എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

വെള്ളിയാഴ്‌ച, ജനുവരി 06, 2012

കഥയല്ല ഇത് മറ്റൊരു ജീവിതം

                               മീനമാസത്തിലെ വെയിലിന്റെ ചൂട് തലയ്ക്കു മുകളിൽ കത്തി നിൽക്കുന്നു വണ്ടിയിലിരുന്നു പുറത്തേക്കു നോക്കാനേ വയ്യ അവന്‍ ഓട്ടോ റിക്ഷയില്‍   ഇരിക്കുകയാണ് രാവിലെ വന്നതാണ് ഒരു മണിയായിട്ടും ഇന്ന് കാര്യമായൊന്നും ഓടിയിട്ടെയില്ല !!വൈകുന്നേരം ആവുമ്പോഴേക്കും ചിട്ടിയുടെ പണം കൊടുക്കാനുണ്ട് എന്ത് ചെയ്യും എന്ന് അവനറിയുന്നില്ല, അവന്‍ കുറേനേരമായി ചിന്തിച്ചിരിക്കുന്നു !!
 സലിം എന്നാണു അവന്റെ പേര്‍ അവന്റെ കുടുംബത്തിന്റെ മുഴുവൻ  അത്താണി അവനാണ് അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഭാരം മുഴുവനും അവന്റെ ചുമലിലാണ് ഉപ്പ രണ്ടുമൂന്നു വര്ഷങ്ങള്ക്കു മുൻപ്  മരണപെട്ടു അവനാണ് മക്കളില്‍ മൂത്തവന്‍ ബാക്കിയെല്ലാവരും ചെറുതാണ് അവന്‍ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ ആ ബന്ധമാണെങ്കില്‍ അത്ര സുഖത്തിലല്ല,  അതിന്റെ കാരണം അവന്റെ ഭാര്യ ഒരു  പിടിവാശിക്കാരിയാണ് എന്നതുതന്നെ എന്തിനും ഏതിനും അവള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു അവനെ ഓരോ വിഷമത്തിലാക്കും,അതില്‍ അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ അവളും തിരിച്ചു പറയും  ഒരു തരി താഴ്ന്നു കൊടുക്കില്ല!!പലപ്പോഴും ആ ദാമ്പത്യ ബന്ധം വേര്‍പെട്ടു എന്ന് കരുതിയത ''പിന്നേയും അവന്‍ അവളുടെ പിറകില്‍ പോയി വിളിച്ചുകൊണ്ടു വരും ,ഇപ്പോഴും എന്തോ പ്രസ്നമുണ്ട് !
 ഒരു ദാമ്പത്യത്തില്‍ ഭാര്യയും  ഭര്‍ത്താവും  ഒരുപോലെ നന്നായെങ്കിലെ ആ ബന്ധം മുമ്പോട്ട്‌ പോവുകയുള്ളൂ ആരെങ്കിലും ഒരാള്‍ മോശമായാല്‍ പിന്നീട് പറയാതിരിക്കുന്നതാണ് ഭേതം  !!അങ്ങിനെയുള്ള ചില പ്രശ്നങ്ങള്‍ അവനെ അലട്ടുന്നുണ്ട് അത് അവന്റെ മുഖത്ത് നോക്കിയാല്‍ അറിയാം !!
അവന്റെ പുറത്തു ആരോ ഒരാള്‍ തട്ടി അപ്പോഴാണ്‌ അവന്‍ തിരിഞ്ഞു നോകിയത് ,അവനു കണ്ടു പരിജയമുള്ള ഒരു പോലീസുകാരനാണ് പോലീസുകാരന്‍ അവനോടു ചോദിച്ചു നീ ആണോ സലിം ,,

''അതെ സാര്‍,

''താന്‍ പോലീസ് സ്റ്റേഷൻ  വരെ ഒന്ന് വരണം
എന്താ സാര്‍ കാര്യം ;
അതവിടെ ചെന്നിട്ടു പറയാം, നീ വണ്ടി വിട് എന്ന് പറഞ്ഞു പോലീസുകാരന്‍ അവന്റെ വണ്ടിയില്‍ കയറി ,അവന്‍ വണ്ടി സ്റ്റെഷനിലേക്ക് ഓടിച്ചു കൊണ്ടിരികുമ്പോള്‍ പോലീസുകാരന്‍ അവനോടു പറഞ്ഞു ,നിന്റെ പേരില്‍ നിന്റെ ഭാര്യ ഒരു പരാതി കോടതിയില്‍ കൊടുത്തിട്ട് അത് ഇവിടുത്തെ സ്റ്റെഷനിലേക്ക് അയച്ചിട്ടുണ്ട് അതിനെ പറ്റി ചോദിച്ചു അറിയാനാണ് SI ക്ക് ,,
അവന്‍ വണ്ടി നിറുത്തി സ്റ്റെഷനിലേക്ക് കയറുമ്പോള്‍ അവന്റെ ഭാര്യയും അളിയനും ഭാര്യയുടെ എളാമയും (ഉപ്പാന്റെ അനുജന്റെ ഭാര്യ ) അവിടെയുണ്ട് ,
SI ആരോടോ കയര്‍ത്തു ഫോണിലൂടെ സംസാരിക്കുന്നുണ്ട് !!
സംസാരം കഴിഞ്ഞതിനു ശേഷം പോലീസകാരന്‍ SI യോട് പറഞ്ഞു സാര്‍

''അവന്‍ വന്നിട്ടുണ്ട് ''
''അവനെ വിളിക്ക് ,
അതുകേട്ടതും സലിം SI യുടെ മുമ്പിലേക്ക് നീങ്ങിനിന്നു ,

''നീയാണോടാ  സലിം,

''അതെസാര്‍ ,
അതുകേട്ടതും SI രണ്ടു പുളിച്ച തെറി ,
അവന്‍ നിന്ന്  വിറക്കാന്‍ തുടങ്ങി ,
ഇവന്റെ ഭാര്യയേയും കൂട്ടരെയും ഇങ്ങോട്ട് വിളിക്ക് SI ഒരു പോലിസുക്കാരനോട് പറഞ്ഞു ,
നിന്റെ പേര് എന്താ അയാള്‍ അവന്റെ ഭാര്യയോടു ചോദിച്ചു ,
  ''ഷംന;അവള്‍ അവൾ കൂസലില്ലാതെ മറുപടി നൽകി  ''
എന്നിട്ട് വീണ്ടും അവനോടു ചോദിച്ചു ,നീ ഇവളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയോടാ ??
''സാര്‍ ഇത് എന്റെ ഭാര്യാണ് ;
നിന്നോട് ചോദിച്ചതിനു മറുപടി പറയട നായിന്റെ  മോനെ !!

''നീ കുട്ടിയെ തട്ടിക്കൊണ്ടു പോയോ ?? ,

''ഇല്ല സാര്‍ ഇവള്തന്നെ എന്റെ കൂടെ ഉടുപ്പ് മാറ്റി കുട്ടിയെ പറഞ്ഞയച്ചതാണ് !!

നാളെ രാവിലെ കുട്ടിയെ ഇവിടെ സ്റ്റേഷനില്‍ ഹാജരാക്കണം പറഞ്ഞത് മനസിലായില്ലേ ?? എന്റെ തനി സ്വഭാവം നീ അറിയരുത് !!

''ശരിസാര്‍ ;അവന്‍ തലയും കുനിച്ചു നിന്നു!

ശരി ഇപ്പോള്‍ പൊയ്ക്കോ നാളെ രാവിലെ മറക്കണ്ട !!
അവന്‍ അവിടെനിന്നു ഇറങ്ങി പുറത്തു എത്തിയതിനു ശേഷം ഒന്ന് തിരിഞ്ഞു നോക്കി ''
അപ്പോള്‍ ഭാര്യയും അവളുടെ ആങ്ങളയും എളാമയും കൂടി നിന്നു ചിരിക്കുന്നു .!!
അപ്പോഴാണ്‌ അവനെ പരിജയമുള്ള മറ്റൊരു പോലീസ്കാരന്‍ വന്നു  അവനെയും കൂട്ടി സ്റ്റേഷന്റെ മറുവശത്തേക്ക് കൂട്ടി കൊണ്ട് പോയത്  അയാള്‍ കാര്യങ്ങള്‍ അന്വേഷിച്ചു .
അപ്പോള്‍ അവന്‍ പറഞ്ഞു സാര്‍ ;
എന്റെ ഭാര്യ മൂന്നു മാസം മുന്‍പ് രണ്ടാമത്തെ പ്രസവത്തിനു പോയതാണ് പ്രസവ സമയത്തും അതിനു ശേഷവും ഉള്ള എല്ലാ കാര്യങ്ങളും ഞാന്‍തന്നെ നോക്കിയിരുന്നത് ,ഒരു രണ്ടാഴ്ച മുന്‍പ് ഞാന്‍ അവളെ വിളിക്കാന്‍ വേണ്ടി എന്റെ  അമ്മായിയും കൂട്ടി അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ അവളുടെ ഉപ്പയും ഉമ്മയും ഇല്ല ,വിളിക്കാന്‍ പോവുന്നതിനു മുന്‍പ് തന്നെ അവരെ ഞാന്‍ അറിയിച്ചതാണ് ഞാന്‍ വരും എന്ന് ,അവര്‍ എങ്ങോട്ടോ മാറിയതാണ് എന്നിട്ട് അവളോട്‌ പറഞ്ഞു അവന്‍ വന്നു വിളിച്ചാല്‍ പോവണ്ട എന്നും അവളെ പറഞ്ഞു ഏല്പിച്ചിരിക്കുന്നു !!
ഞാന്‍ കുറെ നേരം കാത്തിരുന്നു അവളുടെ ഉപ്പയെയും ഉമ്മയെയും കാണാതായപ്പോള്‍ ഞാന്‍ പറഞ്ഞു മൂത്ത കുട്ടിയെ ഡ്രസ്സ് മാറ്റികൊടുക്കാന്‍ അങ്ങിനെ  അവൾ തന്നെ  കുട്ടിക്ക്  ഡ്രസ്സ് മാറ്റികൊടുത്ത്‌ എന്റെ കൂടെ പറഞ്ഞയച്ചത് ,ഞാന്‍ വിളിച്ചിട്ട്  അവള്‍ വരാത്തതിന്റെ വിഷമത്തില്‍ രണ്ടാഴ്യ്ച്ചയോളം ഞാന്‍  അവളുടെ  വീട്ടിലേക്കു പോയില്ല ,
ഇന്ന് പോലീസ് വന്നു വിളിച്ചപ്പോഴാണ്, ഞാന്‍  കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു കോടതിയില്‍  കേസ് കൊടുത്തത്   അറിയുന്നത് !!
''അവന്‍ അതും പറഞ്ഞു അവിടെനിന്നു ഇറങ്ങി ,
അന്ന് അവന്‍ പിന്നെ വണ്ടി ഓടിച്ചതെയില്ല നേരെ വീട്ടിലെത്തി കട്ടിലിലേക്ക് ഒരു വീഴ്ചയായിരുന്നു ,അവന്റെ ഉമ്മ വന്നു പലവുരു ചോദിച്ചിട്ടും അവനൊന്നും മിണ്ടാതെ തലയില്‍ കൈവെച്ചു കിടപ്പാണ് ''
അവന്റെ രണ്ടര വയസ്സായ മോളും വന്നു അവനെ കുലുക്കി വിളിച്ചു ഉമ്മയും അടുത്ത് ഇരുപ്പുണ്ട്‌ ,,അവന്‍ നടന്ന കാര്യങ്ങള്‍ ഉമ്മാനോട് പറഞ്ഞു അപ്പോള്‍ ആ ഉമ്മ അവനെ സമാദാനിപ്പിച്ചു ,എന്നിട്ട് ഉമ്മ  പറഞ്ഞു നാളെ ഞാനും വരാം സ്റ്റെഷനിലേക്ക്,അപ്പോള്‍  അവന്‍ ഉമ്മാനെ വിലക്കി നാളെ ഞാന്‍ മോളെ സ്റ്റേഷനില്‍ കൊണ്ട് കൊടുക്കാം ''
അന്ന് രാത്രി അവന്‍ ഉറങ്ങിയില്ല രാത്രി മുഴുവനും അവന്റെ ഉപ്പ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ആ നല്ല ദിവസങ്ങള്‍ ഓര്‍ക്കുകയായിരുന്നു അവന്‍ ''
എല്ലാത്തിനും ഉപ്പ ഉണ്ടായിരുന്നു കൂടെ ഒരു വഴികാട്ടിയായിട്ട് ഒരു  ഉപദേശിയായിട്ടു ഒരു കൂട്ടുകാരനായിട്ടു വീഴുമ്പോള്‍ ഒരു താങ്ങായിട്ടു എല്ലാത്തിലും ഉപരി നല്ല ഒരു പിതാവായിട്ടു ,അതെ കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല അത് പോയി കഴിയുമ്പോള്‍ ആണ് ആ കണ്ണിന്റെ വില അറിയുന്നത് !!ആ തണല്‍ പോയതോട് കൂടി എല്ലാം തകിടം മറിയാന്‍ തുടങ്ങി ''
ഇന്ന് ചുട്ടു പഴുത്ത ഇരുമ്പുദണ്ടില്‍ കയറി നില്‍ക്കുന്നതുപോലെയാണ് ജീവിതം, മനസിന്‌ സമാദാനമില്ല,, എവിടെയാണ് എനിക്ക് ജീവിതത്തിന്റെ താളം തെറ്റിയത് ''അവന്‍ ഓര്‍ക്കുകയായിരുന്നു ,
ഞാന്‍  ജോലിയാവശ്യര്‍ത്ഥം ദൂരെ സ്ഥലത്ത് പോയി മടങ്ങി വന്നപോഴാണ് അറിയുന്നത്, അവളുടെ ഉപ്പ വന്നു അവളെ കൂട്ടികൊണ്ടുപോയി എന്ന് അറിയുന്നത് ,
അവളുടെ ഉപ്പ എന്റെ ഉപ്പാനോട് പറഞ്ഞു ,എന്റെ  അനുജന്‍ ഗള്‍ഫില്‍നിന്നു വരുന്നുണ്ട് അതുകൊണ്ട് എല്ലാവര്ക്കും കൂടി എയര്‍പോട്ടില്‍ പോവാനാണ് എന്ന് പറഞ്ഞു  കൂട്ടികൊണ്ടുപോയി എന്നും കളവാണ് പറഞ്ഞത് എന്ന് എന്റെ ഉപ്പ അറിഞ്ഞപ്പോള്‍  അവളുടെ വീട്ടില്‍ ചെന്നതും അവളുടെ ആങ്ങള ചീത്തപറഞ്ഞു എന്റെ ഉപ്പാനെ ഇറക്കിവിട്ടതും എല്ലാം അവന്‍ ഓര്‍ത്തു ,,
ആ കൂട്ടികൊണ്ട് പോകലിന് കാരണം അവളുടെ ഉപ്പാനെ ആരോ തെറ്റ് ധരിപ്പിച്ചതാണ് കേട്ടത് പാതി കേള്‍ക്കാത്തത് പാതി  അയാള്‍ വന്നു മകളെ വിളിച്ചിറക്കി കൊണ്ടുപോയി ,എന്നാല്‍ കേട്ടതില്‍ വല്ല സത്യവും ഉണ്ടോ എന്നൊന്നും അന്വേഷിച്ചില്ല !! അവളുടെ ഉപ്പാക്ക് എന്റെ ഉപ്പാനോട് ഒന്ന് ചോദിക്കാമായിരുന്നു ,അവര്‍ ആദ്യം മുതലേ കൂട്ടുകാരായിരുന്നല്ലോ ''പോരാത്തതിന് അവളുടെ ഉപ്പാന്റെയും ഉമ്മാന്റെയും വിവാഹം നടത്തിയതും വരെ എന്റെ ഉപ്പ ആയിരുന്നു'' അത് മാത്രമോ ?അവളുടെ ഉമ്മയും എന്റെ ഉമ്മയും സഹോദരി''   മക്കളുമാണ് പിന്നെ എന്തിനായിരുന്നു അവരുടെ ഈ ഒളിച്ചുകളി പിന്നീട്   ജോലിസ്ഥലതുനിന്നു ഞാന്‍ തരിച്ചു  വന്നപ്പോള്‍ ഉപ്പ എന്നോട് എല്ലാം  പറഞ്ഞതോര്‍ക്കുന്നു ''
നീ ഇപ്പോള്‍ നിന്റെ ഭാര്യ വീട്ടിലേക്കു പോവരുത് ഞാന്‍ പറയുന്നതുപോലെ നീ അനുസരിച്ചില്ലെങ്കില്‍ നിനക്കതു ഭാവിയില്‍ ദോഷം ചെയ്യും ''പക്ഷെ എന്നിട്ടും ഉപ്പ പറഞ്ഞത് കേള്‍ക്കാതെ ഞാന്‍ അവളുടെ വീട്ടിലേക്കു  പോയപ്പോള്‍ ഉപ്പാന്റെ സങ്കടം എന്തായിരുന്നു അന്ന് എന്റെ ഉപ്പ എന്നോട് പറഞ്ഞു , എന്നെ അവര്‍ ചീത്തവിളിച്ചു ഇറക്കി വിട്ട സ്ഥിതിക്ക് നിന്നെ അവര്‍ കൊല്ലാനും മടിക്കില്ല ,അന്ന് ചിലപ്പോള്‍ ജീവനോടെ ഞാന്‍  ഉണ്ടായി എന്ന് വരില്ല ' വേണമെങ്കില്‍ നീ എഴുതി വെച്ചോ എന്ന് പറഞ്ഞത്  ''അതൊരു അറം പറ്റിയ വാക്കായിരുന്നു !
ഉപ്പ അന്നും മകന്റെ നല്ല ഭാവി മാത്രമേ ചിന്തിചിട്ടുള്ളൂ ''
പിന്നീട് ഉപ്പ മരിച്ചതിനു ശേഷം അവളുടെ ആങ്ങള എന്നെ  അടിച്ചിട്ടും ഞാന്‍ പഠിച്ചില്ല ,ആ സംഭവം അവസാനിച്ചത്‌ വനിതാ കമീഷന്‍ അംഗങ്ങള്‍ ഇടപെട്ടാണ്, ഞാന്‍ വിളിച്ചിട്ട് വരാതയപ്പോഴല്ലേ,പുരുഷന്മാര്‍ക്ക് വനിതാ കമ്മീഷനില്‍ പരാതി കൊടുക്കാന്‍ കഴിയാത്തതുകൊണ്ട്  എന്റെ ഉമ്മാന്റെ പേര്‍ വെച്ച് ഞാന്‍ കൊടുത്തത്  ,വനിതാ കമീഷന്‍ അംഗങ്ങള്‍ക്ക് കാര്യം മനസിലായപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് നിനക്ക് വേറെ പെണ്ണിനെ കിട്ടില്ലേ എന്ന്??അതിന്റെ കാരണം അവളുടെ നാവിന്റെ നീളം കണ്ടിട്ടാണ് അവര്‍ പറഞ്ഞത് ,ശരിയല്ലേ '' മനുഷ്യന്‍ എത്ര നന്നായാലും അവന്റെ നാവു മോശമായാല്‍ പിന്നെ എന്തിനുപറ്റും അവനെ (അവളെ )
അവളെ പറഞ്ഞിട്ട് കാര്യമില്ല  ''കുട്ടികളുടെ ആദ്യത്തെ അദ്യാപകര്‍ മാതാപിതാക്കള്‍ ആണ്  വീട്ടില്‍ നിന്ന് അവര്‍ എന്താണോ പഠിക്കുക അതാണ്‌ അവര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക '
അവന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റു മുഖം കഴുകി മകളെ എടുത്തു മടിയിലിരുത്തി തലയില്‍ തലോടി എന്നിട്ട് മോളോട് പറഞ്ഞു ഉപ്പച്ചിക്ക് ഒരു ഉമ്മ കൊണ്ട മകള്‍ അവനെ കെട്ടിപിടിച്ചു മുത്തം കൊടുത്തു ''അപ്പോള്‍ അവന്റെ മനസ്സ് പറഞ്ഞു തുടങ്ങി മകള്‍ കൈവിട്ടു പോവുകയാണ് ചിലപ്പോള്‍ ഇനീ ഇതുപോലെ മോളെ താലോലിക്കാന്‍ പറ്റി എന്ന് വരില്ല 'അന്ന് അവന്‍ ഉറങ്ങിയതെ ഇല്ല ''
പിറ്റേന്നു രാവിലെ മോളെ കുളിപ്പിച്ച് പുതിയ ഡ്രസ്സും മാറ്റി വണ്ടിയില്‍ ഇരുതിയപ്പോള്‍ തന്നെ അവന്റെ ഉമ്മ കരയാന്‍ തുടങ്ങി ഇനി എപ്പോഴെങ്കിലും അവന്റെ മോളെ കാണാന്‍ പറ്റുമോ ??ആ ഉമ്മയും അവന്റെ കൂടെ പകുതി ദൂരം വന്നു അവന്റെ ഉമ്മാക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല 'അവന്‍ മോളെയും കൊണ്ട്  സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ അവന്റെ ഭാര്യയും ആങ്ങളയും എളാമയും ഉണ്ട് അവിടെ SI സ്ഥലത്തില്ല അതുകൊണ്ട് എSI യുടെ സാനിദ്യത്തില്‍ അവന്‍ കുഞ്ഞിനെ കൈമാറി പല പേപ്പറിലും അവനെ കൊണ്ട് ഒപ്പ് ഇടീച്ചു അത് കഴിഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു പോലീസുകാരന്‍ അവനോടു പറഞ്ഞു നിനക്ക് ഒരു സമന്‍സ് ഉണ്ട് നാളെ കോടതിയില്‍ ഹാജരാവണം എന്ന് പറഞ്ഞു സമന്‍സ് അവന്റെ കയ്യില്‍ കൊടുത്തു, അപ്പോള്‍ അവന്‍ പോലീസ്കാരനോട്  ചോദിച്ചു മോളെ കൊടുത്തതോടെ കേസ് കഴിഞ്ഞില്ലേ ?അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു കേസ് കഴിഞ്ഞിട്ടില്ല കേസ് തുടങ്ങാന്‍ പോവുന്നതെ ഉള്ളൂ ,അതും കൂടെ കേട്ടപ്പോള്‍ അവനൊന്നു ഞെട്ടി !!പോലീസുകാരന്‍ അവനോടു പറഞ്ഞു ഇതിലുള്ളത് നീ അവളെ ഇരുപത്തി അയ്യായിരം രൂപ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു അത് 498A വകുപ്പാണ് ( 2)ഗാര്‍ഹിക പീഡനം ( 3)അവര്‍ക്ക് അതായത് നിന്റെ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കിട്ടാന്‍ വേണ്ടി കൊടുത്തതാണ് പിന്നെ ( 4)കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാ കേസ്,അതുകൊണ്ട് നീ ഈ കേസ് മുഴുവന്‍ നടത്തുന്നതിലും നല്ലത് ഒരു മുഴം കയറു ചെലവാകുന്നതാണ് നല്ലത് പോലീസുകാരന്‍ അവനോടു പറഞ്ഞു അവന്‍ അകെ തളര്‍ന്നു ,
അഞ്ചു വര്ഷം ഒരു പാത്രത്തില്‍ ഉണ്ടും ഒരു മേയ്യായി ഒരു പായയില്‍  ഉറങ്ങിയും ജീവിച്ച മനുഷ്യന് എത്ര  പെട്ടന്ന് ഇങ്ങിനെ  മാറാന്‍ കഴിയുന്നു ഇതാണോ മനുഷ്യന്‍'' അല്ല ഒന്നുമില്ലായ്മയില്‍ നിന്ന് രക്ത കട്ടയായും പിന്നീട് മാംസംമായും മനുഷ്യ കോലത്തില്‍ അതിനു ജീവന്‍ വെച്ച് മാതാവിന്റെ ശ്വാസവും ഭക്ഷണവും കഴിച്ചു  ,ഒമ്പത് മാസവും പത്തു ദിവസവും കൊണ്ട് നടന്ന മാതാവിന്റെ  ഗര്‍ഭപാത്രം പച്ചക്ക്  കുത്തികീരുന്നു പിന്നെയാണോ അഞ്ചു വര്‍ഷത്തെ പരിചയമുള്ള ഭര്‍ത്താവ്  !!നന്ദികെട്ട വര്‍ഗ്ഗം ''
സമന്‍സ് വാങ്ങി പിറ്റേന്ന് തന്നെ അവന്റെ വീടിനു അടുത്തുള്ള ഒരു വക്കീലിനെ പോയി കണ്ടു അപ്പോഴാണ്‌ അറിയുന്നത് അയാളാണ് ഇതല്ലാം ഒപ്പിച്ചത് എന്ന് വക്കീലന്‍മാര്‍ക്ക് നല്ലൊരു കേസ് കിട്ടുന്നതാണ് അവര്‍ നോക്കുന്നത് ഒരു കേസ് കിട്ടുക എന്ന് വെച്ചാല്‍ നല്ലൊരു കറവ പശുവിനെ കിട്ടി എന്നര്‍ത്ഥം ''
ആ വക്കീല്‍ അവനോടു പറഞ്ഞു നമുക്ക് അവരുമായി ചര്‍ച്ച ചെയ്തു രംമ്യതയില്‍ എത്താം നീ നാളെ വാ  അപ്പോള്‍ അവനും സമാദാനിച്ചു അന്ന് തിരിച്ചു പോന്നു ''
പിറ്റേന്ന് രാവിലെ ആദ്യം വക്കീലിനെ കണ്ടു ,വക്കീലോഫീസില്‍ അവന്റെ ഭാര്യയും ഭാര്യയുടെ ഉമ്മയും ആങ്ങളയും എളാമയും  അവന്റെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും എടുത്തുകൊണ്ടാണ് വന്നിട്ടുള്ളത് !!ആ  കുഞ്ഞിനെ കോടതിയില്‍ കാണിച്ചു കൊടുത്തിട്ട് വേണം ചെലവിനു കിട്ടാന്‍ കൊടുത്ത കേസ്സില്‍ കൂടുതല്‍ വാങ്ങിക്കാന്‍ ''
അന്ന് വക്കീല്‍ പറഞ്ഞു രണ്ടു കൂട്ടരും കോടതിയില്‍ ഹാജരായികോളൂ കേസ് ഒത്തു തീര്‍പ്പാക്കുകയാനെന്നു പറഞ്ഞാല്‍ മതി രണ്ടു കൂട്ടരെയും ചട്ടം കെട്ടി,, കോടതി പതിനൊന്നു മണിക്ക് തുടങ്ങി ഓരോ ആളുകളുടെയും കേസുകള്‍ വിളിച്ചു തുടങ്ങി ഒന്നുംതന്നെ തീര്‍പ്പാക്കുന്നില്ല !!എല്ലാം തിയതി മാറ്റി വെക്കുന്നു അതുതന്നെ യാണല്ലോ ജഡ്ജിമാരുടെ പണി ചെറിയ ഒരു കേസിലും വാദിയെയും പ്രതിയെയും വര്‍ഷങ്ങളോളം നടത്തിക്കുക  വക്കീലന്‍മാര്‍ക്ക് കാശ് ഉണ്ടാക്കി കൊടുക്കുക ''
സലീമിന്റെ പേര്‍ വിളിച്ചപ്പോള്‍ അവന്‍ പ്രതികൂട്ടില്‍ കയറി നിന്നു ,മജിസ്രെട്ട് അവനെ ഒന്ന് ഉഴിഞ്ഞുനോക്കി  എന്നിട്ട് പറഞ്ഞു ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കണം '
അപ്പോളവന്‍ എവിടുന്നു ഒക്കെയോ ധൈര്യം സംഭരിച്ചു പറഞ്ഞു ഞാന്‍ കൂട്ടികൊണ്ട് പോവാന്‍ തയ്യാറാണ് ;
അപ്പോള്‍ വീണ്ടും അവളെ ഒന്ന് നോക്കി എന്നിട്ട് വക്കീലിനോട് പറഞ്ഞു കേസ് വേഗം ഒത്തുതീര്‍പ്പാക്കണം  ,വക്കീലും തലയാട്ടി പുറത്തു വന്നപ്പോള്‍ വക്കീല്‍ പറഞ്ഞു നിങ്ങള്‍ രണ്ടു കൂട്ടരും  നാളെ വരണം എന്നിട്ട് അവനോടു പറഞ്ഞു ഫീസ്‌ തന്നില്ല സലിം കയിലുണ്ടായിരുന്ന  നോട്ടുകള്‍ നുള്ളി പെറുക്കി കൊടുത്തപ്പോള്‍ വക്കീല്‍ പറഞ്ഞു ഇത് പോര ഇങ്ങിനെ എങ്കില്‍ ഒത്തുതീര്‍പ്പാക്കാന്‍ പറ്റില്ല ''
ഞാന്‍ നാളെ കൊണ്ടുവരാം ;
അവന്‍ ആലോചിച്ചു എന്റെ മക്കള്‍ തിന്നേണ്ട  പൈസയാണല്ലോ ഇവന്‍ തിന്നുന്നത് എന്റെ ഭാര്യയെ കൊണ്ട് കിട്ടിയത്'' അവന്‍ ആകെ സങ്കടപെട്ടു നാളെ പണം കൊടുത്തില്ലെങ്കില്‍ അത് കേസിന് വിടും പിന്നെ പിടിച്ചാല്‍ കിട്ടിയെന്നു വരില്ല എന്ത് ചെയ്യും
പിറ്റേന്നും അവന്‍ വക്കീലിനെ കാണാന്‍ പോയി അവളുടെ വീട്ടില്‍നിന്നു അവളും  അവളുടെ ഉമ്മയും ആങ്ങളയും ,വന്നിരുന്നു അവളുടെ ഉപ്പ ആ വഴിക്കേ വന്നില്ല !!
ചര്‍ച്ച തുടങ്ങിയപ്പോള്‍ അവര്‍ക്ക് വേണ്ടത് അവന്‍ അവരുടെ വീട്ടിലേക്കു ചെല്ലണം അവര്‍ ഒരു വീട് വാങ്ങിച്ചു കൊടുക്കാം അതില്‍ അവനും ഭാര്യയും അവിടെ താമസിക്കണം എന്ന് അവര്‍ ഡിമാണ്ട് വെച്ചപ്പോള്‍ അവനതു നിരസിച്ചു ''
 എന്നിട്ട് പറഞ്ഞു എന്റെ ഉപ്പ മരിച്ചിട്ട് അധികം ആയിട്ടില്ല അതുകൊണ്ട് എനിക്ക് എന്റെ വീട് നോക്കണം എന്നെ ഇത്രകാലം പോറ്റി വളര്‍ത്തിയത്‌ എന്റെ ഉപ്പയും ഉമ്മയും ആണ് അവരെ വിട്ടു എനിക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല ,അത്ത് മാത്രവുംഅല്ല  നിങ്ങള്‍ ഈ കേസ് കൊടുക്കുന്നതിനു മുന്‍പ് ആണ് വിളിച്ചിരുന്നു എങ്കില്‍ ഞാന്‍ വരുമായിരുന്നു ഇപ്പോള്‍ സാദ്യമല്ല അവന്റെ ഭാഗത്ത്‌ നിന്നു ആരും അവനു വേണ്ടി  സംസാരിക്കാന്‍ ഇല്ല ചര്‍ച്ച നീണ്ടു പോയപ്പോള്‍ മറ്റൊരു ദിവസത്തേക്ക് വെച്ചു തിയതിയും പറഞ്ഞു പിരിഞ്ഞു ''
പക്ഷെ പിന്നീട് ചര്‍ച്ച വെച്ച ദിവങ്ങളിലോന്നും അവന്റെ ഭാര്യ വീട്ടുകാര്‍ വന്നില്ല അവന്‍ വക്കീലോഫീസില്‍ പോവും തിരിച്ചു പോരും അവന്റെ ഭാര്യ വീട്ടുകാരുമായി ബന്ധപെടാന്‍ വക്കീലിന്റെ കയ്യില്‍ ഫോണ്‍ നമ്പര്‍ഒന്നുമില്ല രണ്ടു മൂന്നു ദിവസം ചര്‍ച്ച മാറ്റിവെച്ചു അവനാണെങ്കില്‍ അവന്റെ മോളെ കാണാത്തതില്‍ ആകെ പരവഷനായിരിക്കുന്നു അവന്‍ വക്കീലിനോട് കുറച്ചു ചൂടായി പറഞ്ഞപ്പോള്‍ വക്കീല്‍ അവനോടു പറഞ്ഞു നീ അവളുടെ ആങ്ങളയെ കണ്ടാല്‍ എന്നെ ഒന്ന് വിളിക്കാന്‍ പറയണം അവന്‍ അവിടെ നിന്നു ഇറങ്ങി പോന്നു
അവന്റെ അങ്ങാടിയില്‍ വെച്ച് ഭാര്യയുടെ ആങ്ങളയെ കണ്ടപ്പോള്‍ അവനോടു പറഞ്ഞു നിന്നോട് ഒന്ന് വക്കീലിനെ വിളിക്കാന്‍ പറഞ്ഞിരിക്കുന്നു എന്ന് അതുകേള്‍ക്കേണ്ട താമസം അവന്റെ അളിയന്‍ അവനോടു പറഞ്ഞു ഞങ്ങളെ വക്കീലിന് എന്തെങ്കിലും പറയണമെങ്കില്‍ അതു ഞ്ഞങ്ങളോട് പറഞ്ഞോളും അതില്‍ നീ ഇടപെടണ്ട ,അത് പിന്നീട് വാക്ക് തര്‍ക്കത്തിലും ഭയങ്കര അടിയിലും കലാശിച്ചു
അന്ന് രാത്രി അവളുടെ വലിയ ആങ്ങള വന്നിട്ട് അവനോടു പറഞ്ഞു നിന്നെ ഞങ്ങള്‍ പിന്നെ കാണിച്ചു തരാം എന്ന് ''
അവനതു അത്ര കാര്യമായി എടുത്തില്ല 'പിറ്റേന്നും അവന്‍ പതിവുപോലെ വണ്ടിയും എടുത്തു സ്റ്റാന്റില്‍ വന്നു ഓട്ടം തുടങ്ങി ,പക്ഷെ അവന്റെ അളിയന്മാര്‍ അവനെ വീക്ഷിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ട്‌ അവനതു കണ്ടില്ല ''അവന്‍ ഉള്‍പ്രദേശത്തേക്ക്  ഓട്ടം പോയി തിരിച്ചു വരുന്ന വഴി വണ്ടി തടഞ്ഞു നിര്‍ത്തി  അവനെ അവിടെ വെച്ച്  നല്ല വണ്ണം അടിച്ചു അവനും കുറേനേരം പിടിച്ചു നിന്ന് പെട്ടന്ന് പുറകില്കൂടി ഒരാങ്ങള വലിയ വേലിപത്തല്‍  വടികൊണ്ട് അവന്റെ തലക്കടിച്ചു ''
ആ അടികൊണ്ടതും അവന്‍ താഴെ വീണു പിന്നീട് നടന്നതൊന്നും അവനോര്‍മയില്ല !!
അവനെ ആരോ പോലിസ് സ്റ്റെഷനിലും അവിടുന്ന് ഹോസ്പിറ്റലിലും  ‍കൊണ്ടു ചെന്നപ്പോള്‍ അവന്റെ ഭാര്യ വീട്ടുകാരും അവനെ തല്ലിയആളുകളും അവിടെ എത്തിയിട്ടുണ്ട് അപ്പോള്‍ അവനു മനസിലായി എല്ലാവരും കൂടി അറിഞ്ഞു കൊണ്ടാണ്  അടിച്ചത് എന്ന്  !!
പോലീസ് മഹസര്‍ എല്ലാം എഴുതി എടുത്തു സലീമിന്റെ ഭാര്യ വീട്ടില്‍ ചെന്ന് അവന്റെ ഭാര്യോടു കാര്യങ്ങള്‍  ചോദിച്ചറിഞ്ഞു ''  അവന്റെ ഭാര്യയോട് ചോദിച്ചു സലീമിനെ നിന്റെ ആങ്ങളമാര്‍ അടിച്ചത് അറിഞ്ഞില്ലേ ''
അപ്പോള്‍ അവള്‍ പറഞ്ഞു അടിചിട്ടല്ലേ ഉള്ളൂ സാറേ കൊന്നിട്ടില്ലല്ലോ ?
ഇതുകേട്ട പോലീസ്കാര്‍ക്ക് തന്നെ അത്ഭുതം പിന്നീട് ഒന്നും അവര്‍ ചോദിച്ചില്ല അവര്‍  അവിടെനിന്നു ഇറങ്ങി ''
സലീമിനെ താലൂക്ക് ഹോസ്പിറ്റലില്‍ നിന്നും ജില്ലാ ഹോസ്പിറ്റലിലെക്കും അവിടെനിന്നു മെഡിക്കല്‍ കോളേജിലേക്കും അയച്ചു '' അവന്റെ തലക്കടിച്ചതില്‍ താടിയെല്ലിനു ക്ഷതമുണ്ടായിരുന്നു ''പിന്നീട് രണ്ടാഴ്ച കഴിഞ്ഞു അവന്‍ പോലീസ് സ്റ്റേഷനില്‍ വീണ്ടും വന്നു അപ്പോഴാണ്‌ അവിടുത്തെ പുതിയSI അവനോടു പറഞ്ഞത് ആദ്യം വനിതാ സെല്ലില്‍നിന്ന് പറഞ്ഞത് പോലെ തന്നെSI പറഞ്ഞു അവനോടു എന്തിനാടാ നീ ഇത് പോലത്തെ ഒരു പെണ്ണിനെ വെച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പോയി കളയട അതിനെ''
അപ്പോള്‍ അവന്‍ പറഞ്ഞു സാറേ രണ്ടു കുട്ടികളല്ലേ ഉള്ളത് അത് വിജാരിച്ചാണ് കൊണ്ട് നടക്കുന്നത് ;
അപ്പോള്‍ SI പറഞ്ഞു ആ ചിന്ത അവള്‍ക്കും വേണ്ടേ?? നിന്നോട് ഇല്ലാത്ത സ്നേഹം നിനക്ക് എന്തിനാട ??
കുറച്ചു ദിവസമായിട്ടും അവന്റെ ഭാര്യയുടെ ആങ്ങളമാരെ കാണാനില്ല !!അവര്‍ ഒളിവില്‍ പോയിരിക്കുന്നു !!
മാസങ്ങള്‍ക്ക് ശേഷം അവര്‍ പോലിസ് സ്റ്റേഷനില്‍ ഹാജരായി ''
സലിം മറ്റൊരു വക്കീലിനെ കണ്ടു  ആ വക്കീല്‍ പറഞ്ഞു നാളെ കോടതിയില്‍ ഹാജരായികൊള്ളൂ ജാമ്യമെടുക്കാന്‍ രണ്ടാളെയും അവരുടെ ഈ വര്‍ഷത്തെ നികുതികടലാസും കൊണ്ട് വരണം എന്ന് പറഞ്ഞു''അവന്‍ അന്ന് മുഴുവന്‍ രണ്ടാളെയും തപ്പി നടന്നു
ആരെയും കിട്ടിയില്ല അവസാനം അവന്റെ എഴുപതു വയസ്സുള്ള വല്ലിപ്പാനെയും ഉപ്പാന്റെ അനുജനെയും കിട്ടി രണ്ടാളും ആദ്യമായാണ്‌ കോടതിയില്‍ കയറുന്നത് ''
പിറ്റേന്ന് കോടതിയില്‍ അവന്റെ പേര്‍ വിളിച്ചപ്പോള്‍ അവന്‍ പ്രതികൂട്ടില്‍ കയറി നിന്നു,ജാമ്യക്കാര്‍ രണ്ടാളും അവരും കോടതിയില്‍ കയറിനിന്നു അപ്പോള്‍ ജഡ്ജി രണ്ടു പേരെയും നോക്കിയിട്ട് വക്കീലിനോട് പറഞ്ഞു ആ രണ്ടു ജാമ്യക്കാരെയും മാറ്റാന്‍ എന്നിട്ട് പറഞ്ഞു അവന്റെ കാര്യം ഏറ്റെടുക്കാന്‍ പറ്റിയ രണ്ടാളെ കൊണ്ട് വരാന്‍ അതിന്റെ കാരണം ജാമ്യക്കാരില്‍ ഒരാള്‍ എളാപ്പ  തലയില്‍ ടവ്വല്‍ കെട്ടിയിട്ടാണ് കോടതിയില്‍ കയറി നിന്നത് ടവ്വല്‍ കെട്ടാന്‍ പാടില്ല വക്കീല്‍ ശ്രദ്ധിച്ചില്ല എന്നാല്‍ മതാചാരമുള്ള തൊപ്പി ഉപയോഗിക്കാം  '' അവനോടു കോടതിയില്‍ മൂലയിലേക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു അപ്പോഴാണ്‌ വക്കീല്‍ അവന്റെ അടുത്ത് വന്നു പറഞ്ഞു  എന്ത് ചെയ്യും ചിലപ്പോള്‍ കോടതി റിമാണ്ട് ചെയ്യും ''വിചാരിച്ചതു പോലെ എന്തായാലും സംഭവിച്ചില്ല !!
അന്ന് വക്കീലിന്റെ ജാമ്യത്തിൽ വിട്ടു പിറ്റേന്ന് തന്നെ
 .അവനു വേണ്ടി ജാമ്യ ഹരജി സമര്‍പ്പിച്ചു അന്നുതന്നെ ജാമ്യം കിട്ടി പക്ഷെ  !!

പിന്നീട് അവനു ചെലവിനു കൊടുക്കാനുള്ള കാശിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു  കോടതി വിധിച്ച സംഖ്യ അവന്‍ കോടതിയില്‍ കെട്ടിവെച്ചു അതില്‍ നിന്നു നല്ലൊരു സംഖ്യ അവരുടെ വക്കീലും വാങ്ങും അതിനായിരുന്നു വക്കീല്‍  ഇത്രയും കേസുകള്‍ കൂട്ടി കോടതിയില്‍ കൊടുത്തത് തന്നെ !!
ഈ സമയത്തായിരുന്നു അവന്‍ ആകെ വലഞ്ഞത് വീട്ടിലെ ചെലവു നടത്തണം ചിട്ടിയുടെ പണം കണ്ടെത്തണം ,അതിനു പുറമേ മാസം മാസം കോടതിയില്‍ പണം കെട്ടിവെക്കണം വക്കീലിന് കൊടുക്കണം എന്ത് ചെയ്യണം എന്ന് അവനറിയുന്നില്ല !
അപ്പോഴാണ്‌ വക്കീല്‍ അവനോടു പറഞ്ഞത് നീ അവളെ മൊഴി ചൊല്ലുകയാണെങ്കിൽ  അവളുടെ ചെലവിന്റെ പൈസ നിനക്ക് കുറഞ്ഞു കിട്ടും അവസാനം അവന്‍ അതുതന്നെ തീരുമാനിച്ചു മനസില്ലാ മനസോടെ ''

അവന്‍ മൂന്നു കത്തിലും രണ്ടു ത്വലാഖിനെ പിരിച്ചതായി മൂന്നു സാക്ഷികൾ മുഖാന്തിരം  ചൊല്ലിയിട്ടു  ഒരുപോലെ എഴുതി മൊഴി ചൊല്ലിയതായി അവന്റെ മഹല്‍ കമ്മിറ്റിക്കും അവളുടെ മഹല്‍ കമ്മിറ്റിക്കും ഒന്ന് അവള്‍ക്കും കിട്ടി ''ത്വലാഖിന്റെ കടലാസ് അവളുടെ കയ്യില്‍ കിട്ടിയ അന്നുതന്നെ അവന്റെ വണ്ടിയുടെ മുന്നില്‍ ചാടി  ആത്മഹത്യ ചെയ്യാന്‍ അവള്‍ ഒരു ശ്രമം നടത്തി !!
അവന്‍ വണ്ടി വെട്ടിച്ചു ഭാഗ്യം കൊണ്ട് രക്ഷപെട്ടു !!
അന്ന് അവനെ അറിയുന്ന ആളുകള്‍ കുടുംബക്കാര്‍  അവനെ അഭിനന്ദിച്ചു !!നിന്റെ ഉപ്പാന്റെ വാക്ക് നീ ഇപ്പോഴെങ്കിലും നിറവേറ്റിയല്ലോ എന്ന് പറഞ്ഞു പണ്ട് ഒരിക്കല്‍ അവന്റെ ഉപ്പ അവനോടു പറഞ്ഞത് അവന്‍ ഓര്‍ത്തു !!എന്നിട്ട് ഒരു കഥയും പറഞ്ഞു കൊടുത്തു ''
ഒരിക്കല്‍ ഇബ്രാഹിംനബി  മകന്‍ ഇസ്മായില്‍ നബിയെ കാണാന്‍ ബാഗ്ദാദിൽ നിന്ന് മക്കയിൽ ചെന്നപ്പോൾ   അവിടെ വീട്ടില്‍  ഇസ്മായില്‍ നബിയുടെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടുത്തെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു ഇബ്രാഹിംനബി ,  അപ്പോള്‍ മരുമകള്‍ പറഞ്ഞു ഇവിടെ വളരെ ബുദ്ധിമുട്ടിലും വിഷമത്തിലും ആണ് എന്ന് പറഞ്ഞു എല്ലാം കേട്ട ശേഷം ഇബ്രാഹിം നബി പറഞ്ഞു ഇസ്മായില്‍ വന്നാല്‍ പറയണം വാതില്‍കട്ടില  മാറ്റിവെക്കാന്‍ എന്ന് പറഞ്ഞു ഇബ്രാഹിം നബി അവിടെനിന്നു ഇറങ്ങി നടന്നു , വൈകുന്നേരം ഇസ്മായില്‍ നബി വന്നപ്പോള്‍ ഉപ്പ വന്ന കാര്യവും കൂടെ വാതില്‍കട്ടില മാറ്റിവെക്കാന്‍ പറഞ്ഞ കാര്യവും ഭാര്യ പറഞ്ഞു അധികം താമസിയാതെ ആ ഭാര്യയെ ഇസ്മായില്‍ നബി മൊഴി ചൊല്ലി  മറ്റൊരു വിവാഹം കഴിച്ചു കഴിഞ്ഞു  കൂടുമ്പോള്‍  കുറെ കാലം കഴിഞ്ഞു വീണ്ടും ഇബ്രാഹിംനബി മക്കയിൽ  വന്നു, അപ്പോഴും ഇസ്മായില്‍ നബിയുടെ പുതിയ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ മരുമകളോട് വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു ''അപ്പോള്‍ മരുമകള്‍ പറഞ്ഞു ഇവിടെ അല്ലാഹുവിന്റെ ബര്‍ക്കത്ത് കൊണ്ട്  നല്ല സുഖമാണ്
യാതൊരു വിഷമവും ബുദ്ധിമുട്ടും ഇല്ല  എന്ന് പറഞ്ഞു ''പക്ഷെ അന്ന് അവിടെ വലിയ ബുദ്ധിമുട്ടിലാനെന്നു ഇബ്രാഹിം നബിക്ക് മനസിലായി പോകാന്‍ സമയത്ത് മരുമകളോട് പറഞ്ഞു ഇസ്മായില്‍ വന്നാല്‍  വാതില്‍ കട്ടില സ്ഥിരപെടുത്താന്‍ പറയണം എന്നിട്ട് ഇബ്രാഹിം നബി യാത്രയായി ഇസ്മായില്‍ നബി ജോലി കഴിഞ്ഞു വന്നപ്പോള്‍ ഉപ്പ വന്ന കാര്യവും കൂടെ വാതില്‍ കട്ടില സ്ഥിര പെടുത്താന്‍ പറഞ്ഞ കാര്യവും പറഞ്ഞു അങ്ങിനെ ആ ഭാര്യയെ ഇസ്മായില്‍ നബി നില നിര്‍ത്തി !!
ഈ കഥ അവന്റെ ഉപ്പ പറഞ്ഞതോട് കൂടി പറഞ്ഞു മോനെ
നിന്റെ നല്ലതിന് വേണ്ടി മാത്രമാണ് ഞാൻ പറഞ്ഞു തരുന്നത് അത് നീ അനുസരിക്കണം ഇന്ന് ഞാനുണ്ട് നിനക്ക് താങ്ങായി നാളെ ചിലപ്പോൾ ഞാൻ ഉണ്ടായി എന്ന് വരില്ല !!

ദിവസങ്ങള്‍ കഴിഞ്ഞു കേസിന് അവന്‍ നടന്നു നടന്നു മതിയായി അപ്പോഴും അവന്റെ ഭാര്യവീട്ടുകാര്‍ക്ക് ഉഷാറായിരുന്നു
 കാരണം അവര്‍ക്ക് യാതൊരു ചെലവും ഇല്ല സലിം ചെലവിനു കൊടുക്കുന്ന സംഖ്യയില്‍ വക്കീല്‍ ഫീസ്‌ കഴിച്ചു ബാക്കി അവര്‍ വാങ്ങിച്ചു പോവും എങ്ങിനെ നോക്കിയാലും അവര്‍ക്ക് ലാഭമാണ്''
 ഒരു ദിവസം അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവന്റെ മൂത്താപ്പ ഒത്തു തീര്‍പ്പിന് വീണ്ടും ശ്രമിച്ചു അപ്പോഴും അവര്‍ കീഴടങ്ങുന്ന ലക്ഷണമില്ല അവസാനം അവന്റെ മൂത്താപ്പ പറഞ്ഞു ഇങ്ങിനെയാണെങ്കില്‍  അവനെ കൊണ്ട് ഞാന്‍ വേറെ കല്ല്യാണം കഴിപ്പിക്കും അപ്പോള്‍ അവളുടെ ആങ്ങള പറഞ്ഞു എന്നാല്‍ ഞങ്ങള്‍ക്ക് ഒന്ന് കാണണം അത്' പിന്നെ ആ ചര്‍ച്ച നീണ്ടു പോയില്ല !!
എല്ലാവരും  അവിടെ നിന്നു ഇറങ്ങി  ,എന്നാല്‍ സലിം വീണ്ടും അവളും ഉമ്മയും പോവുന്ന വഴില്‍ പോയി നിന്ന് '' അവളെ കാണാന്‍ കാരണം ഇത്രയും ചെയ്തിട്ടും അവനു അവളെ മറക്കാന്‍ കഴിയുന്നില്ല !!പക്ഷെ അവള്‍ അവനോടു കനിഞ്ഞില്ല അവള്‍ മിണ്ടാതെ പോയി ,,പിന്നെ അവന്‍ അവിടെ നിന്നില്ല തിരിച്ചു പോന്നു !!
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു  വര്ഷം ഒന്ന് കഴിഞ്ഞു ഭാര്യയെ പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്  അതിനിടയില്‍ ഒരു ദിവസം അവന്‍ അവളുടെ വീടിന്റെ അടുത്തേക്ക് ഒരു ട്രിപ്പ് പോയി തിരിച്ചു വരുമ്പോള്‍ അവന്റെ ഭാര്യ രണ്ടു കുട്ടികളെയും എടുത്തു അവന്റെ വണ്ടിയുടെ മുന്നില്‍ നിന്ന് ''അവന്‍ അന്ന് വരെ കേള്‍ക്കാത്ത തെറിയാണ് അവള്‍ പറഞ്ഞത് അവന്‍ ഒന്നും മിണ്ടാതെ ഇരുന്നു കാരണം രണ്ടു ത്വലാഖു ചൊല്ലിയ ഭാര്യയാണ് ''അവന്‍ വീട്ടില്‍ വന്നു എന്നിട്ട്
മൂത്താപ്പാനെയും അമ്മാവനെയും അന്യ മറ്റൊരാളെയും  സാക്ഷി നിറുത്തി  മൂന്നാം ത്വലാഖിനെയും പിരിചിരിക്കുന്നതായി അറിയിച്ചു കത്തെഴുതി അയച്ചു !!!

അവന്റെ വക്കീല്‍ കൂടുതല്‍ കൂടുതല്‍ പണം ചോദിച്ചു കൊണ്ടേ ഇരുന്നു അവന്റെ അടുത്താണെങ്കിൽ  വക്കീല്‍ ചോദിക്കുന്ന പണം കൊടുക്കാനുമില്ല അപ്പോഴാണ്‌ അവന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് അവനറിയുന്ന നല്ലൊരു വക്കീല്‍ ഉണ്ടെന്നു അങ്ങിനെ അയാളെ പോയി കണ്ടു അയാള്‍ കേസ് ഏറ്റെടുത്തു ,മാസങ്ങളോളം വീണ്ടും കേസ് നടന്നു അതിനിടയില്‍ അവനു കുറച്ചു ആശ്വാസമായി കോടതിയില്‍ നിന്ന് മറ്റൊരു വിധി വന്നു മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് ചെലവിനു കിട്ടാന്‍ അര്‍ഹതയില്ല''  പകരം ജീവനാംശം കിട്ടാന്‍ വേണ്ടി കോടതിയില്‍ ആവശ്യപെടാം
 അതിനു അവന്റെ പുതിയ വക്കീല്‍ കോടതിയില്‍ വാദിച്ചത് പണ്ടൊരിക്കല്‍ UP യില്‍  ശാബാനുബീഗം എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് അഹമ്മദ് ഖാൻ  മൊഴി ചൊല്ലിയപ്പോള്‍ ശരീഅത്ത്  നിയമം കോടതി അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതിയുടെ ഒരു വിധിയുണ്ടായിരുന്നു മൊഴി ചൊല്ലപെട്ട ഭാര്യ, ഭര്‍ത്താവിനു അന്ന്യ സ്ത്രീയാണ് അന്യ സ്ത്രീക്ക് ചെലവിനു കൊടുക്കല്‍ നിര്‍ബന്ധമില്ലാതതാണ് അതുകൊണ്ട് ജീവനാംശം ഒരു സഖ്യ അവള്‍ക്കു കോടതിയില്‍ ആവശ്യപെടാം ,,ആ നിയമം അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ കേരളത്തില്‍ EMS മന്ത്രിസഭ ആ വിധി പുന; പരിശോധിക്കണം എന്ന് പറഞ്ഞു വീണ്ടും കേസ് ഫയല്‍ ചെയ്തു അന്നാണ് കേരളത്തിലെ മുസ്ലീംലീഗുകാര്‍ EMS നു എതിരെ ഒന്നും കെട്ടും രണ്ടും കെട്ടും EMS ന്റെ  ഒളെയും കെട്ടും എന്ന് പറഞ്ഞു മുദ്രാവാക്യം  വിളിച്ചത് അതവിടെ നില്‍ക്കട്ടെ ''കഥയിലേക്ക്‌ വരാം ;

അങ്ങിനെ സലീമിനു കോടതിയില്‍  ചെലവിനു കൊടുക്കാനുള്ള സംഖ്യയില്‍ കുറവ് വരാനും വക്കീലിന് കൊടുക്കുന്ന സംഖ്യയില്‍ കുറവ് വരാനും തുടങ്ങി ചിലപ്പോഴൊക്കെ വക്കീലിനോട് വണ്ടികൂലി വാങ്ങിയിട്ടാണ് തിരിച്ചു വരാറ് അതിനു കാരണം ആകെ ഉണ്ടായിരുന്ന വണ്ടിയും ബാങ്ക്കാര്‍ ജപ്തി ചെയ്തു കൊണ്ട് പോയി പലപ്പോഴും അവന്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തി പക്ഷെ എന്തുകൊണ്ടോ അവനു അത് മനസിലായി ആത്മഹത്യ  ജീവിതത്തില്‍ നിന്നുള്ള ഒളിചോട്ടമല്ലേ ??ഒരിക്കല്‍ വക്കീലോഫീസില്‍ ചെന്നപ്പോള്‍ വക്കീല്‍ അവനോടു ഒരിക്കൽ  പറഞ്ഞു ഒന്നുകില്‍ നീ ജയിലില്‍ പോയി കിടന്നോ അല്ലെങ്കില്‍ നീ നാട് വിട്ടോ ,അപ്പോള്‍ അവന്‍ കുറച്ചു നേരം ചിന്തിച്ചു''എനിക്ക് എന്നാണെങ്കിലും ഭാര്യക്ക് കൊടുക്കാനുള്ള സഖ്യ കൊടുത്തു വീട്ടണം ജയിലില്‍ പോയാല്‍ അതിനു സാധിക്കില്ല പിന്നെ മറ്റൊന്ന്  ജയിലില്‍ പോയാല്‍ ചിലപ്പോള്‍ ഞാന്‍ ഈ സ്വഭാവത്തില്‍ അല്ല തിരിച്ചു വരിക വല്ല കള്ളനോ പിടിച്ചു പറിക്കാരാണോ ആയിട്ടാണ് തിരിച്ചു വരിക  ,,

കുറച്ചു കഴിഞ്ഞപ്പോള്‍ വക്കീല്‍ അവനോടു പറഞ്ഞു നിനക്ക് ഗള്‍ഫില്‍ പോയികൂടെ അപ്പോഴാണ്‌ അവനും അതിനെപറ്റി ചിന്തിച്ചത് !! ആ നല്ല വക്കീല്‍ അവനോടു പറഞ്ഞു ആരും അറിയാതെ കയറിക്കോ ഇവിടെ കേസ് ഞാന്‍ നോക്കികൊളാം അങ്ങിനെ പെട്ടന്ന് ഒരു വിസ ശരിയാക്കി കുടുംബക്കാര്‍ വരെ അറിയാതെ ഗള്‍ഫിലേക്ക് കയറി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്തു ആദ്യ  ഭാര്യ വീട്ടുകാര്‍ക്ക് കൊടുക്കാനുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ത്തു !! ഇന്ന് അവള് കൂലി പണിക്കു അടുത്ത തോട്ടത്തിൽ
 പോവുകയാണ്   പണ്ട്  അവളുടെ ഭര്‍ത്താവിനെ തല്ലിയ ആങ്ങളമാരും ഇല്ല ഉമ്മ  അസുഖബാധിത ആയി ഉപ്പ മരണപെട്ടു ആങ്ങളമാർ വിവാഹം കഴിച്ചു മാറി താമസിച്ചു  ''എന്നാലും സലിം അവന്റെ രണ്ടു പെൺകുട്ടികളെയും
മറന്നിട്ടില്ല പതിനാലു വർഷമായി മുടങ്ങാതെ  ചിലവിനു പോസ്റ്റോഫീസ് മുഖാന്തിരം പണമയച്ചു കൊടുക്കും !!

''ശരിക്കും അവളുടെ ജീവിതം തച്ചുടച്ചത് സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ എന്ന് സ്വയം അവകാശപെടുന്ന ഒരു സ്ത്രീതന്നെയാണ് അവളുടെ എളാമ എന്ന് പറയുന്ന സ്ത്രീ ''
''ഇന്ന് ഏതൊരു സ്ത്രീ ചതികുഴിയില്‍ വീഴുന്നുന്ടെങ്കിലും അതിന്റെ ഒക്കെ പുറകില്‍ ഒരു സ്ത്രീ കാണും ഇത് എന്റെ മാത്രം കണ്ടത്തല്‍ അല്ല ''ഇന്ന് സ്ത്രീയുടെ സംരക്ഷകര്‍ എന്ന് അവകാശപെടുന്ന സ്ത്രീകള്‍ തന്നെയാണ് ഇന്ന് സ്ത്രീകള്‍ക്ക് ഏറ്റവും വെല്ലുവിളി '
 ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്‌ ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ വിജയം. പക്ഷെ അതിനു ഞാൻ പരമാവധി ശ്രമിച്ചു എന്നിട്ടും .....

''ഇതാണ് ഞാൻ ഈ കഥയിലെ സലിം എന്ന കഥാപാത്രം ''

ഞാൻ അധികം താമസിയാതെ നല്ലൊരു ദീനിയായ പെണ്ണിനെ  വിവാഹം കഴിച്ചു ഒറ്റപെട്ടു എന്ന് തോന്നിയ സ്ഥലത്തു നിന്നും സന്തോഷവും സമാധാനവും തിരിച്ചു പിടിച്ചു സന്തോഷത്തിന്റെ പൂത്തിരികൾ മിന്നി മറഞ്ഞു   മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞ വേളയിൽ  പതിനൊന്നാമത്തെ വർഷത്തിലേക്കു കടക്കുമ്പോഴാണ്‌ തലയ്ക്കു മുകളിൽ കറുത്ത കാർമേഘം ഇരുണ്ടു കൂടാൻ തുടങ്ങിയത് പിന്നീടത് ഒരു തീഗോളമായിമാറാൻ അധിക സമയം വേണ്ടി വന്നില്ല കുടുംബത്തിലെ അംഗങ്ങൾ പല വഴിക്കായി ചിന്നി ചിതറി ഓടി ''ആ കഥ താഴെയുള്ള ലിങ്കിൽ വായിക്കാം !!

ഇണകള്‍ക്കിടയില്‍ പ്രണയമുണ്ടാവുന്നില്ലെന്നതാണ്‌ പുതിയ കാലത്തെ സങ്കടം. സ്‌ത്രീക്കും പുരുഷനുമിടയില്‍ വിടര്‍ന്നുല്ലസിക്കേണ്ട പ്രണയബന്ധം `വിവാഹം' എന്ന കരാര്‍ വരുന്നതോടെ തകര്‍ന്നുപോകുന്നതെന്തു കൊണ്ടാണ്‌? അതിന്റെ വലിയ കാരണം ഭക്തിയുടെ നഷ്‌ടമാണ്‌.അഥവാ അല്ലാഹുവിങ്കല്‍ നിന്നുള്ള ബര്‍ക്കത്താണത്‌. കണ്ണിനാസ്വദിക്കാനും ഖല്‍ബില്‍ കൊണ്ടുനടക്കാനും അവള്‍ മാത്രമാവുമ്പോള്‍, കള്ളനോട്ടങ്ങളില്‍ നിന്ന്‌ കണ്ണിനെ തടയുന്നത്‌ അവളെക്കുറിച്ച ഓര്‍മയാകുമ്പോള്‍, സ്വപ്‌നങ്ങളുടെ പങ്കുകാരിയായും, പ്രാര്‍ഥനയിലെ ഓര്‍മയായും അവള്‍ മാത്രം ഉള്ളില്‍ നിറയുമ്പോള്‍ ആ ബര്‍കത്ത്‌ നമ്മോടൊപ്പമായിരിക്കും
വേറെ ആരില്‍ നിന്നും ലഭിക്കാത്ത കണ്‍കുളുര്‍മ ഇണയില്‍ നിന്നു ലഭിക്കണേ എന്ന്‌ പ്രാര്‍ഥിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ടല്ലോ ? ഒരു  നല്ല നാളേക്കായ് ഞാനും കാതോർക്കുകയാണ് '  http://ashrafnedumbala.blogspot.com/2014/09/blog-post_33.html


3 അഭിപ്രായങ്ങൾ:

  1. സ്ത്രീ തന്ന്യാണെന്നും അവളുടെ ശത്രു,,,rr

    മറുപടിഇല്ലാതാക്കൂ
  2. അതെ ടീച്ചറെ സ്ത്രീ തന്നെയാണ് എന്നും സ്ത്രീയുടെ ശത്രു താങ്ക്സ്

    മറുപടിഇല്ലാതാക്കൂ
  3. എന്ത് പറയണമെന്ന് അറിയില്ല ഇക്കാ

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...