എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

വ്യാഴാഴ്‌ച, ജൂലൈ 28, 2016

നിറമുള്ള സ്വപ്‌നങ്ങൾ

.................മൂന്നാം ദിവസം ഗൾഫിൽ പോവുകയാണ് അതിനു മുന്നേ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കണം അല്ലെങ്കിൽ തിരിച്ചു വരുമ്പോഴേക്കും മറ്റാരെയെങ്കിലും സ്വന്തമാക്കും മാത്രവുമല്ല അവൾ ബന്ധുവും കൂടിയാണ്  ,ഉമ്മാനോട് കാര്യം അവതരിപ്പിച്ചു ഉമ്മ ഉപ്പാനോടും കാര്യം പറഞ്ഞു,
''നിനക്കവളെ ഇഷ്ടമാണെടാ ? ഉപ്പാന്റെ ചോദ്യം ,
'ഉം
''അവൾക്കു നിന്നോടോ ?
'അവൾക്കും ഇഷ്ട്ടാണ് '' ഞാൻ സന്തോഷത്തോടെ പറഞ്ഞു ''
ശരി നാളെ നീ  കട  നോക്ക് ഞാൻ  അവടെ വരെ പോയി വരാം '' ദിവസങ്ങളായുള്ള പ്രതീക്ഷയിൽ  അന്ന്  ഭാവി സ്വപ്‌നങ്ങൾ കണ്ടു സന്തോഷമായി  നന്നായി  ഉറങ്ങി ,
'നേരം വെളുത്ത പാടെ ഉപ്പ കട എന്നെ  ഏൽപ്പിച്ചു''  ഒരു മോതിരവും വാങ്ങി അവളുടെ വീട്ടിലേക്കു പുറപ്പെട്ടു തിരിച്ചു വരുന്നതും പ്രതീക്ഷിച്ചു ഞാനും ഇരുന്നു !!
നേരം രാത്രിയായി ഉപ്പ തിരിച്ചു വന്നപ്പോൾ ,വന്നപാടെ ഉമ്മാനോട് ചോറ് വിളമ്പാൻ പറഞ്ഞു ,ചോറ് ഉണ്ണുന്നതിനിടയിൽ ഉമ്മ ഉപ്പാനോട് ''
''പോയ കാര്യമെന്തായി ?
ഉപ്പ ഒന്നും മിണ്ടുന്നില്ല !
ഞാൻ ഒന്നും മിണ്ടാതെ മാറി നിന്നു ,വീണ്ടും ഉമ്മാന്റെ ചോദ്യം
''നിങ്ങള് കേൾക്കുന്നുണ്ടോ ?പോയ കാര്യന്തായീന്ന് ?
''ഉപ്പ എന്റെ നേരെ രൂക്ഷമായി  ഒന്ന് നോക്കിയിട്ടു പറഞ്ഞു ''പണമില്ലാത്തവന് പ്രേമിക്കാൻ അവകാശമില്ലെന്ന് നിനക്കാരും പറഞ്ഞു തന്നിട്ടില്ലടാ ''അതൊരു അലർച്ചയായിരുന്നു !! ഞാനാകെ ഞെട്ടിത്തരിച്ചു !!
ഉം എന്നെ നാണം കെടുത്തിയിട്ടേ നീ അടങ്ങൂ ''അവളും കുടുംബവും നിന്നെ പണം വെച്ച് തൂക്കി നോക്കിയപ്പോൾ നീ താഴെ തട്ടിലാടാ !! അവള് നേരം പോക്കിന് കൊണ്ട് നടന്നതാ നിന്നെ  പിന്നെയും എന്തൊക്കെയോ ഉച്ചത്തിൽ  പറയുന്നുണ്ട് ഞാനൊന്നും കേട്ടില്ല ,
ഞാൻ നേരെ മുറിയിൽ കയറി കതകടച്ചു കമിഴ്ന്നു കിടന്നു കുറെ നേരം കരഞ്ഞു ''ഉപ്പാന്റെ ആ രോഷപ്രകടനം എന്റെ നേരെയുള്ള ദേഷ്യമായിരുന്നില്ല'' മറിച് എന്നോടുള്ള സ്നേഹക്കൂടുതലായിരുന്നു ആ അലർച്ചയിൽ '' മകനെ ചതിച്ച പെണ്ണിനോടുള്ള ദേഷ്യം ,
അന്ന് ഞാൻ ഉറങ്ങിയതേയില്ല ,രണ്ടാമത്തെ ദിവസം എല്ലാവരോടും യാത്ര പറഞ്ഞു ആദ്യമായുള്ള ഗൾഫ് യാത്രക്ക് പുറപ്പെട്ടു ,ആ യാത്രയിൽ മുഴുവനും അവളുടെ മുഖമായിരുന്നു മനസ്സിൽ '' ബോംബെയിലെത്തി രണ്ടു ദിവസം അവിടെ താമസിച്ചു മരുഭൂമിയിൽ വന്നിറങ്ങുമ്പോൾ എന്നെ എതിരേറ്റത് ഒരു കഴുതയും ഒരു നായയും മുന്നൂറോളം വരുന്ന ഒരു ആട്ടിൻ പറ്റവുമായിരുന്നു !!
സംസാരിക്കാൻ ആരുമില്ലാതെ ആടുമായി മരുഭൂമിയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നു പലപ്പോഴും മുടിനാരിഴക്ക് ചെന്നായ്ക്കളിൽ നിന്നു രക്ഷപെട്ടു അല്ലാഹുവിന്റെ ആ പരീക്ഷണത്തിൽ എപ്പോഴും അല്ലാഹുവിന്റെ കാവലും എന്നിലുണ്ടായിരുന്നു ''അൽ ഹംദു ലില്ലാഹ്'' ( സർവ്വ സ്തുതിയും അല്ലാഹുവിന്ന്) ദിവസങ്ങളും മാസങ്ങളും കടന്നു പോയി വിസ തന്ന ഏജന്റിനെ ശപിച്ചു കൊണ്ടിരുന്നു ഒപ്പം ചതിച്ച കാമുകിയെയും ''എപ്പോഴെങ്കിലും കാണുന്ന ആഫ്രിക്ക കാരനായ സോമാലി പയ്യനുമായി അടുപ്പം കൂടി ദൂരെ നിന്നു കാണുമ്പോഴേ അവൻ ഒട്ടകപുറത്തിരുന്നു കൈ വീശി കാണിക്കും ആദ്യ ദിവസങ്ങളിൽ പരസ്പരം ഭാഷ അറിയാത്തതുകൊണ്ട് ആംഗ്യ ഭാഷയായിരുന്നു ഞങ്ങളുടെ ഏക ആശ്രയം പിന്നീട് ഞാൻ അറബി ഭാഷ പടിച്ചപ്പോഴേക്കും അവനെ ഇടയ്ക്കു കാണാതായി ശമ്പളം കൊടുക്കാത്ത അറബിയെ പറ്റിയായിരിക്കും കൂടുതലും സംസാരം'' അന്നും പതിവുപോലെ ആടിനെയുമായി പോയപ്പോഴായിരുന്നു ചെന്നായ്ക്കൾ വന്നതും ആടുകളുടെ പരക്കം പാച്ചിലും  അതിനിടയിൽ  എന്റെ വെള്ളം മുഴുവൻ തട്ടി മറിഞ്ഞു പോയി കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല വെയിലിന്റെ ചൂടും അസഹ്യമായി എപ്പോഴോ ഞാൻ  ബോധം കെട്ടു വീണു അന്നും അവൻ ആരോ പറഞ്ഞയച്ചത് പോലെ വന്നു എന്നെ കോരിയെടുത്തു ഒട്ടകപുറത്തു കിടത്തി റൂമിലെത്തിച്ചു ''ഭാവിയിൽ  ഇനിയും നീ എനിക്ക്  ഈ ഭൂമിയിൽ ഒരു പരീക്ഷവസ്തുവാണ്  മറ്റുള്ളവർക്ക് ദൃഷ്ട്ടാന്തമായി ജീവിക്കണം എന്ന് അല്ലാഹും കരുതിയിട്ടുണ്ടാവും ''പിന്നീട് ആ സോമാലിയക്കാരനെ കണ്ടതേയില്ല ,തിരിച്ചുള്ള കപ്പൽയാത്രയിൽ സൊമാലിയ   മൊഗാദിഷ് തുറമുഖത്തു എത്തിയപ്പോഴും അവനെ കുറെ ഓർത്തു ആ കപ്പൽ യാത്രയിൽ മരണപ്പെട്ട രണ്ടു പേരെ കടലിൽ മറവു ചെയ്തു തിരിച്ചു വന്നു  എന്റെ ബർത്തിൽ കിടക്കുമ്പോഴും ഞാൻ  ഓർത്തു എല്ലാവരും ആരുടെയൊക്കെയോ ആരോ ആണ് എവിടെയോ ജനിക്കുന്നു എവിടെയോ  ജീവിക്കുന്നു  എവിടെയോ മരിക്കുന്നു ''..... ആട് ജീവിതം മുഴുവൻ എഴുതിയത് ഇവിടെ വായി
ക്കാം...http://ashrafnedumbala.blogspot.com/2011/12/blog-post_25.html

''ഒരിടത്തു ജനനം ഒരിടത്തു മരണം
...ചുമലിൽ ജീവിതഭാരം
ഒരിടത്തു ജനനം ഒരിടത്തു മരണം
...ചുമലിൽ ജീവിതഭാരം

വഴിയറിയാതെ മുടന്തി നടക്കും
 വിധിയുടെ ബലി മൃഗങ്ങൾ...നമ്മൾ
.... വിധിയുടെ ബലി മൃഗങ്ങൾ''

ഈ യാത്ര തുടങ്ങിയെതെവിടെ നിന്നോ
ഇനിയൊരു വിശ്രമ മെവിടെച്ചെന്നോ
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യ ബന്ധങ്ങൾ ചുടലവരെ ....
......................ഒരു ചുടല വരെ ...
കരളിലെ ചെപ്പിൽ സ്വപ്നമെന്നൊരു
...................കള്ള നാണയം ഇട്ടതാര്
..

കണ്ടാലകലുന്ന കൂട്ടുകാരോ ....
കല്ലെറിയാൻ വന്ന നാട്ടുകാരോ ...←

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...