനു ശേഷം എന്നെ അകത്തേക്ക്  ഡോക്റ്റർ  വിളിച്ചിട്ട് പറഞ്ഞു ''ആമാശയത്തിൽ കുറച്ചു നീര് ഉണ്ട് അതിന്റെ  കുഴപ്പമാണ് അതിനുള്ള മരുന്ന് ഈ കുറിപ്പിൽ എഴുതിട്ടുണ്ട് ഇത് ഇവിടെ കിട്ടാൻ സാധ്യത കുറവാണ് പുറത്തു നിന്ന് വാങ്ങിച്ചോളൂ '' ഞാനാ  ആ കുറിപ്പും വാങ്ങി  ഭാര്യയുടെ കയ്യും പിടിച്ചു പതുക്കെ പുറത്തേക്ക്  നടന്നു !!
ദിവസങ്ങള് ഇഴഞ്ഞു നീങ്ങി ,,മരുന്ന് കഴിച്ചു  ഒരു മണിക്കൂർ ആശ്വാസം കിട്ടും വീണ്ടും ആദ്യത്തേത് പോലെ വയറു പുകഞ്ഞു കത്തി കാളൽ തുടങ്ങും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കൊഴുത്ത മഞ്ഞ കളറിൽ പിത്തം ശര്ദ്ധിക്കാൻ തുടങ്ങി  ഭാര്യ ,,
 എന്ത്  ചെയ്യണമെന്നു  അറിയുന്നില്ല !!പലരും  പല ഉപദേശങ്ങളും ഞങ്ങൾക്ക് പറഞ്ഞുതന്നു  '' മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറവൊന്നും ഇല്ലെങ്കിൽ വല്ല മുസ്ല്യാമാരടുത്തും ഒന്ന്  പോയി നോക്കി ഇനി വല്ല സിഹ്റും ( കൂടോത്രം )മറ്റോ ആണെങ്കിലോ ??
അതും ഞങ്ങൾ പരീക്ഷിക്കാതിരുന്നില്ല രോഗം ഏതു രീതിയിലാ വരിക എന്നറിയില്ലല്ലോ ?
അങ്ങിനെ ഞാൻ ജീവിതത്തിൽ  ആദ്യമായി മേപ്പാടി അടുത്തുള്ള റിപ്പൺ മുസ്ല്യാരടുത്തു പോയി കാര്യം പറഞ്ഞു മുസ്ല്യാർ കണക്കു നോക്കി വീടിന്റെ കുഴപ്പമാണ് അതുകൊണ്ടു വീടിന്റെ തെക്കു വടക്കു കിഴക്കു പടിഞ്ഞാർ വീടിന്റെ അളവും പ്ലാനും കൊണ്ടുവരാൻ പറഞ്ഞു  കൂടെ   ഒരു ഇളനീരും
അടുത്ത ദിവസം തന്നെ ഇളനീരും കൊണ്ടു ചെന്നു അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു എനിക്കു തന്നു എന്നിട്ടു പറഞ്ഞു ഇതു അടുപ്പിലിടാൻ
ദിവസങ്ങൾ കഴിഞ്ഞു അസുഖത്തിന്  എന്നിട്ടും യാതൊരു കുറവും ഇല്ല

വീണ്ടും അടുത്തുള്ള എരുമക്കൊല്ലി മുസ്ല്യാരെ കാണാൻ പോയി ആള് ജഗജില്ലിയാണെന്നാ അടുത്തൊക്കെ സംസാരം പക്ഷെ എനിക്കു അത്ര വിശ്വാസമില്ലാത്തതുകൊണ്ടു ഭാര്യ യുടെ നിര്ബന്ധത്തിനു കൂടിയാ പോവുന്നതു അവൾക്കു നിൽക്കാൻ കഴിയുന്നില്ല
അങ്ങിനെ ഞാനും  ഭാര്യയും  മുസ്ല്യാരടുത്തു പോയി കാര്യങ്ങൾ പറഞ്ഞു '
മുസ്ല്യാർ കണക്കു നോക്കിയിട്ട് പറഞ്ഞു '' ഡോക്റ്റർ മാര് നോകിയാൽ കാണില്ല ഈ അസുഖം !!
എന്നിട്ട് ഭാര്യയോടു ചോദിച്ചു  ''നിങ്ങളെ കുടുംബത്തിൽ ആര്ക്കെങ്കിലും പേടിയിൽ പെട്ടിട്ടൊ മറ്റോ മാനസിക പ്രസ്ന മുണ്ടായിട്ടുണ്ടോ ??
‘’ ഞങ്ങൾ രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി എന്നിട്ട്  പറഞ്ഞു
''ഇല്ല ''
   ''ഉണ്ട് നിങ്ങളുടെ ഭാര്യയുടെ  കുടുംബത്തിൽ   രണ്ടു പേര്ക്ക് മാനസിക പ്രസ്ന മുണ്ടായിട്ടുണ്ട് '' പേടിക്കണ്ട നമുക്ക് ഇത് മാറ്റാം ഈ എഴുതി തരുന്ന മരുന്ന് മേലെ കടയിൽ കിട്ടും '' ഈ ഉറുക്കു അരയിൽ കെട്ടിയാൽ മതി ''മുസ്ല്യാര്ക്ക് നൂറു രൂപയും കൊടുത്തു  ഞങ്ങൾ അവിടെനിന്നും  ഇറങ്ങി 
ദിവസങ്ങൾ കടന്നു പോയി അസുഖം മാറ്റമില്ലാതെ തുടർന്നു ഇതിനിടെ പല പ്രാവശ്യം  ഞങ്ങൾ  മെഡിക്കൽ കോളേജിലും കയറിറങ്ങി അയൽ വാസികളുടെയും കുടുംബ കാരുടെയും ഉപദേശം തുടർന്നു
 നിങ്ങൾ വേറെ എവിടെയെങ്കിലും നല്ല മുസ്ല്യാക്കന്മാരുടെ അടുത്തോ ബീവിമാരുടെ അടുത്തോ പോയി നോക്കി എവിടുന്നാ അസുഖം മാറുക എന്നറിയില്ലല്ലോ ?? ''ശരിയാണ്  ഞങ്ങൾ അതാലോചിക്കായി ഇല്ല ''
    മുസ്ല്യാരെ മന്ത്രവാദവും ഫലിച്ചില്ല പിന്നെയും പിന്നെയും മരുന്നു വാങ്ങി വാങ്ങി മരുന്നു കടക്കാരനും മുസ്ല്യാർക്കും മിച്ചം ഞങ്ങളെ കീശ കാലിയായികൊണ്ടുമിരുന്നു ,
അങ്ങിനെ പിന്നീട്  കടൂർ  ഒരു ബീവിന്ടടുത്തു പോയി ,ബീവിയും കണക്കു നോക്കിയിട്ട് പറഞ്ഞു'' കൈവിഷം ''പെട്ടതാണ് അതെടുക്കണം അല്ലാതെ മോളുടെ രോഗം  മാറില്ല !!ബീവി തീർത്തു പറഞ്ഞു !!
നിങ്ങൾ കൈവിഷം എടുക്കാൻ പോവുകയാണെങ്കിൽ ഇതാണ് അട്രെസ്സ് ,,,ഗുണ്ടിൽപെട്ട പോവണം  വിളിച്ചിട്ട് പോയാൽ മതി ചിലപ്പോൾ ആള് ഉണ്ടാവില്ല അവിടെ ,, എന്നിട്ട് ഞങ്ങളുടെ  കയ്യിൽ ഒരു വിസിറ്റിംഗ് കാര്ഡും തന്നു   ''അവിടെയും നൂറു രൂപ കൊടുത്തു അവിടെനിന്നും ഇറങ്ങി  ,
ഞങ്ങൾക്കാകെ കണ്ഫ്യൂഷനായി ഞാൻ  ഭാര്യയോടു ചോദിച്ചു '' മുസ്ല്യാർ പറഞ്ഞു പേടിയിൽ പെട്ടതാണ് ബീവി പറഞ്ഞു കൈ വിഷമാണ്  ,,മറ്റൊരു മുസ്ല്യാർ പറഞ്ഞു വീടിന്റെ കുഴപ്പമാണ് ''ഇതിലേതാണ് കുഴപ്പം ''
..അപ്പോൾ ഭാര്യ പറഞ്ഞു ഇതൊന്നുമല്ല കുഴപ്പം എനിക്കാണ് കുഴപ്പം ''
അപ്പോൾ ഞാൻ  ഭാര്യയുടെ മുഖത്തേക്ക്  ചെറു പുഞ്ചിരിയോടെ നോക്കിയിട്ട്  ശരി വെച്ചു  അതാണ്‌''  അതാണ്‌ കുഴപ്പം ''
 ഞങ്ങൾ ഗുണ്ടിൽ പേട്ടയിൽ പോവാൻ വിളിച്ചു തിയതിയും വാങ്ങി വെച്ചു ''ആ ദിവസം  പുലര്ച്ചെ കൂട്ടുകാരന്റെ കാറും എടുത്തു  ഗുണ്ടിൽപെട്ടയിലേക്ക് പുറപെട്ടു  ഭക്ഷണം ഒന്നും കഴിക്കാതെ വെറും വയറ്റിൽ എത്തണം എന്നാണു പറഞ്ഞത് !!
മുത്തങ്ങ വനത്തിലൂടെ യുള്ള ആ യാത്രയിൽ പുള്ളി മാനുകൾ തുള്ളി ചാടി പോവുന്നതും മയിലുകൾ പീലി  വിടര്ത്തി നില്ക്കുന്നതും കണ്ടപ്പോൾ  ഭാര്യയുടെ മുഖം  കുറെ ദിവസത്തിന് ശേഷം പ്രസന്നമായത് ഞാൻ  കണ്ടു !!
എട്ടുമണി ആയപോഴേക്കും ഞങ്ങൾ ഗുണ്ടിൽപേട്ടയിൽ എത്തി വീടൊക്കെ കണ്ടു  പിടിച്ചു ,ഒരു ഇടത്തരം ഇരു നില വീട് '' കോളിംഗ് ബെല്ലിൽ വിരലമർത്തി ,ഒരു നിമിഷത്തിനു ശേഷം ,ഒരു മുസ്ല്യാർ ആണെന്ന് തോന്നിക്കുന്ന  മധ്യ വയസ്ക്കൻ ജനാലയിലൂടെ തല പുറത്തേക്കു ഇട്ടിട്ടു കന്നഡ കലര്ന്ന മലയാളത്തിൽ  പറഞ്ഞു ''മറു വശത്തേക്ക് വരൂ ! ഞങ്ങൾ വീടിന്റെ മറു വശത്ത് എത്തിയതും മുസ്ല്യാർ ഇരിക്കാൻ ഒരു ബെഞ്ച് കാണിച്ചു തന്നു  എന്നിട്ട് അയാൾ അകത്തേക്ക് പോയി ,അഞ്ചു മിനിട്ടിനു  ശേഷം വീണ്ടും വന്നു ഒരു കടലാസ് കഷണത്തിൽ കുറച്ചു  വെണ്ണയും മല്ലി പൊടിയുടെ നിറത്തിലുള്ള കുറച്ചു പൊടിയും  ഞങ്ങളുടെ കയ്യിൽ തന്നിട്ട് ചോദിച്ചു 'നിങ്ങളെ എവിടുന്ന പറഞ്ഞയച്ചത് ''
''കടൂരിൽ നിന്ന് ബീവിയാണ് ''
 ഞങ്ങൾ മറുപടി നെൽകി''
ശരി  ഇത് രണ്ടുകൂടി ,കൂട്ടി കുഴച്ചു ഗോട്ടി രൂപത്തിൽ ആക്കി കൊള്ളൂ ഇപ്പം വരാം ,എന്നും പറഞ്ഞു മുസ്ല്യാർ  അകത്തേക്ക് തന്നെ പോയി
ഒരു അഞ്ചു മിനുട്ടിന് ശേഷം കയ്യിൽ ഒരു  മൊന്തയിൽ നിറയെ വെള്ളവും കൊണ്ട് അയാൾ വീണ്ടും വന്നു ''പുറത്തേക്കു ചൂണ്ടി കാണിച്ചിട്ട് മുസ്ല്യാർ  ഭാര്യയോടു  പറഞ്ഞു ഇങ്ങോട്ട് ഇരുന്നോളൂ ,
ഇനി  ഉരുളാക്കിയ വസ്തു വിഴുങ്ങാൻ പാകത്തിൽ വായിലേക്ക് ഇട്ടിട്ടു   ഈ വെള്ളം അങ്ങട്ട് കുടിക്കുക !! മതിയാവുമ്പോൾ വായിൽ കയ്യിട്ടു ഇതിലേക്ക്  ശര്ദ്ധിക്കുക !! എന്ന് പറഞ്ഞിട്ട് മുസ്ല്യാർ ഒരു പഴയ പാത്രം  നീക്കി വെച്ച്   ''
മുസ്ല്യാർ പറഞ്ഞത് പോലെ ഭാര്യ വായിലേക്ക് ആ ഗോട്ടി രൂപത്തിലുള്ളത് ഇട്ടിട്ടു വെള്ളം കുടുക്കാൻ തുടങ്ങി .ഒരു നാലഞ്ചു ഗ്ലാസ് വെള്ളം ഉള്ളിൽ ചെന്നപോഴേക്കും അവൾക്കു മതിയായി,പിന്നീട് വായിൽ കയ്യിട്ടു ശര്ദ്ധിക്കാൻ തുടങ്ങി !!
കൈ വിഷം പുറത്തേക്കു വരുന്നുണ്ടോ എന്നറിയാനുള്ള '' ആകാംഷയുടെ നിമിഷങ്ങൾ ആയിരുന്നു  എനിക്ക് !!
ഞാനും കൂടെയുണ്ടായിരുന്ന ഭാര്യയുടെ സഹോദരിയും  സസൂക്ഷ്മം വീക്ഷിച്ചു !
കുടിച്ച വെള്ള മല്ലാതെ മറ്റൊന്നും ഭാര്യയുടെ വായിൽ നിന്ന് പുറത്തേക്കു വന്നില്ല ,,
മുസ്ല്യാർ  ശര്ദ്ധിച്ച പാത്രം എടുത്തു പതുക്കെ കമഴ്ത്തി ! അപ്പോൾ അതിലുണ്ട് ഈത്ത പഴത്തിന്റെ കുരു പോലുള്ള ഒരു വസ്തു കൊഴുത്ത വെള്ളത്തിൽ കെട്ട് പിണഞ്ഞു കിടക്കുന്നു  !! അത്ഭുതം !!
മുസ്ല്യാർ ആ  ഈത്ത പഴത്തിന്റെ കുരു പോലുള്ള  വസ്തു കൈ കൊണ്ടുതന്നെ എടുത്തു ഒരു ഈർക്കിലി കൊണ്ട് അയാൾ  നെടുകെ പിളര്ത്തി !
അപ്പോൾ അതിനുള്ളിൽ വായു ഗുളിക പോലുള്ള മൂന്നു നാല് കറുത്ത ചെറിയ  മണികൾ, ചുവന്ന മുളകിന്റെ തോല്, ഇടലിയുടെ മാവ്, വെള്ള കളറിലുള്ള രോമം എന്നിവയൊക്കെ, ഞങ്ങൾ  അത്ഭുതത്തോടെ  മുഖത്തോട് മുഖം നോക്കി !!
അവിടുത്തെ ഫീസ്‌ ആയ,, ആയിരത്തി അഞ്ഞൂറ് രൂപയും കൊടുത്തു   അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ  ''
ഒരു കാര്യം  ഉറപ്പായി ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൺകെട്ടാണ്  ഇവിടെ നടന്നത് എന്ന് ഞങ്ങൾക്ക് മനസിലായി ''കാരണം  ആ  ശര്ദ്ധിച്ചതിൽ കുടിച്ച വെള്ള മല്ലാതെ മറ്റൊന്നും വന്നിട്ടില്ല എന്ന്  എനിക്കും ഭാര്യക്കും കൂടെ നിന്നവര്ക്കും അറിയാം ,, ആ വീട്ടില് ചെന്ന് കയറിയപ്പോൾ തന്നെ മുസ്ല്യാർ ചോദിച്ചതും അവർ ഓർത്തു ''എവിടുന്ന നിങ്ങളെ പറഞ്ഞയച്ചത് എന്ന് ''അതായത് മുസ്ല്യാര്ക്ക് കിട്ടിയ ഈ  സംഖ്യയിൽ  നിന്ന് ഒരു വിഹിതം കമ്മീഷനായി അയച്ച ആള്ക്കും  ഉണ്ട്  എന്നര്ഥം !!
ഇന്ന് ജനങ്ങളെ പറ്റിച്ചു ജീവിക്കാൻ ഏറ്റവും നല്ലത് ഇത് പോലുള്ള വേഷങ്ങളാണ് ഇതാവുമ്പോൾ ഒരാളെയും ഭയക്കേണ്ട മതത്തിന്റെ വക്താക്കളായി മതത്തിന്റെ  പുറകിൽ ഒളിഞ്ഞിരിക്കാം,വിശ്വാസത്തിന്റെ പ്രസ്നമായതുകൊണ്ട് ഒരാളും ചോദ്യം ചെയ്യാൻ വരില്ല  ഇനി  ,പോലിസ് എങ്ങാനും പിടിക്കാൻ വന്നാൽ മതത്തിലെ അണികൾ തന്നെ സംരക്ഷിച്ചു കൊള്ളും !! ഈ കച്ചവടം തുടങ്ങിയവരൊന്നും ഇന്നേ വരെ പൂട്ടി പോയ ചരിത്ര മില്ലതാനും !!ഇന്ന് കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ മന്ത്ര വാദം ചെയ്തു പറ്റിച്ചു ജീവിക്കുന്ന ഈ വിഭാഗത്തെ എന്ന് തുടച്ചു നീക്കുന്നുവോ അന്നേ നമ്മുടെ രാജ്യം അന്ധവിശ്വാസത്തിൽനിന്നു മുക്തമാവുകയുള്ളൂ !!

ദിവസങ്ങള് കടന്നു പോയി അതിനിടയിൽ ഒരു ദിവസം ഞങ്ങൾ മെഡിക്കൽ കോളേജിൽ പോയി ,ഡോക്റ്റർ മാർ കാര്യമായി പരിശോധിക്കുന്നുണ്ട് പക്ഷെ അവര്ക്ക് മനസിലാവുന്നില്ല എന്താണ് അസുഖം എന്ന് '' ആമാഷയത്തിൽ നീരാനെന്നു  പറഞ്ഞു നീരിനുള്ള ഗുളിക കഴിച്ചിട്ടും കുറവൊന്നും ഇല്ല !! പകരം അടിവയറിൽ ഒരു തടിപ്പ്  വന്നിരിക്കുന്നു ഇപ്പോൾ ,ആ തടിപ്പ് എന്ടോസ് കോപ്പി ചെയ്തതിനു ശേഷം വന്നതാണ് ,എന്ന് പറഞ്ഞപ്പോൾ ,എങ്കിൽ നിങ്ങൾ ഗൈനകോളജിസ്റ്റ്നെ കാണുക എന്ന് പറഞ്ഞു   ഗൈനകോളജിസ്റ്റ്  കാണാൻ വേണ്ടി പറഞ്ഞു വിട്ടു , ഗൈനകോളജിസ്റ്റ് പരിശോദിച്ചു അടിവയറിലെ  തടിപ്പ് ഉറപ്പു വരുത്തിയതിനു ശേഷം ഞങ്ങളെ  സർജറി വിഭാഗത്തിലേക്ക് അയച്ചു  ''സർജറി വിഭാഗത്തിൽ പരിശോധിച്ചിട്ട് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും കാണുന്നില്ല എങ്കിലും നിങ്ങൾ സ്കാനിംഗ് എടുത്തു ,ആ സ്കാനിംഗ് റിപ്പോര്ട്ട് കൊണ്ട് അടുത്ത ആഴ്ച വരിക എന്നും പറഞ്ഞു ഞങ്ങളെ  അവിടെ നിന്നും പറഞ്ഞു വിട്ടു  ,,
ഇപ്പോൾ രാത്രി   കിടക്കുമ്പോൾ വയറിൽ  ഷാൾ കെട്ടുന്നതിനു പകരം  വയറിൽ മുറുക്കി പിടിക്കാൻ പറയും എന്നോട്  അത് കയ്യിന്റെ ചൂട് വയറിനു തട്ടാനാണ് ഭാര്യ ഉറങ്ങുന്നത് വരെ ഞാൻ  ഭാര്യയുടെ വയറിൽ മുറുക്കി പിടിക്കും ,ഈ ദിവസങ്ങളിലൊന്നും ഞങ്ങൾക്ക് രണ്ടു പേര്ക്കും രാത്രിയിൽ തീരെ ഉറക്ക മില്ലാതായി എന്ത് അസുഖ മാണെന്ന് ആര്ക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല !!
അപ്പോഴാണ്‌ എന്റെ  ഉപ്പാന്റെ സുഹുര്ത്ത് പറയുന്നത്, കൊടുവള്ളി അടുത്ത് കാരക്കാട്  ഒരു തങ്ങളെ പറ്റി , ഏതു അസുഖവും അയാള് മാറ്റും നിങ്ങൾ അവിടെ എത്തിയാൽ മതി എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ   തങ്ങളെ തേടി പോയി'' ഞാനും  ഭാര്യയും തങ്ങളുടെ അടുത്ത്  പോവില്ലായിരുന്നു പക്ഷെ ഈ അസുഖം ഒന്ന് മാറി കിട്ടണ്ടേ അതിനു ഏത് അറ്റവും എവിടെയും  പോവാൻ തയ്യാറാണ് ''
അവിടെ പോയി നോക്കുമ്പോൾ നല്ല ജനതിരക്ക് , ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ  ഭാര്യ ചെറിയ ചുവന്ന  കളർ നിറത്തിൽ ശര്ദ്ധിച്ചു ഇത് വരെ മഞ്ഞ കളറിൽ ആയിരുന്നു ശര്ദ്ധിചിരുന്നത്  ഇപ്പോൾ  ചുവന്ന കളറിലേക്ക്  മാറിയിരിക്കുന്നു !!ഏതായാലും അവിടെനിന്നും  ഉറുക്കും ഏലസ്സും എല്ലാം  വാങ്ങി  അന്ന്  ഭാര്യ വീട്ടിലേക്കു  യാത്രയായി !!
പിറ്റേന്ന്  ഭാര്യയോടു പറഞ്ഞു ''
ഇനി കുറച്ചു നാൾ നീ ഇവിടെ നിൽക്ക്, നിനക്ക് ഇപ്പോൾ  വിശ്രമം ആവശ്യമാണ്‌ കുട്ടികൾ സ്കൂളിൽ പോവുന്നത് കൊണ്ട് ഞാൻ വീട്ടിലേക്കു  പോയെ പറ്റൂ ,,
 മനസില്ല മനസോടെ തലയാട്ടി ''ഞാൻ വീട്ടിലേക്കു യാത്ര തിരിച്ചു  കുട്ടികൾ ഒറ്റക്കാണ് അവിടെ ,,വയനാട് ചുരം കയറാൻ അര കിലോമീറ്റെർ ബാക്കിയുള്ളപ്പോൾ  എന്റെ ഫോണ്‍ ബെല്ലടിച്ചു ,,എടുത്തു നോക്കിയപ്പോൾ ഭാര്യ വീട്ടില് നിന്ന് ഭാര്യയുടെ ഉമ്മയാണ് വിളിക്കുന്നത്‌ !!
'' ഹലോ എന്താണ് ഉമ്മാ ??
''നിങ്ങള് വേഗം വീട്ടിലേക്കു തന്നെ തിരിച്ചു വരിൻ ,മാളു രക്തം ശര്ധിക്കുന്നു പെട്ടന്ന് വരിൻ ''
ഞാനിതാ വരുന്നു വേഗം ഡ്രസ്സ്‌ മാറ്റി നിൽക്കിൻ വേഗം കോളേജിൽ പോണം അത്യാവശ്യം വേണ്ട സാദനങ്ങളും എടുത്തു വെക്കി ഞാനിതാ എത്തി !!
ഞാൻ വേഗം വണ്ടി അവിടെയിട്ട് തിരിച്ചു ''ഭാര്യ വീട്ടിലേക്കു അധിവേഗത്തിൽ ഓടിച്ചു 'എത്ര വേഗത്തിൽ ഓടിച്ചിട്ടും വണ്ടിക്കു വേഗത പോര എന്ന തോന്നൽ  ''
 ഭാര്യ വീട്ടിലെത്തി സാദനങ്ങൾ എല്ലാം വണ്ടിയിൽ കയറ്റി ഭാര്യയോടും ഭാര്യയുടെ ഉമ്മാനോടും ജേഷ്ട്ടതി യോടും  വണ്ടിയിൽ കയറാൻ പറഞ്ഞു !!
വണ്ടി സ്റ്റാട്ടാക്കാൻ നോക്കുമ്പോൾ വണ്ടി സ്റ്റാട്ടാകുന്നില്ല !!എന്റെ ഉള്ളിൽ ഒരു അപായ സൂചന മുഴങ്ങി !!വണ്ടി വാങ്ങിച്ചിട്ട് നാല് മാസമായിട്ടു ഇന്നേ വരെ ഒരു സ്റ്റാർട്ടിങ്ങ് ട്രബൾ വരെ ഉണ്ടായിട്ടില്ല പക്ഷെ ഇപ്പോൾ ''എന്തോ എന്റെ മനസ്സ് ആകെ കലുഷിതമായി ,ഒരു അപകടം വരാനുള്ളത് പോലെ  തോന്നി ''കോളെജിലേക്കുള്ള  ഈ പോക്ക് അത്ര നല്ലതിനല്ല എന്ന്എന്റെ മനസ് മന്ത്രിച്ചു''ഞാൻ പടച്ച വനോട് കാവലിനെ തേടി ''
ഭാര്യയുടെ ഉപ്പാനോട് വണ്ടി തള്ളാൻ പറഞ്ഞു !!അങ്ങിനെ വണ്ടി തള്ളി സ്റ്റാട്ടാക്കി മെഡിക്കൽ കോളെജിലേക്ക് പായിച്ചു ''
 അവസാനമായി കാണിച്ച യൂറോളജിയിലേക്കാണ് ഞങ്ങൾ   നേരെ പോയത്, യൂറോളജിയിലെ ഡോക്റ്റർ പരിശോധന തുടങ്ങിയപ്പോൾ തന്നെ ഞാൻ ഡോക്റെരോട് പറഞ്ഞു ''നിർബന്തമായും ഇവിടെ അട്മിറ്റാക്കണം സാർ ''
ഡോക്റ്റർ എന്നെ നോക്കിയിട്ട് പറഞ്ഞു ''
''എങ്കിൽ നിങ്ങൾ മെഡിസിൻ  വിഭാഗത്തിൽ പോണം അല്ലെങ്കിൽ അത്യാഹിത വിഭാഗത്തിൽ പോണം  ''
''ശരി എന്നാൽ ഞങ്ങൾ അങ്ങോട്ട്‌ പോവാം ,,
 സൂപ്പെര് സ്പെഷ്യാലിറ്റി യിൽ നിന്നും ഇറങ്ങി മെഡിസിൻ വിഭാഗത്തിൽ ചെന്ന് നേരെ കൌണ്ടറിൽ ഇരിക്കുന്നവരോട് കാര്യങ്ങൾ പറഞ്ഞു ''അവർ അപ്പോൾത്തന്നെ ഞങ്ങളുടെ    കയ്യിലുണ്ടായിരുന്ന ഫയൽ ഡോക്ട്ടെരുടെ റൂമിലേക്ക്‌ കൊടുത്തു !!
ഏതാനും നിമിഷങ്ങള്ക്കകം ഞങ്ങളെ   അകത്തേക്ക് വിളിച്ചു ''ഡോക്റ്റർ  ഞങ്ങളോട്  കാര്യങ്ങൾ  ചോദിച്ചു ''
''എന്താ ഉണ്ടായത് ??
''ഏകദേശം ഒരു വർഷത്തോളമായി ,ആദ്യം വയറിൽ  ഗ്യാസായിട്ടാണ് വന്നത് പിന്നീട് വയറു പുകഞ്ഞു കത്തി കാളുകയാണ് ചെയ്തത് ,പല പല ഹോസ്പ്പിറ്റൽ കളിലും മാറി മാറി കാണിച്ചു ഒരു കുറവും ഇല്ല !!ഇപ്പോളൊരു നാല് മാസമായി മഞ്ഞ കളറിൽ കൊഴുത്ത വെള്ളം ശര്ദ്ധിക്കുന്നു ഇപ്പോൾ ഭക്ഷണവും കഴിക്കാൻ കഴിയുന്നില്ല ,ഭക്ഷണം കഴിച്ചാലും ശര്ദ്ധിക്കുമ്പോൾ ഭക്ഷണമല്ല ശര്ദ്ധിക്കുന്നത് !! ഇതങ്ങിനെ തുടർന്ന് ,ഇവിടെ മെഡിക്കൽ കോളേജിൽ ഗ്യാസ്ട്രോ എന്ട്രോളജിയിൽ കാണിക്കാൻ തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു ,അവർ തരുന്ന മരുന്ന് സ്ഥിരമായി കഴിക്കുന്നുണ്ട് !!അങ്ങിനെ   ഇന്ന് രാവിലെ രക്തം ശര്ദ്ധിച്ചത്!!
''ഓക്കേ എന്നിട്ട് ''ഇപ്പോൾ മലം എങ്ങിനെ പോവുന്നത് ??
''മലം കറുത്ത നിറത്തിലാണ് പോവുന്നത് ' നൈചോറോ ബിരിയാണിയോ പാലോ കഴിച്ചാൽ നല്ലോണം കറുത്ത കളറിൽ  വയറ്റിന്നു പോവും   !!
''രക്തം ശര്ദ്ധിച്ചത് കുറെയുണ്ടോ ??
‘’ങാ ,രണ്ടു ഗ്ലാസിന്റെ അടുത്ത് വരും ''
ഡോക്റ്റർ എന്റെ നേരെ  നോക്കിയിട്ട് പറഞ്ഞു ,നിങ്ങൾ ഒപിയിൽ പോയി ഒരു അഡ്മിറ്റ്‌ ബുക്ക്‌ വാങ്ങിയിട്ട് വരൂ !!
ഞാൻ പെട്ടന്ന് പോയി അഡ്മിറ്റ്‌ ബുക്കും കൊണ്ട് വന്നു ''
ഡോക്റ്റർ അതിൽ എന്തൊക്കെയോ കുത്തി കുറിച്ച്  കയ്യിൽ തന്നിട്ട് പറഞ്ഞു  ''ഇത് ആറാം നമ്പര് വാർഡിൽ കൊടുത്താൽ മതി ''
ആറാം നമ്പര് വാർഡിൽ പോയി നോക്കുമ്പോൾ ആളുകള് തിങ്ങി നിറഞ്ഞു കട്ടിലടിയിൽ വരെ രോഗികള്  കിടക്കുന്നു !!അഡ്മിറ്റ്‌ ബുക്കിൽ സീരിയസ്സാണെന്ന് എഴുതിയത് കൊണ്ടാവും നേഴ്സ്  ഒരു കട്ടിൽ തരപെടുത്തിതന്നു !
പിറ്റെന്നു രാവിലെ തന്നെ പഴയ എന്ടോസ് കോപ്പി ചെയ്ത റൂം നമ്പര്  അഞ്ചിലേക്ക് കൊണ്ട് പോയി ,വീണ്ടും ഒന്നൂടെ എന്ടോസ് കോപി ചെയ്യാൻ ''ഒരു മണിക്കൂറിനു ശേഷം ഭാര്യയെ  പുറത്തേക്കു കൊണ്ട് വന്നു !!അവൾ പറ്റെ അവശതയിൽ ആയിരുന്നു  !!അന്ന് തന്നെ ആ അഞ്ചാം  വാർഡിൽ നിന്നും   ഗ്യാസ്ട്രോ എന്ട്രോളാജി വിഭാഗത്തിലെ ഇരുപത്തി ആറിലേക്ക് മാറ്റി ,ഉച്ച കഴിഞ്ഞു റിപ്പോര്ട്ട് തരാം എന്നും ഡോക്റ്റർ  പറഞ്ഞു ''
കുറച്ചു കഴിഞ്ഞപ്പോഴേക്കും ''അവിടുത്തെ ഡോക്റ്റർ എന്നെ വിളിച്ചു തോളിൽ കയിട്ടു കോറിഡോറിലൂടെ കുറച്ചു ദൂരം നടന്നു ഞങ്ങൾ ,എന്നിട്ട് ഡോക്ടറുടെ കയ്യിലുണ്ടായിരുന്ന ബയോപ്സി  എന്റെ  കയ്യിൽ തന്നിട്ട് പറഞ്ഞു ഇത് നിങ്ങൾ പത്തോളജിയിൽ  കൊണ്ട് പോയി കൊടുക്കുക !!അവിടുന്ന് ഉള്ള റിപ്പോര്ട്ട് ഒരു പത്തു ദിവസമാവും കിട്ടാൻ
'' എന്നിട്ട് എന്നോട്  പറഞ്ഞു ''ഇനി പറയുന്നത് നിങ്ങൾ ശ്രദ്ധിച്ച് കേള്ക്കുക !!   നിങ്ങളുടെ ഭാര്യക്ക് ആമാശയത്തിൽ  ക്യാൻസർ ആണ് !!
 ഞാൻ ആകെ തരിച്ചു നിന്ന് പോയി !!എനിക്ക്  സ്ഥലകാല ബോധം നഷ്ട്ടപെടുന്നോ എന്ന് തോന്നി ??
ഡോക്റ്റർ വീണ്ടും തുടര്ന്നു, ''ഞങ്ങൾ ഇന്ന് (CT) സ്കാനിങ്ങിനു എഴുതി തരാം അത് നിങ്ങൾ  കൊണ്ട് പോയി മുകളിൽ  (CT) സ്കാനിംഗ് എടുക്കുന്ന സ്ഥലത്ത്  കൊടുക്കുക ,അവര് എന്നാണു തിയതി തരുന്നത് എന്ന് ഞങ്ങളെ അറിയിക്കുക ,നിങ്ങളുടെ ഭാര്യ ചെറു പ്രായമാണ് അതുകൊണ്ട് എത്രയും പെട്ടന്ന് സ്കാനിംഗ് ചെയ്യാനുള്ള തിയതി ഞങ്ങൾ ഇടപെട്ടു  വാങ്ങിച്ചു തരാം ,എന്നിട്ട് എത്രയും പെട്ടന്ന് ഓപറേഷൻ നടത്തിയാൽ കുഴപ്പമൊന്നും ഉണ്ടാവില്ല  ,സാരമില്ല ,നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട !നിങ്ങൾ ആദ്യം ബയോപ്സി പത്തോളജിയിൽ കൊണ്ട് പോയി കൊടുക്കുക ''അതും പറഞ്ഞു ഡോക്റ്റർ തിരിഞ്ഞു നടന്നു ''
തലയിൽ ഒരു വണ്ട്‌ മൂളുന്നത് പോലെഎനിക്ക്   തോന്നി ,എന്ത് ചെയ്യണമെന്നു ഒരു നിശ്ചയമില്ല !! ശരീരം തളരുന്നത് പോലെ  തോന്നി എനിക്ക്  അടുത്ത് കണ്ട സിമന്റു ബെഞ്ചിൽ ഞാൻ തളര്ച്ചയോടെ ഇരുന്നു !!
മൂന്നു മാസം മുൻപ് എന്ടോസ് കോപി ചെയ്തപ്പോൾ ആമാശയത്തിൽ നീരാണ് എന്ന് പറഞ്ഞ  ,അതെ  ഡോക്റ്റർ ഇപ്പോൾ ക്യാൻസർ ആണ് എന്ന് പറയുന്നു ഡോക്റ്റർ കള്ളം പറയുകയാണോ ?എന്ന് പോലും ഞാൻ സംശയിച്ചു , ഞാൻ പത്തോളജി ലാബിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ പലപ്പോഴും വീഴാൻ പോയി രണ്ടാം നിലയുടെ മുകളിൽ എത്തിയപ്പോഴേക്കും കണ്ണിൽ എന്തോ ഇരുട്ട് കയറുന്നത് പോലെ ,ഡോക്റ്റർ പറഞ്ഞത് വിശ്വസിക്കാതിരിക്കാൻ  ഞാൻ നന്നേ പാട് പെട്ടു !!
പത്തോളജി ലാബിൽ ബയോപ്സി കൊണ്ട് പോയി കൊടുത്തു ചീട്ടും വാങ്ങി  തിരുച്ചു  ഇറങ്ങുമ്പോൾ മനസ്സ് മറ്റെവിടെയോ ആയിരുന്നു  , അത്  കൊണ്ട് തന്നെ  പലപ്പോഴും  എനിക്ക് വഴി തെറ്റി പോയി , തിരിച്ചു വാർഡിൽ എത്തി ഭാര്യയുടെ മുഖം കണ്ടപ്പോൾ സങ്കടം  അടക്കാനായില്ല ,കരച്ചിലിന്റെ വക്കിൽ എത്തിയതും  ഞാൻ വേഗം വാർഡിന്റെ പുറത്തു കടന്നു   വാർഡിന്റെ അടുത്ത്  കോറി ഡോറിലെ  സിമ്മന്റ് ബഞ്ചിൽ പോയി കമഴ്ന്നു   കിടന്നു തന്റെ ദുർവിധിയോർത്തു   കുറെ നേരം കരഞ്ഞു !!

അല്ലാഹു ഇന്നോ ഇന്നലയോ അല്ല എന്നെ പരീക്ഷിക്കാൻ തുടങ്ങിയിട്ട്  എന്റെ ചെറുപ്പ കാലം  അത്ര ദുരിതതിലായിരുന്നു , ഉപ്പാന്റെയും ഉമ്മാന്റെയും മക്കളിൽ മൂത്ത ആളായത് കൊണ്ട് എല്ലാ ഭാരവും എന്റെ  തലയിലായിരുന്നു ചായക്കടയിലെ നേരം വെളുത്തു രാത്രിയാവുന്നതു വരെയുള്ള കഠിനമായ ജോലിയും അത് കഴിഞ്ഞുള്ള പഠിപ്പും പിന്നെ പിന്നെ പഠിപ്പിൽ ശ്രദ്ധിക്കാൻ കഴിയാതെ പലകുറി ക്ലാസിൽ തോറ്റും പത്താം ക്ലാസ് പാസായിട്ടും ദാരിദ്ര്യം കൊണ്ട്  PDC ക്കു  പോവാൻ പറ്റാതെ കുറെ കൂലിപ്പണിക്ക് പോയി അവസാനം ഒരു നാഷണൽ പെർമിറ്റ് ലോറിയിൽ കയറി ഇന്ത്യയുടെ ഏകദേശം ഭാഗങ്ങളിലും യാത്ര ചെയ്തു പലരുടെയും ജീവിതം കണ്ടു പഠിച്ചപ്പോൾ എന്റെ ജീവിതം പരീക്ഷണങ്ങളിൽ  ഒന്നുമല്ല എന്ന് എനിക്ക് മനസിലായി പക്ഷെ ഇപ്പോൾ ഞാൻ പതറി പോവുന്നുണ്ടോ എന്ന് എനിക്ക് തോന്നി !!

നാട്ടിലെ ദുരിത ജീവിതത്തിൽ നിന്ന് കുറച്ചെങ്കിലും ആശ്വാസം കിട്ടുമെന്ന് കരുതി ഗൾഫിലേക്ക്‌ വിമാനം കയറി ,ഓരോ പ്രാവശ്യവും നാട്ടിൽ ചെല്ലുമ്പോൾ ഓരോരോ പ്രസ്നങ്ങൾ എന്നെ കാത്തിരിക്കുന്നുണ്ടാവും ,അങ്ങിനെ അടുത്ത കാലത്തൊന്നും ഇനി നാട്ടിൽ പോവില്ല എന്ന് ഉറപ്പിച്ചു ഇരിക്കുമ്പോഴാണ് ഉമ്മാന്റെ അസുഖ വിവരം അറിയുന്നത് !! പ്രിയപ്പെട്ട ഉമ്മ ശരീരത്തിന്റെ  ഒരു ഭാഗം തളര്ന്നു മൂക്കിൽ ട്യൂബിട്ടു മെഡിക്കൽ കോളേജിന്റെ ഒരു വാർഡിൽ  കിടക്കുന്നു  !!അവ്ടുന്നു അഞ്ചാം ദിവസം വീട്ടില് കൊണ്ട് പോയി അധികം താമസിയാതെ അടുത്തുള്ള ഒരു   ആയുർവേദ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയും  ദിവസവും ഉഴിച്ചിലും കിഴി വെക്കലും ധാര കോരലും ഒക്കെയായി  ശരീരം തളര്ന്നതിന്റെ   ക്രത്യം നാല്പതാം ദിവസം  ഉമ്മാന്റെ കയ്യും പിടിച്ചു ആ ഹോസ്പ്പിറ്റൽ ന്റെ മുറ്റത്തൂടെ നടന്നു ഞാൻ '' ഇത് കണ്ടു അവിടെയുണ്ടായിരുന്ന രോഗികള്ക്കും ഡോക്ടർക്കും ഒരു അത്ഭുത മായിരുന്നു !! കാരണം അത്രയ്ക്ക് അവശതയിൽ ആയിരുന്നു അവിടെ അഡ്മിറ്റ്‌ ചെയ്യുമ്പോൾ എന്റെ ഉമ്മാന്റെ അവസ്ഥ !!അന്ന് അതിനെയെല്ലാം തരണം ചെയ്തു വീണ്ടും  ഗൾഫിലേക്ക്‌ കയറിയതാണ്  ,ഇപ്പോൾ വിധി മറ്റൊരു രൂപത്തിൽ , അവിടെ കിടന്നു കുറെ കരഞ്ഞു ഞാൻ  എപ്പോഴോ അങ്ങിനെ ഉറങ്ങിപോയി ,
എന്തോ ശബ്ദം കേട്ടാണ്  ഞാൻ ഞെട്ടി ഉണര്ന്നത് കണ്ണ് തിരുമ്മി  നോക്കുമ്പോൾ ഭാര്യയുടെജേഷ്ട്ടത്തിയാണ്  , തന്നെ കാണാഞ്ഞിട്ട് തിരഞ്ഞു വന്നതാണ് ''
''അല്ല എന്താ ഇവിടെ വന്നു കിടക്കുന്നു ? 
''ഏയ് ഒന്നൂല്ല വെറുതെ വന്നു കിടന്നതാ ''
ന്നാ വെരിൻ വാർഡിലേക്ക് നിങ്ങളെ കാണാഞ്ഞിട്ട് മാളു ചോദിക്കുന്നുണ്ട് ?
ങാ  ഞാൻ വരാം ങ്ങള് നടന്നോളി ''
ഭാര്യയുടെ ജേഷ്ട്ടത്തിയെ   പറഞ്ഞയച്ചിട്ടു ഞാൻ വീണ്ടും കുറച്ചു നേരം അവിടെ തന്നെ ഇരുന്നു '' ഒരു കാര്യം മനസിലുറപ്പിച്ചു !!വിധിയെ തടുക്കാൻ ആര്ക്കും കഴിയില്ല ,എങ്കിലും വരുന്നതിനെ നേരിടുക തന്നെ , ഞാൻ മനസിനെ പറഞ്ഞു പാകപെടുത്തി പതുക്കെ വാർഡിലേക്ക് നടന്നു!!അന്ന് ആരോടും പറയാതെ ആ രഹസ്യം ഞാൻ ഒറ്റയ്ക്ക് കൊണ്ട് നടന്നു ആരോടെങ്കിലും പറയണമെന്നുണ്ട് അത്രയും സങ്കടം കുറഞ്ഞു കിട്ടുമല്ലോ ആരോടാണ് പറയുക ?

പിറ്റേ ദിവസം രാവിലെ വീണ്ടും റൂം നമ്പര് അഞ്ചിലേക്ക് കൊണ്ട് പോയി അന്ന് കൊളോസ് കോപി ചെയ്യാൻ ഉണ്ടായിരുന്നു  ( പുറകിൽ കൂടി )ട്യൂബ് ഇടാൻ ആ പരിശോധനയും  കഴിഞ്ഞു  വന്നപോഴേക്കും ഭാര്യ പറ്റെ അവശതയായിരുന്നു ,(വയറിനുള്ളിലേക്ക് ഇറക്കുന്ന ട്യൂബിൽ നല്ല പ്രകാശിക്കുന്ന ബള്ബും അതിൽ തന്നെ ക്യാമറയും ബയോപ്സി കുത്തി എടുക്കാനുള്ള സിറിഞ്ചും  ഉണ്ടാവും ഇത് എല്ലാം കൂടിയുള്ള ട്യൂബ് നേരെ കമ്പ്യൂട്ടെരിലേക്ക് കണക്റ്റ് ചെയ്തിട്ടാണ് പരിശോധന )അന്നും ബയോപ്സി എടുത്തു കയ്യിൽ തന്നിട്ട്  പത്തോളജിയിൽ കൊണ്ടു  കൊടുക്കാൻ പറഞ്ഞു  ,പിന്നീട് രക്തം എടുത്തു  പല തരം ടെസ്റ്റുകളും ,രക്തം കുറവ് വരുമ്പോൾ രക്ത ബാങ്കിൽ പോയി രക്തം കൊണ്ട് വന്നു കയറ്റും ,
ദിവസങ്ങള് ഇഴഞ്ഞു നീങ്ങി ,ഇതിനിടയിൽ  ഭാര്യക്ക് ക്യാൻസർ ആണെന്ന് ഉള്ള  ആ രഹസ്യം എനിക്ക് ഒറ്റയ്ക്ക്  കൊണ്ട് നടക്കാൻ കഴിഞ്ഞില്ല ഇത് ആരോടെങ്കിലും പറഞ്ഞാൽ കുറച്ചെങ്കിലും വിഷമം തീര്ന്നാലോ എന്ന് കരുതി ഭാര്യയുടെ ജെഷ്ട്ടതിയോടു പറഞ്ഞു ''പിന്നീട് അവരും  കരച്ചിലായി,
ഉടനെ തന്നെ  (CT) സ്കാൻ കഴിഞ്ഞു പിറ്റെ ദിവസം ഞങ്ങൾ കോളേജിൽ നിന്ന് ഡിസ്ചാർജായി  ,ഇനിയുള്ള ചികിത്സ എല്ലാത്തിന്റെയും റിസൾട്ട് കിട്ടിയതിനു ശേഷമേ തുടരാൻ പറ്റൂ അങ്ങിനെ ഞങ്ങൾ വീട്ടിലേക്കു യാത്രയായി ,  എനിക്ക്   ആകെ കൂടി ഒരു പ്രതീക്ഷ റിസൾട്ട് കിട്ടിയാൽ ഓപറേഷൻ നടത്തി ഭാര്യയെ  രക്ഷിച്ചെടുക്കാം എന്നാണ്  ??
(CT) സ്കാൻ റിസൾട്ട് തരാം എന്ന് പറഞ്ഞ ദിവസം റിസൾട്ടിനു ചെന്നപ്പോൾ അവിടെയുള്ള ഡോക്റ്റർ എന്നോട് പറയുന്നത് '' നിങ്ങളുടെ ഭാര്യയുടെ (CT) സ്കാനിംഗ് ഒന്നൂടെ എടുക്കണം അതുകൊണ്ട് നാളെ ഭാര്യയെ കൂട്ടി വരണം ,എന്ന് അങ്ങിനെ പിറ്റേ ദിവസം ഞാൻ  ഭാര്യയെ കൂട്ടി സ്കാനിങ്ങിനു ചെന്നു,സ്കാനിംഗ് എടുക്കുന്നതിനു മുന്പുതന്നെ വെള്ളം കുടിച്ചു വയറു ഫുൾ ഫിറ്റാക്കണം അല്ലെങ്കിൽ സ്കാനിങ്ങിൽ തെളിഞ്ഞു കാണില്ല ഭാര്യക്കാണെങ്കിൽ കുറച്ചു വെള്ളം കുടിക്കുമ്പോൾ  തന്നെ മൂത്ര മൊഴിക്കാൻ പോണം മൂത്രമൊഴിക്കാതെ പിടിച്ചു നില്ക്കാൻ കഴിയുന്നില്ല !!
അന്നും സ്കാനിംഗ് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു    റിസൾട്ടിനു ചെന്നപ്പോൾ വീണ്ടും സ്കാൻ ചെയ്യണം എന്ന് അങ്ങിനെ മൂന്നാം പ്രാവശ്യവും സ്കാൻ ചെയ്തു, അപ്പോഴേക്കും ബയോപ്സി റിസല്ട്ടിന്റെ തിയതി അടുത്തിരുന്നു,, എന്റെ ഉള്ളിൽ ആകെ തീയാണ് ബയോപ്സി റിപ്പോര്ട്ട് വാങ്ങിക്കാൻ പോകുന്ന സമയത്ത് ''ബയോപ്സി റിപ്പോര്ട്ടിന്റെ ഫലം നെഗറ്റീവു ആകണേ ,ഡോക്റ്റർ മാര് പറഞ്ഞത് തെറ്റ് ആവണേ എന്ന പ്രാർഥനയോടെ യാണ് അന്ന്  പത്തോളജിയുടെ പടി കയറിയത് ഞാൻ  ,
 കയ്യിലുണ്ടായിരുന്ന ശീട്ട് കാണിച്ചു കൊടുത്തു ,ഉടൻ തന്നെ സീറ്റിൽ ഉണ്ടായിരുന്ന സ്ത്രീ അതുവാങ്ങി റിസല്റ്റ് തപ്പി എടുത്തു എന്നിട്ട് എന്നോട് ചോദിച്ചു ?
നിങ്ങൾ രോഗിയുടെ ആരാ ?
ഭര്ത്താവ് ''
ഇത് നിങ്ങളുടെ കയ്യിൽ തരാൻ പാടില്ല ,ഇത് ഞങ്ങൾ ഡോക്റ്റർ ക്ക്  നേരിട്ട് എല്പ്പിക്കാരാണ് പതിവ് , എന്നിട്ട് അവർ അടുത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയോട് എന്തോ ചോദിച്ചു എന്നിട്ട് വീണ്ടും എന്നോട് ചോദിച്ചു ,
നിങ്ങളുടെ ഭാര്യക്ക് എന്താ അസുഖം ?
'' ഞാൻ സങ്കടത്തോടെ ഒരു നിമിഷം മിണ്ടാതെ നിന്നു ''എന്നിട്ട് പറഞ്ഞു
ക്യാൻസർ ആണെന്നാണ്‌ ഡോക്റ്റർ പറഞ്ഞത് ഈ ബയോപ്സി റിപ്പോര്ട്ട് കിട്ടിയാലേ രോഗം സ്ഥിരികരിക്കുകയുള്ളൂ ''അത് ശരിയാണോ മാഡം ?? 
 അവരൊന്നു തലയാട്ടി ''ശരിയെന്ന മട്ടിൽ''
എന്നെ ഒരു നിമിഷം ദയനീയതയോടെ നോക്കി എന്നിട്ട് വീണ്ടും ചോദിച്ചു ,എത്ര വയസ്സുണ്ട് ഭാര്യക്ക് ?
''മുപ്പത്തിമൂന്ന് ''
''  പിന്നീട് ഒന്നും മിണ്ടാതെ ആ റിസല്ട്ടും വാങ്ങി തലയും താഴ്ത്തി ഞാൻ പടികളിറങ്ങി നടന്നു ,
 പിന്നീട്  ഞാൻ പോയത് (CT) സ്കാനിംഗ് റിപ്പോര്ട്ട് വാങ്ങിക്കാനാണ് ,അവിടെ ചെന്നു ഡോക്റ്ററെ കണ്ടപ്പോൾ റിസല്റ്റ് ടൈപ്പ് ചെയ്തു ആയിട്ടില്ല ,അതോടെ  ഡോക്റ്റരോട് അരിശം വന്നു  എനിക്ക്   നല്ലോണം   നാല് വർത്തമാനം പറഞ്ഞു ആ എഴുതിയ റിസല്ട്ടും  വാങ്ങി നടന്നു  ''
പിറ്റേ ദിവസം ഞങ്ങൾ നേരത്തെ ഒപ്പിയിൽ എത്തി (OP) ചീട്ടും എടുത്തു (63)ന്റെ  സർജറി വിഭാഗത്തിന് മുന്നില് പേര് വിളിക്കുന്നതും  കാത്തു നിന്നു ,
''നഫീസ 33 വയസ്സ് ''  വിളി കേട്ടതും  ഞാൻ ആദ്യം അകത്തു കയറി ,ഒരു ലേഡി  ഡോക്ട്ടരാണ് കസേരയിൽ ഉണ്ടായിരുന്നത് അവരോടു ആദ്യമേ പറഞ്ഞു ,എന്റെ ഭാര്യക്കാണ് അസുഖം അവൾക്കു ഈ അസുഖത്തെ പറ്റി അറിയില്ല മാഡം ഒന്ന് ശ്രദ്ധിക്കണം''
അവർ എന്നെ നോക്കി തലയാട്ടി ''
 ഭാര്യയോടു പുറത്തു നില്ക്കാൻ പറഞ്ഞു ,എന്നിട്ട് എന്റെ കയ്യിലുണ്ടായിരുന്ന ബയോപ്സി റിപ്പോർട്ടും (CT)സ്കാനിംഗ് ഫിലിമും സ്കാനിംഗ് റിപ്പോര്ട്ട് എഴുതിയതും  വാങ്ങി നോക്കി  !!
സ്കാനിംഗ് ഫിലിം നോക്കിയിട്ട് ചുറ്റു വട്ടത് ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥി കളോട്  ഫിലിമിലേക്ക് ചൂണ്ടി കാണിച്ചിട്ട്  എന്തൊക്കെയോ  ഇന്ഗ്ലീഷിൽ പറയുന്നുണ്ട് ''അൽപനേരം കഴിഞ്ഞു 
പുറത്തു നിന്നിരുന്ന  ഭാര്യയെ ഞാൻ  അകത്തേക്ക്  വിളിച്ചു ''ഭാര്യയെ
 ചെറുതായൊന്നു പരിശോധിച്ചിട്ട് മറ്റൊരു റൂമിലേക്ക്‌ കൂട്ടി കൊണ്ട് പോയി ''
മെഡിക്കൽ വിദ്യാർഥികൾ എന്നോട് എന്തൊക്കെയോ  വിശേഷങ്ങൾ ചോദിച്ചു ഒന്നും എനിക്ക് ഓർമ്മയില്ല   ചോദിക്കുന്നുണ്ട് എല്ലാത്തിനും മറുപടി പറയുന്നുണ്ട് ഞാൻ  ''
അല്പ്പം കഴിഞ്ഞു   ഭാര്യയെ പുറത്തു തന്നെ നിറുത്തി ഡോക്റ്റർ അകത്തേക്ക് വന്നു ഒരു ദീര്ഖ നിശ്വാസത്തോടെ  എന്നോട് പറഞ്ഞു ''
 ക്ഷമിക്കണം  നിങ്ങൾ വളരെ വൈകി പോയി ''
അപ്പോൾ ഞാൻ പറഞ്ഞു'' ഞങ്ങൾ ഇവിടെ കാണിക്കാൻ തുടങ്ങിയിട്ട് നാലര മാസം കഴിഞ്ഞു മാഡം , ഇപ്പോഴാണ് ഈ അസുഖം കണ്ടു പിടിച്ചത് ഇനി എന്ത് ചെയ്യും ഡോക്റ്റർ ??
അപ്പോൾ ഡോക്റ്റർ പറഞ്ഞു ''ഈ അസുഖത്തിന്റെ ഫസ്റ്റ് സ്റ്റെജ് ഓപറേഷൻ ചെയ്യലാണ് ''അതിനു ക്യാൻസർ തുടക്കത്തിൽ തന്നെ കാണണം 'എന്നാൽ ആ ഭാഗം മുറിച്ചു മാറ്റാം ,പിന്നെ രണ്ടാം സ്റ്റെജ് റെഡിയെഷൻ ആണ്'' അത് ഈ അസുഖം ഏതെങ്കിലും ഒരു അവയവത്തിനു അതായത് കുടലിനോ കിട്നിക്കോ ഉള്ളിലെ  മറ്റേതെങ്കിലും അവയവത്തിനോ  പിടി പെട്ടാൽ ആ ഭാഗം റെഡിയെഷൻ  ( റേഡിയോ തെറാപി) ചെയ്യാം''ഇപ്പോൾ   ഇത് മേൽ പറഞ്ഞ രണ്ടും ചെയ്യാൻ കഴിയില്ല !!വയറിൽ മൊത്തം പരന്നു പോയി !!  അതായത് മൂന്നാം സ്റ്റെജു കീമോ തെറാപി ചെയ്യാം ,അതിനും ഒരു പരിധിയുണ്ട് ,അത് കൊണ്ട് നിങ്ങൾ അവര്ക്ക് വേണ്ടത് എന്താണന്നു വെച്ചാൽ അത് കഴിക്കാൻ കൊടുക്കുക '' അവരുടെ  ആഗ്രഹം നിറവേറ്റി കൊടുക്കുക !!,പരമാവധി രണ്ടു വര്ഷം അവരെ  പ്രതീക്ഷിച്ചാൽ മതി !!
ഞാൻ ക്യാൻസർ ഒപിയിലേക്ക് എഴുതിതരാം  അവിടെ കാണിച്ചാൽ മതി ''എന്ന് പറഞ്ഞു ആ ലേഡി ഡോക്റ്റർ മറ്റൊരു കടലാസിൽ എന്തൊക്കെയോ കുത്തി കുറിച്ച്  കയ്യിൽ തന്നു  !!
ഇത് കേട്ടതും ഞാൻ  ആകെ തളര്ന്നു ''ഇരിക്കണോ കിടക്കണോ എന്നൊന്നും എനിക്ക്  അറിയുന്നില്ല ,ഞാൻ  ആ കടലാസും വാങ്ങി പുറത്തു കടന്നു''
ഭാര്യയും ഭാര്യയുടെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ  ജേഷ്ട്ടതിയും  ഉമ്മയും  എന്നെ അനുഗമിച്ചു .''
ഞാൻ പല പ്രാവശ്യം ആ കോറിഡോറിലൂടെ  നടക്കുമ്പോഴും (67)   നമ്പര്  ക്യാൻസർ ഒപി എന്ന് എഴുതിയത് കണ്ടിട്ടുണ്ട് !! അവിടെ എത്തുമ്പോൾ ഒരു പ്രത്യക മണം മൂക്കിലേക്ക് തുളച്ചു കയറും ചില ആളുകള് മൂക്ക് പൊത്തി പോവുന്നത് കാണാം ,എന്താണ് അവിടെ ഇത്ര മണം എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല   ''  അറുപത്തി ഏഴാം നമ്പര് വാതിൽ കടക്കുമ്പോൾ   ഭാര്യ ''ക്യാൻസർ (OP)എന്ന ബോടിലേക്ക് നോക്കി   ഉമ്മാനോട്  പറയുന്നത്  കേട്ടു''
 ങാ ഹാ  പോയി പോയി ഇങ്ങോട്ടാണോ എത്തിയത് ??
ഞാൻ പതുക്കെ ഭാര്യയുടെ ചെവിയിൽ പറഞ്ഞു ഇവിടെ അൾസറിനു വേറെ ഒപിയില്ല അത് ഇവിടെ തന്നെയാണ്, നോക്കുന്നത് !! അൾസറിന്റെ ഒപി നീ ഇവിടെ എവിടെയെങ്കിലും കാണിച്ചു തര്വാ ??
പിന്നീട് ഭാര്യ ഒന്നും മിണ്ടിയില്ല !!
  കയ്യിലുണ്ടായിരുന്ന സർജറി വിഭാഗത്തിൽ നിന്നു തന്ന ചീട്ട്  ഞാൻ അവിടെ കൊടുത്തു ''
അല്പ്പം കഴിഞ്ഞപോഴേക്കും  ഞങ്ങളെ അകത്തേക്ക് വിളിച്ചു  കയിലുണ്ടായിരുന്ന മറ്റു പേപ്പറുകൾ എല്ലാം അവിടെയുള്ള ലേഡി  ഡോക്ടർക്ക്  കാണിച്ചു കൊടുത്തു ഓപ്പറേഷൻ ചെയ്യാൻ വല്ല പഴുതുമുണ്ടോ  എന്നറിയാൻ ആകാംഷയോടെ  ഞാൻ ഡോക്റ്ററെ നോക്കി !!
പത്തു മിനിട്ടോളം ആ പേപ്പര്  അവർ നോക്കി അതിനു ശേഷം  ഭാര്യയേയും കൂട്ടി ലേഡി ഡോക്റ്റർ പച്ച വിരിയിട്ട കർട്ടനു മറവിലേക്ക് കൊണ്ട് പോയി, അൽപ നിമിഷത്തിനു ശേഷം തിരിച്ചു വന്നു എന്നിട്ട്  ഭാര്യയോടു പുറത്തിരിക്കാൻ പറഞ്ഞു ,എന്നിട്ട് എന്നോട്  പറഞ്ഞു ഇപ്പോൾ കീമോ തെറാപ്പി ചെയ്യട്ടെ ,ഏതായാലും വലിയ പ്രതീക്ഷ വേണ്ട !!
കാരണം മലദ്വാരം വരെ എത്തിയിട്ടുണ്ട് ക്യാൻസറിന്റെ സെല്ലുകൾവളര്ന്നിട്ടു , വയർ മൊത്തം അസുഖം പരന്നിട്ടാണ് അത് മലദ്വാരത്തിലേക്ക് എത്തിയത് അതുകൊണ്ടാണ് മലം കറുത്ത കളറിൽ വരുന്നത് !!
ഞാൻ ഈ എഴുതി തരുന്ന ടെസ്റ്റുകൾ ഉടൻ തന്നെ ചെയ്യുക ഇവിടെ കോളേജിൽ തന്നെയുണ്ട്‌ ഇല്ലാത്തത് പുറത്തു നിന്ന് ചെയ്യേണ്ടി വരും '' ഈ ടെസ്റ്റിന്റെ റിസൾട്ട് കിട്ടിയിട്ടേ കീമോ ചെയ്യാൻ പറ്റുകയുള്ളൂ  അര മണികൂറോളം ലേഡി ഡോക്റ്റർ  പല തരം പേപ്പറിലും എഴുതി എന്നിട്ടു എന്റെ  കയ്യിൽ തന്നു ’’
പിറ്റേന്ന് മുതൽ ഞങ്ങൾ  യൂറോളജിയും  കാർഡിയോളജിയും നെഫ്രോളജിയും ന്യൂറോളജിയും  കയറിയിറങ്ങി അതിനു പുറമേ രക്തം ടെസ്റ്റ് ചെയ്യാൻ പുറമെയുള്ള ലാബുകളിലും കൊടുത്തു റിസൾട്ടിനു കാത്തിരുന്നു ''
ആ ഇടക്കാണ്എന്റെ   ഒരു അയൽവാസി  പറഞ്ഞറിഞ്ഞു കർണാടകയിൽ കൊടലിപെട്ട എന്ന സ്ഥലത്ത് ക്യാൻസറിനു പച്ച മരുന്ന് കൊടുക്കുന്നത് ,അങ്ങിനെ പിറ്റേന്ന് തന്നെ   എന്റെ ഉപ്പാന്റെ  സുഹുര്ത്തിനെയും കൂട്ടി   മാനന്തവാടി കുട്ട തോല്പ്പെട്ടി വഴി ഗോണികുപ്പ  ചെന്ന് അവിടുന്ന് സിദ്ധാപുരം കുശാൽനഗർ  വഴി കൊടലിപെട്ട എന്ന സ്ഥലത്ത് ചെന്ന് പച്ച മരുന്നും വാങ്ങി പിറ്റേ ദിവസം ഞാൻ വീട്ടിലെത്തി!!
ഇനിയും ഒരാഴ്ച കൂടിയുണ്ട് മെഡിക്കൽ കോളേജിലെ റിസൾട്ടുകൾ കിട്ടാൻ അത് വരെ കാത്തിരുന്നേ പറ്റൂ ,കീമോ കൊടുക്കുന്നതിനു മുൻപേ പച്ച മരുന്ന് കഴിച്ചു തുടങ്ങാൻ തീരുമാനിച്ചു, വലിയ  പഥ്യം ആണ് ആറ്   മാസം തുടര്ച്ചയായി പച്ച മരുന്ന് കഴിക്കണം എന്നാലെ രക്ഷ പെടൂ എന്നാണു വൈദ്യര് പറഞ്ഞത് ഈ പച്ച മരുന്നിന്റെ കൂടെ കീഴാർനെല്ലി പാലിൽ അരച്ച് കുടിക്കണം !!
എനിക്കിപ്പോൾ ഭാര്യയെ കെട്ടി പിടിച്ചു കിടക്കുമ്പോൾ തീരെ ഉറക്കമില്ല ''തന്റെ അടുത്ത് കിടക്കുന്ന തന്റെ പ്രിയപെട്ട ഭാര്യ ഓരോ ദിവസവും മരണത്തോട് അടുത്ത്  കൊണ്ടിരുക്കുന്നത് ഞാൻ നിർനിമേഷനായി നോക്കി കിടക്കും മരണമെന്ന സത്യത്തെ ആര്ക്ക് തടുക്കാൻ ആകും ''
അന്ന് ഞാനും  ഭാര്യയും സുബഹി നമസ്ക്കാരം ( പ്രഭാത നമസ്ക്കാരം )കഴിഞ്ഞു മുസല്ലയിൽ ഇരിക്കുമ്പോൾ ഞാൻ  ഭാര്യയോടു ചോദിച്ചു ,
‘’നിനക്ക് ഉമ്രക്കു (മക്കലേക്ക് )  പോവണോ  ?
''അതിനു നിങ്ങളടുത്തു എവിടുന്ന പണം ''
'അതൊന്നും നീ നോക്കണ്ട ഉമ്രക്കു പോവണോ  ?
''ആ പോവണം എന്റെ കഴുത്തിലുള്ള ഈ മാല വിൽക്കാം ,ഇനി എനിക്കെന്തിനാ സ്വര്ണ്ണം !!ഞാൻ ഭാര്യയെ ഒന്ന് അമ്പരപ്പോടെ നോക്കി അവൾക്കു അവളുടെ അസുഖം മനസിലായോ എന്ന മട്ടിൽ ''ഞാൻമറിച്ചൊന്നും പറഞ്ഞില്ല !!
അന്ന് മുതൽ ഞാൻ സര്ട്ടിഫിക്കറ്റ് എല്ലാം എടുത്തു പരിചയമുള്ള ഒരു ട്രാവൽസിനെ സമീപിച്ചു ,ട്രാവല്സിലുള്ള സുഹ്രത് സര്ട്ടിഫിക്കറ്റ് എല്ലാം നോക്കിയിട്ട് പറഞ്ഞു താമസിക്കുന്ന സ്ഥലത്തെ കുറഞ്ഞത്‌ മൂന്നു സര്ട്ടിഫിക്കറ്റ് വേണം അത് ഈ കൂട്ടത്തിൽ ഇല്ല  ,അത് കൊണ്ട് നിങ്ങൾ ഭാര്യ വീട്ടിലെ അഡ്രസ്സിൽ പാസ്പോര്ട്ടിനു അപേക്ഷിച്ചാൽ മതി ,അത് മാത്രവുമല്ല നിങ്ങൾ ഗൾഫിൽ നിന്ന് വന്നു ഇപ്പോൾ തന്നെ ലീവ് ഏകദേശം കഴിയാറായി നിങ്ങളുടെ ഒപ്പം തന്നെ ഭാര്യയെ ഉമ്രക്കു കൊണ്ട് പോവണമെങ്കിൽ പാസ്പോര്ട്ടിനു ''തത്കാൽ ''എന്ന രീതിയിൽ അപേക്ഷിച്ചാൽ മതി ''
അങ്ങിനെ ഞാൻ ഭാര്യവീടിനടുത്തുള്ള അക്ഷയ സെന്റരിൽ പോയി താത്കാലിനു ഓണ്‍ലൈനിൽ  അപേക്ഷിച്ച് മൂന്നാം ദിവസം തന്നെ പാസ്പോര്ട്ട് ഓഫീസിൽ ചെല്ലാൻ തിയതിയും കിട്ടി ''
 മൂന്നാം ദിവസം തന്നെ  ഞങ്ങൾ പാസ്പോര്ട്ട് ഓഫീസിൽ എത്തി കയ്യിലുള്ള സര്ട്ടിഫിക്കറ്റ് മുഴുവൻ കാണിച്ചു കൊടുത്തു അപ്പോഴും പ്രശ്നം തന്നെ താത്കാലിനു അപേക്ഷിക്കാൻ  സര്ട്ടിഫിക്കറ്റ് പോര എന്ന് കൌണ്ടറിൽ ഇരിക്കുന്ന ആൾ പറഞ്ഞു
 ഞാൻ  ഭാര്യെ കുറച്ചു ദൂരെ കസേരയിൽ ഇരുത്തി കൌണ്ടറിൽ ഇരിക്കുന്ന ആളോട് ചെന്നിട്ടു എന്റെ  കയ്യിലുള്ള മെഡിക്കൽ കോളേജിൽ നിന്നുള്ള പേപ്പറുകൾ കാണിച്ചിട്ട്   പറഞ്ഞു ''എനിക്ക് പാസ്പോര്ട്ട് ഓഫീസരെ ഒന്ന് കാണണം ''ഭാര്യക്ക് ഇപ്പോൾ മെഡിക്കൽ  കോളേജിലെ ക്യാൻസർ (OP)യിൽ  ട്രീട്മെന്റാണ് , ഒന്ന് ഉമ്രക്കു കൊണ്ടുപോവണം ഭാര്യയെ,, അവൾക്കു ഈ അസുഖത്തെ കുറിച്ച് അറിയില്ല ,നിങ്ങൾ എന്നെ ഒന്ന് സഹായിച്ചേ പറ്റൂ ,
കൌണ്ടറിൽ ഇരിക്കുന്ന ആൾ എന്നെയും  ഭാര്യയേയും പാസ്പോര്ട്ട് ഓഫീസർ ഇരിക്കുന്ന സ്ഥലത്തേക്ക് കൂട്ടി കൊണ്ട്  പോയി അവിടെ ഒരു സ്ത്രീയായിരുന്നു പാസ്പോര്ട്ട് ഓഫീസർ അവരോടു കാര്യങ്ങൾ പറഞ്ഞു  സര്ട്ടിഫിക്കറ്റ് എല്ലാം നോക്കി എന്നിട്ട് ആ സത്രീ പറഞ്ഞു ഈ പേപ്പറുകൾ മതി  കൂടെ ഒരു അപേക്ഷയും കൊടുത്തോളൂ ''ഞങ്ങൾ  അവിടെ നിന്നും തിരിഞ്ഞു നടന്നു !!
രണ്ടാം ദിവസം തന്നെ പാസ്പോര്ട്ട് കയ്യിൽ  കിട്ടിഅതിന്റെ  പിറ്റേ ദിവസം   റിസൾട്ട് വാങ്ങാൻ മെഡിക്കൽ കോളേജിൽ എത്തി യപ്പോൾ ഗ്യാസ്ട്രോ എന്ട്രോളജി യിൽ പരിശോധിച്ചിരുന്ന ഷബീർ മുഹമ്മദ്‌ എന്ന ഡോക്റ്ററെ കണ്ടു പച്ച മരുന്ന് കൊണ്ട് വന്ന കാര്യം പറഞ്ഞു !! കൂട്ടത്തിൽ മക്കയിൽ ഉമ്രക്കു പോവുന്ന കാര്യവും പറഞ്ഞു ''
അപ്പോൾ ഡോക്റ്റർ പറഞ്ഞു നിങ്ങൾ ഇപ്പോൾ പച്ച മരുന്ന് കൊടുക്കേണ്ട, കാരണം പച്ച മരുന്ന് ഇപ്പോൾ കൊടുത്താൽ രോഗം പെട്ടന്ന് അധികരിക്കാൻ സാധ്യതയുണ്ട് അത് ചിലപ്പോൾ പിന്നീട് ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല അത്രയ്ക്ക് ക്രിട്ടിക്കൽ സ്റ്റെജിലാനു നിങ്ങളുടെ ഭാര്യ ,,അതുകൊണ്ട് നിങ്ങൾ ആദ്യം കീമോ കൊടുക്കുക '' പിന്നെ ഉമ്രക്കു പോവുന്നത് ഒരു മൂന്നോ നാലോ മാസത്തിനിടക്ക് പോവുകയാണെങ്കിൽ കുഴപ്പമില്ല അത് കഴിഞ്ഞാൽ പറ്റി എന്ന് വരില്ല ''എനിക്ക് വേണ്ടിയും ദുആ ചെയ്യുക  ,ഓക്കേ , ഞാനും  ഡോക്ട്ടെരും  അവിടുന്ന് പിരിഞ്ഞു  !!
അങ്ങിനെ പിറ്റെന്നു രാവിലെതന്നെ ഒപിയിൽ വന്നു (OP) ടിക്കറ്റ്  എടുത്തു (67  ,OP) യുടെ മുന്നിൽ  പേര് വിളിക്കുന്നതും കാത്തിരുന്നു''ഭാര്യക്ക്   തീരെ  വയ്യാതായിരിക്കുന്നു  ''   എന്റെ മടിയിൽ തലയും വെച്ച് കിടക്കുന്ന ആ സമയത്ത് ഓരോ കാര്യങ്ങളും സംസാരിക്കുന്നിടക്ക് അവൾ എന്നോട് പറയുകയാ  എന്ത് രോഗം വന്നാലും ക്യാൻസർ മാത്രം  വരാതിരുന്നാൽ  മതിയായിരുന്നു  നരകിച്ചു   മരിക്കേണ്ടി  വരും എന്നു   ,എന്നിട്ട് ഒരു നിമിഷത്തെ  മൌനത്തിനു  ശേഷം ‘’മുകളിലുള്ള (ക്യാൻസർ OP) എന്ന ബോര്ടിലേക്ക് ചൂണ്ടി കൊണ്ട് അവൾ എന്നോട്  ചോദിച്ചു എനിക്ക് ഈ അസുഖമാണോ ??
ഞാൻ പറഞ്ഞു ,നിനക്ക് ഈ അസുഖമല്ല ,ഇനി ഈ അസുഖമാണ് അല്ലാഹു തരാൻ വിചാരിച്ചത് എങ്കിൽ നീ എന്താ ചെയ്യുക ,പോട്ടെ എനിക്ക് ഈ അസുഖം വേണ്ട വേറെ ഏതെങ്കിലും അസുഖം മതി എന്ന് പറയാൻ പറ്റുമോ ?? അപ്പോൾ അവൻ തരുന്നത് വാങ്ങിക്കുക ,അതിൽ ക്ഷമ കാണിക്കുക ! അവൻ എന്ത് അസുഖമാണോ തരുന്നത് അത് അവൻ തന്നെ മാറ്റാൻ  കഴിവുള്ളവനും ആണ് !!
ക്യാൻസര് (OP) യുടെ മുന്നില് ഇരിക്കുന്നവരിൽ മിക്ക  പേരുടെയും തലയിൽ കീമോ തെറാപ്പിയുടെ ബാക്കിപത്രമായ മുടി തോളിൽ ചുരുണ്ട് കൂടി കിടക്കുന്നു ചില ആളുകള്ക്ക് തീരെ മുടി   ഇല്ല ''മുസ്ലിം സ്ത്രീകളാണെങ്കിൽ അവര്ക്ക് തലയിൽ തട്ടംകൊണ്ട് തല മറചിടാം മറ്റു സ്ത്രീകള്ക്ക് അതിനും കഴിയാത്ത അവസ്ഥയാണ് '' ഒരു വലിയ ചെമ്പു പാത്രത്തിൽ തട്ടുന്നത് പോലെ ഒരു ശബ്ദം കേട്ടാണ്  ഞാൻ തിരിഞ്ഞു നോക്കിയത്!! ,നോക്കുമ്പോൾ അടുത്തിരിക്കുന്ന ഒരു പാവം മനുഷ്യന് തൊണ്ടക്ക് ക്യാൻസർ വന്നിട്ട് ചുമക്കുന്നതാണ് അയാളുടെ തൊണ്ടയിൽ ഒരു ചെമ്പു തകിട് പോലൊന്ന് വെച്ച് പിടിപ്പിച്ചിരിക്കുന്നു ,ഉള്ളിൽ നിന്ന് വരുന്ന ശ്വാസം അതിൽ തട്ടുന്നതാണ് !! ,ഇവിടെ ഒരു കാര്യം എനിക്ക്  മനസിലായി  ,ഏതു വലിയവനായ  അഹങ്കാരിയും  ക്യാൻസർ വാര്ഡ് കണ്ടാൽ അയാളുടെ മനസൊന്നു പിടക്കാതിരിക്കില്ല ,ഇത് വായിക്കുന്ന നിങ്ങൾ ഒരിക്കലെങ്കിലും മെഡിക്കൽ കോളേജിലെ  ക്യാൻസർ വാര്ഡ് ഒന്ന് സന്ദര്ശിക്കുക ഇത് ഈ എളിയവന്റെ അപേക്ഷയാണ് ,കാരണം ആ സന്ദര്ശനം ചിലപ്പോൾ നിങ്ങളെ നല്ല ഒരു മനുഷ്യനാക്കും !!

അകത്തു നിന്ന് ഞങ്ങളുടെ  പേര് വിളിക്കുന്നത്‌ കേട്ടതും ഞങ്ങൾ  രണ്ടു പേരും  ഡോക്ട്ടെരുടെ മുറിയിലേക്ക് കയറി ചെന്നു കയ്യിലുള്ള റിസൾട്ടുകൾ കാണിച്ചു ഒപ്പം തലേ ദിവസം രക്തത്തിന്റെ കൌണ്ടിംഗ് നോക്കിയതിന്റെ റിസല്ട്ടും  കാണിച്ചു ഡോക്റ്റർ കുറെ കടലാസിൽ എഴുതിയിട്ട്  ഈ മരുന്നുകൾ പുറത്തു നിന്ന് വാങ്ങിയിട്ട്  വാര്ഡ് (35) ൽ  കൊണ്ടു  പോയി കൊടുത്താൽ മതി അവിടെ യാണ് മരുന്ന് കയറ്റുന്നത് !!
ഞാൻ കയ്യിലുള്ള തികയാവുന്ന അത്രയും പൈസക്ക് മരുന്നും വാങ്ങി വാര്ഡ് (35) ഉം അന്വേഷിച്ചു നടന്നു ,മറ്റെല്ലാ വാര്ടിനെയും പോലെയല്ല ക്യാൻസർ വാര്ഡ്, ആ പേര് പോലെതന്നെ  ഒരു ഇടുങ്ങിയ വഴിയിലൂടെ വേണം അങ്ങോട്ട്‌ എത്താൻ
ക്യാൻസർ വാര്ടിലേക്ക് എത്തും തോറും മരുന്നിന്റെ രൂക്ഷമായ ഗന്ധം എന്റെ  മൂക്കില്ക്ക് തുളച്ചു കയറി ഇത്രയും സ്ട്രോങ്ങ്‌  ഉള്ള  മരുന്നാണല്ലോ മനുഷ്യന്റെ ശരീരത്തിലേക്ക് കയറ്റുന്നത് അതുകൊണ്ടാണ് ക്യാൻസർ രോഗികള്ക്ക് മുടി കൊഴിയാൻ തന്നെ കാരണം 
  ഞങ്ങൾ നേഴ്സുമാർ ഇരിക്കുന്നിടത് ചെന്ന് അവരുടെ കയ്യിൽ മരുന്നും ഡോക്റ്റർ തന്ന കടലാസും കൊടുത്തു ,അതിനടുത്തുള്ള മറ്റൊരു റൂമിൽ നിന്ന് വേറെയും രണ്ടുതരത്തിലുള്ള മരുന്ന് നേഴ്സ് മാര്  എടുത്തു കൊണ്ട് വന്നു ,എന്നിട്ട് ഭാര്യയോട് പറഞ്ഞു അവിടെയുള്ള   ഏതെങ്കിലും ഒരു കട്ടിലിൽ കയറി കിടന്നോള്ളൂ ഇപ്പം വരാം ''നേഴ്സ് ചൂണ്ടി കാണിച്ചിടതെക്ക് ചെന്ന് നോക്കിയപ്പോൾ ഓരോ കട്ടിലിലും രണ്ടു പേര് വീത മുണ്ട് കുറച്ചു നേരം കാത്തു നിന്നതിനു ശേഷം ഒരു സ്ത്രീയുടെ  അരികു ഭാഗത്തായി ഭാര്യയും   കയറി കിടന്നു ,അവിടെ യുള്ള പലര്ക്കും പല കളറിലുള്ള മരുന്നാണ് ഗ്ലൂക്കൊസിൽ മിക്സ് ചെയ്തു കയറ്റുന്നത്  ഭാര്യക്ക്  ചുവന്ന കളർ ആണ് കയറ്റുന്നത്,
 ഭാര്യക്ക്  ആദ്യം ഒരു ഇൻജക്ഷൻ  കൊടുത്തു ആ ഇന്ജക്ഷന്റെ മരുന്ന് ശരീരത്തിൽ കയറിയപ്പോൾ തന്നെ ശരീര മാകെ ചൊറിഞ്ഞു ,രോമ കുപങ്ങളിൽ  സൂചി കൊണ്ട് കുത്തുന്ന തരത്തിലുള്ള ചൊറിച്ചിൽ ,അഞ്ചു മിനിട്ടുനു ശേഷം ചുവന്ന കളറിൽ ഉള്ള മരുന്ന് കയറ്റി തുടങ്ങി !!
ആ മരുന്നും കയറി അവസാനിക്കുന്നത്  വരെ  ശരീരം മൊത്തം  ചൊറിച്ചിലും മരുന്ന് കയറ്റുന്ന കയ്യിലെ അസഹ്യമായ വേദനയും കടിച്ചമർത്തി അവൾ  കിടന്നു ‘’ നാല് മണിക്കൂറിനു ശേഷമാണ് മരുന്ന് കയറി അവസാനിച്ചത്‌ ,വീട്ടിലേക്കു തിരിക്കാൻ നേരത്ത് നേഴ്സ് ഞങ്ങളോട്   പറഞ്ഞു ,ചിലപ്പോൾ രണ്ടു മൂന്നു ദിവസം ശര്ദ്ധിയും വയറ്റിന്നു പോക്കും ഉണ്ടാവും അത് ഈ മരുന്ന് കയറ്റിയാൽ ഉണ്ടാവുന്നതാണ് പേടിക്കേണ്ട ,ഇനി അടുത്ത ഇരുപതാം ദിവസം ഇവിടെ വരണം ''ഞങ്ങൾ അവിടെ നിന്നും ഇറങ്ങുമ്പോൾ നേരം സന്ധ്യ ആകാറായിരുന്നു ,,,,,,
മെഡിക്കൽ  കോളേജിൽ നിന്ന് അൽപ്പ ദൂരം പിന്നിട്ടപ്പോഴേക്കും ഭാര്യ ശര്ദ്ധിക്കാൻ തുടങ്ങി ഭാര്യയുടെ  പുറം തടവി കൊടുത്തു അരികത്തു തന്നെ ഇരിപ്പുണ്ട്  സഹോദരി എങ്ങിനെയൊക്കെയോ  ഞങ്ങൾ  വീട്ടിലെത്തി ,നാലഞ്ചു   ദിവസം  ശര്ദ്ധിയും ഭയങ്കര ക്ഷീണവും ഉണ്ടായി കീമോ യുടെ ഗുളിക തുടര്ച്ചയായി കഴിക്കാനും ഉണ്ട് ,, അത് ഒരു ഗുളികയ്ക്ക് നൂറ്റി ഇരുപതു രൂപയാണ് അത് ദിവസവും മൂന്നു ഗുളികയും ഒപ്പം മറ്റു ഗുളികയും വേറെയും  ഉണ്ട് ഭാര്യക്ക്     കഴിക്കാൻ'' ക്യാൻസറിന്റെ ഗുളികയ്ക്ക് ഇത്രയും വിലയുണ്ട്‌ എന്ന് ,അന്നാണ് ഞാൻ  അറിയുന്നത് !!
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി അതിനിടയിൽ  ഭാരയെ  ഉമ്രക്കു കൊണ്ട് പോവാനുള്ള പണത്തിനായി ഉള്ള നെട്ടോട്ടത്തിലാണ് ഞാൻ ഭാര്യയുടെ അവസാനത്തെ ഒരു ആഗ്രഹമാണ്  ഉമ്രക്കു പോവുക'' അത് സാധിപ്പിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനു ഈ ജീവിതം  എനിക്ക് ,അത് മാത്രവുമല്ല എന്റെ ലക്‌ഷ്യം കഴ്ബാലത്തിൽ ചെന്നു ഉത്തരം കിട്ടുന്ന സ്ഥലത്ത് നിന്ന് പ്രാർഥിക്കുക !! ഭാര്യയുടെ അസുഖം മാറ്റി തരാൻ ,സംസം  എന്ന അർഥം തന്നെ ''അടങ്ങു '' എന്നാണു എന്ത് രോഗത്തിനാണോ  സംസം കുടിക്കുന്നത് അത് ഫലം ചെയ്യും,  അതെ എന്റെ ഭാര്യയുടെ അസുഖം ആ വെള്ളം കുടിക്കുന്നതോട് കൂടി ആ രോഗം അടങ്ങണം ''ഞാൻ  മനസിലുറപ്പിച്ചു,, 
 പല ട്രാവല്സ് മുഖാന്തിരവും ഞാൻ  അന്വേഷിച്ചു  ലീവ് തീര്ന്നും തുടങ്ങിയിരിക്കുന്നു അത് തീരുന്നതിനു മുൻപാണെങ്കിൽ ഭാര്യക്ക് മാത്രം വിസ അടിച്ചാൽ മതി ,അപ്പോഴാണ്‌ ഞാൻ  അറിയുന്നത് എന്റെ  മഹല്ലിൽ നിന്ന് തന്നെ ഇരുപതോളം ആളുകള്  ഈ  മാസം തന്നെ ഉമ്രക്കു പോവുന്നുണ്ട് എന്നത് ,പിന്നെ താമസിച്ചില്ല ഞാൻ  ഖാസിയുമായി ബന്ധപെട്ടു , എനിക്കും ഭാര്യക്കും  ഒപ്പം ടിക്കറ്റും ഭാര്യക്ക്  കൂടെ ഉമ്ര വിസയും അടിക്കാൻ പണവും പാസ്പോര്ട്ടും കൊടുത്തു പോവണ്ട തിയതിയും കാത്തിരുന്നു ഞങ്ങൾ !!
അതിനിടയിൽ അടുത്ത കീമോതെറാപ്പി എടുക്കാനുള്ള സമയമായി അത് എടുത്താലും പത്തു ദിവസം കഴിഞ്ഞാണ് മക്ക യിലേക്ക് പുറപ്പെടാനുള്ള തിയതി ,അങ്ങിനെ ഞങ്ങൾ അടുത്ത കീമോ എടുക്കാൻ മെഡിക്കൽ കോളേജിൽ എത്തി,   അന്ന് ഡോക്റ്റരെ കണ്ടു മക്കയിൽ പോവുന്ന കാര്യം  ഡോക്ട്ടെരോട് പറഞ്ഞു  ,അപ്പോൾ ഡോക്റ്റർ പറഞ്ഞു അത്രയും ദിവസത്തേക്ക് വേണ്ട മരുന്നുകൾ കയ്യിൽ കരുതുക  അത്യാവശ്യം വേണ്ട പേപ്പറുകളും കരുതുക ,ഒകെ ,
അപ്പോൾ ഞാൻ ഒരു സംശയത്തോടെ ഡോക്റ്റരോട് ചോദിച്ചു ഭാര്യയുടെ അസുഖം ഭേതമാവുന്നു എന്നതിന് എന്താണ് അടയാളം ഡോക്റ്റർ ''
നിങ്ങളുടെ ഭാര്യക്ക് ആമാശയതിലാണ്  ക്യാൻസർ ആദ്യമായി കണ്ടത് ഇപ്പോൾ അത് മറ്റു ഭാഗങ്ങളിലേക്കും പടര്ന്നിട്ടുണ്ട്  അതുകൊണ്ടാണ് കഴിക്കുന്ന ഭക്ഷണം, കറുത്ത നിറത്തിൽ മലമായി പോവുന്നത് അത് മഞ്ഞ കളറിൽ എപ്പോഴാണോ വരുന്നത് അപ്പോൾ പ്രതീക്ഷിച്ചാൽ മതി '' ഞാൻ
 ഡോക്റ്റരോട് യാത്ര പറഞ്ഞിറങ്ങി   അന്നും ചുവന്ന കളറിലുള്ള മരുന്നാണ് കയറ്റിയത് ,തൊട്ടപ്പുറത്തുള്ള ഒരു ബെഡ്ഡിൽ ഒരു മധ്യ വയസ്ക്കൻ ഉണ്ട് കീമോ മരുന്ന് കയറ്റുന്നു'' കണ്ടാൽ അയാൾക്ക്‌  യാതൊരു അസുഖവും ഇല്ല അസുഖം അന്ന്വേഷിച്ചപ്പോൾ ആണ് അറിയുന്നത് വൻ കുടലിനാണ് ക്യാൻസർ പിടി പെട്ടത് ആ ഭാഗം മുറിച്ചു മാറ്റിയിട്ടും രക്ഷയില്ല അത് മറ്റു അവയവങ്ങളിലെക്കും പിടി പെട്ട് ഇപ്പോൾ മലം പോവാൻ ഒരു ട്യൂബ് ഇട്ടിരിക്കുന്നു ഖര ഭക്ഷണം കഴിക്കാൻ പറ്റില്ല ഇടയ്ക്കിടയ്ക്ക് ട്യൂബ് തുറന്നു വിടണം ,തുറന്നു വിട്ടു കഴിഞ്ഞാൽ ആ ട്യൂബ് മടക്കി ഉടുത്തിരിക്കുന്ന  മുണ്ടിൽ   മടക്കി വെക്കും അയാള് ,,,,,,മനുഷ്യന് എന്തിനാണ് കുറെ പണം രോഗമില്ലാത്ത ഒരു ശരീരം നമുക്ക് ഉണ്ടെങ്കിൽ   തന്നെ നമ്മൾ ദൈവത്തിനു സ്തുതി പറഞ്ഞാൽ മതിയോ ??
മക്കയിലേക്ക് പോവണ്ട ദിവസം അടുത്ത് വേണ്ട പെട്ടവരോടൊക്കെ യാത്ര പറഞ്ഞു, അവരും തിരിച്ചു പ്രാർഥിക്കാൻ പറയുന്നു ,
മക്കയിലേക്ക് പോവുന്നതിന്റെ തലേ ദിവസം ഞങ്ങളുടെ വീട്  അയൽവാസികളെ കൊണ്ടും കുടുംബക്കാരെ കൊണ്ടും പ്രാര്ത്ഥന മുഖരിതമായി !!മക്കയിൽ പോയി വരുന്നതോടു കൂടി ഭാര്യയുടെ അസുഖം പൂർണ്ണ മായി ഭേതമാകാൻ വേണ്ടിയാണ് എല്ലാവരും പ്രാർത്ഥിച്ചത്‌ !!
 ഭാര്യക്ക് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടത് കൊണ്ട്   ഞാൻ ഒരു ചൂടാറാത്ത  പാത്രത്തിൽ കഞ്ഞിയും എടുത്താണ് യാത്ര ,
''അങ്ങിനെ ഞങ്ങൾ  എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി '' കരിപ്പൂര് എയര്പോട്ടിനടുത്തുള്ള  പുളിക്കൽ എന്ന സ്ഥലത്ത്  വെച്ചു എല്ലാവരും ഒരു മിച്ചു കൂടി മൊത്തം നാല്പ്പതി അഞ്ചോളം പേരുണ്ടായിരുന്നു ഞങ്ങൾ    , അവിടെ വെച്ച് എല്ലാവരും ഇഹ്റാം  ( ഉമ്രക്കുള്ള വേഷം ) കെട്ടി !!
പിറ്റേന്ന് പുലര്ച്ചെ ജിദ്ധ വിമാനതാവളത്തിൽ ഞങ്ങൾ   വിമാനം  ഇറങ്ങി അവിടുന്ന് ബസ്സിലായിരുന്നു പിന്നീടുള്ള യാത്ര,
 ആ യാത്ര അവസാനിച്ചപ്പോഴേക്കും എന്റെ കയ്യിലുണ്ടായിരുന്ന കഞ്ഞി മുഴുവൻ  ഭാര്യ കുടിച്ചു കഴിഞ്ഞിരുന്നു ''
കഴ്ബാലയം കാണുന്ന മാത്രയിൽ നമ്മൾ എന്താണോ ആഗ്രഹിച്ചത്‌ അത് നിറവേറ്റപെടും എന്നാണു വിശ്വാസം ''ഞാൻ ഭാര്യയുടെ കയ്യും പിടിച്ചു ഹറം മസ്ജിദിൽ കവാടം  കടന്നു കഴ്ബാലയം കണ്ടതും അവിടെ നിന്ന് രണ്ടു കൈകളും മേല്പ്പോട്ട് ഉയർത്തി പ്രപഞ്ചത്തിന്റെ സ്രഷ്ട്ടാവിനോട് ദുആ ചെയ്തു ,,
കരുണാമയനായ രക്ഷിതാവേ, സര്‍വ സ്‌തുതിയും നിനക്കായ്‌ നേരുന്നു. അത്യപാരമായ നിന്റെ കാരുണ്യത്തെ വാഴ്‌ത്തുന്നു. എല്ലാം കാണുന്നവനും സര്‍വം പൊറുക്കുന്നവനുമായ സ്‌നേഹവര്യനായ യജമാനനാണു നീ. എന്റെ നന്ദിയും കടപ്പാടുമെല്ലാം നിനക്കായ്‌ അര്‍പ്പിക്കുന്നു.നിന്റെ വിളി കേട്ടിട്ടാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഞങ്ങളെ നീ കൈവെടിയരുതേ ,ഇതാ ഇവിടെ വെച്ച് എന്റെ ഭാര്യയുടെ മാരകമായ  അസുഖത്തെ നീ എടുത്തു കളയണേ ,ഞങ്ങളുടെ കുഞ്ഞുങ്ങൾ വളരെ ചെറുതാണ് അവര്ക്ക് നീ അവരുടെ ഉമ്മാനെ കൊടുക്കണേ എന്ന് പറഞ്ഞതും ''എന്റെ  രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി ''
 ഞാൻ വീണ്ടും ഭാര്യയുടെ കൈപിടിച്ച് കഴ്ബാലയതിന്റെ നടുത്തളത്തിലേക്ക് ഇറങ്ങി , കഴ്ബാലയത്തെ വലം വെക്കുന്ന ആയിരകണക്കിന് ജനങ്ങളിൽ ഒരാളായി ഞാനും ഭാര്യയും  ലയിച്ചു….
തവാഫ് (കഴ്ബാലയം  വലം വെക്കൽ )കഴിഞ്ഞ ഉടനെ ഞങ്ങൾ രണ്ടു പേരും സംസം വെള്ളം വെച്ചതിന്റെ അടുത്തു ചെന്നിരുന്നു'' ഈ പുണ്ണ്യ മാക്കപെട്ട  സംസം വെള്ളം കുടിക്കുന്നതോട്  കൂടി  എന്റെ അസുഖം ഭേതമാക്കണേ എന്ന പ്രാർഥനയോടെ ഭാര്യ വയർ നിറയെ സംസം വെള്ളം കുടിച്ചു. എന്നിട്ട്.. ഞങ്ങൾ. സഫ മർവ യിലേക്ക് നടന്നു ''    ................
മക്കയിലെ ദിവസങ്ങൾ വളരെ പെട്ടന്ന് തന്നെ നീങ്ങിപോയി അതിനിടയിൽ  ഭാര്യയുടെ ആങ്ങളും ( അളിയനും )  അവിടെയെത്തി അതോടെ ഞങ്ങളുടെ   പ്രാര്ഥനാ ദിനങ്ങൾ കൂടി ഭാര്യ ക്കിപോൾ  കുറച്ചു പല്ല് വേദന ഉണ്ടെന്നുള്ളത് ഒഴിച്ചാൽ കാര്യമായ അസുഖമൊന്നും കാണുന്നില്ല !! എങ്കിലും മലം മഞ്ഞ കളർ വന്നില്ല !!....
അല്ലാഹുവേ, നിന്റെ വിധികളില്‍ സംതൃപ്‌തനാകാനും നീ നല്‌കിയതില്‍ തൃപ്‌തനാകാനും എന്നെ സഹായിക്കണേ.''
``എന്റെ രഹസ്യവും പരസ്യവുമറിയുന്നവനേ, എന്റെ വീഴ്‌ചകള്‍ പരിഹരിക്കണേ. എന്റെ ആവശ്യങ്ങള്‍ അറിയുന്നവനേ ഈ പ്രാര്‍ഥനകള്‍ സ്വീകരിക്കണേ. ഞാന്‍ ചെയ്‌ത തിന്മകള്‍ കാരണം നിന്നില്‍ നിന്നുള്ള കാരുണ്യം തടയരുതേ. അല്ലാഹുവേ, നിന്റെ വാഗ്‌ദാനങ്ങള്‍ സത്യമാണ്‌. എന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കണേ.എന്റെ ഭാര്യയുടെ അസുഖം മാറിയതായി മക്ക വിട്ടു പോവുന്നതിനു മുന്പായി ഞങ്ങള്ക്ക് നീ കാണിച്ചു തരണേ റബ്ബേ..
ഞാൻ ഓരോ ദിവസവും ഭാര്യയോട്‌ ചോദിച്ചുകൊണ്ടിരുന്നു ,മലം കറുത്ത കളറിൽ തന്നെയാണോ പോവുന്നത് എന്ന് ,നിറം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ വീണ്ടും ഞാൻ ഭാര്യെയും കൂട്ടി പോവും കഴ്ബാലയതിന്റെ വാതിലിന്റെ പടിയിൽ പിടിച്ചു കരയും അവിടെയാണ് ചോദിച്ചതിനു അല്ലാഹുവിന്റെ ഉത്തരം കിട്ടുന്ന സ്ഥലം പിന്നീട് ഹിജര് ഇസ്മായീൽ എന്ന  കെട്ടിന്റെ ഉള്ളിൽ കയറി സ്വർണ്ണ പാത്തിക്കു താഴെയായി നിന്ന് ഭാര്യയേയും കൂട്ടി ഞാൻ പ്രാർഥിക്കും , ഒരു ദിവസം ഭാര്യെയും കൂട്ടി ഹജറുൽ അസ്വവദു മുത്താൻ കൂട്ടി കൊണ്ട് പോയി  തൊടാൻ കിട്ടിയപ്പോഴേക്കും ആളുകളുടെ തിക്ക് കാരണം തെറിച്ചു പോയി,, അവസാനം ഞാൻ മുത്തി തിരിച്ചു പോന്നു ....
മക്കയിലും മദീനയിലും ആയി പതിനാലു ദിവസം പോയതെ അറിഞ്ഞില്ല !! ഭാര്യക്ക് തിരിച്ചു നാട്ടിലേക്ക് പോവേണ്ട ദിവസം അടുത്തു കയ്യിലുള്ള പണത്തിനു അനുസരിച്ച് കുറച്ചൊക്കെ സാദനങ്ങൾ വാങ്ങി അതിൽ പ്രധാനമായും മദീനയിൽ മാത്രം കണ്ടു വരുന്ന അജു്വ എന്ന ഈത്തപഴം  വാങ്ങി അത് ക്യാൻസറിനു വരെ നല്ലതാണ് എന്ന് ശാസ്ത്രം പറയുന്നു!!
അവസാന ദിവസം വിടവാങ്ങൽ തവാഫും കഴിഞ്ഞു അവിടെ ഇരുന്നു ഞാൻ ദുആ ചെയ്തു ഇനി ഒരിക്കൽ കൂടി എന്റെ ഭാര്യയെ ഈ കഴ്ബാലയത്തിൽ കൊണ്ട് വരാൻ എനിക്ക് നീ വിധി തരണേ  റബ്ബേ എന്ന് ഉള്ളുരുകി പ്രാർഥിച്ചു, എന്നിട്ട്  ഞാൻ ഭാര്യയുടെ കയ്യും പിടിച്ചു കഴ്ബാലയത്തിനു നേർക്ക്‌ കൈ ഉയർത്തി കാണിച്ചു...എന്നിട്ട് നെഞ്ചിൽ കൈ വെച്ച്  നടന്നകന്നു ,,,,,,,,,
ആ അവസാന നിമിഷത്തിലും  പ്രതീക്ഷ ഉണ്ടായിരുന്നു എനിക്ക് ഇവിടെനിന്നു എന്റെ റബ്ബ് അസുഖം മാറിയതായി  അടയാളം കാണിച്ചു തന്നിട്ടിലെങ്കിലും പടച്ച തമ്പുരാൻ കൈവിടില്ല എന്ന അജഞ്ചലമായ വിശ്വാസം !!
അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ പക്കലാണ്‌. അവനല്ലാതെ മറ്റൊരാളും അതറിയുന്നില്ല. അവനറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല.'' (6:59)
ഈ വചനങ്ങളെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നവരുടെ ജീവിതം എത്ര സന്തോഷകരമായിരിക്കും...! നിരാശയോ ആകുലതയോ ഇല്ലാത്ത ആനന്ദകരമായ നിമിഷങ്ങളായിരിക്കും അവരുടെ ആയുസ്സ്‌ മുഴുവന്‍. ജീവിതത്തില്‍ സംഭവിക്കുന്നതൊന്നിലും അവര്‍ തകര്‍ന്നുപോകില്ല. മനസ്സ്‌ അനിയന്ത്രിതമാകില്ല. ഹൃദയത്തില്‍ വിലാപങ്ങളുയരില്ല. കണ്ണു നിറഞ്ഞൊഴുകിയാലും ഖല്‍ബ്‌ തളരില്ല. എത്ര വലിയ നഷ്‌ടത്തിന്റെ നടുവിലും അല്ലാഹുവിലുള്ള പ്രതീക്ഷ നഷ്‌ടപ്പെടാതെ അവര്‍ കാത്തുവെയ്‌ക്കും. വരാനിരിക്കുന്ന നിമിഷങ്ങളെക്കുറിച്ച്‌ അതിരുവിട്ട ആശങ്കകള്‍ അവര്‍ക്കുണ്ടാകില്ല. ഉന്നതനായ സര്‍വശക്തനില്‍ എല്ലാമേല്‍പ്പിച്ച്‌ ഓരോ നിമിഷത്തിലും അവര്‍ സന്തോഷത്തോടെ ജീവിക്കും,, അതെ ഇന്ന്  ഞാനും  അങ്ങിനെയാണ് ''
അവർ എല്ലാവരും വാങ്ങിച്ച സാദനങ്ങൾ എല്ലാം ഹോട്ടലിൽ നിന്ന്  താഴെ  ഇറക്കി ,ബസ്സ്‌ വരാൻ ഏതാനും മിനിട്ടുകളെ ഉള്ളൂ ഞാൻ ഭാര്യയുടെ കൂടെ നാട്ടിലേക്ക് പോവുന്നില്ല കാരണം ഭാര്യയുടെ ചികിത്സ നടക്കണമെങ്കിൽ ഞാൻ ഗൾഫിൽ നിന്നെ പറ്റൂ നാട്ടിൽ പോയി നിന്നാൽ ഭാരിച്ച ചികിത്സാ ചെലവു നടക്കില്ല ,ഞാനെന്റെ മഹല്ലിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഭാര്യയെ വിമാനത്താവളത്തിൽ സഹായിക്കാനും എല്ലാവരോടുമായി പറഞ്ഞു അവസാനമായി ഭാര്യക്ക് കൈ കൊടുത്തു എന്നിട്ട് പറഞ്ഞു ഞാൻ ഒരു നാല് മാസം കൊണ്ട് എത്തും ഇപ്പോൾ  ഉള്ള കുറച്ചു കടം തീർന്നാൽ ഉടനെ നിന്റെ അടുക്കലേക്കു ഞാൻ എത്തും ''ഇന്ഷ അല്ലാഹ് '' ബസ്സ്‌ വന്നു നിന്നതും എല്ലാവരും അതിൽ കയറി സാദനങ്ങൾ എല്ലാവരും കൂടി കയറ്റി അവരെ എല്ലാവരെയും കൈ വീശി  യാത്രയാക്കി .....
''ഞാൻ റിയാദ് ലേക്കും എന്റെ ഒപ്പമുള്ള ഭാര്യയുടെ ആങ്ങള അൽ ഹസയിലെക്കും യാത്രയായി പിറ്റേന്ന് രാവിലെ ഞാൻ റിയാദിലെ റൂമിൽ കാലെടുത്തു വെച്ച ഉടനെ ഭാര്യക്ക് വിളിച്ചു അപ്പോൾ അവളും വീടിന്റെ അകത്തേക്ക് കയറാൻ  വരാന്തയിൽ കയറി നില്ക്കുകയാണ്  ''അന്ന് തന്നെ ഉച്ച കഴിഞ്ഞു ഞാൻ വീണ്ടും വിളിച്ചു ,അപ്പോഴാണ്‌ ഭാര്യ പറയുന്നു ഒരു വിശേഷമുണ്ട്‌ ,എന്ന് ഇത് വരെ കാത്തിരിന്നതിനു അല്ലാഹു അടയാളം കാണിച്ചുതന്നു മലം മഞ്ഞ കളറിൽ പോവാൻ തുടങ്ങിരിക്കുന്നു അതിനര്ത്ഥം ക്യാൻസർ എന്ന മാരകമായ അസുഖത്തെ എന്റെ ഭാര്യ അതിജീവിച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ''ഞാൻ അല്ലാഹുവിനു സ്തുതി പറഞ്ഞു '',,,,,, അൽ ഹംദു ലില്ലാഹ്

മക്കയിൽ നിന്ന് പോയതിന്റെ പിറ്റേ ദിവസം തന്നെ രക്തത്തിന്റെ കൌണ്ടിംഗ് നോക്കി  ആ കൌണ്ടിംഗ് റിസൾട്ടുമായി അതിന്റെ പിറ്റേ ദിവസം ഡോക്റ്ററെ കണ്ടപ്പോൾ  തന്നെ അത്ഭുതം അത്രയും വയ്യാതായിട്ടു രണ്ടാഴ്ചത്തെ യാത്രയും കഴിഞ്ഞു വന്നിട്ടും രക്തത്തിന്റെ  കൌണ്ടിംഗ് കൂടിയ ലവലിലാണ് അന്നുതന്നെ  കീമോ തെറാപ്പി എടുത്തു ,എങ്കിലും കീമോ തെറാപി എടുക്കുന്ന ദിവസം മുതൽ മൂന്നോ നാലോ ദിവസം നല്ല ശര്ദ്ധി ആയിരിക്കും ''കഴിഞ്ഞ മാസം എട്ടാമത്തെ കീമോ തെറാപ്പിയും എടുത്തു, കഴിഞ്ഞ ആഴ്ച  ചെന്നപ്പോൾ ഇനി കീമോ വേണ്ട ഗുളിക മാത്രം കഴിച്ചാൽ മതി അങ്ങിനെ മാറിക്കൊള്ളും എന്നാണു ഡോക്റ്റർ പറഞ്ഞത് ഭാര്യക്ക് കുറച്ചു അസുഖം കുറവുണ്ട് എന്നറിഞ്ഞപ്പോൾ ഞാനും എന്റെ യാത്ര നീട്ടി വെച്ചു....പലപ്പോഴും  മെഡിക്കൽ കോളേജിൽ പോവുമ്പോൾ ഡോക്ട്ടെര്മാർ അവളോട്‌ ചോദിച്ചറിഞ്ഞു എവിടെയെങ്കിലും മുഴയോ  തടിപ്പോ
വരുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നു പക്ഷെ അധികം താമസിയാതെ അടിവയറിൽ ഒരു മുഴ പ്രത്യക്ഷപെട്ടു പിന്നെ ശരീരത്തിൽ വരുന്ന രക്തത്തിന്റെ കുറവും എന്താണെന്ന് അറിയാൻ വേണ്ടി രക്തത്തിന്റെ ടെസ്റ്റ്‌ റിസൾട്ടും സിടി സ്കാനിംഗ്  റിപ്പോറ്ട്ടും കിട്ടാൻ  കാത്തിരുന്നു''  ദിവസങ്ങൾക്കകം  ആ റിസള്ട്ട് കിട്ടി ഉണ്ടായിരുന്ന പ്രതീക്ഷ കൂടി അസ്തമിക്കുന്നതായിരുന്നു ആ റിപ്പോര്ട്ടിലെ ഉള്ളടടക്കം ''അടിവയറിൽ കാണപെട്ട പുതിയ മുഴ അർഭുത കോശങ്ങൾ വളര്ന്നു വലുതായതാണ് അതിനു ശേഷം ഇപ്പോൾ കീമോ മരുന്ന് കയറ്റുന്നത് വെറും വെള്ളം പോലെയുള്ള മരുന്നാണ് കളറിലുള്ള മരുന്ന് കയറ്റുമ്പോൾ രക്തത്തിന്റെ കൌണ്ടിംഗ് വളരെ താഴ്ന്ന നിലയിലാണ് ഉള്ളത് ''
കുറച്ചു ദിവസമായി ഭാര്യയുടെ വയർ കുറച്ചധികം വീർത്തിരിക്കുന്നു ,അർഭുദ കോശങ്ങൾ വളര്ന്നതാണ്  അതും ചുമന്നു നടക്കാൻ കഴിയാതെ എന്നോട് പറയുന്നു ''ഗർഭമാണെങ്കിൽ ഒരു പത്തു മാസമായാൽ ഈ വയർ കാലിയാവും ഇപ്പോൾ ഒന്നര വര്ഷമായി ഇതും ചുമന്നു നടക്കുന്നു ഇപ്പോൾ എട്ടോ ഒമ്പതോ മാസം ആയതു പോലുണ്ട് എന്നാണു ഇതൊന്നു കാലിയാവുക എന്ന് ''എനിക്ക്  മറുപടി പറയാൻ വാക്കുകളില്ല !!

   എനിക്കും എന്റെ ഭാര്യയുടെ അടുക്കൽ ചെന്നിരുന്നു ഒന്ന് തലോടണം എന്നുണ്ട് പക്ഷെ അവളുടെ ചികിത്സ കുട്ടികളുടെ പഠനം വീട്ടിലെ ചെലവ് എല്ലാം നോക്കുമ്പോൾ ......................ഭാര്യയെ തിരിച്ചു കിട്ടും എന്നാ പ്രതീക്ഷയോടെ നിറുത്തട്ടെ       ......





  ഐ സി യുവില്‍ കിടക്കുന്ന രോഗിയെപ്പോലെയാണ്‌ നമ്മുടെയൊക്കെ ജീവിതം. ഒരു നിശ്ചയവുമില്ലാത്ത നിമിഷങ്ങള്‍. ...ഇനിയെന്തു സംഭവിക്കുമെന്ന്‌ ചെറിയൊരു ധാരണപോലുമില്ലാതെയുള്ള ശ്വാസങ്ങള്‍.. ഒരു സെക്കന്റിന്റെ ഉടമാവകാശം പോലും കയ്യിലില്ലാത്ത പാവങ്ങള്‍ ഇണക്കവും പിണക്കവും സങ്കടവും സന്തോഷവും കൂടിച്ചേരലും വേര്‍പിരിയലും കണ്ണീരും പുഞ്ചിരിയും ജയവും തോല്‍വിയും നിറം മാറ്റിക്കോണ്ടേയിരിക്കുന്ന ചെറിയൊരു ജീവിതയാത്ര…………… ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും ഞങ്ങള്ക്ക് വേണ്ടി പ്രാർഥിക്കുക
.............സ്നേഹത്തോടെ അഷറഫ്.........

ഇതിന്റെ ബാക്കി ഇവിടെ വായിക്കാം ......http://ashrafnedumbala.blogspot.com/2016/02/blog-post.html

17 അഭിപ്രായങ്ങൾ:

  1. നാമറിയുന്നില്ലാ നാളെയുടെ അന്ത്യം..ഇന്നിന്‍ പരകോടിയില്‍ പ്രയാണത്തിന്‍ ആവേഗമാണ് മനസ്സില്‍..!!സ്വന്തമാക്കലിന്‍ സൌഭാഗ്യം...പടച്ചവന്‍ അനുഗ്രഹിക്കട്ടെ..rr

    മറുപടിഇല്ലാതാക്കൂ
  2. സന്തോഷം വരുമ്പോൾ ഉണ്ടാകുമ്പോഴും അല്ലാഹുവിനെ ഒര്മിക്കുവാനും സ്തുടിക്കുവാനും അല്ലാഹു നമുക്ക്ചെ എല്ലാവര്കും തൗഫീക്ക് നല്കട്ടെ ആമീൻ

    അല്ലാഹു അവരുടെ രോഗത്തെ എത്രയും പെട്ടെന്ന് പൂര്ണമായും സുഗപ്പെടുത്തട്ടെ

    മറുപടിഇല്ലാതാക്കൂ
  3. നമുക്കെല്ലാം അസുഖം തരുന്നത് ചിലപ്പോഴെങ്കിലും അല്ലാഹുവിനെ ഒര്മിക്കാൻ ആണ് താങ്ക്സ് ,,,,,ഉമര് ഫാറൂക് ഭായ്

    മറുപടിഇല്ലാതാക്കൂ
  4. ഐ സി യുവില്‍ കിടക്കുന്ന രോഗിയെപ്പോലെയാണ്‌ നമ്മുടെയൊക്കെ ജീവിതം. ഒരു നിശ്ചയവുമില്ലാത്ത നിമിഷങ്ങള്‍. :(

    മറുപടിഇല്ലാതാക്കൂ
  5. ഒരു ഫ്രണ്ട് വഴി ഇത് ഇപ്പഴാണ് ശ്രദ്ധയിൽപെട്ടത് മുഴുവനും വായിച്ചു കഴിഞ്ഞപ്പോ എന്തെന്നില്ലാത്ത .. എന്താ പറയ എന്നറിയില്ല എന്റെ ഉപ്പയുടെ അനുജന്റെ (എളാപ്പ)അസുഖവും ഇതുതന്നെയായിരുന്നു .ഇപ്പൊ മൂന്നു മാസം ആവുന്നു അവർ വിട്ടുപിരിഞ്ഞ് നിങ്ങളുടെ ഓരോ എഴുത്തിലും അദ്ധേഹത്തെയാ എനിക്ക് ഫീൽ ചെയ്തത് , എന്ത് ചെയ്യാൻ വിധി അല്ലാഹുവിന്റെ പരീക്ഷണം ,അതിൽ നമുക്ക് ചെയ്യാൻ ഒന്നും ഇല്ലല്ലോ അനുഭവിച്ചു തീർക്കയല്ലാതെ .. ദുആ ചെയ്യുക .. മഖ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു , അവരുടെ ഖബറിടം അല്ലാഹു വിശാലമാക്കി സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ (ആമീൻ)

    മറുപടിഇല്ലാതാക്കൂ
  6. അള്ളാഹു മഗ്ഫിരത്തും മര്ഹമതും നലക്ട്ടെ.കൂടെ മക്കള്ക്കും ഇക്കയ്കൌം ക്ഷമയും സഹനവും അള്ളാഹു നല്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. Allaah...njangalude sahodarante barrya yude rogam ethrayum pettennu...shifayaaksneey. aameen yaa rabbal aalameen

    മറുപടിഇല്ലാതാക്കൂ
  8. അല്ലാഹുവിനു സ്തുതി...... താങ്കളുടെ വിവരണം മുഴുവന്‍ വായിച്ചു...... മനക്കരുത്തും ശുഭാപ്തിവിശ്വാസവും ക്ഷമയും ഉണ്ടെങ്കില്‍ അല്ലാഹു നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും ...... മാരകമായ രോഗങ്ങളില്‍ നിന്നും അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.....ആമീന്‍

    മറുപടിഇല്ലാതാക്കൂ
  9. അല്ലാഹുവിനു സ്തുതി...... താങ്കളുടെ വിവരണം മുഴുവന്‍ വായിച്ചു...... മനക്കരുത്തും ശുഭാപ്തിവിശ്വാസവും ക്ഷമയും ഉണ്ടെങ്കില്‍ അല്ലാഹു നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും ...... മാരകമായ രോഗങ്ങളില്‍ നിന്നും അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.....ആമീന്‍

    മറുപടിഇല്ലാതാക്കൂ
  10. اللهم اغفر لها والرحمها...................

    മറുപടിഇല്ലാതാക്കൂ
  11. വിവരങ്ങള്‍ നേരത്തെ അറിഞ്ഞു ഇപ്പഴാണ് വായിക്കാന്‍ സാധിച്ചത്.... എങ്കിലും പ്രാര്‍ത്ഥിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  12. ഒരിക്കലെങ്കിലും മെഡിക്കൽ കോളേജിലെ  ക്യാൻസർ വാര്ഡ് ഒന്ന് സന്ദര്ശിക്കുക ഇത് ഈ എളിയവന്റെ അപേക്ഷയാണ് ,കാരണം ആ സന്ദര്ശനം ചിലപ്പോൾ നിങ്ങളെ നല്ല ഒരു മനുഷ്യനാക്കും !

    മറുപടിഇല്ലാതാക്കൂ
  13. اللهم اشفع امراض من نويناها يا رب العالمين
    اللهم احفظنا من كل مرض انت خير الحافظين

    മറുപടിഇല്ലാതാക്കൂ
  14. اللهم اشفع امراض من نويناها يا رب العالمين
    اللهم احفظنا من كل مرض انت خير الحافظين

    മറുപടിഇല്ലാതാക്കൂ
  15. വായനക്കും അഭിപ്രായത്തിനും എല്ലാവര്ക്കും വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  16. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...