എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2014

മദ്യം: തിന്മകളുടെ മാതാവ്

കേരളത്തില്‍ മദ്യം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊടുമ്പിരികൊള്ളുകയാണ്. മദ്യവില്‍പനസമയത്തെ ചൊല്ലിയുള്ള കോടതിവിധിയും അതിനെ തുടര്‍ന്ന് മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്നുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും മലയാള മാധ്യമങ്ങളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. മദ്യം നിരോധിക്കണമെന്നുള്ള ആവശ്യം ഒരു മതത്തിന്റെ വക്താക്കളുടെ മാത്രം താല്‍പര്യമാണെന്നും മദ്യനിരോധനം മൂലം സര്‍ക്കാര്‍ ഖജനാവ് കാലിയാകുമെന്ന സന്ദേഹവുമടക്കം പല കാരണങ്ങളും മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തു കഴിഞ്ഞു

കേരളം നടപ്പാക്കിയ ഇപ്പോഴത്തെ മദ്യ നയത്തിൽ പൂര്ണ്ണമായും അനുകൂലിക്കുന്ന വാനാണ് ഞാൻ കാരണം മദ്യപിക്കുന്ന ആളുകളുടെ അക്രമം കൊണ്ട് ഏറെ പൊറുതി മുട്ടിയ ഗ്രാമ അന്തരീക്ഷത്തിൽ വളര്ന്ന അനുഭവസ്തനാണ് ഞാൻ കുടുംബങ്ങളോ പ്രിയപ്പെട്ടവരോ ആശിച്ചല്ല ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴടങ്ങുന്നത്. മദ്യപിക്കുന്നവരില്‍ ഇരുപത് ശതമാനവും മയക്കുമരുന്നുപയോഗിക്കുന്നവരില്‍ നാല്‍പതിലധികവും അതിന് കീഴ്‌പ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ മദ്യപിക്കാന്‍ മൗനാനുവാദം കൊടുക്കുന്നവര്‍, അതിന്റെ തീവ്ര പ്രത്യാഘാതങ്ങളറിയുമ്പോഴാണ് പ്രതികരിച്ചു തുടങ്ങുക. അപ്പോഴും കുടിച്ച് ബഹളം വെക്കാതിരുന്നാല്‍ മതിയെന്നും, വീട്ടിലിരുന്ന് കുടിച്ചാല്‍ മതിയെന്നും, കൂട്ടുകൂടി മദ്യപിക്കരുതെന്നുമായിരിക്കും ഉപദേശിക്കുക. പിന്നീട് ഭീഷണികളാവും. ഉപേക്ഷിച്ച് പോകുമെന്ന മുന്നറിയിപ്പാകും നല്‍കുക. ഭക്ഷണം ഒന്നിച്ച് കഴിക്കാതിരിക്കുക, ഒറ്റപ്പെടുത്തുക, കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുക, ഇകഴ്ത്തുക, പരിഹസിക്കുക, കൂടെ കിടക്കാതിരിക്കുക തുടങ്ങിയ പല പെരുമാറ്റങ്ങളും കുടുംബാംഗങ്ങള്‍ മദ്യപാനിയോട് കാണിച്ചിരിക്കും. എന്നാല്‍ പിണക്കങ്ങള്‍ക്കോ, ഭീഷണികള്‍ക്കോ, കണ്ണീരിനോ, ശകാരങ്ങള്‍ക്കോ, ശിക്ഷക്ക് തന്നെയുമോ യാതൊരു വിധ ഫലവും ഇല്ലാതാകുന്നത് വൈകാതെ അവരറിയുന്നു. എപ്പോഴെങ്കിലുമുണ്ടാകുന്ന ലഹരിപദാര്‍ഥ ദുരുപയോഗം ഒടുവില്‍ ചിലരെ വിധേയത്വത്തിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ കരുതിയിട്ടില്ല ,
മദ്യം മഹാദുരന്തമാണ്. മദ്യപാനം മതനിഷ്ഠയേയും മനുഷ്യത്വത്തേയും ഇല്ലാതാക്കും. ശരീരത്തിനും സമ്പത്തിനും സമൂഹത്തിനും മദ്യമേല്‍പിക്കുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. മാധ്യമങ്ങള്‍ കൊണ്ടെത്തിക്കുന്ന വാര്‍ത്തകളും ദിനേനയുള്ള വഴിയോരകാഴ്ചകളും അങ്ങാടിവിശേഷങ്ങളും പൊടിപൊടിച്ചുള്ള ആഘോഷങ്ങളും അത്തരം ദുരിതങ്ങളെ കുറിച്ച് നന്നായി ആളുകളെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും കൊന്നും മുടിച്ചും ദുരിതങ്ങള്‍ വിതച്ചും മദ്യം വീരനാകുന്നു. കുട്ടികളില്‍ വരെ മദ്യപാനം കൂടി വരുന്നു.

എന്തിനു പറയുന്നു ഈ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഒരു ദിവസം രാത്രിയിൽ ഭാര്യക്ക് തീരെ സുഖമില്ല അവൾക്കു കുടിക്കാൻ വെള്ളമെടുക്കാൻ ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അടുക്കള വാതിലിന്റെ അടുത്തുനിന്നു ഒരു പെണ്‍ ശബ്ദം അതും രാത്രി രണ്ടു മണിക്ക് പെട്ടന്ന് ആ ശബ്ധത്തിൽ പേടിച്ചു പോയി ഞാനും പേടിയോടെ വാതിലിനടുത്തേക്ക് ചെന്ന് ആരാ എന്താ വേണ്ടത് ചോദിച്ചപ്പോഴെക്കും എന്റെ ശബ്ദം അടഞ്ഞിരുന്നു '' പുറത്തു നിന്ന് ആ സ്ത്രീ വിളിച്ചു പറഞ്ഞു ഞാനാണ് വെള്ളക '' എന്താ വേണ്ടത് എന്ന് വീണ്ടും ചോദിച്ചപ്പോഴെക്കും പിന്നെ ഒരു പൊട്ടി കരച്ചിലാണ് കേട്ടത് ഞാൻ വാതിൽ തുറന്നു'' നോക്കിയപ്പോൾ വീടിനു അടുത്തുള്ള ഒരു ആദിവാസി സ്ത്രീയാണ് കാര്യം അന്വേഷിച്ചപ്പോൾ അവളുടെ ഭർത്താവും കൂട്ടുകാരനും രാത്രിയിൽ മദ്യപിച്ചു എത്തി ഭര്ത്താവ് ബോധ മില്ലാതെ ഒരു ഭാഗത്ത്‌ കിടന്നപ്പോൾ ഒപ്പം വന്ന കൂട്ടുകാരൻ അവളെ കേറി പിടിക്കാൻ നോക്കി അവൾ അവിടെ നിന്ന് കുതറി ഓടി എന്റെ വീട്ടിലേക്കാണ് അഭയം തേടി വന്നത് ''അന്ന് രാത്രിയിൽ എന്റെ വീട്ടില് കിടന്നു !!

അതുപോലെ ഞാൻ കുറച്ചു കാലം ഒരു എസ്റെറ്റിൽ സുപ്പെര് വൈസര് ആയി ജോലി നോക്കുമ്പോൾ   അവിടെ ഒരു സ്ത്രീ ജോലിക്ക് ഉണ്ടായിരുന്നു അതിന്റെ ഭര്ത്താവ് ദിവസവും മദ്യപിച്ചു വന്നു അതിനെ അടിക്കും മിക്ക ദിവസങ്ങളിലും അത് വീടിനു പുറത്താണ് കിടക്കാര് ഈ ലീവിന് ചെന്നപ്പോൾ ആ സ്ത്രീയെ കണ്ടപ്പോൾ വിശേഷം ചോദിച്ചറിഞ്ഞ കൂട്ടത്തിൽ ഭർത്താവിനെ പറ്റിയും ചോദിച്ചു അപ്പോഴാണ്‌ അത് പറയുന്നത് അങ്ങേരു മരിച്ചതിനു ശേഷം നേരാം വണ്ണം വീട്ടില് കിടന്നു ഉറങ്ങുന്നുഎന്ന് വലിയ സന്തോഷത്തിൽ പറഞ്ഞു,   ഇതുപോലുള്ള എത്രയോ സംഭവങ്ങൾ !
ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴ്‌പ്പെട്ടാല്‍ ഉപദേശം, ഭീഷണി, ശിക്ഷ എന്നിവക്ക് യാതൊരു ഫലവുമില്ലെന്നറിയണം. അതൊരു രോഗമാണെന്നും ജീവിതാവസാനംവരെ നീണ്ടുനില്‍ക്കാനിടയുള്ള നിത്യരോഗമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.മദ്യം പൊതുവെ കുടിക്കുന്നത്‌ ആണാണെങ്കിലും അതിന്റെ സര്‍വ ആഘാതവും സഹിക്കേണ്ടിവരുന്നത്‌ പെണ്ണാണ്‌. മകളും ഭാര്യയും സഹോദരിയും മാതാവുമൊക്കെ സ്‌ത്രീലിംഗ ഗണങ്ങളാണ്‌. ആണായ ആരു കുടിച്ചാലും അതെത്രയായാലും അതനുഭവിക്കാന്‍ കുടിയന്റെ ബന്ധുവായി ഇവരില്‍ ആരെങ്കിലും ഒരു സ്‌ത്രീ ഉണ്ടാകും. സുഖിക്കാനാണത്രെ ആണിന്റെ കുടി. പക്ഷേ സഹിക്കാനാണ്‌ പെണ്ണിന്റെ വിധി. ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത പെണ്‍സമൂഹം ഈ ദുസ്സഹനീയതയെ വിധി എന്ന്‌ പേരിട്ട്‌ ശപിക്കുന്നു.
  

 എന്തിനുംപോരുന്ന ചില `കെട്ടിലമ്മ പെണ്‍പെരുമ' സ്‌ത്രീപുരുഷ സമത്വത്തിനും മറ്റ്‌ പെണ്‍കരുത്തിനും വേണ്ടി വാദിക്കുന്നു. ആണ്‍പാര്‍ട്ടിക്കാരുടെ നിര്‍ദേശങ്ങളും താല്‍പര്യങ്ങളും അനുസരിച്ച്‌ മാത്രം ചില പാര്‍ട്ടിപ്പെണ്ണുങ്ങള്‍ പാര്‍ട്ടിപരിപാടികള്‍ക്കിറങ്ങുന്നു. പാര്‍ട്ടി നോക്കിയാണെങ്കിലും ഇവരൊക്കെ സ്‌ത്രീപീഡനത്തിനെതിരെ ചിലത്‌ പറയാറുണ്ട്‌. സ്‌ത്രീപീഡനക്കേസിലെ ഒത്താശക്കാരും ഒത്തുകളിക്കാരുമായ മിക്കവരുടെയും രതിമേളവും കുടിമേളയും വമ്പന്‍ വാര്‍ത്തകളാണ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌.
അധികാരസ്ഥാനങ്ങളിലുള്ളവരും പാര്‍ട്ടിപദവിയിലുള്ളവരും നടത്തുന്ന സ്‌ത്രീപീഡനങ്ങളെ മാത്രമേ സമൂഹം താല്‍പര്യപൂര്‍വം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നുള്ളൂ. കാരണം അതിലൊക്കെ പാര്‍ട്ടിനേതാക്കളുടെ പങ്കുണ്ട്‌. എന്നാല്‍ ഒറ്റനോട്ടത്തില്‍ വായിച്ചുവിടുന്ന വാര്‍ത്തകളേക്കാള്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത എത്രയോ പ്രാദേശിക വാര്‍ത്തകളും ഇതിലേറെ ഭീകരമായി തോന്നുന്നവയും ഉണ്ട്‌. ഈ ദുരിതാവസ്ഥയും നിത്യഅപമാനവും എനിക്ക്‌ തന്നത്‌ എന്റെ പിതാവ്‌ തന്നെയാണെന്ന്‌ പോലീസിനോടും ഡോക്ടറോടും സമ്മതിക്കേണ്ടിവരുന്ന ബാലികമാര്‍! ലാബിലും റൂമിലും ലൈബ്രറിയിലും മറ്റുമായി അധ്യാപകരാല്‍ അപമാനിക്കപ്പെടുന്ന, ചിലപ്പോള്‍ പിന്നീട്‌ അപഥസഞ്ചാരിണികളായി മാറേണ്ടി വരുന്ന വിദ്യാര്‍ഥിനികള്‍,  ഇവരുടെയൊക്കെ ഇരകളാകുന്ന എല്ലാവരും നിരപരാധിനികളല്ല. പക്ഷേ അപരാധിനികളായി അവരിലേറെപ്പേരെ മാറ്റിത്തീര്‍ക്കുന്ന വന്‍അപരാധികള്‍ പുരുഷന്മാര്‍ തന്നെ. ഇവരില്‍ വന്‍ഭൂരിപക്ഷവും കുടിയന്മാരുമാണ്‌
ഞാൻ ചെറുപ്പം മുതൽ കാണുന്ന മദ്യപൻ മാര് കൂടുതലും അക്രമ കാരികൾ തന്നെയാണ് വളരെ ചുരുക്കം പേര് ഉണ്ട് അങ്ങിനെ അല്ലാത്തവർ,
എന്റെ ചെറുപ്പത്തിൽ ഉപ്പാക് പലചരക്കു കടയും അതോടൊപ്പം ചായകടയും ഉണ്ടായിരുന്നു ''ശനിയാഴ്ച വൈകുന്നേരമായാൽ പിന്നെ ഞായറാഴ്ച പുലരുന്നത് വരെ മദ്യപന്മാരുടെ വിളയാട്ടമായിരിക്കും ഞങ്ങളുടെ ആ പ്രദേശം ,അന്നൊക്കെ എന്നും സ്ഥിര കാഴ്ചയായിരിക്കും ഞങ്ങളുടെ കടയുടെ മുൻപിൽ ഏതെങ്കിലും ഒരു കുടിയന്റെ ഭാര്യയോ മക്കളോ ഒരു കിലോ അരിക്ക് വേണ്ടി കാത്തു നില്ക്കും കടയിലെ തിരക്കൊഴിഞ്ഞിട്ട് കടം ചോദിക്കാൻ
മദ്യപിക്കാത്തവരില്‍ ഭൂരിപക്ഷത്തിനും സദാചാരബോധം സൂക്ഷിക്കാന്‍ സാധിക്കുന്നു. മദ്യപിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും ഇതു കൈവിട്ടു പോകുന്നു. കുടിയന്മാര്‍ക്ക്‌ അല്ലാത്തവരെക്കാള്‍ വേഗത്തില്‍ ധര്‍മചിന്ത നഷ്ടമാകുന്നു. ധര്‍മമോ മതകല്‍പനകളോ ആത്മാവിന്റെ മാര്‍ഗമോ ഒരാള്‍ക്ക്‌ കണ്ടുകിട്ടണമെങ്കില്‍ അയാളുടെ തലച്ചോറിന്റെ വിതാനം നേരെയായിരിക്കണം. തലച്ചോറിന്റെ ബാലന്‍സ്‌ തെറ്റിക്കലാണ്‌ മദ്യം ആദ്യം ചെയ്യുന്നത്‌. അതോടെ ശരീരത്തിന്റെ അവസ്ഥയും വ്യവസ്ഥയും തെറ്റുന്നു. അകത്തും പുറത്തുമുള്ള മിക്ക അവയവങ്ങളുടെയും വ്യവസ്ഥ തെറ്റുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ എത്തുന്ന വിവരങ്ങള്‍ തെറ്റിയാല്‍ വിവര കേന്ദ്രമായ ബുദ്ധിയും തെറ്റുന്നു. `ബുദ്ധി നാശാല്‍ പ്രണശ്വതി'- ബുദ്ധി നശിച്ചാല്‍ സര്‍വം നശിച്ചു. ഇങ്ങനെ കുടിയിലൂടെ ബുദ്ധി നഷ്ടപ്പെടുമ്പോഴാണ്‌ ഉലൂഹിയത്ത്‌ (െദൈവി കഗുണം) എന്ന സാത്വിക ഗുണമില്ലെങ്കില്‍ പോകട്ടെ ഇന്‍സാനിയ്യത്ത്‌ (മനുഷ്യത്വം)എന്ന രജോഗുണം പോലുമില്ലാതെ ശൈത്വാനിയ്യത്ത്‌ (പൈശാചികത)എന്ന തമോഗുണത്തില്‍ ഒരാള്‍ എത്തിപ്പെടുന്നത്‌. ഈ അന്ധകാരത്തിന്റെ സന്തതികളാണ്‌ എല്ലാ ദുര്‍വിചാരങ്ങളും. ഇതിലൂടെ തിന്മകള്‍ പിറവിയെടുക്കുന്നു. അതുകൊണ്ടാണ്‌ മുഹമ്മദ്‌ നബി (സ) മദ്യം എല്ലാ തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമാണെന്ന്‌ പറഞ്ഞത്‌. റസൂലിന്റെ സന്തതസഹചാരിയും ബന്ധുവുമായിരുന്ന ഹസ്രത്ത്‌ അലി പറഞ്ഞത്‌ മദ്യം വ്യഭിചാരത്തെക്കാളും മോഷണത്തെക്കാളും നികൃഷ്‌ടമാണെന്നാണ്‌.
എല്ലാ തിന്മകളിലും വീണുപോകുന്ന ഒരു കുടിയന്‌ കുടുംബബന്ധങ്ങളിലെ എന്ത്‌ ധര്‍മമാണ്‌ അനുഷ്‌ഠിക്കാനാവുക?! ധര്‍മം നിര്‍വഹിക്കാത്തത്‌ തന്നെ അധര്‍മമാണ്‌. അതോടൊപ്പം അരുതായ്‌മകള്‍ ചെയ്യുന്ന, ധര്‍മനിര്‍വഹണം നടത്താത്ത അധര്‍മം വേറെയും. പരലോക സൗഖ്യം വരെ നഷ്ടപ്പെടുത്തുന്ന അയാളുടെ ഇഹലോകപാപങ്ങളുടെ ഫലം വീട്ടിലും കുടുംബത്തിലും നാട്ടിലും വ്യാപിക്കുന്നു. `വണ്ടേ നീ കരിയുന്ന വിളക്കും കെടുത്തുന്നു !!

നാട്ടിലും ചുറ്റുപാടുകളിലും കുടിയന്‍ വരുത്തുന്ന നാശം തല്‍ക്കാലം മാറ്റിവെക്കാം. എന്നാല്‍ വീട്ടില്‍ ആണ്‍തരി ഒരു കുടുംബത്തിന്‌ രക്ഷ തന്നെയാണ്‌, ഒരു നല്ല ആണാണെങ്കില്‍. മകന്റെ കുടിയറിയുന്ന മാതാവിന്റെ ഹൃദയം ആദ്യം പിടയും. കുടിപ്പിക്കുന്ന മുതലാളിയുടെ, മന്ത്രിയുടെ ഭാര്യയാണ്‌ ആ സ്‌ത്രീയെങ്കിലും! പിന്നെ തേങ്ങുകയും വിലപിക്കുകയും ചിലപ്പോള്‍ ശകാരിക്കുകയും ചെയ്യും. ഒടുവില്‍ ആക്ഷേപങ്ങളും അപമാനിക്കലും ആക്രമണങ്ങളും ആ അമ്മ സഹിക്കും. ചിലപ്പോള്‍ മകനെ അമ്മ തന്നെ കൊന്നെന്നും വരും. ഒന്നുകില്‍ പുത്രഹത്യ അല്ലെങ്കില്‍ മാതൃഹത്യ. അവന്‍ പിതാവിനെ ആക്രമിക്കുന്നതും ആക്ഷേപിക്കുന്നതും അമ്മ കണ്ടിട്ടുണ്ട്‌, മൂകസാക്ഷിയായി. വരുമാനം തട്ടിയെടുത്ത്‌, അമ്മയുടെ സ്‌നാനചിത്രങ്ങളെടുത്ത്‌ നെറ്റിലിട്ട്‌ കച്ചവടം നടത്തി കുടിക്കുന്ന മകനുണ്ട്‌. അമ്മയെ ഒരിക്കലും പറ്റാത്ത വിധം കൊതിച്ച മകനുണ്ട്‌. ആഭരണം തട്ടിയെടുക്കാന്‍ കൂട്ടുകാരെയും കൂട്ടി അമ്മയെ കൊല്ലിച്ച മകനുണ്ട്‌. പെങ്ങളെ അങ്ങനെ അല്ലാതെ കണ്ട ലഹരിയുടെ അടിമകളായ ആങ്ങളമാരുണ്ട്‌. കുടികമ്പനിയോടുള്ള വിധേയത്വം കൊണ്ട്‌ സ്‌നേഹിതന്മാര്‍ക്ക്‌ അവളെ വലിച്ചെറിഞ്ഞു കൊടുത്ത ആങ്ങളമാരുണ്ട്‌. പിതാവിന്റെയും ആങ്ങളയുടെയും കുടിയും കഞ്ചാവും നിമിത്തം കോളേജിലും ഹോസ്റ്റലിലും പരിഹസിക്കപ്പെടുന്ന പെണ്‍കുട്ടികളുണ്ട്‌. കുടിയനായ അച്ഛനാല്‍ വില്‍ക്കപ്പെട്ട മകള്‍, ഇത്‌ എന്റെ ഉല്‍പന്നമാണ്‌ ഉപയോഗം തീരുമാനിക്കേണ്ടത്‌ ഞാനാണെന്ന ഭീഷണി വാക്കുകള്‍ അന്യരോടുവരെ പറയുന്ന കുടിയനായ പിതാവ്‌, ഇങ്ങനെ പിഴുതെറിയപ്പെട്ട ഒരുപാട്‌ ജീവിതങ്ങള്‍ !!

കുടിയന്മാരെ വളര്‍ത്തുന്ന ഈ ഭരണവ്യവസ്ഥയില്‍ ഏത്‌ പാര്‍ട്ടിക്കാണ്‌ മദ്യത്തില്‍ നിന്ന്‌ നാടിനെ അല്‍പമെങ്കിലും രക്ഷിച്ചെടുക്കാന്‍ കഴിയുക !!

3 അഭിപ്രായങ്ങൾ:

  1. എന്താണ് പറയേണ്ടത്. മദ്യം ഒരു സാമൂഹിക വിപത്ത് തന്നെയാണ് . ഞാനും കണ്ടിട്ടുണ്ട് മദ്യപിച്ചു കൊണ്ട് വന്നു വീട്ടുകാരെ ഉപദ്രവിക്കുന്ന കുടുംബ നാഥനെ സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്. ഇതൊക്കെത്തന്നെയാണ്‌ എനിക്കും പറയാനുള്ളത്.
    ഇതേവിഷയത്തിൽ ഒരു പോസ്റ്റ് എഴുതിയിരുന്നു
    http://bhoogolam.blogspot.in/2014/09/blog-post.html

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...