എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ചൊവ്വാഴ്ച, ഡിസംബർ 06, 2011

വിധിയുടെ ബലിമൃഗങ്ങള്‍

ഞാന്‍ കുറെ നാള്‍ നാട്ടില്‍ നാഷണല്‍ പെര്‍മിറ്റു ലോറിയില്‍ പോയിരുന്നു ആ ഇടയ്ക്കു ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പോയിരുന്നു നമ്മുടെ ഇന്ത്യയിലെ പല ഭാഷക്കാര്‍ പല ദേശക്കാര്‍ പല സംസ്കാരത്തിലും പെട്ടവര്‍ ഇവരുമായിട്ടൊക്കെ ഇടപഴകാനും അവരെപറ്റി മനസിലാകാനും സാധിച്ചിരുന്നു .പോയാല്‍ പല സ്ഥലങ്ങളിലും കറങ്ങി ചിലപ്പോള്‍ മൂന്നു മാസമോ നാല് മാസമോ ഒക്കെ കഴിഞ്ഞേ വരൂ,,ബോംബയിലും കല്‍ക്കട്ടയിലും അഹമദബാദിലും ജൈപൂരും ഇന്ഡോരും നാഗ്പൂരും ഹൈദരാബാദിലും ഒക്കെ പോയാലും വണ്ടി നിറുത്തി പെട്ടന്ന് നാട്ടിലേക്ക് ലോഡു ഒന്നും കിട്ടിയില്ലെങ്കില്‍ വാടക കൂടുതലുള്ള ഭാഗങ്ങളിലേക്ക് ലോഡു എടുക്കും ഇല്ലെങ്കില്‍ ലോറി ഓഫീസില്‍ സണ്ടിംഗ് ഡ്രൈവറെ (അവിടുതുകാരായ പകരം ഡ്രൈവറെ )ഏല്‍പ്പിച്ചു ലോഡു കിട്ടുന്ന ദിവസം വരെ ഓരോ സ്ഥലങ്ങളും കാണാന്‍ പോവും അതിനിടയില്‍ ചില പച്ചയായ ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്ന ഒരുപാടുപേരെ കാണും ബോംബയിലെ ധാരാവി പ്രദേശത്ത് ചെന്നാല്‍ ഇന്ത്യയുടെ യദാര്‍ത്ഥ മുഖം കാണാന്‍ സാധിക്കും ബോംബയിലെ തന്നെ ഹാജി അലി മസ്ജിദ് എന്ന കടലിന്റെ നടുക്കുള്ള പള്ളിയില്‍ പോവുന്ന വഴിയില്‍ ഗുണ്ടകള്‍ വികലാങ്കരായ പാവപെട്ടവരെ ഇരുത്തി പണ പിരിവു നടത്തുന്നതും അത് വാങ്ങിച്ചു പോവുന്നതും കാണുമ്പോള്‍ തോന്നും ഇതാണോ ഇന്ത്യ എന്ന് അതുപോലെ കച്ചവടത്തിലെ കവട നാടകങ്ങളും കുറെ കണ്ടു അരി കയറ്റാന്‍ പോയപ്പോള്‍ കുത്തരിയില്‍ ചുവന്ന കാവി പൌഡര്‍ റെഡ്ഓക്സൈഡ് കളര്‍ കിട്ടാന്‍ വേണ്ടി വിതറുന്നത് അതുപോലെ ഒരിക്കല്‍ നാഗ്പൂരില്‍ നാരങ്ങ കയറ്റാന്‍ പോയപ്പോള്‍ പച്ച നാരങ്ങ കുറച്ചു കയറ്റി നല്ല വിഷമുള്ള മരുന്ന് അടിച്ചു വീണ്ടും നാരങ്ങ കയറ്റി വീണ്ടും മരുന്ന് അടിക്കുന്നു ഇതങ്ങിനെ തുടര്‍ന്ന് കോഴികോട് എത്തിനോക്കുമ്പോള്‍ നല്ല മഞ്ഞ കളറുള്ള നാരങ്ങ ഇതാണ് ഡോക്റ്റര്‍മാര്‍ വരെ നിര്‍ദേശിച്ചു കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നതും രോഗികള്‍ക്ക് വേണ്ടി നമ്മള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുന്നതും !!ഒരിക്കല്‍ അതുപോലെ മൈസൂരില്‍ നിന്ന് ഞാന്‍ കോഴികൊട്ടെക്ക് ഒരു ലോഡു തേങ്ങ എടുത്തു കോഴിക്കോട് ഇറക്കാന്‍ നോക്കുമ്പോള്‍ കടയുടെ മുതലാളി പറഞ്ഞു വന്ന വഴി അത് തിരിച്ചു ബാന്ഗ്ലൂരിലെക്കു പോട്ടെ എന്ന് പിന്നെയാണ് കാര്യം മനസിലായത് അന്ന് കേരളത്തിലെ തേങ്ങക്ക് നല്ല ടിമാന്ടായിരുന്നു,, അപ്പോള്‍ ബാങ്ക്ലൂര്‍ മാര്‍ക്കറ്റില്‍ കേരള തേങ്ങയാണ് നല്ല ക്വോളിറ്റി യുള്ള തേങ്ങയാണ് എന്ന് പറഞ്ഞു കൊടുക്കുന്നു കര്‍ണാടകത്തിലെ തേങ്ങ കേരളത്തില്‍ വന്നു നേരെ തിരിച്ചു കര്‍ണാടകത്തില്‍ എത്തിയാല്‍ അത് കേരളത്തിലെ തെങ്ങയായി ഇത് ഏതാണ് എന്ന് എനിക്കല്ലേ അറിയുകയുള്ളൂ !!


ഒരിക്കല്‍ ഹൈദ്രാബാദില്‍ നിന്ന് വരുമ്പോള്‍ ബാങ്ക്ലൂര്‍ കഴിഞ്ഞു മൈസൂര്‍ എത്തുന്നതിനു മുമ്പ് മാണ്ട്യ എന്ന സ്ഥലമുണ്ട് അവിടെ കുറച്ചു നേരം വിശ്രമിക്കാന്‍ വണ്ടി നിറുത്തി സമയം രാത്രി പത്തുമണി കഴിഞ്ഞു കാണും ..ഒരു പെണ്ണ് ഓടി വന്നു നല്ലം കിതക്കുന്നുണ്ടായിരുന്നു കരഞ്ഞു കൊണ്ട് പറഞ്ഞു എന്നെ ഒന്ന് രക്ഷിക്കണം എന്താണ് സംഭവം എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല എങ്ങിനെ ഒക്കെയോ അത് പറഞ്ഞൊപ്പിച്ചു എന്നെ ഒന്ന് വയനാട്ടില്‍ കല്‍പ്പറ്റയില്‍ ഇറക്കി തരണം അവിടുന്ന് മൈസൂരിലേക്ക് കല്യാണം കഴിപ്പിച്ചതാണ്‌ എന്നെ.. അഡ്രസ്സ് ഒക്കെ പറഞ്ഞു തീരും മുമ്പേ അവളുടെ പുറകെ കുറച്ചു ആളുകള്‍ വന്നു അവളെ പിടിച്ചുകൊണ്ടു പോയി എനിക്കും ക്ലീനര്‍ക്കും മൂന്ന് നാല് അടിയും കിട്ടി അന്ന്യ സംസ്ഥാനമാണ് എന്തെങ്കിലും ഞങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഞങ്ങളെ അവര്‍ കൊല്ലും വേഗം വണ്ടിയും കൊണ്ട് പോന്നു കല്‍പ്പറ്റയില്‍ എത്തി പെണ്‍കുട്ടി പറഞ്ഞ അഡ്രസ്സില്‍ അതിന്റെ ഉപ്പാനെ കണ്ടുപിടിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു പിറ്റേന്ന് തന്നെ പെണ്‍കുട്ടിയെയും തിരക്കി അതിന്റെ ഉപ്പ അവിടെ ചെന്നപ്പോള്‍ അതിന്റെ മയ്യത്ത് ആണ് കണ്ടത് പിന്നീട് ആ ഉപ്പ എല്ലാം പറഞ്ഞു ഞങ്ങളോട് എന്റെ മോള് കാണാന്‍ കുറച്ചു കറുത്തിട്ടായിരുന്നു അതുകൊണ്ട് ഇവിടെ ആര്‍ക്കും വേണ്ട അവളെ,, പിന്നെ എന്റെ കയ്യില്‍ സ്ത്രീധനം കൂടുതല്‍ ഇല്ല അപ്പോള്‍ എന്റെ വിഷമം മാറ്റാന്‍ അവള്‍ മൈസൂര്‍ കല്യാണത്തിന് സമ്മതിച്ചത് എന്ത് ചെയ്യാനാ അവള്‍ പോയില്ലേ ഇത് പോലെ നമ്മള്‍ അറിയാതെ പോവുന്നത് അനേകം ഉണ്ട്,,എന്റെ വയനാട് ഭാഗത്ത്‌ നിന്ന് മൈസൂരിലേക്ക് കുറെ പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ചു അയച്ചിരുന്നു പോയതിലും സ്പീഡില്‍ അവരൊക്കെ തിരിച്ചു നാട്ടില്‍ എത്തി ചിലത് ജീവനോടെ മറ്റുചിലത് പണവും സ്വര്‍ണ്ണവും എല്ലാം നഷ്ട്ടപെട്ടു പകുതി ജീവനുമായി നാട്ടിലെത്തി ഗള്‍ഫു പണത്തിന്റെ കുത്തൊഴുക്കില്‍ സ്ത്രീധനം വളരെ കൂടി നാട്ടില്‍,അതുകൊണ്ടാണ് പണമില്ലാത്ത ആളുകള്‍ മൈസൂരിനെ ആശ്രയിച്ചത്,, ഗള്‍ഫുകാരന്‍ എത്ര കൂടുതലായാലും സ്വന്തം മകള്‍ക്കളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കുമ്പോള്‍ നാട്ടുമ്പുറത്ത്കാരനും ഓടുകയല്ലാതെ രക്ഷയില്ല,,സ്ത്രീധനത്തിന്റ​െ കാര്യത്തില്‍ എല്ലാ മത പണ്ഡിതന്മാരും ഒറ്റകെട്ടാണ് ഇതിനു എതിരെ ശബ്ദിക്കാന്‍ ഒരാളുമില്ല !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...