എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2016

ഒരു പെരുന്നാൾ രാത്രിയിലുള്ള ഓർമ്മ ...

................ബുദ്ധിയുള്ളവർ മറ്റുള്ളവരുടെ ജീവിതം കണ്ടു പഠിക്കും ബുദ്ധിയില്ലാത്തവർ സ്വന്തം ജീവിതത്തിൽ നിന്ന് പഠിക്കും '' എന്നെ പോലെ '' പിതാവ് എന്നത് എന്റെയും  പലരുടെയും ജീവിതത്തിൽ ഒരു സത്യം നിറഞ്ഞ വാക്കാണ് ഒരു സമസ്സ്യ യാണ്  പലപ്പോഴും എന്റെ പ്രിയപ്പെട്ട ഉപ്പ എന്നെ വളരെയധികം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്  അതിനു അടി മാത്രമല്ല കാന്താരിമുളക് എന്റെ കണ്ണിൽ തേച്ചിട്ടും ഉപ്പ നന്നാക്കാൻ ശ്രമിച്ചു ഒരു ദിവസം  തമാശരൂപേണ ഞാൻ ഉപ്പാനോട് തീർത്തു പറഞ്ഞു എന്നെ തല്ലേണ്ട ഞാൻ നന്നാവൂല്ലാ എന്ന്  അപ്പോൾ ഉപ്പയും പറഞ്ഞു നിന്നെ ഞാൻ നന്നാക്കും എന്ന് ഞാൻ അപ്പോൾ പറഞ്ഞു ഞാൻ എങ്ങോട്ടെങ്കിലും നാട് വിട്ടു പോവും എന്ന് ഉടനെ ഉപ്പ ബെൽറ്റ് തുറന്നു നൂറിന്റെ നോട്ട് എടുത്തു കയ്യിൽ തന്നു പറഞ്ഞു, ന്നാ '' ന്റെ മോൻ പോയി ജീവിതം പഠിച്ചിട്ടു വന്നാൽ മതി എന്ന് ''അന്ന്  അത് ഞാൻ പറയാൻ കാരണം ഞങ്ങൾ നല്ലൊരു കൂട്ടുകാരെപോലെയുമാണ് ഉപ്പ പലകുറി ശ്രമിച്ചു ഞാൻ  ഉപദേശങ്ങൾ സ്വീകരിച്ചു തുടങ്ങി  ഒരു വിധം നന്നായി !! പക്ഷെ പിന്നെയും എവിടെയൊക്കെയോ  താളപിഴവുകൾ സംഭവിച്ചു !!

ജീവിതമെന്ന വൃത്തത്തിൽ ഓട്ടം തുടങ്ങിയിട്ട് കാലം കുറെയായി കുറെ മുന്പോട്ടു ഓടി തു തുടങ്ങിയപ്പോൾ ആണ് അറിയുന്നത് ഞാൻ ഇത്രയും കാലം ഓടിയ വഴിയല്ല യഥാർത്ഥ വഴി എന്നത് ! ഉപ്പ പല പ്രാവശ്യം എന്നെ പിന്തിരിപ്പിച്ചു മോനെ നിനക്ക് വഴി തെറ്റിയിരിക്കുന്നു ഓട്ടം മതിയാക്കൂ എന്ന് !! പക്ഷെ എനിക്ക് ഓട്ടം നിര്ത്താന് കഴിഞ്ഞില്ല ഞാൻ കരുതി ഞാനാണ് നേരിന്റെ പക്ഷത്തു എന്ന് എന്റെ മനസാക്ഷിക്ക് അനുസരിച്ചു ഞാൻ  ഓട്ടം തുടർന്നുകൊണ്ടിരുന്നു , കുണ്ടും കുഴിയും കുന്നുകളും  താണ്ടി ഓട്ടം  തുടർന്നുകൊണ്ടിരുന്നു ,, അവസാനം എനിക്ക് മനസിലായി വഴി തെറ്റിയിരിക്കുന്നു എന്ന് അപ്പോഴേക്കും നാല് വർഷം പിന്നിട്ടിരുന്നു  പക്ഷെ പെട്ടന്ന് ഓട്ടം നിർത്താൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ പതുക്കെ പതുക്കെ ഓട്ടം നിറുത്തി  അപ്പോഴേക്കും അഞ്ചുവർഷം പിന്നിട്ടു  അവസാനം ഉപ്പ പറഞ്ഞതായിരുന്നു ശരി ഓട്ടം നിന്നപ്പോൾ ഞാൻ പുറപ്പെട്ടിടതന്നെ എത്തി  അപ്പോഴേക്കും താങ്ങും തണലുമായിരുന്ന എന്റെ പ്രിയപ്പെട്ട  ഉപ്പ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു '' വീണ്ടും  പലരും  എന്നെ പ്രോത്സാഹിപ്പിച്ചു വീണ്ടും ഓടാൻ ''അങ്ങിനെ വീണ്ടും ഓടി തുടങ്ങി ആദ്യത്തെ ഓട്ടത്തിന്റെ പരിക്കുകളിൽ നിന്ന് രക്ഷപെടാൻ വിദേശത്തു പോയി ചികില്സിക്കണമെന്നു പരിശോധിച്ച ഡോക്‌ടർ പറഞ്ഞപ്പോൾ വീണ്ടും ഓടി ഗൾഫ് ലക്ഷ്യമാക്കി  ആ ഓട്ടം ചെന്ന് നിന്നതു ബോംബെയിലെ ഒരു ഗല്ലിയിലായിരുന്നു വിദേശത്തേക്ക്  വിസ തരാം എന്ന് പറഞ്ഞു  പണം വാങ്ങിച്ചു പറ്റിച്ച   ഏജന്റിനെ തിരഞ്ഞും കുറെ നടന്നു ''

ആഴ്ചകളോളം  ബോംബെയിൽ അലഞ്ഞു നടന്നു  കയ്യിലെ കാശും തീർന്നു നാട്ടിലേക്ക് തിരിച്ചു പോവണോ അതോ ബോംബെയിൽ എന്തെങ്കിലും ജോലി ചെയ്യണോ എന്ന്  അറിയുന്നില്ല ! ഒരു അറബി എവിടെയെങ്കിലും വന്നു ഇന്റർവ്യൂ നടത്തുന്നുണ്ട് എന്നറിഞ്ഞാൽ പാസ്പോർട്ടുമെടുത്തു അവിടെ  പോയി വരി നിൽക്കും ഇന്റർവ്യൂ എല്ലാം കഴിഞ്ഞു വൈകുന്നേരം വരെ ആ നിൽപ്പ് തുടരും, ഒരു ചായ പോലും കുടിക്കാതെ ഏല്ലാം കഴിയുമ്പോൾ പേര് വിളിച്ചു പാസ്പോർട്ട് കയ്യിൽ തന്നിട്ട് പറയും പോയിക്കോളൂ എന്ന് അങ്ങിനെ പല പ്രാവശ്യം,,

അന്നൊക്കെ മനസിന്  കുറച്ചു സമാധാനം കിട്ടാൻ ഡോംക്രി യിൽ നിന്ന് വർളിയിലുള്ള ഹാജി അലി ദർഗയിലേക്കു ആറു കിലോമീറ്റെർ ദൂരം നടക്കും ആ നടപ്പ് റോഡരികിലെ കോർപ്പറേഷൻ വക പൈപ്പിൽനിന്നു വെള്ളവും കുടിച്ചായിരിക്കും ഒരു ചായക്ക്‌ വരെ കയ്യിൽ കാശില്ല എന്ന് പറയാൻ വയ്യ നാട്ടിലേക്കുള്ള വണ്ടി കാശ് റൂമിൽ വെച്ചിട്ടാണ് വെറുംകയ്യോടെയുള്ള  നടത്തം പണം കൈയിൽ വെച്ച് നടന്നാൽ ആരെക്കിലും അത് പോക്കറ്റടിച്ചു പോവും അല്ലെങ്കിൽ ബോംബെയുടെ  ചില ഭാഗങ്ങളിൽ തന്നെയുണ്ട് ആക്രമണകാരികളായ ഹിജഡകൾ, അത് ഞാൻ നടക്കുന്ന ഈ വഴികളിലൊക്കെയുണ്ട് ചിലപ്പോൾ അവർ പിടിച്ചു വാങ്ങിക്കും പോലീസ് സ്റ്റേഷനിൽ  അവർക്കെതിരെ ആരും പരാതി പറയാൻ പോവുകയുമില്ല അതുകൊണ്ടുതന്നെ വെറും കയ്യോടെ നടക്കുകയാണ് ഉത്തമം '' അവിടെ ആ കടലിന്റെ നടുക്കുള്ള ദർഗ്ഗയോട് ചേർന്നുള്ള പാറപുറത്തു പോയി കുറെയേറെ നേരം ഇരിക്കും ദിവസങ്ങളോളം അത് തുടർന്നു കടലിലേക്കും നോക്കിയിട്ടുള്ള ഇരുപ്പ്, എന്നാൽ അന്നും ആ ദർഗ്ഗയിൽ കൈ നീട്ടി പ്രാർത്ഥിച്ചിട്ടില്ല എന്നതാണ് വാസ്തവം  '' ആ യാത്ര കാമാത്തിപുര എന്ന് പറയുന്ന റെഡ് സ്ട്രീറ്റിൽ കൂടിയാണ് വഴിയുള്ളത്  റോഡിന്റെ ഇരു വശങ്ങളിലുമായി  ശരീരം വിൽക്കാൻ ചുണ്ടിൽ ചായവും തേച്ചു നിൽക്കുന്ന സ്ത്രീകൾ അതിനിടയിൽ അവിടവിടെയെയായി ഓടിക്കളിക്കുന്ന അവരുടെ കുട്ടികളും  ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഉടുമുണ്ടഴിക്കുന്ന പാവങ്ങൾ അതിൽ പലരും എന്നെ പോലെ ആരുടെയൊക്കെയോ വാക്കുകൾ വിശ്വസിച്ചു ചതിയിൽ പെട്ടവരായിരിക്കും ഇന്നും ആ നിൽപ്പ് കാണാം ഇൻക്രഡിറ്റിബിൾ ഇന്ത്യ !!

എങ്ങിനെയൊക്കെയോ അന്ന് മരുഭൂമിയിൽ എത്തപ്പെട്ടു പലപ്രാവശ്യം നാട് കാണാൻ പോയി ദിവസങ്ങൾ മാത്രം ആയുസുള്ള സ്നേഹം പങ്കുവെക്കൽ  ആദ്യ വൃത്തത്തിൽ ഓടിയപ്പോഴുണ്ടായ   പരിക്കുകൾ ചികിൽസിച്ചു ഭേതമാക്കി അങ്ങിനെ  വീണ്ടും മരുഭൂമിലേക്കുള്ള ഓട്ടം !!
നീണ്ട  പതിമൂന്നു വര്ഷം നിൽക്കാതെ ഓടി അത് നേർ വഴിയിലായിരുന്നു അതിൽ കല്ലും മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞിരുന്നു കാലിൽ ഒരുപാട് മുറിവി പറ്റി എങ്കിലും മനസമാധാനം ഉണ്ടായിരുന്നു   നിൽക്കാതെ ഓടി ആ റിലേ മത്സരത്തിൽ ഒപ്പമുണ്ടായിരുന്നവൾ ഇടറി വീണപ്പോൾ ഞാനും  വീണു പോയി  ഒപ്പം ഓടിയവർ ഒരുപാട് മുന്നിലെത്തി  അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് !! പണ്ട് പുറപ്പെട്ടിടത്തു തന്നെ യാണ് വീണ്ടും എത്തിയത് എന്ന് ഇപ്പോൾ ആകെ തളർന്നിരിക്കുന്നു ''മൂന്നാമത്തെ പ്രാവശ്യം ഇനിയും ഒന്ന് മുതൽ ഓടിത്തുടങ്ങണം ഏറെ ദൂരം ഓടാനുണ്ടുതാനും തളർന്നു കിടക്കാമായിരുന്നു കാണികളായി കുട്ടികൾ എന്നിൽ പ്രതീക്ഷ അർപ്പിക്കുന്നു  അപ്പോഴും പലരും പ്രോത്സാഹിപ്പിക്കുന്നു കിടക്കാതെ എഴുന്നേറ്റു ഓടാൻ  റിലേയിൽ ബാറ്റൺ വാങ്ങാൻ ആളില്ല ഇപ്പോൾ ഈ റിലേ മത്സരത്തിൽ ബാറ്റൺ വാങ്ങാൻ ആളെകിട്ടിയില്ലെങ്കിലും ഓടണം  ഒറ്റയ്ക്ക് ഓടി തളരാതെ  ട്രാക്ക് പൂർത്തിയാക്കി മൈതാനം വിട്ടു  പുറത്തു പോവണം എന്നുണ്ട് '' ഇപ്പോഴും ഞാൻ ഓർക്കുന്നു പണ്ട് ഉപ്പാനോട് പറഞ്ഞ വാക്കുകൾ എന്നെ തല്ലണ്ട ഞാൻ നന്നാവൂലാ എന്ന് പറഞ്ഞ വാക്കുകൾ പിന്നീട് ആ ഉത്തരാദിത്തം എന്നെ സൃഷ്ട്ടിച്ച സൃഷ്ട്ടാവ് തന്നെ  ഏറ്റെടുത്തപ്പോൾ ഞാൻ ശരിക്കും ജീവിതം പഠിച്ചു പക്ഷെ അത് മറ്റുള്ളവർക്ക് മനസിലാവുന്നില്ല ......

സമാഗമത്തിന്റെ ആനന്ധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് വേര്‍പാടിന്റെ വേദനക്ക്. അതുകൊണ്ടാണല്ലോ തോട്ടത്തില്‍ പുതിയ പൂക്കള്‍ വിടരുമ്പോഴും പൊഴിയുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ക്കൊപ്പം മിഴിനീര്‍ തുള്ളികളും ഭൂമിയെ ചുംബിക്കാറുള്ളത് .  ഒരു ഭംഗിയേറിയപൂവിന്റെ അവസാന ഇതള്‍ കു‌ടി പൊഴിഞ്ഞിരിക്കുന്നു. രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ കണ്ണീരും പുഞ്ചിരിയുമായിഎന്റെ മടിത്തട്ടിലിരുന്നു സ്നേഹത്തിനു പുതിയ വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന, മനസ്സില്‍ എന്നും ബാല്യം സൂക്ഷിച്ച ഒരു അപൂര്‍വ പുഷ്പം. എന്നോട് കിന്നാരം പറഞ്ഞാണ് സ്നേഹത്തിന്റെ വിഷാദ വീചികള്‍ക്ക് അവള്‍ വാക്കുകളുടെ രൂപം നല്കിയത്. വാക്കുകളുടെ സംഗീതത്താല്‍ കുളിര്‍ കോരിയണിയിച്ച മന്ദഹാസം കൊണ്ടു ഏറെ മോഹിപ്പിച്ച ആ  സാന്നിധ്യം ഇനി ഓര്‍മ്മകളിലെ ഒരു പച്ചതുരുത്ത് മാത്രം....ഒരു പെരുന്നാൾ രാത്രിയിലുള്ള ഓർമ്മ ....

ആദ്യ യാത്രയിലെ പരിക്കുകൾ ഇവിടെ വായിക്കാം ...http://ashrafnedumbala.blogspot.com/2012/01/12-si-si-si-si-si-si_2031.html

2 അഭിപ്രായങ്ങൾ:

  1. ഹോ.!!!അങ്ങനെയങ്ങ്‌ വിഷമിയ്ക്കാതെ.നന്മയുള്ള കാലം ഉണ്ടാകട്ടെ.!!!

    മറുപടിഇല്ലാതാക്കൂ
  2. ആ ഒരു പ്രതീക്ഷയിൽ തന്നെയാണ് ...വളരെ നന്ദി സുഹൃത്തേ

    മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...