എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ചൊവ്വാഴ്ച, ജൂലൈ 12, 2016

പൊള്ളലുകൾ

പടിഞ്ഞാറെ മാനത്ത് സൂര്യൻ കുങ്കുമം വാരി വിതറി കഴിഞ്ഞു മരച്ചില്ലകളിലൂടെ രശ്മികൾ ഭൂമിയിലെത്താതെ മാഞ്ഞു പോകുന്നത് പോലെ തോന്നി ആകാശസീമയിലൂടെ പറവകൾ ചേകേറാൻ താവളം ലക്ഷ്യമാക്കി പറക്കുന്നു

 താനും ഒരിക്കൽ ഇങ്ങിനെയൊക്കെയായിരുന്നു മക്കളും സ്നേഹനിധിയായ ഭാര്യയും എല്ലാം കൊണ്ടും സ്വർഗ്ഗതുല്ല്യമായ വീട് ,
ഇന്ന് എല്ലാം ഒരു പാഴ്കിനാവ് മാത്രം എത്ര പെട്ടന്നാണ് എല്ലാം കീഴ്മേൽ മറിഞ്ഞത് അല്ലാഹു വിന്റെ പരീക്ഷണത്തെ അതിജീവിക്കാൻ ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് !!
അറിയുന്നില്ല.
രാത്രിയിലെ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങൾ തങ്ങൾക്ക് ചുറ്റും നൃത്തമാടുന്നത് പോലെ കഴിഞ്ഞുകൂടുമ്പോഴാണ് പൊടുന്നനെ കാർമേഘം മൂടി ഇരുൾ പരന്നത് "
പിന്നീട് പൊടുന്നനെ ആയിരുന്നു ആശുപത്രിയിൽ നിന്ന് ആശുപത്രിയിലേക്കുള്ള പ്രയാണം കയ്യിലിണ്ടായിരുന്നത് തികയാതെ വന്നപ്പോൾ കടം വാങ്ങാൻ തുടങ്ങി ഭാര്യയുടെ അസുഖത്തിന് ഒരു കുറവും കണ്ടില്ല ഡൊക്ടർമാർ പല കുറി കൈമലർത്തി വൈദ്യശാസ്ത്രം പകച്ചു നിന്ന രോഗത്തിന് മുന്നിൽ ഞാനും ഇടറി വീണു
ചികിത്സ തുടർന്ന് കൊണ്ടിരുന്നു അസുഖങ്ങളും മാറി മാറി വന്നു കൊണ്ടേയിരുന്നു ആമാശയത്തിലെ ട്യൂമർ കണ്ടു പിടിച്ച ഡൊക്ടർ ഓപ്പറേഷനിലൂടെ സുഖപെടുത്താം എന്ന് പറഞ്ഞപ്പോൾ ഒരു പുത്തൻ പ്രതീക്ഷയായി എന്ത് നഷ്ടപെട്ടാലും ഭാര്യയുടെ ജീവൻ രക്ഷിക്കുക എന്നത് മാത്രമായി ചിന്ത ,
പക്ഷെ സർജറി വിഭാഗത്തിൽ നിന്ന് ഡൊകടർ പറഞ്ഞ വാക്കുകൾ കേട്ട് ആ പ്രതീക്ഷയും അറ്റു ,പരമാവധി രണ്ടു വർഷം പ്രതീക്ഷിച്ചാൽ മതി എന്ന വാക്കു കേട്ട പാതി ചെവി പൊത്തുകയായിരുന്നു ഞാൻ "
രണ്ടു വർഷം തികയാൻ രണ്ട് മാസം കൂടി ബാക്കി യിരിക്കെ കൈവിട്ടു പോയി എല്ലാം !!
കുട്ടികളെ ഭാര്യാ സഹോദരിയെ ഏൽപ്പിച്ചു
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ചക്രവർത്തിയെ നാടുകടത്തുന്നതു പോലെ അവൾ പോയതിന്റെ ഇരുപത്തിമൂന്നാം നാൾ രാത്രിയുടെ അന്ത്യയാമത്തിൽ ഞാനും കടൽ കടന്നു
ഒരാഴ്ച മുമ്പ് ചെറിയ മകൻ മുറ്റത്തേക്ക് കണ്ണും നട്ടിരിക്കുന്നു ,
ഭാര്യ സഹോദരി സ്നേഹത്തോടെ അവന്റെ അടുത്തിരുന്നു അവനോട് ചോദിച്ചു
എന്താ നീ ഇങ്ങിനെയിരിക്കുന്നത്
" ഉമ്മച്ചി എപ്പഴാ സ്വർഗ്ഗത്തിന്നു വര്യാ ,
ഉമ്മച്ചി ഇനി ഇങ്ങോട്ട് വരില്ല നമ്മളെല്ലാരും ഇനി ഉമ്മച്ചീന്റെടുത്തേക്കാ പോവുക മോനെ !
" വേണ്ട ഞമ്മക്ക് അങ്ങട്ട് പോവണ്ട ഉമ്മച്ചി അന്ന് ഉമ്ര ക്ക് പോയി വരുമ്പോ സാധനങ്ങൾ കൊണ്ട് വന്നത് പോലെ നിജൂന് സാധനങ്ങൾ കൊണ്ട് വരാൻ ഉമ്മാനോട് ഫോൺ വിളിച്ച് പറയണം ട്ടോ ങ്ങള് !!
ഞാനും ഇപ്പോൾ തെളിഞ്ഞ ആകാശത്തേക്ക് നോക്കി കിടന്നപ്പോൾ ഒരു വലിയ നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കി അതെ അത് അവളാണ് എന്റെ കുഞ്ഞുങ്ങളുടെ ഉമ്മ "

കുറെ ദിവസങ്ങൾക്കു ശേഷം ഇന്നവൾ എന്റടുത്തു വന്നു ....http://ashrafnedumbala.blogspot.com/2016/08/blog-post.html

3 അഭിപ്രായങ്ങൾ:

  1. നഷ്ടപ്പെടലിന്റെ നൊമ്പരം നന്നായി എഴുതി. അക്ഷരത്തെറ്റുകൾ കൂടി ഇല്ലാതാക്കിയാൽ കൂടുതൽ മനോഹരമാകും.... ആശംസകളോടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ

    2. വ്യാഴാഴ്‌ച, ഫെബ്രുവരി 04, 2016

      ...............ഒരു ഹതഭാഗ്യന്റെ ജീവിത യാത്ര രണ്ടാം ഭാഗം ........

      ഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...