എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ബുധനാഴ്‌ച, ഏപ്രിൽ 05, 2017

                                              ഒരു പ്രവാസിയുടെ നൊമ്പരം
                                       

.......................അസ്തമയ  സൂര്യൻ ആകാശത്തു ചെഞ്ചായം വീശി കഴിഞ്ഞിരിക്കുന്നു റോഡിൽ വാഹനങ്ങൾ വളരെ കുറവാണ് ഞാൻ റോഡിന്റെ അരികു വശം ചേർത്ത് വണ്ടി നിറുത്തി അസ്തമിക്കാൻ പോവുന്ന സൂര്യനെയും നോക്കി വണ്ടിയിൽ തന്നെയിരുന്നു !!
ആ അസ്തമയ സൂര്യനെ പോലെ എന്റെ ഇവിടുത്തെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു !!
ഞാൻ ഇന്നലെ കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവനും
''ഞാൻ മറ്റൊരാളുമായി തർക്കം കൂടുകയാണ് ന്യായം എന്റെ പക്ഷത്തായിട്ട് കൂടി അവൻ വിട്ട് തരുന്നില്ല വഴക്ക് കൈയ്യാങ്കളിയിൽ എത്തി പെട്ടന്നാണ് അവന്റെ കൈയ്യിലുള്ള അരിവാൾ പോലെയിരുന്ന ഹുക്ക് കൊണ്ട് എന്റെ നടുപുറത്ത് തന്നെ ഒരു വരയൽ അതിൽ ഞാനാകെ വേദന കൊണ്ട് പുളഞ്ഞുപോയി  പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു സമയം നോക്കി നേരം പുലരാനായിരിക്കുന്നു !! ഉണർന്ന് കഴിഞ്ഞിട്ടും എന്റെ  പുറത്തെ വേദന മാറിയില്ല ,
കുളിച്ച് വസ്ത്രം മാറി പ്രഭാത നമസ്കാരം നിർവ്വഹിച്ചു പടച്ചവനോട് ദുആ ചെയ്തു പുലർച്ചെ കണ്ട കിനാവ് ഫലിക്കരുതേ എനിക്ക് ക്ഷമ തരണേ എന്ന് സുജൂതിൽ കിടന്ന് പ്രാർത്ഥിച്ചു അന്യരാജ്യമായത് കൊണ്ട് പ്രവാസികൾ പൊതുവെ എല്ലാവരും വളരെ ക്ഷമാശീലരാണ് എല്ലാവർക്കും അതാണ് കൂടതൽ കൈമുതലായി ഉള്ളതും

വണ്ടി സ്റ്റാർട്ടാക്കി ആദ്യ ട്രിപ്പ് എടുക്കാൻ വണ്ടിയുടെ ഉടമസ്ഥന്റെ വീട്ടിലെത്തി കാത്തു  നിന്നു " അഞ്ചാറു മാസമായി കഠിനമായ നടുവേദന (ഡിസ്ക്ക്  തേയ്മാനം വന്നട്ട് ഉരസുന്നതാണ് എന്ന് എക്സ്റേ നോക്കിയിട്ടു   റിയാദിലെ ശുമൈസി ഹോസ്പ്പിറ്റലിൽ കാണിച്ചപ്പോൾ ഡൊക്ടർ പറഞ്ഞത്  ഓപ്പറേഷൻ ചെയ്യാൻ ഡേറ്റും തന്ന് വിട്ടതാ പീന്നീട് അങ്ങോട്ട് പോയിട്ടില്ല ഞാനൊന്ന് നാട്ടിൽ പോയിട്ട് വരട്ടെ പകരത്തിന് ആളെ വെക്കട്ടെ എന്ന് പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല സ്പോൺസറുടെ അനുജൻ തന്നെയാണ് വണ്ടിയുടെ  ഉടമസ്ഥൻ "
അവൻ പെട്ടന്ന് വീട്ടിൽ നിന്ന് ഇറങ്ങി വന്നു എന്നിട്ട് അരികിലേക്ക് വിളിച്ചിട്ട് പറഞ്ഞു ഈ ആഴ്ച കൂടി ഓടിയിട്ട് വണ്ടി ഇവിടെ കൊണ്ട് വന്ന് വെക്ക് നീ നാട്ടിൽ പൊയ്ക്കോ , അവന്റെ സംസാരം കേട്ടപ്പോൾ
എനിക്കും സമാദാനമായി ഹാവൂ എന്റെ അവസ്ഥ ഇപ്പോഴെങ്കിലും ഇവൻ മനസിലാക്കിയല്ലോ എന്ന് ഞാനും മനസ് കൊണ്ട് പറഞ്ഞു ,
എന്നിട്ട് ഞാൻ അവനോട്  പറഞ്ഞു എനിക്കൊരു രണ്ട് മാസം മതി അസുഖം ഭേതമായാൽ ഉടനെ ഞാൻ തിരിച്ചു വരും എന്ന് പറഞ്ഞതും അവൻ എന്റെ നേരെ തിരിഞ്ഞു ഇനി നീ വരണ്ട പോയി വന്നിട്ട് വേറെ ജോലി നോക്കിക്കോ വണ്ടി വിൽക്കുകയാണ് !!
''ഇത് കേട്ടതും ഞാനാകെ അന്ധാളിച്ചു
ഇത് കേട്ട് വിഷമത്തോടെ ഞാൻ വണ്ടിയിൽ കയറിയിരുന്നു പുലർച്ചെ കണ്ട സ്വപ്നത്തെ കുറിച്ചാണ് ഞാൻ അപ്പോഴും  ചിന്തിച്ചത് " അപ്പോൾ ഇവനാണ് എന്റെ ആ നടുപുറത്ത് വെട്ടിയത്..... അന്ന് മുഴുവൻ എന്റെ ചിന്ത അവന്റെ വാക്കുകളെ കുറിച്ചായിരുന്നു ...

രാത്രി റൂമിലെത്തി നാട്ടിലുള്ള അനുജനെ വിളിച്ചു  അവനാണ് വീട് പണി കരാറെടുക്കുന്നത് കാര്യങ്ങളന്വേഷിച്ചു ഇന്ന് വീടിന് കുറ്റിയടിച്ചു എന്ന് പറഞ്ഞപ്പോൾ പ്രത്യകിച്ച് സന്തോഷമൊന്നും തോന്നിയില്ല ''

" പിന്നേയ് എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്കവിടെ ?
"
"എന്താണ് അങ്ങിനെ നീ  ചോദിക്കാൻ   ?

"അല്ല  കുറ്റിയടിക്കാൻ വന്ന ആള് പറഞ്ഞു വീടിന് സ്ഥാനം നോക്കി കുറ്റിയടിച്ചിട്ട്  ഈ വീടിന്റെ ഉടമസ്ഥന് ഗൾഫിൽ ജോലിയിൽ ശ്വാശതയില്ല ഏത് സമയവും വരും എന്നാണ് പറഞ്ഞത് "
 എന്താ അയാള് അങ്ങിനെ പറയാൻ കാരണം ?

''ഞാനൊന്നും മിണ്ടിയില്ല ...

''വീടിന് കുറ്റിയടിച്ചിട്ട് ഒരാഴ്ചയായി ജോലിയിൽ നിന്ന് ഇപ്പോൾ  ഇറങ്ങാനായി
ഭാര്യ  എപ്പോഴും പറയും  പട്ടിണിയാണങ്കിലും മഴ തോരതെ കയറി കിടക്കാൻ ഒരു കൂര വേണം എന്ന് ..
ഉണ്ടായിരുന്ന വീട് ഭാര്യയുടെ മരണശേഷം ആരും നോക്കാനില്ലാതെ നശിച്ചു കഴിഞ്ഞിരിക്കുന്നു,
...ചിന്തിച്ചിരുന്നു സമയം പോയതറിഞ്ഞില്ല സൂര്യനസ്തമിച്ചു ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു  ഇനിയും ട്രിപ്പ് എടുക്കാനുണ്ട് ..നാളെ ഒരു ദിവസം കൂടിയുണ്ട് ഈ വണ്ടിയിൽ ,

''ഞാനും എന്റെ നല്ലവനായ ഒരു സഹോദരതുല്യനായ  സ്പോൺസറും ജവാസാത്ത് ( പാസ്പോർട്ട്) ഓഫീസിലേക്കുള്ള ഒരുമിച്ചുള്ള യാത്രയിൽ അവന്റെ അനുജൻ പറഞ്ഞ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു കൂട്ടത്തിൽ അവൻ എന്നോട് ചോദിച്ചു

''നാട്ടിൽ പോയി വന്നിട്ട് എന്താ പരിപാടി ?

''ഇനി ഞാൻ സ്വന്തമായി ഒരു വണ്ടിയെടുത്ത് ഓടട്ടെ എന്ന് പറഞ്ഞപ്പോൾ അവന്റെ ഉപദേശം എല്ലാം നോക്കിയും കണ്ടും  എടുത്താൽ മതി ഈ സഹചര്യത്തിൽ നിന്റെ പണം നഷ്ടമാകരുത് , നീ എന്റെടുക്കൽ വന്നിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു നിനക്കിപ്പോഴും ഒരു വീട് പോലും ആയിട്ടില്ല നീ എനിക്ക് കൊണ്ട് വന്ന് തന്ന എന്റെ ഡ്രൈവർക്ക് നാല് വർഷം കൊണ്ട് അവന് വീടായി നിനക്കെന്താ പറ്റിയത് ? ഇത് നീ ഏഴാമത്തെ പോക്കാണ് നാട്ടിലേക്ക് ഒരു പ്രാവശ്യം പോലും ചിരിച്ച മുഖവുമായി പോവുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ എന്ത് പറ്റി നിനക്ക്   !!
ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരിക്കുമ്പോൾ അവനെ നോക്കിയിട്ട് പറഞ്ഞു  നിനക്ക്  എന്റെ അവസ്ഥകളെല്ലാം അറിയുന്നതല്ലേ  ? പിന്നെ അവനോട്  വീടിന് കുറ്റിയടിക്കാൻ വന്ന ആള് പറഞ്ഞതും എല്ലാം പറഞ്ഞപ്പോൾ അവൻ എന്നോടൊരു ചോദ്യം നിന്നെ ആരെങ്കിലും ട്രാപ്പിലാക്കിയോ എന്ന്  (സിഹ്ര്  )കൂടോത്രം  ഞാൻ അവനെ ഒരു ചെറിയ ചിരിയോടെ നോക്കിയപ്പോൾ അവൻ വീണ്ടും എന്നോട് '' ചിരിക്കണ്ട അതിനെ റസൂൽ (സ) ഏഴ് വൻ പാപങ്ങളിൽ പെടുത്തിയിട്ടുണ്ട്  നീ വിശ്വസിക്കണം  തീർച്ചായും ഫലിക്കും  ( ഒരു സൗദിക്കുഅതിൽ ഇത്ര വിശ്വാസമുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്  ) എന്ന് അവൻ പറഞ്ഞപ്പോൾ ചിരി നിറുത്തി എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. എന്നെ ഇത്രയും മനസിലാക്കിയ മറ്റാരുണ്ട് ഈ മരുഭൂമിയിൽ " ഞാൻ ഇത്രയും വർഷമായി പുറത്ത് പോയി ജോലി ചെയ്യുന്നതിൽ ഒരു റിയാല് പോലും ഇന്ന് വരെ അവൻ കൈപ്പറ്റിയിട്ടല്ല മാത്രവുമല്ല പലപ്പോഴും അവന്റെ കയ്യിലെ പണമെടുത്തിട്ടാണ് അവൻ ലീവടിച്ച് തരാറ് സ്വന്തം കൂടപിറപ്പിനില്ലാത്ത സ്നേഹം ...

കുറെ നേരത്തേക്ക് ഞങ്ങളൊന്നും സംസാരിച്ചില്ല ജവാസാത്ത് ഓഫീസ് എത്തുന്നതിന് മുന്നെ അവൻ എന്റെ തോളിൽ കൈവെച്ചിട്ട് പറഞ്ഞു നിനക്ക് ദുനിയാവല്ല ഉള്ളത് ആഖിറത്തിൽ ജന്നമാണ് (പരലോകത്തു സ്വർഗ്ഗം ) ഉള്ളത് നല്ലോണം ക്ഷമിക്ക് അല്ലാഹ് കരീം (അല്ലാഹു ആണ് വലിയവൻ ) നീ എപ്പോഴും ഖുർആൻ പാരായണം ചെയ്യൂ എല്ലാം മാറും  എന്ന് പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞു
അപ്പോൾ ഞാൻ അവനോടു പറഞ്ഞു അത് ഞാനിപ്പോഴുമുണ്ട് വെള്ളിയാഴ്ചകളിൽ ഒരുമണിക്കൂർ നേരത്തെ പള്ളിയി പോയിയിരുന്നു ഭാര്യക്കും ഉപ്പാക്കും വേണ്ടി  സ്ഥിരമായി ഖുർആൻ പാരായണം ചെയ്യാറുണ്ട് എന്ന് ഞാൻ പറഞ്ഞു ''

" നിനക്കിവിടെ എന്താണ് ഭയം നിന്റെ  അസുഖം മാറി വന്നാൽ ജോലി ചെയ്യുക റിയാദിലെ ഏത് റോഡും നിനക്കറിയാം ഭാഷയും അറിയാം പിന്നെ ഞാനുമുണ്ട് കൂടെ എന്ന് പറഞ്ഞ് കേട്ടതും  ചെറുപ്പത്തിൽ നടക്കാൻ പഠിക്കുമ്പോൾ വീഴുമ്പോഴേക്കും പ്രിയപ്പെട്ട ഉപ്പാന്റെ ആ കൈതാങ്ങ് പോലെ
 എന്റെ ഉപ്പ കൂടെയുള്ളത് പോലെ എനിക്ക് തോന്നി ....

കാലമെത്താതെ എരിഞ്ഞടങ്ങിയ കുറെ സ്വപ്നങ്ങളെ കുഴിച്ച് മൂടി മറ്റൊരു പാട് സ്വപ്നങ്ങളെയും പ്രതീക്ഷകളെയും  മനസിലേന്തി കാതങ്ങൾക്ക് അകലെയുള്ള എന്റെ പച്ചപ്പിന്റെ നാട്ടിൽ ചെന്നിറങ്ങുമ്പോൾ എപ്പോഴും സ്വീകരിക്കാനുണ്ടായിരുന്ന അവൾ ഇന്നവിടെയില്ല എന്നതാണ് എന്റെ വിഷമം
 കാലപ്രവാഹത്തില്‍.. മരുക്കാറ്റിന്‍റെ ഉഷ്ണത്തിലൂടെ കുത്തിയൊലിച്ചു പോയ ജീവിതത്തിലെ അവളോടൊപ്പം ചെലവഴിക്കേണ്ട   ആ നല്ല നാളുകള്‍ .അവളുടെ അസുഖ വിവരങ്ങൾ വിളിച്ചന്വേഷിക്കുമ്പോഴും സ്വപ്‌നങ്ങൾ എല്ലാം  യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി  കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍കാനായിരുന്നു നിയോഗം ''
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന  പ്രതീക്ഷകളും സ്വപ്നങ്ങളും  ..നെഞ്ചിന്‍റെ വിങ്ങലടങ്ങാതെ രാവിന്‍റെ അന്ത്യ യാമങ്ങളില്‍ പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ .പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍ . ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ട യായി മാറി കഴിഞ്ഞിരിക്കുന്നു ഇന്ന് ഞാൻ
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി.ഉത്തരം കിട്ടാത്ത പ്രഹേളികകളായി അവ കാലങ്ങളായി അവിടെത്തന്നെ ശേഷിക്കുകയാണ്.അകത്തെന്തോ ഉരുകി ഇറ്റിറ്റു വീഴുന്നുണ്ടെന്നു മാത്രമറിയാം..അത് ഹൃദയമാണോ; പ്രാണനാണോ..? അതോ കാല്‍പനികതയുടെ ഉരുക്കുമുഷ്ട്ടിയില്‍ ഞെരിഞ്ഞൊടുങ്ങുന്ന  അടിമയുടെ ദീന രോധനമാണോ? അതും നിശ്ചയം പോരാ.
വര്‍ഷങ്ങളുടെ വിരസമായ കാത്തിരിപ്പിന് ശേഷം ഇടവേളകള്‍ക്ക് തുടക്കമാവുന്ന; ആകുലതകള്‍ക്കും വ്യാകുലതകള്‍ക്കും അറുതിയാവുന്ന പിറന്ന നാടിന്‍റെ പച്ചപ്പുകള്‍ തേടിയുള്ള ശരാശരി പ്രവാസിയുടെ ആ യാത്രയുടെ യാമങ്ങള്‍..അനിര്‍വചനീയങ്ങളാണത്.
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്‍റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ ..അതെ അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് മാത്രം സ്വന്തമായ നിമിഷങ്ങളാണ്, അത് തിരിച്ചറിയാനാവുന്നതും സമാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു പ്രവാസിക്ക് മാത്രം ,

പലപ്പോഴും ഞാൻ ഭാര്യയോട് പറയും ആ ചിരവ മുട്ടിയെടുത്തു എന്റെ തലയ്ക്കു ഒന്നടിക്കു എന്നാലെങ്കിലും എന്റെ തലയൊന്നു നന്നാവട്ടെ അപ്പോൾ അവൾ എന്റെ അടുത്ത് വന്നു എന്റെ മുഖം അവളുടെ മാറോടു ചേർത്ത് പിടിക്കും അതൊരു സ്വാന്തനമാണ് സമാധാനമാണ് അത് വീണ്ടും വീണ്ടും ജീവിക്കാനുള്ള പ്രതീക്ഷയാണ് ഇന്ന് ആ പ്രതീക്ഷയൊക്കെയും അവളോടൊപ്പം ആറടി മണ്ണിൽ ലയിച്ചു ചേർന്നിരിക്കുന്നു വീട്ടിലേക്കെത്തുന്നതിനു മുന്നേ ആദ്യം അവളെ അവിടെ ചെന്നൊന്നു കാണണം എന്നിട്ടു മെഡിക്കൽകോളേജിൽ ഏതെങ്കിലും ഒരു ബെഡിൽ സ്ഥാനം പിടിക്കണം രോഗം മാറി നടക്കാനായാൽ വീട്ടിൽ എത്തുക ,നഗരത്തിന്റെ വാഹന ജന ത്തിരക്കിൽ നിന്നും ആരാരുമില്ലാത്ത എന്റെ വീടിന്റെ വരാന്തയിൽ   മൂവന്തി നേരത്തു ആ പഴയ പ്ലാസ്റ്റിക്കുകൊണ്ടു മിടഞ്ഞ ഇരമ്പുകസേരയിൽ ഇരുന്നു അങ്ങ് ദൂരെ മലഞ്ചെരുവിലേക്കും നോക്കി എന്നിൽ നിന്നും വിട്ടുപോയ ഇരുട്ടിന്റെ ആത്മാകളോട് എനിക്ക്  കുശലം പറഞ്ഞിരിക്കണം കൂടെ എന്റെ പിഞ്ചു മക്കളെയും കൂട്ടണം  !!!!


എന്റെ അനുഭവ കഥ ഇവിടെ തടങ്ങുന്നു http://ashrafnedumbala.blogspot.com/2012/01/blog-post_23.html

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...