എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

തിങ്കളാഴ്‌ച, ജനുവരി 23, 2012

കാ‍ന്താരി മുളകിന്റെ മധുരം ''

 ആ പിതാവും മക്കളും വളരെ നല്ല കൂട്ടുകാരെ പോലെയാണ് എന്നാല്‍ ചില നേരങ്ങളില്‍ ആ മക്കളോട് നല്ല ഉപദേശങ്ങള്‍ കൊടുത്തു നല്ല ഒരു പിതാവും ആയിരിക്കും അയാള്‍ കുട്ടികള്‍ പറയുന്നത് കേട്ടിട്ടില്ലെങ്കില്‍ കര്‍ക്കശമായ സ്വരത്തിലായിരിക്കും പിന്നീട് അയാളുടെ ഉപദേശം , അതിന്റെ കാരണം അയാള്‍ തികഞ്ഞ ഒരു സത്യ സന്ധനായിരുന്നു എന്നതുതന്നെ'' തന്നെപോലെ തന്നെ തന്റെ  മക്കളും നല്ലരീതിയില്‍ വളരണമെന്ന് അയാള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു ,മക്കളില്‍ ചെറിയ കുറ്റം കണ്ടാല്‍ ആദ്യം ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കും കുട്ടികള്‍ വീണ്ടും ആ തെറ്റ് ആവര്തിക്കുകയാനെങ്കില്‍ അയാള്‍ മക്കളാണെന്നു നോക്കില്ല നല്ല കഠിനമായ ശിക്ഷയായിരിക്കും കുട്ടികള്‍ക്ക് കൊടുക്കുക അതുകൊണ്ട് തന്നെ വീടിനു പുറത്തു എന്തെങ്കിലും കശപിശ ഉണ്ടായെങ്കില്‍ ആ കുട്ടികള്‍ വീട്ടില്‍ വന്നു പറയില്ല പറഞ്ഞാല്‍ ആദ്യം അടി കിട്ടുക അവര്‍ക്കായിരിക്കും'' അയാളുടെ വീടിനടുത് കുറച്ചു കുട്ടികള്‍ ഉണ്ടായിരുന്നു ആ കുട്ടികളാണെങ്കില്‍ വളരെ മോശപെട്ടവരും വായ തുറന്നാല്‍ അനാവശ്യവാക്കുകള്‍ മാത്രമേ ഉപയോഗികുന്നവരും ആയിരുന്നു അതിന്റെ കാരണം ആ കുട്ടികള്‍ക്ക് നല്ലൊരു ശിക്ഷണം ആ വീട്ടില്‍ നിന്ന് കിട്ടുന്നില്ല എന്നതുതന്നെ  '' ഒരു ദിവസം അയാള്‍ മകനോട്‌ പറഞ്ഞു അടുത്തുള്ള ആ കുട്ടികളുടെ  കൂടെ കളിക്കാന്‍ പോവരുത് എന്ന്  പോയാല്‍ ആ കുട്ടികളെ പോലെ നീയും ആകും ,,  പക്ഷെ ‍ ഉപ്പ പറഞ്ഞത് അവന്‍  അനുസരിച്ചില്ല 'പറഞ്ഞതിന്റെ പിറ്റേന്നും അവന്‍ ആ കുട്ടികളുടെ കൂടെ കളിക്കാന്‍ പോയി ,,അവനെ പറഞ്ഞിട്ടും കാര്യമില്ല അവനു കളിക്കേണ്ട പ്രായമാണ് മാത്രവുമല്ല , അവിടെ അവനു കളിക്കാന്‍ മറ്റാരുമില്ല .ആ കുട്ടികളുടെ കൂടെ പന്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അത് അയാളുടെ ശ്രദ്ധയില്‍ പെട്ടത് അയാള്‍ മകനെ വീട്ടിലേക്കു വിളിച്ചു വരുത്തി ,അവനും എന്തോ പന്തികേട്‌ തോന്നി ,അവന്‍ ഉപ്പാന്റെ അടുക്കല്‍ എത്തിയതും അവന്റെ രണ്ടു കയ്യും പുറകിലേക്ക് കൂച്ച് വിലങ്ങു  ഇട്ടു പിടിച്ചതും ഒപ്പമായിരുന്നു പിടിച്ച ഉടനെ കയ്യില്‍ കരുതിയിരുന്ന അഞ്ചാറു  കാ‍ന്താരിമുളക് (ചെറിയ എരിവുള്ള മുളക്  ) കയ്യിലിട്ടു തിരുമ്മി അവന്റെ രണ്ടു കണ്ണിലും തേച്ചു അവന്‍ ആകെ നിലവിളിച്ചു  അവിടെ മൊത്തം ഓടി നടന്നു കണ്ണ് എരിഞ്ഞുകൊണ്ടുള്ള ആ ഓട്ടത്തില്‍ മുന്നിലുള്ള വാതിലിലും ചുമരിലും തലയിടിച്ചു വീണു !!അപ്പോഴേക്കും അവന്റെ കരച്ചില്‍ കേട്ട് അടുത്തുള്ള ആളുകളെല്ലാം ഓടിക്കൂടി അതിലൊരാള്‍ അവന്റെ കൈപിടിച്ച് വീടിനടുത് കൂടെ ഒഴുകുന്ന തോട്ടില്‍ കൊണ്ട് പോയി ഇരുത്തി കഴുകി കൊടുത്തു അവന്‍ ഒന്ന് വെള്ളത്തിലേക്ക്‌ മുഖം താഴ്ത്തും ഒന്ന് പൊങ്ങും വീണ്ടും മുഖം വെള്ളത്തില്‍ താഴ്ത്തും കരച്ചിലിനിടയിലുള്ള ശ്വാസം വലിക്കലില്‍ വെള്ളം മുഴുവനും  മൂക്കില്‍ കയറും കുറെ കഴിഞ്ഞു നോക്കുമ്പോള്‍ അവന്റെ കണ്ണും മുഖവും ആകെ വീങ്ങി വീര്‍ത്തിരിക്കുന്നു!!
 ''കുറെ കഴിഞ്ഞപ്പോള്‍ അവന്റെ ഉപ്പ വന്നു അവന്റെ കൈപിടിച്ച് കസേരയില്‍ ഇരുത്തി എന്നിട്ട് വെളിച്ചെണ്ണ എടുത്തു വീങ്ങിയ  ഭാഗങ്ങളില്‍ പുരട്ടികൊടുത്തു എന്നിട്ട് മകനോട്‌ പറഞ്ഞു ഞാന്‍ പറഞ്ഞത് അനുസരിക്കാതതുകൊണ്ടല്ലേ ഉപ്പാക്ക് ഇങ്ങിനെ ചെയ്യേണ്ട് വന്നത് സാരമില്ല ഇനിയെങ്കിലും ഞാന്‍ പറയുന്നത് എപ്പോഴും അനുസരിക്കുക !!അതിനുശേഷം ഉപ്പ പറഞ്ഞത് അവന്‍ അനുസരിച്ചില്ലെങ്കില്‍ ആദ്യം അവനു  ഓര്‍മ്മ വരിക കാ‍ന്താരി മുളകിന്റെ ഗന്ധമായിരിക്കും !!
ഇന്നുള്ള കുട്ടികള്‍ക്ക് നേരായ ശിക്ഷണം കിട്ടുന്നില്ല എന്നതുതന്നെ കുട്ടികളില്‍ കുറ്റവാസന കൂടാന്‍തന്നെ  കാരണം ,പ്രത്യകിച്ചു ഉപ്പമാര്‍ ഗള്‍ഫിലാണെങ്കില്‍ മാതാവിനെ അനുസരിക്കാത്ത കുട്ടികളാണ് കൂടുതലും കയ്യില്‍ കിട്ടുന്ന പണം എങ്ങിനെ ചെലവഴിക്കണം എന്ന് അറിയാതെ വിഷമിക്കുന്ന കുട്ടികള്‍ അതിലും കൂടുതലാണ് ഈ അടുത്ത കാലത്ത് ഒരാള്‍ എന്റടുത്തു പറഞ്ഞു ,ഞാന്‍ എന്റെ മകന് വേണ്ടി ഒരു ATMaccount തുടങ്ങി എന്ന് ,അവനു വേണ്ട പണം ഞാന്‍ accountil ഇടും എന്ന് വീമ്പു പറഞ്ഞു ഞാന്‍ മൂളികേട്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ വളരെ ദുഖിതനായി കാണപെട്ടു എന്ത് ചോദിച്ചിട്ടും അയാള്‍ മിണ്ടുന്നില്ല അപ്പോഴാണ്‌ അയാളുടെ മറ്റൊരു കൂട്ടുകാരന്‍ എന്നോട് പറഞ്ഞത് അയാളുടെ മകന്‍ മയക്കുമരുന്നിനു അടിക്ട്ടായി ഇപ്പോള്‍ ചികിത്സയിലാണ് എന്ന്  അതിന്റെ വിഷമത്തിലാണ് അയാള്‍ ''
ഇന്ന് സ്വന്തം മക്കളുടെ ബാഗ് തുറന്നു നോക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ് ചിലപ്പോള്‍ മാനം കെടും എന്നുള്ള ഭയം LKG യിലും UKG യിലും പഠിക്കുന്ന കുട്ടികളുടെ കയ്യിലും ക്യാമറ ഫോണ്‍ ഉണ്ട് അത് ഒന്ന് തുറന്നു നോക്കാന്‍ അതിലുള്ള ഫോട്ടോകള്‍ ആരുടെതൊക്കെ എന്ന് നോക്കാന്‍ അധികാരമില്ലാതായിരിക്കുന്നു മാതാപിതാക്കള്‍ക്ക് !! അത് തുറന്നു നോക്കിയാല്‍ രക്ഷിതാക്കള്‍ രക്ഷിതാക്കലല്ലാതായി പോയാലോ അവരുടെ സ്വകാര്യതയില്‍ കൈ കടത്തി എന്നായി ആക്ഷേപം ''എനിക്കും ഇത് വായിക്കുന്ന നിങ്ങള്‍ക്കും ഒന്ന് ഉറപിച്ചു പറയാന്‍ കഴിയും ഈ അടുത്ത കാലത്ത് കേരളത്തില്‍ നടന്നിട്ടുള്ള പെണ്ണിന്റെ അനുവാദത്തോടെയുള്ള  പെണ്‍വാണിഭം  പിന്നീട് ( പീഡനവും )ആയി മാറിയ ഒട്ടുമിക്ക കേസുകളിലും പെട്ട പെണ്‍ക്കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ അവരുടെ രക്ഷിതാലെങ്കിലും പരിശോദിക്കുകയാണെങ്കില്‍ പിന്നീട് അവര്‍ക്കുണ്ടായ മാനകേട്‌ ഒഴിവാകാമായിരുന്നു !!
 NB ;പ്രിയ കൂട്ടുകാരെ ഇതില്‍ കാ‍ന്താരി മുളകിന്റെ ഗന്ധം അറിഞ്ഞത് ഞാന്‍ തന്നെയാണ് ഈ അനുഭവം മറ്റാര്‍ക്കും ഉണ്ടാവില്ല ''
എന്റെ ഉപ്പാന്റെ മരണശേഷം ഖബറിന്റെ വലതു ഭാഗത്തായി ആരും നാട്ടതല്ലാത്ത ഒരു കാ‍ന്താരി മുളകിന്റെ ചെടി അവിടെ ഉണ്ടായിരുന്നു ഞാന്‍ പലപ്പോഴും ഖബറിന്റെ അടുക്കല്‍ പോയി മടങ്ങാന്‍ നേരം ഉപ്പാക്ക് സലാം ചൊല്ലും കാന്താരിമുളകിനു നന്ദിയും !!

 ഈ ലിങ്കിൽ തുടർന്ന് വായിക്കുക http://ashrafnedumbala.blogspot.com/2011/12/blog-post_25.html

1 അഭിപ്രായം:

  1. അനുഭവം നന്നായി വിവരിച്ചു. വിഷയത്തിന്റെ പ്രാധാന്യത്തിനനുസരിച്ച്ചുള്ള ഗൌരവം വരികളില്‍ ഒരു മിസ്സിംഗ്‌ ഉണ്ട്. എന്നൊരു തോന്നല്‍. അഭിനന്ദനങ്ങള്‍ ഈ കുറിപ്പിന്..

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...