എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ചൊവ്വാഴ്ച, ജനുവരി 31, 2012

മാതാപിതാക്കളുടെ കാല്‍പ്പാടുകള്‍


بِسْــــــــمِ اﷲِارَّحْمَنِ ارَّحِيم
ആ എട്ടുവയസ്സുകാരി പെണ്‍കുട്ടിക്ക് വീട്ടില്‍ പിടിപെത് ജോലിയുണ്ട് ,വീട് എന്ന് പറയാന്‍ കഴിയില്ല തേയില തോട്ടത്തിന് നടുവിലുള്ള ഒരു പാടി റൂമിലാണ് ( ലയം )ആ കുടുംബം താമസം ഉപ്പയും ഉമ്മയും രാവിലെ  ജോലിക്ക് പോയാല്‍ പിന്നെ ആ പെണ്‍കുട്ടിയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത് താഴെ ഒരു സഹോദരിയുണ്ട് അതിനു താഴെ ആറുമാസമായ രണ്ടു കുട്ടികള്‍ ഒരു ആണും ഒരു പെണ്ണും ആ കുട്ടികളെ ഉമ്മ ഇരട്ട പ്രസവിച്ചതാണ് ഈ മൂന്നു കുട്ടികളെയും ആ എട്ടു വയസ്സ് കാരിയെ എല്പ്പിച്ചാണ് അവര്‍ ജോലിക്ക് പോകാറ്,
 ഉമ്മ രാവിലെ കുട്ടികള്‍ക്ക് രണ്ടെന്നതിനും പാല്‍ കൊടുത്തു പോകും പിന്നെ കുറച്ചുപാല്‍ അടുത്തുനിന്നു വാങ്ങി അത് കുപ്പിയിലാക്കി അവളുടെ കയ്യില്‍ കൊടുക്കും കുട്ടികള്‍ വിശന്നു കരയുമ്പോള്‍ കൊടുക്കാന്‍ ''
ആ കുട്ടികളെ നോക്കുന്നതിനിടക്ക് ഉപ്പയും ഉമ്മയും ഉച്ചക്ക് വരുമ്പോഴേക്കും അവള്‍ കഞ്ഞി വെച്ച് വെക്കണം ആഴിച്ചയില്‍ കിട്ടുന്ന തുച്ചമായ പണം കൊണ്ട് ചോറ് വെച്ചാല്‍ ബാക്കിയുള്ള ദിവസം പട്ടിണി കിടക്കേണ്ടി വരും അതുകൊണ്ടാണ് കഞ്ഞി വെക്കുന്നത്  ,പിന്നെ അവള്‍ക്കുള്ള  ജോലി കുടുംബത്തിലെ എല്ലാവരുടെയും വസ്ത്രങ്ങള്‍ അലക്കല്‍ അടിച്ചു വാരല്‍ പാത്രം കഴുകല്‍ അതിനിടയില്‍ കുട്ടികള്‍ കരഞ്ഞാല്‍ ഒരാളെ എടുക്കുമ്പോള്‍ മറ്റേ ആള്‍ കരയും ഒരു എട്ടുവയസുകാരി എങ്ങിനെ രണ്ടാളെയുംകൂടി എടുക്കലും വീട്ടിലെ ജോലി എല്ലാം ചെയ്യലും 'അതുകൊണ്ട് തന്നെ അവള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസം തീരെ കിട്ടിയില്ല !!
അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ സ്കൂളില്‍ പോവുമ്പോള്‍ അവള്‍ നോക്കി നില്‍ക്കും  മദ്രസയാനെങ്കില്‍ ഇന്നെത്തെ പോലെ പരിഷ്കരിച്ചിട്ടുമില്ല അവിടെ മദ്രസ ഒരു പാടിറൂമില്‍ ആണ് നടത്തുന്നത് അതുതന്നെ ആ റൂമിലുള്ള ആളുകള്‍ ജോലിക്ക് പോവുമ്പോള്‍ അവിടെ ആരും ഉണ്ടാവില്ല അതുകൊണ്ടാണ് അവിടെ നടത്തുന്നത് ഒരു ഉസ്താദ് കുട്ടികള്‍ക്ക് ക്ലാസ് എടുകുന്നുണ്ട് അവിടെ പോയി കുറച്ചൊക്കെ പഠിച്ചിരുന്നു ഇപ്പോള്‍ അവളോട്‌  അങ്ങോട്ട്‌ ചെല്ലണ്ട എന്ന് പറഞ്ഞിരിക്കുന്നു !!അതിന്റെ കാരണം ആ പെണ്‍കുട്ടിയുടെ ഉടുപ്പില്‍  പാലിന്റെ പുളിച്ച  മണം അടിച്ചിട്ട് മറ്റു കുട്ടികള്‍ പലപ്പോഴും തള്ളി മാറ്റും അവളുടെ സഹോദരങ്ങളായ ചറിയ കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ അതെല്ലാം ഉടുപ്പിലൂടെ പോവും പലപ്പോഴും കുട്ടികള്‍ ശര്‍ദ്ദിച്ചു അതും അവളുടെ ഉടുപ്പില്‍ ഉണങ്ങി പിടിച്ചിട്ടു ഉണ്ടാവും അതിന്റെ മണവും ഉണ്ടാവും ഒന്ന് മാറ്റിയിടാന്‍ ആണെങ്കില്‍ മറ്റൊരു ഉടുപ്പും ഇല്ല ആകെ ഉള്ള ആ ഉടുപ്പ് ഇട്ടിട്ടു ക്ലാസില്‍ ചെല്ലുമ്പോള്‍ മറ്റുകുട്ടികള്‍ക്ക് മണമടിചിട്ടാണ് അവളോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞത് ,ഒരു ദിവസം ഉസ്താദ് തന്നെ അവളോട്‌ പറഞ്ഞു കുറച്ചു മാറി നിന്ന് പഠിച്ചാല്‍ മതി എന്ന് ,അതിനു ശേഷം പോകാറില്ല ചിലപ്പോഴൊക്കെ മദ്രസയുടെ വാതിലിന്റെ അടുത്ത് പോയി നില്‍ക്കും മറ്റു കുട്ടികള്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ അവള്‍ക്കും അവിടെ പോയി ഇരിക്കണം എന്ന് തോന്നും ,ഉസ്താദ് ചൊല്ലി കൊടുക്കുന്നത് അവള്‍ കുറെ മന;പാഠമാക്കി വെച്ച് അതിനിടയില്‍ കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ കുട്ടികളെ എടുക്കാന്‍ തിരിഞ്ഞു ഓടും വിദ്യ അഭ്യസിക്കാനുള്ള അവളുടെ ആഗ്രഹം അവിടെ ഉപേക്ഷിക്കും !!വര്‍ഷങ്ങള്‍ അങ്ങിനെ നീങ്ങി അതിനിടയില്‍ അവള്‍ക്കു മറ്റൊരു സഹോദനും കൂടി ഉണ്ടായി ഇപ്പോള്‍ താഴെയുള്ള നാല് എണ്ണതിനെയും അവള്‍ വേണം നോക്കാന്‍ അതുകൊണ്ട് തന്നെ ആ നാല് സഹോദരങ്ങള്‍ക്കും മൂത്ത സഹോദരി ഉമ്മയുടെ സ്ഥാനത്താണ്  ഒരു മൂത്ത ആങ്ങളയുണ്ട്,കിട്ടുന്ന ചെറിയ ജോലിക്ക് ഒക്കെ പോവും ,
വര്‍ഷങ്ങള്‍ അങ്ങിനെ നീങ്ങി അതിനിടയില്‍ വിവാഹ ആലോചനകള്‍ പലതും വന്നു ഒരിക്കല്‍ ഒരു വെളുത്ത സുമുഖനായ ചെറുപ്പക്കാരന്‍ വന്നു ആ ചെറുപ്പകാരനെ അവര്‍ക്കും വലിയ ഇഷ്ട്ടമായി ചെറുപ്പകാരനെ പറ്റി അവര്‍ അന്വേഷിച്ചു നല്ല സല്സ്വഭാവിയാണ് സ്വന്തമായി ഒരു ചായ കടയും ഒരു പലചരക്ക് കടയും ഉണ്ട് ആ കടയോട് ചെര്‍ന്നിട്ടുതന്നെ ചെറുതാണെങ്കിലും ഒരു വീടും ഉണ്ട് അയാളുടെ ഉപ്പയും ഉമ്മയും ഉണ്ട് അവര്‍ക്ക് വയസായിരിക്കുന്നു ''ആ വീടും കടയും അയാളുടെ സ്വന്തം അദ്ദ്വാനം കൊണ്ട് വാങ്ങിച്ചതാണ് പോരാത്തതിന് അയാളും ചെറുപ്പത്തില്‍ വലിയ ദാരിദ്ര്യത്തില്‍ വളര്‍ന്നതാണ് ആ ദാരിദ്ര്യം കൊണ്ടുതന്നെ ഉപ്പയും ഉമ്മയും ഉണ്ടായിട്ടുംഅയാള്‍  ഒരു അനാഥാലയത്തില്‍ ആണ് പഠിച്ചതും  വളര്‍ന്നതും അയാള്‍ ഇതുവരെ വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞു നടക്കുകയായിരുന്നു ഒരു പ്രാവശ്യം അയാളുടെ ഉപ്പയും ഉമ്മയും അയാള്‍ക്ക്‌ വേണ്ടി കുടുംബത്തില്‍ നിന്ന് തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടു അയാളോട് ചോദിക്കാതെ ആ പെണ്‍കുട്ടിയുടെ പിതാവിന് വാക്കും കൊടുത്തു വീട്ടില്‍ വന്നു അയാളോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എനിക്ക് കുറച്ചു കാലം കൂടി എന്റെ ഉപ്പാനെയും ഉമ്മാനെയും സ്നേഹിക്കണം അതിനിടയിലേക്ക് മറ്റൊരാള്‍ കയറി വന്നാല്‍ എനിക്ക് നിങ്ങളെ സ്നേഹിക്കാന്‍ കഴിയില്ല അതുകൊണ്ട് ഇപ്പോള്‍ എനിക്ക് വിവാഹം വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു ,പല പ്രാവശ്യം ആ ഉപ്പയും ഉമ്മയും സഹോദരങ്ങളും അയാളോട് സംസാരിച്ചിട്ടും അയാള്‍ കൂട്ടാക്കിയില്ല അവസാനം ഉപ്പയും ഉമ്മയും കൊടുത്ത വാക്ക് പാലിക്കാനായി അയാളുടെ താഴെയുള്ള അനുജനോട് വിവാഹത്തിന് ഒരുങ്ങാന്‍ പറഞ്ഞു എന്നിട്ട് ആ ഉപ്പ മകനോട്‌ പറഞ്ഞു ഇനി നിനക്ക് വേണ്ടി ഞാന്‍ ഒരു പെണ്ണിനേയും പോയി നോക്കില്ല !! പക്ഷെ എന്നിട്ടും ആ ഉപ്പ  ഇപ്പോള്‍ കണ്ടു കല്ല്യാണം ഉറപ്പിച്ച ആ  പെണ്‍കുട്ടിയെ  വന്നു കണ്ടു അവര്‍ക്ക് ഇഷ്ട്ടപെട്ടു,,
 അന്നൊക്കെ രാത്രിയിലായിരുന്നു വിവാഹം ചെക്കന്‍ പെണ്ണിന്റെ വീട്ടിലേക്കു പോകലും പെണ്ണിനെ കൊണ്ട് വരവും എല്ലാം രാത്രിയിലാണ് പെട്രോമാക്സും കത്തിച്ചു പാട്ടും പാടി പെണ്ണിനേയും ചെക്കനേയും മാലയൊക്കെ അണിയിച്ചു നേരം പുലര്‍ച്ചെ ആവുമ്പോഴാണ് ചെക്കന്റെ വീട്ടിലെത്തുക അങ്ങിനെ കല്യാണമൊക്കെ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ പെണ്ണിന് ''പന്തത്തെ പേടിച്ചു പന്തളത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട ''എന്ന പറഞ്ഞ പോലെയായി ,,ചായ കടയല്ലേ ജോലി ഇല്ലാതിരിക്കുമോ ദിവസവും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റു ജോലി തുടങ്ങും ഏഴുമണി ആകുമ്പോഴേക്കും ജോലിക്ക് പോവുന്ന ആളുകള്‍ ചായക്ക്‌ വരും അപ്പോഴേക്കും ദോശയും പുട്ടും ഇട്ടലിയും ചട്ടിണിയും എല്ലാം ആക്കും അതുകഴിഞ്ഞ് അടുത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോവാന്‍  ചായക്ക്‌ ആളുകള്‍ വരുമ്പോള്‍ എണ്ണ പലഹാരങ്ങള്‍ റെടിയാക്കണം പിന്നീട് ഉച്ചക്ക് ചോറിനുള്ള ആളുകള്‍ അതും മുപ്പതും നാല്‍പ്പതും ആളുകള്‍ ചോറിനും ഉണ്ടാവും എന്നാല്‍ ഈ ജോലിയില്‍ ഒക്കെ അയാളും കൂടെയുണ്ടാവും അവരെ സഹായിക്കാന്‍ ഒരാളെ ജോലിക്ക് വെക്കാം എന്ന് പറഞ്ഞാല്‍ അവര്‍ പറയും അത് വേണ്ട എന്ന് എന്നിട്ടും രാത്രിയില്‍ അരി ഇടിക്കാന്‍ ആരെങ്കിലും വരും ചിലപ്പോള്‍ അവര്‍തന്നെ എട്ടും പത്തും കിലോ അരി ഇടിച്ചു വറത്തു വെക്കും കിടക്കുമ്പോള്‍ രാത്രി ഏറ്റവും കുറഞ്ഞത്‌ പതിനൊന്നു മണി കുട്ടികള്‍ ആയതിനു ശേഷം അവരെ സ്കൂളില്‍ പറഞ്ഞയക്കലും ഈ ജോലിക്കിടയില്‍ ചെയ്യണം ഈ ജോലി വര്‍ഷങ്ങളോളം ചെയ്യുമ്പോഴും അവരുടെ മനസ്സില്‍ ഭര്‍ത്താവ് കുട്ടികള്‍ അവരുടെ സന്തോഷം മാത്രം ലക്‌ഷ്യം വെച്ചുള്ള ജീവിതം''
 അവരുടെ കച്ചവടം ദിവസം തോറും അഭിവൃദി പ്രാപിച്ചു വന്നു സാമ്പത്തികമായി ഉയരത്തില്‍ എത്തി അരിച്ചാക്കുകള്‍ കടയില്‍ ഇടാന്‍ സ്ഥലമില്ലാതെ വീട്ടിലെ ഒരു റൂമില്‍ അട്ടിയിടും ചില ദിവസങ്ങളില്‍ പണം എന്നുമ്പോള്‍  നോട്ടുകള്‍  വിരല് കൊണ്ട് നീക്കിയിട്ട്‌ കൈ വരെ വേദനിച്ചിരുന്നു  ആ സത്യസന്തമായ  കച്ചവടത്തിലും അയാള്‍ വന്ന വഴി മറന്നില്ല കുടുംബത്തിലും കൂട്ടുകാരിലും പലരെയും അയാള്‍ കൈ അയച്ചു സഹായിച്ചു,ആ പ്രദേശത്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നാല്‍ കടയൊക്കെ ഇട്ടെറിഞ്ഞു അങ്ങോട്ട്‌ പോവും ,, അന്നും അയാള്‍ പറയും പണം വിരുന്നു കാരനാണ് ഇന്ന് വരും നാളെ പോകും എന്ന്  അതുകൊണ്ടുതന്നെ അയാളെ ചൂഷണം ചെയ്യാന്‍ പലരും വരും ആര് എന്ത് ചോദിച്ചാലും അത് എടുത്തു കൊടുക്കും,, ആ കച്ചവടം  അടിക്കടിയുള്ള ഉയര്‍ച്ചയില്‍ എത്തിയപ്പോഴേക്കും അയാളുടെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അയാള്കെതിരെ കരുക്കുകള്‍ നീക്കാന്‍ തുടങ്ങി ''
അങ്ങിനെ ഇരിക്കെ കടയില്‍ ഭയങ്കര എലി ശല്ല്യം തൊട്ടു തന്നെയുള്ള  വീട്ടിലും അതുതന്നെ അവസ്ഥ ഒരു ദിവസം എലിക്കു കെണി വെക്കാന്‍ എലികെണിയുടെ മുകളില്‍ വരുന്ന കമ്പി ഇല്ലാത്തതുകൊണ്ട് അത് തെരഞ്ഞു വീടിന്റെ ഇറയത്തു തപ്പി അവിടെ ഒരു പഴയ കുട വെച്ചിരുന്നു ആ കുടയാണ് നോക്കുന്നത് ,അപ്പോള്‍ കടയുടെ മുന്നിലൂടെ കയറുന്ന നേരെ മേലെയുണ്ട് ഇറയത്തു ആയി ഒരു ചെറിയ കുപ്പി കയ്യില്‍ തടഞ്ഞു അത് എടുത്തു തുറന്നു നോക്കുമ്പോള്‍ അതില്‍ ( പിന്നു ,തകിട് കാട്ടു കരിഞ്ജീരകം തുളസിയുടെ ഉണങ്ങിയ ഇല ഒരു ചെറിയ പൊതി ഭസ്മം ) ആ തകിടില്‍ എന്തൊക്കെയോ കുത്തി കുറിച്ചിരിക്കുന്നു ,അയാള്‍ക്ക്‌ ഈ കൂടോത്രത്തില്‍ ( ഷിഹര്‍)വിശ്വാസമില്ലാത്തത്‌ കൊണ്ട് അത് അപ്പടി അടുത്തുള്ള തോട്ടിലേക്ക് എറിഞ്ഞു ''കുറച്ചു ദിവസങ്ങള്‍ക് ശേഷം വീണ്ടും കടയിലേക്ക് കയറുന്നതിന്റെ അടുത്ത്  സ്റെപ്പു പോലെ ഒരു സ്ലേവ് ഇട്ടിരുന്നു അത് എന്തോ ആവശ്യത്തിനു പൊന്തിച്ചു നോക്കി അപ്പോള്‍ അതിനടിയില്‍ നിന്നും ഒരു കുപ്പി കിട്ടി അയാള്‍ക്ക്‌  രണ്ടാമത്തെ കുപ്പി കിട്ടിയപോഴേക്കും കച്ചവടം ഏകദേശം പൊട്ടി തുടങ്ങിയിരുന്നു നാള്‍ക്കു നാള്‍ അയാള്‍ താഴേക്കു താഴേക്കു പതിക്കുകയായിരുന്നു തൊടുന്ന എന്തും നഷ്ട്ടത്തില്‍ കലാശിക്കാന്‍ തുടങ്ങി രാത്രിയില്‍ ഉറക്കം നഷ്ട്ടപെട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കും ഒരു പോള കണ്ണടക്കാന്‍ കഴിയുന്നില്ല ഒരു പ്രാവശ്യം സ്വന്തം കത്തിയും എടുത്തു അയാള്‍ കാട്ടിലേക്ക് പുറപെട്ടു സ്വയം കുത്തി മരിക്കാന്‍ ആ പോക്കില്‍ അയാളുടെ ഉറ്റ ചെങ്ങാതി അയാളെ ബലമായി പിടിച്ചു വീട്ടില്‍  കൊണ്ടുവന്നാക്കി ,ആയിടക്കാന് അയാളുടെ ഉപ്പയും ഉമ്മയും മരണപെടുന്നതും ''ഒരു ചായക്ക്‌ വരെ കുടുങ്ങിയിട്ടു ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കും ആരെങ്കിലും ചായക്ക്‌ വിളിച്ചാലോ എന്ന് പ്രതീക്ഷിച്ചു ആരോടെങ്കിലും ചോദിക്കാന്‍ അയാളുടെ അഭിമാനം സമ്മതിച്ചതുമില്ല കാരണം അങ്ങിനെ സാമ്പത്തികമായി ഉയരത്തില്‍ എത്തിയിരുന്നു പണ്ടൊരു കാലത്ത് അയാള്‍   !!ഒരു ബീഡി ചോദിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ !!ഒരിക്കല്‍ കുടുംബത്തിലുള്ള ഒരാള്‍ക്ക്‌ ജോലി ഒന്നും ഇല്ലാതായപ്പോള്‍ ആ കുടുംബകാരന്  ഒരു കട തുറന്നു കൊടുത്തു അതിലേക്കു വേണ്ട എല്ലാ അവശ്യ സാദനങ്ങളും അയാള്‍ സ്വന്തം കയ്യില്‍നിന്നു പണം മുടക്കി എത്തിച്ചുകൊടുത്തു പിന്നീട് താന്‍ സഹായിച്ച ഈ ആളിന്റെ അടുത്തേക്ക് മകനെ പറഞ്ഞയച്ചു ഒരു കിലോ അരിക്ക് വേണ്ടിയുള്ള പണം താരാന്‍ അപ്പോള്‍ ആ കുടുംബക്കാരന്‍ പറഞ്ഞു അരിയില്ലെങ്കില്‍ ചോറ് വെക്കണ്ട എന്ന്  പറഞ്ഞു തിരിച്ചയച്ചു''  പരീക്ഷണങ്ങളുടെ കാലഘട്ടം
ആയിടക്കാണ് അയാളുടെ ഭാര്യയുടെ പ്രസവം ഓപ്പറേഷന്‍ ആയിരുന്നു അന്ന് ,ഡോക്റ്റര്‍ക്ക്‌ പറ്റിയ കൈപിഴ എന്നെ പറയേണ്ടു ഇന്‍ജക്ഷന്‍ മാറി കൊടുത്തു ആ കാരണത്താല്‍ ഭാര്യയുടെ ഒരു ഭാഗം തളര്‍ന്നു കക്കൂസിലേക്ക് വരെ എടുത്തു കൊണ്ടുപോണം  ''അങ്ങിനെ ദിവസങ്ങളും മാസങ്ങളും ഒരേ കിടപ്പില്‍ പല ഹോസ്പിറ്റലുകളിലും മാറി മാറി ചികിത്സിച്ചു ആ ദിവസങ്ങളില്‍ ആ സ്ത്രീക്ക് ചിലപ്പോഴൊക്കെ ഓര്‍മ്മ നഷ്ട്ടപെടും ആ സമയങ്ങളില്‍ വയറ്റില്‍ നിന്ന് മലം ബെഡ്ഡില്‍ പോവും എന്നാല്‍ അയാള്‍ യാതൊരു മടിയും കൂടാതെ വെറും കൈകൊണ്ടു അതെല്ലാം തുടച്ചു വൃത്തിയാക്കി പുതിയ വിരിപ്പ് വിരിക്കും അതിനിടയില്‍ ഭാര്യന്റെതും കുട്ടികളുടെതും അലക്കലും ഭക്ഷണം പാകം ചെയ്യലും എല്ലാം അയാള്‍തന്നെ അതില്‍ അയാളെ കുറച്ചെങ്കിലും സഹായിക്കാന്‍ മൂത്ത മകന്‍ തന്നെ ഉണ്ടായിരുന്നത് ബാക്കി എല്ലാവരും ചെറുതാണ്  ഉമ്മാനോട് ഉപ്പാകുള്ള സ്നേഹവും'' തിരിച്ചും''  ആ മക്കള്‍ക്ക്‌ അറിയാം, അന്നും അയാള്‍ ഭാര്യക്ക് ഒരു വാക്ക് കൊടുത്തു എന്റെ ജീവന്‍ ഉണ്ടെങ്കില്‍ ഞാന്‍ നിന്നെ പഴയതുപോലെ നടത്തിക്കും എന്ന് ,പക്ഷെ അവര്‍ക്ക് അത് വിശ്വാസമില്ലായിരുന്നു കാരണം മെഡിക്കല്‍ കോളേജില്‍ നിന്ന് വരെ തിരിച്ചയച്ചു ഈ കേസ് രക്ഷപെടില്ല എന്ന് അവര്‍ വിധി എഴുതി ''
ആത്മവിശ്വാസം അത് മാത്രമായിരുന്നു അയാള്‍ക്ക്‌ കൈ മുതലായി ഉണ്ടായിരുന്നത് എന്നാല്‍ ഇല്ലാത്തത് പണവും ആയിരുന്നു കച്ചവടം പൊട്ടി പാളീസായി ഉണ്ടായിരുന്ന വീടും കടയും കൊടുത്തു ഏതായാലും കൊടോത്രം ( ശിഹ്ര്‍ )‍ വന്ന വഴിയില്‍ വീടിന്റെ തറയുടെ ആണിക്കല്ല് വരെ മാന്തിയിട്ടാണ് പോയത് !!..ഒരു ദിവസം അയാള്‍ പരിജയത്തിലുള്ള ഒരു ആയുര്‍വേദ ഡോക്റ്ററെ കണ്ടു കാര്യം പറഞ്ഞു ഭാര്യക്ക് സുഖമില്ലാത്തതും കുറച്ചായി കിടപ്പിലായതും അപ്പോള്‍ അയാള്‍ പറഞ്ഞു നമുക്ക് ശ്രമിക്കാം ചികിത്സ ചെയ്യുന്നത്  നമ്മള്‍ ആണെങ്കിലും രോഗം മാറ്റേണ്ടത് ദൈവമല്ലേ നോക്കാം ,,
പടച്ച തമ്പുരാനില്‍ അടിയുറച്ച വിശ്വാസത്തില്‍ ചികിത്സ തുടങ്ങി ,,പണം കൊണ്ട് അയാളെ സഹായിക്കാന്‍ ബന്ധുക്കളും കുടുംബക്കാരും കൈ വിട്ടപ്പോള്‍ അയാളെ സഹായിക്കാന്‍  ഒരു ഹൈന്ദവ സഹോദരനും  കൂട്ടുകാരനുമായ നല്ല ഒരു മന്‍ഷ്യന്‍ അയാളെ പണംകൊണ്ട്  കൈ അയച്ചു സഹായിച്ചു  എത്രയാണ് വേണ്ടത് എന്ന് ചോദിച്ചു അയാള്‍ക്ക്‌ പണം അങ്ങോട്ട്‌ കൊണ്ട് കൊടുക്കുകയായിരുന്നു ആ സുഹ്രത്ത്,ടിന്‍ കണക്കിന് തൈലവും അതില്‍ ചേര്‍ക്കാനുള്ള മരുന്ന് ചേരുവകളും വാങ്ങി എണ്ണയില്‍ ചേര്‍ത്ത് തിളപ്പിച്ച്‌ തുണികൊണ്ട് കിഴി കെട്ടി തിളപിച്ച എണ്ണയില്‍ മുക്കി ആ സ്ത്രീയുടെ അരയുടെ കീഴ്പോട്ടു ഉഴിഞ്ഞു ഇടവിട്ടിട്ടു ഉള്ള ദിവസങ്ങളില്‍ ആ ഉഴിച്ചിലില്‍ ഇരുപത്തി ഒന്നാം ദിവസം പിടിച്ചിട്ടു നടക്കാന്‍ തുടങ്ങി, ചികിത്സ നിര്‍ത്തിയില്ല നാല്പതു ദിവസം ആയപ്പോഴേക്കും നല്ല വണ്ണം നടക്കാന്‍ തുടങ്ങി അത് പലര്‍ക്കും ഒരു അത്ഭുദമായിരുന്നു മാസങ്ങള്‍ക്ക് ശേഷം വീണ്ടും പൂര്‍ണ്ണ ആരോഗ്യവതിയായി നടന്നു
ഇതിനിടയില്‍  അവര്‍ അടുത്ത പ്രദേശത്ത് തന്നെ ഒരു  കട തുറന്നു കച്ചവടം വീണ്ടും പുരോഗമിച്ചു നല്ല വണ്ണം കച്ചവടം ഉണ്ടെങ്കിലും പച്ച പിടിക്കുന്നില്ല അതിന്റെ കാരണം അയാളുടെ മഹാമനസ്കത തന്നെ ഇപ്പോഴും പഴയതില്‍ നിന്ന് ഒരു മാറ്റവും വന്നില്ല മാത്രവുമല്ല മറ്റുള്ളവരെ സഹായിക്കല്‍ കുറച്ചു കൂടിയതെ ഉള്ളൂ റോഡിലൂടെ പോവുന്നവരെയും വിളിച്ചു വരുത്തി ചായയും ചോറും കൊടുത്തിട്ടും അതും ഇല്ലെങ്കില്‍ അവിടെ എന്താണ് ഉള്ളത് അത് എടുത്തു കൊടുക്കും ആളുകള്‍ പൈസ തരാനുന്ടെങ്കിലും ചോദിക്കില്ല അവരുടെ മുഖം കറുത്ത് പോകുന്നത് അയാള്‍ക്ക്‌ ഇഷ്ട്ടമില്ലായിരുന്നു മറ്റുള്ളവരുടെ വെറുപ്പ്‌ സമ്പാതിക്കുന്നതിലുള്ള ഭയം എന്നാല്‍ ധൈര്യത്തിന് ഒരു കുറവും ഇല്ല അതുകൊണ്ടുതന്നെ അയാളോട് ആര്‍ക്കും ഒരു അഭിപ്രായ വെത്യാസവും ഇല്ല  അപ്പോഴും പറയും എനിക്ക് ഈ ലോകത്ത് ഒരു ഉറുപ്പിക പോലും സമ്പാത്യം വേണ്ട മക്കള്‍ക്ക്‌ വേണമെങ്കില്‍ അവര്‍ ഉണ്ടാക്കികോട്ടെ എനിക്ക് കടമില്ലാതെ മരിച്ചാല്‍ മതി ഈ വാചകം പലപ്പോഴും പറയും എന്നിട്ട് പറയും എന്നെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കാന്‍ പറ്റാതെ ഇടരുതേ എന്ന് പ്രാര്തിക്കും ഒരിക്കല്‍ ഇരുന്നിരുന്ന സ്ഥലം മറ്റൊരു  കൂട്ടുകാരന് കടം വീട്ടാന്‍  എഴുതികൊടുത്തു അവസാനം അയാള്‍ പറ്റിച്ച കഥ പിന്നീട് ഞാന്‍ എഴുതുന്നുണ്ട് ''അങ്ങിനെ ഇരിക്കെ ഒരു ദിവസം അയാള്‍ക്ക്‌ പെട്ടന്ന് ഒരു നെഞ്ച് വേദന വന്നിട്ട് ഹോസ്പ്പിറ്റലില്‍ കൊണ്ട് പോയി ഹോസ്പ്പിറ്റല്‍കാര്‍ നോക്കിയിട്ട് പറഞ്ഞു മസില്‍  പെയിനാണ് എന്ന് അതുകൊണ്ട് പേടിക്കാനില്ല  പിറ്റേ ദിവസം നോക്കുമ്പോള്‍ അറിയുന്നത് അവര്‍ കേടായി മാറ്റി  വെച്ച (ECGmachine ) വെച്ചിട്ടാണ് പരിശോധിചിരുന്നത് എന്ന് ശരിക്കും അത് (heart attack )ആയിരുന്നു അന്ന് രാത്രിയില്‍ അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു !! സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒന്നാമന്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും,ഇവിടെ അയാള്‍ക്ക്‌ ഒന്നാമതായ സമ്പത്തിനെ അയാള്‍ സ്നേഹിക്കാതതുകൊണ്ട് അതിവിടെ വേര്‍ പെടാനുമില്ല രണ്ടാമത് കുടുംബക്കാരും കൂട്ടുകാരും അയാള്‍ക്ക്‌ ഇഷ്ട്ടംപോലെ ഉണ്ടായിരുന്നു ''മൂന്നാമത്തെ കര്‍മ്മങ്ങള്‍ അത് അയാള്‍ക്ക്‌ ഉണ്ടായിരുന്നു അത് അയാള്‍ കൂടെ കൊണ്ടുപോവുകയും ചെയ്തു അങ്ങിനെ അയാള്‍ പന്ത്രണ്ടു വര്ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍  (1999)സെപ്റ്റമ്പര്‍ (26)നു യാത്രയായി !!അയാളുടെ മയ്യത്ത് വീട്ടില്‍  കൊണ്ട് വന്നപ്പോള്‍ മറ്റു ജാതി മതസ്ഥരും കരഞ്ഞു ''അന്ന് ആശുപത്രിയില്‍ എത്തിച്ച സമയത്ത് തന്നെ ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ അയാള്‍ രക്ഷപെടുമായിരുന്നു ??പലപ്പോഴും ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് എത്രയോ ജീവനുകള്‍ ഇല്ലാതായിട്ടുണ്ട് എത്രയോ കുടുംബങ്ങള്‍ അനാഥമായിട്ടുണ്ട്''
 ഭര്‍ത്താവിന്റെ വേര്‍പാട് അവരില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി സ്ഥിരമായുള്ള അസുഖം തന്നെ കാര്യമായി മക്കള്‍ക്ക്‌ ഭര്‍ത്താവിനു എന്ന് പറഞ്ഞ ആ ജീവിതം ഇന്ന് മക്കളുടെ തണലില്‍ സുഖമായി ഇരിക്കുന്നു !!ഇപ്പോഴും മക്കള്‍ അടുത്തിരുന്നു കഥകളും പത്രങ്ങളും വായിച്ചു കൊടുക്കുമ്പോഴും ആ പഠിക്കാന്‍ പോയിരുന്ന കാലം പഠിക്കുമ്പോള്‍ മാറ്റിനിര്‍ത്ത പെട്ട കാലം ഓര്‍ക്കും
 ഇപ്പോള്‍ നാല് ദിവസമായി മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡില്‍ കിടക്കുന്നു സുഖമില്ലാതെ മക്കള്‍ പ്രാര്‍ഥനയോടെ അരികിലും ഉണ്ട് അതെ ഞാനും മൂന്നു ദിവസമായി ഉറങ്ങിയിട്ട് ഉമ്മാക്ക് അസുഖമാണ് എന്ന് അറിഞ്ഞപ്പോള്‍ ഉള്ള ആധി ,മൂന്നു ദിവസത്തിന് ശേഷം  ഇന്ന് ആദ്യമായി എന്നോട് എന്റെ ഉമ്മ സംസാരിച്ചപ്പോള്‍ എനിക്കും സന്തോഷമായി ഇന്ന് ഈ സന്തോഷം ഞാന്‍ നിങ്ങളുമായി ഇവിടെ പങ്കുവെക്കട്ടെ ഈ എഴുത്തിലൂടെ!! ഈ രണ്ടുപേരാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഉപ്പയും ഉമ്മയും    ''
നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ ദീര്‍ഘ കാലം നിങ്ങളോട് കൂടെ കഴിയാന്‍ പടച്ച തമ്പുരാന്‍  അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയോടെ നിര്‍ത്തട്ടെ!!
NB;റസൂല്‍ (സ )പറഞ്ഞു മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗംഎന്ന് ,അതെ  ഇന്ന് എനിക്കും എന്റെ മാതാവിന്റെ സാമിപ്യം മാത്രമല്ല മാതാവ്  ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞാല്‍ തന്നെ എനിക്ക് ഈ ആയിരകണക്കിന് കിലോമീറ്ററുകള്‍ അകലെ എനിക്ക് സ്വര്‍ഗ്ഗമാണ് ആ വെളിച്ചം മറഞ്ഞു പോയാല്‍ പിന്നെ ആ ജീവിതം നരഗമായിരിക്കും ഇന്നും പല ആളുകള്‍ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ കൊണ്ടുപോയി ആക്കിയത് കാണുമ്പോള്‍ എന്റെ ഹൃദയം നുരുങ്ങുകയാണ് ഇവരും മനുഷ്യര്‍ തന്നെയോ ??

3 അഭിപ്രായങ്ങൾ:

  1. എല്ലാം മംഗളമാക്കി തരുവാന്‍ നമ്മുക്ക് സര്വേശ്വരനോട് മനസ്സുരുകി പ്രാര്‍ത്ഥിക്കാം

    മറുപടിഇല്ലാതാക്കൂ
  2. വളരെ മനസ്സിൽ തട്ടുന്ന ഓരോ സംഭവങ്ങളും ആരുടേയും കണ്ണുതുറപ്പിക്കുന്നതാണു..നന്നായി വിവരിച്ചെഴുതീഎല്ലാ നല്ല മനസ്സുകൾക്കും ഇതിലെ വരികൾ പ്രചോദനമായെങ്കിൽ എന്നു പ്രത്യാശിക്കുന്നൂ..നന്ദി....അഷരഫ്.....അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടേ...ആമീൻ..!!

    മറുപടിഇല്ലാതാക്കൂ
  3. വളരെ മനസ്സിൽ തട്ടുന്ന ഓരോ സംഭവങ്ങളും ആരുടേയും കണ്ണുതുറപ്പിക്കുന്നതാണു..നന്നായി വിവരിച്ചെഴുതീഎല്ലാ നല്ല മനസ്സുകൾക്കും ഇതിലെ വരികൾ പ്രചോദനമായെങ്കിൽ എന്നു പ്രത്യാശിക്കുന്നൂ..നന്ദി....അഷരഫ്.....അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടേ...ആമീൻ..!!

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...